Kerala News Highlights: കൊച്ചി:അങ്കമാലിയിൽ ദേശീയ പാതയിൽ റോഡിലെ കാഴ്ച മറച്ച് നിന്ന കെട്ടിടം പൊളിച്ച് മാറ്റും. നാലുപേരുടെ അപകട മരണത്തിന് പിന്നാലെയാണ് നടപടി. പ്രതിഷേധം ശക്തമായതോടെ കെട്ടിടം സ്വയം പൊളിച്ച് മാറ്റാമെന്നറിയിച്ച് ഉടമകളിൽ ഒരാൾ രംഗത്തുവന്നു. വിഷയത്തിൽ ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് റോജി ജോൺ എംഎൽഎ പറഞ്ഞു. മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും. അതിനുശേഷമായിരിക്കും കെട്ടിടം പൊളിക്കുന്ന നടപടിയിലേക്ക് കടക്കുക.
അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേരാണ് ഇന്ന് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഡ്രൈവറായ മാങ്ങാട്ടുകര ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരുടെ മൃതദേഹം വാഹനങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്.
Read Also: ഉള്ളിയെ തൊട്ടാല്‍ കൈ പൊള്ളും; വില കുതിച്ചുയരുന്നു
ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട് പൂർണമായി തകർന്ന ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസ് യാത്രക്കാർക്കാർക്കും പരുക്കുകളില്ല. ബാങ്ക് കവലയിൽ രാവിലെ 7.30ഓടെയാണ് അപകടം നടന്നത്.
Live Blog
Kerala News Highlights:
ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്.
തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഥലത്ത് തെരച്ചിൽ തുടങ്ങി. മുന്‍പും തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
കനകമല തീവ്രവാദ ക്യാംപ് കേസില്‍ ആറു പേര് കുറ്റക്കാരെന്ന് എൻഐഎ കോടതി. ഒരാളെ വെറുതെ വിട്ടു. ഒന്നാം പ്രതി തലശേരി ചൊക്ലി മദീന മഹലില്‍ മന്‍സീദ്(33), രണ്ടാം പ്രതി തൃശൂര്‍ ചേലാട് അമ്പലത്ത് വീട്ടില്‍ സ്വാലിഹ് മുഹമ്മദ്(29), മൂന്നാം പ്രതി കോയമ്പത്തൂര്‍ കോട്ടൈപ്പുത്തൂര് സ്വദേശി റാഷിദ് അലി(27), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്കീലന്കണ്ടി വീട്ടില്‍ എന്‍ കെ റംഷാദ്(27), അഞ്ചാം പ്രതി മലപ്പൂറം തിരൂര്‍ പൂക്കാട്ടില്‍ വീട്ടില്‍ സഫ്വാന്(33), എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ വീട്ടില്‍ മെയ്നുദീന്‍ പാറക്കടവത്ത് (27) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലാങ്കണ്ടി വീട്ടില്‍ എൻ കെ ജാസിമിനെ കുറ്റവിമുക്തനാക്കി.
അങ്കമാലിയിൽ ദേശീയ പാതയിൽ റോഡിലെ കാഴ്ച മറച്ച് നിന്ന കെട്ടിടം പൊളിച്ച് മാറ്റും. നാലുപേരുടെ അപകട മരണത്തിന് പിന്നാലെയാണ് നടപടി. പ്രതിഷേധം ശക്തമായതോടെ കെട്ടിടം സ്വയം പൊളിച്ച് മാറ്റാമെന്നറിയിച്ച് ഉടമകളിൽ ഒരാൾ രംഗത്തുവന്നു. വിഷയത്തിൽ ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് റോജി ജോൺ എംഎൽഎ പറഞ്ഞു. മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും. അതിനുശേഷമായിരിക്കും കെട്ടിടം പൊളിക്കുന്ന നടപടിയിലേക്ക് കടക്കുക. അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേരാണ് ഇന്ന് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഡ്രൈവറായ മാങ്ങാട്ടുകര ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരുടെ മൃതദേഹം വാഹനങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്.
