Kerala News Highlights: വാളയാര്‍ കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്‍. പ്രോസിക്യൂഷന്റേയും അന്വേഷണ സംഘത്തിന്റേയും വീഴ്ച സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇത്ര വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഈ നടപടികള്‍ വരും ദിവസങ്ങളില്‍ കാണാം. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുതെന്നും മന്ത്രി പറഞ്ഞു.
കാര്‍ത്തികപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം പോയത് കണ്ടെത്തിയത് പിന്നാലെ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരി അരുണയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ആയുര്‍വേദ ആശുപത്രിയില്‍ ഇന്നലെ പരിശോധന നടന്നിരുന്നു. പരിശോധനയില്‍ മരുന്ന് കുപ്പികള്‍ക്കിടയില്‍ വെള്ളം നിറച്ച കുപ്പികള്‍ കണ്ടെത്തിയിരുന്നു. ചില മരുന്ന് പാക്കറ്റുകള്‍ അപ്രത്യക്ഷ്യമായതായും ഡോക്ടറും പഞ്ചായത്തംഗങ്ങളും കണ്ടെത്തിയിരുന്നു.
സംസ്ഥാന സ്കൂൾ കായികമേളയില്‍ പി.കെ.സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. പ്രതിഭാ വര്‍ഗീസിനും ഇരട്ടസ്വര്‍ണം. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് യു.പ്രതിഭ എംഎല്‍എ. നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മലകയറ്റുന്നതല്ല എന്ന് പ്രതിഭ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്നു പറയാനാണ് സര്‍ക്കാര്‍ വനിതാ മതില്‍ തീര്‍ത്തതെന്ന് പ്രതിഭ അവകാശപ്പെട്ടു. സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നതെന്നും യു.പ്രതിഭ മാധ്യമങ്ങളോട് ചോദിക്കുന്നു.
കേരള സര്‍വ്വകലാശാല മാര്‍ക്ക് മോഡറേഷന്‍ റദ്ദുചെയ്യും. അധികമാര്‍ക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റ് റദ്ദ് ചെയ്യാനാണ് നിര്‍ദ്ദേശം. ഇതോടെ നൂറിലധികം വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് അസാധുവാകും. കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശം നല്‍കി.
വാളയാര്‍ കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്‍. പ്രോസിക്യൂഷന്റേയും അന്വേഷണ സംഘത്തിന്റേയും വീഴ്ച സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇത്ര വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഈ നടപടികള്‍ വരും ദിവസങ്ങളില്‍ കാണാം. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുതെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,555 രൂപയും പവനു 28,440 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.63 എന്ന നിലയിലാണ്. Read More
വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടാര്‍ വെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ എന്ന ആശയം നടപ്പാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും. തൂശ്ശൂര്‍ ചേലക്കരയില്‍ സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കുട്ടികള്‍കള്‍ക്ക് വെള്ളം കുടിക്കാനായി ദിവസത്തില്‍ രണ്ട് തവണ ബെല്ലടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കംപ്യൂട്ടന്‍ സെന്റര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടത്തിയത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി റജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ച് കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം മൂന്നംഗ സംഘം പരിശോധന നടത്തും.
ഐഐടി മദ്രാസില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവും ബന്ധുക്കളും ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിക്കുമെന്ന് ബന്ധുക്കള്‍.
ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എത്തുന്നത്. ഐഐടിയിലെത്തിയ ശേഷം അദ്ദേഹം വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ് നിലവില്‍.വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരോപണ വിധേയരായ അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും.
അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തും. അമ്മയുടേയും സഹോദരിയുടേയും മൊഴി രേഖപ്പെടുത്തും. ഫാത്തിമയുടെ ലാപ് ടോപ്പും ടാബും സംഘം പരിശോധിക്കും. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയനായ അധ്യാപകനോട് ക്യാംപസ് വിട്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലപ്പുറം പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കോട്ടത്തറ സ്വദേശി നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഹമ്മദ് ഫൈസല്‍, സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ നിന്നും മടങ്ങിവരികെയായിരുന്നു ഇവര്‍. രാത്രി 12 മണിയോടെ ശക്തി തിയ്യറ്ററിനടുത്ത പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.