Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

Kerala News Highlights: ജപ്പാനിലെ ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

Kerala News Live, Kerala Weather, Traffic News: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു

kerala news, കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

Kerala News Highlights, Kerala News in Malayalam Live: തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്‍റെ കോണ്‍ഫറന്‍ സ് ഹാളിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നത് ഒസാക്ക സര്‍വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്സുകള്‍ ആ ദിശയിലേക്കുള്ള ആദ്യപടിയാകും.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


18:14 (IST)26 Nov 2019

ബിന്ദു അമ്മിണി മന്ത്രിമാരെ കണ്ട് ചർച്ച നടത്തി; തൃപ്തി ദേശായിയുടെ വരവിൽ ഗൂഢാലോചന: മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമലയിലേക്ക് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേരത്തെ ബിന്ദു അമ്മിണി സെക്രട്ടറിയേറ്റിലെത്തി ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരെ കണ്ടതായും ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടെന്നും ഇത് എന്തിനായിരുന്നുവെന്ന് മന്ത്രിമാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം.

18:12 (IST)26 Nov 2019

ഭരണഘടനദിനം ആചരിച്ചു

ഭരണഘടന നിലവിൽ വന്നതിന്റെ 70-ാം വാർഷികദിനം ആചരിച്ചു. ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാർ വായിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സന്നിഹിതനായിരുന്നു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് എറണാകുളം കലക്ടറേറ്റിൽ എഡിഎംഒ കെ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ ഭരണഘടന ആമുഖ പ്രതിജ്ഞ നടന്നു.

16:47 (IST)26 Nov 2019

ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയവരുടെ മേല്‍ മരം ഒടിഞ്ഞു വീണു, നാലുപേരുടെ നില ഗുരുതരം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് മരം വീണ് പത്ത് പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ നാല് പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്‌സ്, പൊലീസ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

14:48 (IST)26 Nov 2019

ബിന്ദു അമ്മിണി മന്ത്രിമാരെ കണ്ട് ചർച്ച നടത്തി; തൃപ്തി ദേശായിയുടെ വരവിൽ ഗൂഢാലോചന: മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമലയിലേക്ക് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേരത്തെ ബിന്ദു അമ്മിണി സെക്രട്ടറിയേറ്റിലെത്തി ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരെ കണ്ടതായും ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടെന്നും ഇത് എന്തിനായിരുന്നുവെന്ന് മന്ത്രിമാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. Read More

14:43 (IST)26 Nov 2019

ഭരണഘടനദിനം ആഘോഷിച്ചു

ഭരണഘടന നിലവിൽ വന്നതിന്റെ 70-ാം വാർഷികദിനം ആചരിച്ചു. ഭരണഘടനദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാർ വായിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ സന്നിഹിതനായിരുന്നു. Read More

13:53 (IST)26 Nov 2019

ജപ്പാനിലെ ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്‍റെ കോണ്‍ഫറന്‍ സ് ഹാളിലായിരുന്നു കൂടിക്കാഴ്ച

12:03 (IST)26 Nov 2019

തൃപ്തി ദേശായി തിരിച്ചുപോകും; വരവില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങിപ്പോകും. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്നും   യുവതീപ്രവേശനത്തിനെതിരാണ് നിയമോപദേശമെന്നും പൊലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ഇന്ന് രാത്രിയോടെ തൃപ്തി ദേശായി വിമാനത്തില്‍ തിരിച്ചുപോകും. തൃപ്തി ദേശായി അടങ്ങുന്ന സംഘത്തോട് പൊലീസ് ചര്‍ച്ച നടത്തി. ശബരിമല യുവതീപ്രവേശന വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചാലേ സംരക്ഷണം നല്‍കാന്‍ സാധിക്കൂയെന്ന് പൊലീസ് പറഞ്ഞു. തൃപ്തിയോട് മടങ്ങിപ്പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. Read More

11:06 (IST)26 Nov 2019

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 20 രൂപയും പവനു 160 രൂപയുമാണു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.63 എന്ന നിലയിലാണ്. Read More

10:32 (IST)26 Nov 2019

ബിന്ദുവിന്റെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍, വീഡിയോ പുറത്ത്

കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകുപൊടി സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി നേരത്തെ ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ശ്രീനാഥിനെ കസ്റ്റഡിയിലെടുത്തത്. Read More

10:31 (IST)26 Nov 2019

സ്ത്രീ ശക്തി SS-185 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-185 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More

10:30 (IST)26 Nov 2019

ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുഖത്തേക്ക് മുളകുപൊടി സ്‌പ്ര‌േ ചെയ്‌തെന്ന് ആരോപണം

ബിന്ദു അമ്മിണിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്താണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. Read More

10:20 (IST)26 Nov 2019

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും കോട്ടയം വഴി ശബരിമലയിലേക്ക് തിരിച്ചു. ഭൂമാതാ ബ്രിഗേഡിലെ അഞ്ച് വനിതാ നേതാക്കളും തൃപ്തിക്കൊപ്പം ഉണ്ട്. ബിന്ദു അമ്മിണിയും തൃപ്തി ദേശായിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി വിമാനത്താവളത്തിലെത്തിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ഇത്തവണ ശബരിമല ദർശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു. Read More

Kerala News Live Updates: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിലെ രണ്ടാംപ്രതി കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഷഹീമാണ് കീഴടങ്ങിയത്. എറണാകുളം ജെഎഫ്സിഎം കോടതിയില്‍ കീഴടങ്ങിയ ഷഹീമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.

അഭിമന്യുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു. അഭിമന്യുവിനെ കുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയായിരുന്നു ആദ്യ കുറ്റപത്രം.

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസില്‍ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 november 26 weather crime traffic train airport

Next Story
ബിന്ദുവിന്റെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍, വീഡിയോ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X