കേരളത്തില്‍ ഉള്ളിവില റെക്കോര്‍ഡ് ഉയരത്തില്‍. ചെറിയ ഉള്ളിക്കും സവാളയ്ക്കും വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളിയുടെ വില കിലോഗ്രാമിന് നൂറ് രൂപ കടന്നു. സവാളയ്ക്കും നൂറ് രൂപയ്ക്കടുത്ത് വില വന്നു. കേരളത്തില്‍ പലയിടത്തും ഉള്ളിവില ഇന്ന് 100 മുതല്‍ 102 വരെയായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ചെറിയ ഉള്ളിക്ക് 100 രൂപയായിരുന്നു വില. ചില്ലറ വില്‍പ്പന ശാലകളില്‍ വില അതിനേക്കാള്‍ കൂടുതലാണ്. വില ഇനിയും ഉയരുമെന്നാണ് സൂചന. നഗരത്തിന് പുറത്ത് സവാളയുടെ വിലയും 100 കടന്നു. രണ്ട് ദിവസം മുന്‍പ് 70 മുതല്‍ 80 വരെയായിരുന്നു സവാളയുടെ വില. അതേസമയം സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലില്‍ ഉള്ളിക്ക് 98 രൂപയും സവാളയ്ക്ക് 77 രൂപയുമാണ് വില. ഉള്ളി ഉത്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ടെലഗ്രാം ആപ്ലിക്കേഷന്‍ തീര്‍ക്കുന്ന തലവേദനകള്‍ വിവരിച്ച് പൊലീസ് ഹൈക്കോടതിയില്‍. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു പൊലീസ്. ടെലഗ്രാം ഉപയോക്താക്കളെ കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ്ലിക്കേഷന്റെ സെർവർ വിദേശത്താണെന്നതാണ് പ്രധാന തടസം. ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മൊബൈൽ നമ്പറിലൂടെ തിരിച്ചറിയാനാവും. എന്നാൽ, ടെലഗ്രാം ഉപയോക്താക്കൾ മൊബൈൽ നമ്പറിനു പകരം യൂസർ ഐഡിയാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ അക്കൗണ്ട് ഉടമകളെ കണ്ടെത്താനാവുന്നില്ലെന്നും പൊലീസ് സൈബർ ഡോം സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് ഹൈക്കോടതിയുടെ ഇടപെടൽ. സംസ്ഥാനത്ത് കോളേജുകൾ കേന്ദ്രീകരിച്ചു
നടക്കുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശിച്ചു . സർക്കാർ നടപടികൾ കോടതി നേരിട്ടു നിരീക്ഷിക്കും .
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-540 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ WL 201900 ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ WF 154053 ടിക്കറ്റ് നമ്പരിനാണ്. Read More
ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ സീരിയല്‍, സിനിമ നടി മോളി കണ്ണമാലിക്ക് മമ്മൂട്ടിയുടെ സഹായഹസ്തം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കണമെന്നും ആവശ്യമുള്ളത് എന്താണെങ്കില്‍ ചെയ്യാമെന്നും മമ്മൂട്ടിയുടെ പിഎ അറിയിച്ചതായി മോളി കണ്ണമാലി പറഞ്ഞു. മോളി കണ്ണമാലിക്ക് സഹായാഭ്യര്‍ഥനയുമായി നടന് ബിനീഷ് ബാസ്റ്റിനും രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലാണ് താരം സുമനസുകളുടെ സഹായം അഭ്യർഥിച്ചത്. സാധിക്കുന്നവരെല്ലാം സഹായിക്കണമെന്ന് ബിനീഷ് ബാസ്റ്റിൽ ഫെയ്സ്ബുക്ക് ലെെവിൽ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലെ മൊബൈൽ ആപ്ലിക്കേഷനുകൾ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജയിലാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.
ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി . പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി. തിരുവിതാംകൂർ, കൊച്ചി ,മലബാർ , ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഡിവിഷൻ ബഞ്ചിന്റെ നിർദേശം . ക്ഷേത്രങ്ങളിലെ പൂജാരികൾ , ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇല്ലന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ബോർഡുകൾ ക്ഷേത്രങ്ങൾക്ക് നിർദേശങ്ങൾ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ സി.ടി രവികുമാർ, എൻ നഗരേഷ് എന്നിവർ ഉൾപ്പെട്ട ബഞ്ചിന്റെ ഉത്തരവ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞ മണ്ഡലക്കാലത്ത് കോടതി നിർദേശിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി. ഒരാളെ വെറുതെ വിട്ടു. ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് വെറുതെ വിട്ടത്. Read More
മരട് ഫ്ലാറ്റ് കേസിൽ ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസിനും മുൻ മരട് പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. തീരപരിപാലന നിയമം അടക്കമുള്ള ചട്ടങ്ങൾ ലംലിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി സമ്പാദിച്ചുവെന്നാണ് സാനി ഫ്രാൻസിസിനെതിരായ കേസ്. ചട്ടങ്ങൾ ലംഘിച്ച് അനുമതി നൽകാൻ കൂട്ടുനിന്നു എന്നായിരുന്നു ജോസഫിനെതിരായ കേസ്.
സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തില്‍ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനില്‍ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആര്.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെഞ്ഞാറമ്മൂട് നടന്ന വോളിബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിനു 3,545 രൂപയും പവനു 28,360 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.94 എന്ന നിലയിലാണ്. Read More
അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഡ്രൈവറായ മാങ്ങാട്ടുകര ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോർജ്, റോസി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട് പൂർണമായി തകർന്ന ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസ് യാത്രക്കാർക്കാർക്കും പരുക്കുകളില്ല. ബാങ്ക് കവലയിൽ രാവിലെ 7.30ഓടെയാണ് അപകടം നടന്നത്. Read More
കണ്ണൂർ ജില്ലയിലെ കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. ഐഎസുമായി ചേർന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂർ കനകമലയിൽ ഇവർ രഹസ്യ യോഗം ചേർന്നുവെന്നാണ് കേസ്. കേരള, തമിഴ്നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക. ആദ്യ കുറ്റപത്രത്തിൽ 8 പ്രതികൾ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-540 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. Read More
ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്.