Latest Kerala News Live Updates: കൊച്ചി: കേരള സർവകലാശാല മോഡറേഷൻ വിവാദത്തിൽ കെഎസ്യു പ്രതിഷേധ മാർച്ച് നടത്തി. നിയമസഭാ കവാടത്തിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരുക്കേറ്റു. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
അതേസമയം, ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരായ മർദനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ ഇക്കാര്യം ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ഈ വിഷയത്തിൽ തുടരുന്ന നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
Read Also: പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം; സാവകാശം അനുവദിക്കാതെ ഹൈക്കോടതി
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നതെന്നും സംഘർഷത്തിലേക്ക് പോകരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ഉത്തരവിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും എന്നാല്‍ ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ കേസില്‍ പൊലീസിനെതിരെ കാനം രാജേന്ദ്രന്. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ലൈബ്രികളില് മഹാഭാരതവും രാമായാണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും കാനം പറഞ്ഞു.കോഴിക്കോട് കരിനിയമങ്ങള്‍ക്കെതിരെ എഐവൈഎ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയായിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കാനം പറഞ്ഞു. പൊലീസുകാര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ കാനം പശ്ചിമഘട്ടത്തില്‍ ഉണ്ടെന്ന് പറയുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്നമൊന്നുമല്ലെന്നും പറഞ്ഞു.
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു. ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ് യു പ്രസിഡന്റ് കെ.എം.അഭിജിത്ത് എന്നിവര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെന്നും എന്നാല്‍, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ് തടഞ്ഞു. ഇന്നു രാവിലെയാണ് സംഭവം. പുതുച്ചേരിയില്‍ നിന്ന് അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെയാണ് പൊലീസ് പമ്പയില്‍ തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-184 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SN 691630 ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ SY 571947 ടിക്കറ്റ് നമ്പരിനാണ്. Read More
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാര്‍ത്ഥികൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കാനായി കൂടുതൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ അഭ്യര്‍ത്ഥന മാനിച്ചാണ് റെയിൽവെ തീരുമാനം. ഈ മാസം 27 മുതൽ ഡിസംബര്‍ രണ്ട് വരെയാണ് കാഞ്ഞങ്ങാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ദീഘദൂര സർവ്വീസ് നടത്തുന്ന 34 ഓളം ട്രെയിനുകളാണ് കാഞ്ഞങ്ങാട് നിര്‍ത്തുക.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. സ്കൂള്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. 61.5 പോയന്റുമായാണ് മാര്‍ ബേസില്‍ ഒന്നാമത് എത്തിയത്. കല്ലടി സ്കൂള്‍ രണ്ടാമതെത്തി. 58.5 പോയന്റാണ് കല്ലടി സ്കൂള്‍ നേടിയത്. എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന നിമിഷവും കാഴ്ചവച്ചത്. സ്കൂളുകളില്‍ വിജയിയെ തീരുമാനിച്ചത് ഫോട്ടോ ഫിനിഷിലാണ്. മാര്‍ ബേസില്‍ സ്കൂള്‍ കിരീടം നേടിയെങ്കിലും എറണാകുളത്തിന് പാലക്കാടിനെ മറി കടക്കാനായില്ല. 200 പോയന്റുമായാണ് പാലക്കാട് ജില്ല ഓവറോള്‍ കിരീടം നേടിയത്. 157 പോയന്റാണ് എറണാകുളം നേടിയത്.
എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്. കല്ലടി നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടി. അതേസമയം, പുല്ലൂരാംപാറ മൂന്ന് സ്വര്‍ണവും അത്ര തന്നെ വെള്ളിയും 10 വെങ്കലവും നേടി. പാലക്കാടിന് 18 സ്വര്‍ണവും 22 വെള്ളിയും 16 വെങ്കലവുമാണുള്ളത്. എറണാകുളത്തിന് 21 സ്വര്‍ണം കിട്ടിയെങ്കിലും 14 വെള്ളിയും 10 വെങ്കലവും ആയതോടെ പോയന്റ് കുറഞ്ഞു. കോഴിക്കോടാണ് മൂന്നാമത്. 12സ്വര്‍ണമാണ് കോഴിക്കോട് നേടിയത്.
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന് സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് ഉടന്‍ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡിംസംബര്‍ ഒന്നുവരെ സര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേന്ദ്ര നിയമം നടപ്പാക്കുന്നതില്‍ സാവകാരം അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ചുത്തരവിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. ലക്ഷദ്വീപിൽ ഇന്നു മഴ പെയ്തതേ ഇല്ല. കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കൊല്ലം, ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചു. നവംബർ 19 മുതൽ 23 വരെയുളള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. നവംബർ 19, 20 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. നവംബർ 22, 23 തീയതികളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ ലഭിക്കും. Read More
കൊച്ചി: മണ്ഡല - മകരവിളക്ക് കാലത്തേക്ക് താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാൻ കെ എസ് ആർ ടി സിക്ക് ഹൈക്കോടതിയുടെ അനുമതി. പി എസ് സി റാങ്ക് പട്ടികയിൽ നിന്ന് സിനിയോറിറ്റി അടിസ്ഥാനത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്താം . പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ നിയമിക്കരുത്. പി എസ് സി പട്ടികയിലുള്ളവർക്ക് അറിയിപ്പ് നൽകി താൽപ്പര്യം അറിയിക്കുന്നവരെ നിയമിക്കണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ നിർദേശിച്ചു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തകളാണ്. കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നത്. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു. മാവോയിസ്റ്റകളെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഇത്തരം ശക്തികളാണെന്നും പി മോഹനൻ ആരോപിച്ചു.
മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ സ്വകാര്യ ചെറു വാഹനങ്ങള്‍ക്കു പമ്പ വരെ പോകാന്‍ അനുമതി. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീരുമാനം രേഖപ്പെടുത്തിയ കോടതി 12 സീറ്റ് വരെയുളള വാഹനങ്ങള്‍ക്കു അനുമതി നല്കി ഇതുസംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കി. അതേസമയം, പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഭക്തരെ പമ്പയില്‍ ഇറക്കി വാഹനങ്ങള്‍ നിലയ്ക്കലേക്കു മടങ്ങണം. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പൊലീസിനു നടപടിയെടുക്കാം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ക്കു വാഹനങ്ങള്‍ പമ്പയിലേക്കു തിരിച്ചുവിളിച്ച് മടങ്ങാം. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.94 എന്ന നിലയിലാണ്. Read More
മണ്ഡലകാലത്ത് ചെറു വാഹനങ്ങൾക്ക് പമ്പ വരെ പ്രവശനം അനുവദിക്കുന്ന കാര്യത്തിൽ എതിർപ്പില്ലെന്ന് സർക്കാർ. ഇക്കാര്യം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ചെറു വാഹനങ്ങൾക്ക് പമ്പ വരെ അനുമതി നൽകണമെന്ന ഹർജിയിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. Read More
മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ കുറ്റാരോപിതരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-184 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More