scorecardresearch

Kerala News Highlights: ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

Kerala News Highlights: ഇവരിൽ നിന്ന്​ കൊലപാതകം നടത്തിയ വീട്ടിൽ നിന്നും മോഷ്​ടിച്ചെന്ന്​ കരുതുന്ന സ്വർണവും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്

Kerala News Highlights: കൊച്ചി: ചെങ്ങന്നൂരിൽ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ പിടിയിൽ. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് നിന്നും അറസ്റ്റിലായത്. ചെന്നൈ – കോറമണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവരെ കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന്​ കൊലപാതകം നടത്തിയ വീട്ടിൽ നിന്നും മോഷ്​ടിച്ചെന്ന്​ കരുതുന്ന സ്വർണവും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം വാളയാര്‍ കേസിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. കേസിലെ പ്രതികൾക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലിൽ പറയുന്നു

Live Blog

Kerala News Highlights: – കേരള വാർത്തകൾ


20:25 (IST)13 Nov 2019

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്. നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്ന സാഹചര്യത്തില്‍ കേരള പൊലീസ് കനത്ത ജാഗ്രതയിലാണ്.

20:01 (IST)13 Nov 2019

മുഖ്യമന്ത്രി വിദേശത്തേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രിയും സംഘവും പോകുന്നത്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ.വി.കെ.രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടാകും. ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെയാണ് സന്ദർശനം.

19:12 (IST)13 Nov 2019

ശബരിമല സജ്ജമെന്ന് ദേവസ്വം മന്ത്രി

17:35 (IST)13 Nov 2019

കൊച്ചിയിൽ ഡപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫിന് തന്നെ

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി. 37 വോട്ടുകൾ നേടി യുഡിഎഫിലെ കെ ആർ പ്രേമകുമാർ ഡെപ്യൂട്ടി മേയറായി. കൊച്ചി കോർപ്പറേഷൻ മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിലും കോൺഗ്രസിലുമുണ്ടായിരുന്ന അതൃപ്‍തി യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫിന് തന്നെ കിട്ടി.

17:30 (IST)13 Nov 2019

അക്ഷയ AK-419 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-419 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ AM 699589 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ AH 316547 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

16:19 (IST)13 Nov 2019

പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ അലെെൻ ഷുഹെെബ്. പാർട്ടി തനിക്കൊപ്പമുണ്ടെന്നാണ് കരുതുന്നത്. സർക്കാർ ഒപ്പമുണ്ടോ എന്ന് അറിയില്ല. പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അലൻ ഷുഹെെബ് പറഞ്ഞു. 

15:57 (IST)13 Nov 2019

നവംബർ 17 വരെ കേരളത്തിൽ മഴ

കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയിലാണ് ഇന്നേറ്റവും കൂടുതൽ മഴ ലഭിച്ചത്, 3 സെന്റിമീറ്റർ. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു. നവംബർ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. Read More

15:26 (IST)13 Nov 2019

സജിത മഠത്തിലിനെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

നടി സജിത മഠത്തിലിനെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

14:34 (IST)13 Nov 2019

ശബരിമല വിധി ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയാനിരിക്കെ പ്രതികരണവുമായി സിപിഎം. ശബരിമല വിധി കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിധി എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. എല്ലാവരും ആത്മസംയമനത്തോടെയായിരിക്കും വിധിയെ അംഗീകരിക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

13:44 (IST)13 Nov 2019

കൊച്ചി ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫിന്

കൊച്ചി ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി. ടി.ജെ.വിനോദ് എംഎൽഎ ആയ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ.ആർ പ്രേംകുമാർ വിജയിച്ചു.

13:34 (IST)13 Nov 2019

ഊരാളുങ്കൽ ഊരാളുങ്കൽ

കേരള പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവം പ്രതിപക്ഷം മ ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്നും കെഎസ് ശബരീനാഥന്‍ എംഎല്‍എയാണ് വിഷയം അടിയന്തരപ്രമേയമായി സഭയില്‍ കൊണ്ടു വന്നത്.

13:09 (IST)13 Nov 2019

ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധന ഹർജികളിൽ വിധി നാളെ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് നാളെ രാവിലെ 10.30 ന് സുപ്രീം കോടതി വിധി പറയുക. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

12:38 (IST)13 Nov 2019

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹർജികളിൽ വിധി നാളെ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് നാളെ രാവിലെ 10.30 ന് സുപ്രീം കോടതി വിധി പറയുക. Read More

11:39 (IST)13 Nov 2019

വാളയാര്‍ കേസ്: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

വാളയാര്‍ കേസിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. കേസിലെ പ്രതികൾക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലിൽ പറയുന്നു

11:38 (IST)13 Nov 2019

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ചെങ്ങന്നൂരിൽ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ പിടിയിൽ. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് നിന്നും അറസ്റ്റിലായത്. ചെന്നൈ – കോറമണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവരെ കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന്​ കൊലപാതകം നടത്തിയ വീട്ടിൽ നിന്നും മോഷ്​ടിച്ചെന്ന്​ കരുതുന്ന സ്വർണവും പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്.

11:10 (IST)13 Nov 2019

ഇന്നത്തെ  സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 5 രൂപയും പവനു 40 രൂപയുമാണ് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.68 എന്ന നിലയിലാണ്. Read More

11:01 (IST)13 Nov 2019

സഹോദരിക്ക് ജന്മദിനാശംസകൾ നേർന്ന് താരം

ഇത്തിരി ദൂരത്തിരുന്ന് പ്രിയപ്പെട്ട അക്കയ്ക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിലെ ഒരു താരം. ആ താരം മറ്റാരുമല്ല മുക്തയാണ്. ചേച്ചിക്ക് കുട്ടിക്കാല ചിത്രവും മുതിർന്നതിന് ശേഷമുള്ള ചിത്രവും കൂടി പങ്കുവച്ചുകൊണ്ടാണ് മുക്ത ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമായിരുന്നു മുക്തയുടെ ചേച്ചി ദോഷിയുടെ പിറന്നാൾ. എന്നാൽ മുക്ത പങ്കുവച്ച ആ കുട്ടിക്കാല ചിത്രമാണ് എല്ലാവരുടേയും ഹൃദയം കവർന്നത്.

10:13 (IST)13 Nov 2019

Kerala Akshaya Lottery AK-419 Result: അക്ഷയ AK-419 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-419 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

10:12 (IST)13 Nov 2019

വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം; വളയാർ കേസ് ഇന്ന് ഹൈക്കോടതിയിൽ

വാളയാർ അട്ടപ്പള്ളത്ത് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പുനർവിചാരണ നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം കൊലപാതകമായിരുന്നോ എന്ന് പരിശോധിക്കണമെന്ന ഡോക്ടറുടെ നിർദേശം അന്വേഷണ സംഘം വേണ്ട വിധം കണക്കിലെടുത്തില്ലെന്നും വിചാരണക്കോടതി ഉത്തരവ് റദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

Kerala News Highlights: ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 november 13 weather crime traffic train airport