Latest Kerala News Highlights: ചെങ്ങളം: കോട്ടയം ചെങ്ങളത്ത് ഇടഞ്ഞ ആന ഇടഞ്ഞു. തിരുന്നക്കര മഹാദേവ ക്ഷേത്രത്തിലെ ശിവനാണ് ഇടഞ്ഞോടിയത്. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം (26) കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ആറു മണിയോടെയായിരുന്നു സംഭവം. തിരുന്നക്കര മഹാദേവ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളത്തിന് ശേഷം ആനയെ കാവിൽ തളയ്ക്കാനായി കൊണ്ടുവരുന്നതിനിടയിൽ ഇടഞ്ഞോടുകയായിരുന്നു.
അട്ടപ്പാടിയിൽ മാവോവാദികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ ഭരണകൂട നടപടിയെ അപലപിച്ചുകൊണ്ട് വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്കൊടി പിടിച്ച വർഗവഞ്ചകനാണെന്ന് തിരിച്ചറിയണമെന്ന് പ്രതിഷേധക്കുറിപ്പിൽ പറയുന്നു.
മാവോയിസ്റ്റ് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം സർക്കാർ അനുമതിയോടെയാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലേഖനം മജിസ്റ്റീരിയൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടറെ പെട്ടെന്ന് സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഓർത്തഡോക്സ് സഭ. സഭയോടുള്ള സംസ്ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പൊലീസ് ചെയ്തില്ല. ഡിജിപിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസിനെ വലിയ തോതിൽ സ്ഥലത്ത് വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും അധികാരികൾ അതിനു ശ്രമിച്ചില്ല. കൂട്ടം കൂടാൻ അനുവദിച്ച ശേഷം ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരത്തിൽ കേരളത്തിന് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രപ്രദേശിനെ തകർത്താണ് കേരളം ജയത്തോടെ തുടങ്ങിയത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ പൂർണാധിപത്യമായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികളെ മുന്നിലെത്താൻ അനുവദിക്കാതെ പോരാടിയ കേരളം അർഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. സംസ്ഥാനത്തിന് വേണ്ടി എമിൽ ബെന്നി ഇരട്ട ഗോൾ നേടി.
തുലാവർഷം കേരളത്തിൽ ദുർബലാമിയിരുന്നു. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, മൂന്ന് സെന്റിമീറ്റർ. കഴിഞ്ഞ 24 മണിക്കൂറിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. കൊല്ലം ജില്ലയിൽ സാധാരണ നിലയിൽ നിന്നും താഴേയായിരുന്നു താപനില. തിരുവനന്തപുരം വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 18 ഡിഗ്രി സെൽഷ്യസ്.
അടുത്ത അഞ്ചു ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സെപ്റ്റംബർ 7, 8, 9 തീയതികളിൽ ശക്തമായ മഴ മുന്നറിയിപ്പും നൽകുന്നു. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിഎസ്സി/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സല്-ഉല്-ഉലമ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടക്കാനുള്ള തീയതി നവംബര്‍ ആറ് വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ എട്ട് വരെയും ഫീസടച്ച് നവംബര്‍ 11 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ നവംബര്‍ 27-ന് ആരംഭിക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-182 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ST 832714 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ SW 883491 എന്ന ടിക്കറ്റിന് ലഭിച്ചു. Read More
സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിനും സോഷ്യൽ മീഡിയയ്ക്കും വിലക്ക്. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാനോ അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാനോ പാടില്ല.
പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി. മ്യതദേഹങ്ങൾ കേടാവാതെ സൂക്ഷിക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി. എട്ടാം തിയതിക്കകം പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു. കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരം നടത്താനുള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നു കാണിച്ചാണ് ഹർജി സമർപ്പിച്ചിച്ചത്. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നടപടി വിവാദത്തിൽ .മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ ശക്തമായ നിലപാടുമായി സിപിഐയും പ്രതിപക്ഷവും രംഗത്തെത്തി. മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ചൊല്ലി മുന്നണിക്ക് അകത്തും പുറത്തും വിവാദം മുറുകുന്നതിനിടെയാണ് പൊലീസിനെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വന്നത്.
കത്തോലിക്കാ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. അലക്സിയാൻ ബ്രദർസ് ഭൂമി ഇടപാടിലാണ് കേസ് എടുത്തിരിക്കുന്നത്. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇടപാടിൽ 50.28 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കും മുൻ സഭ ഫിനാൻസ് ഓഫീസർ ജോഷി പുതുവക്കുമെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
റോഡ് അറ്റകുറ്റപണികള്‍ക്കായി ദേശീയ പാതയിലെ കുറ്റിപ്പുറം പാലം അടച്ചിടുന്നു. രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് റോഡ് അടച്ചിടുക. നാളെ മുതൽ എട്ടു ദിവസത്തേക്കാണ് നടപടി. ഗതാഗത നിരോധനമുള്ള സമയത്ത് കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിടും.
വിദൂര വിദ്യാഭ്യാസ വിഭാഗം (2017-18 ബാച്ച്) മൂന്നാം സെമസ്റ്റർ (ബികോം-കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ഒഴികെയുളള ഇന്റേണൽ മാർക്ക് എസ്ഡിഇ സ്റ്റുഡന്റ് പോർട്ടലിൽ പ്രസിദ്ദീകരിച്ചിട്ടുണ്ട്. പരാതികൾക്ക് അഞ്ചു ദിവസത്തിനകം അതാത് കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക. 2019 നവംബറിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്-2011 സ്കീം) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി, 2019 നവംബർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. Read More
അട്ടപ്പാടിയിൽ മാവോവാദികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ ഭരണകൂട നടപടിയെ അപലപിച്ചുകൊണ്ട് വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്കൊടി പിടിച്ച വർഗവഞ്ചകനാണെന്ന് തിരിച്ചറിയണമെന്ന് പ്രതിഷേധക്കുറിപ്പിൽ പറയുന്നു. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിലും കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധവും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിലും വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മാവോയിസ്റ്റ് ഭീകരതയെ ചിലർ നിസാരവത്കരിക്കുന്നുവെന്നും കോലാഹലമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുഎപിഎ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേസമയം, കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ ഇന്നും കോടതിയിൽ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചില്ല. Read More
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പ് വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്ന് ആവര്‍ത്തിച്ച് സിപിഐ. മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പാര്‍ട്ടി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പി പ്രസാദ്, മുഹമ്മദ് മുഹസിൻ, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ സിപിഐ ആവശ്യപ്പെടുന്നത്.
വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. 12 മണിക്കൂർ ഹർത്താലാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. പാൽ, പത്രവിതരണം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ തടയുകയോ കടകൾ നിർബന്ധമായി അടപ്പിക്കുകയോ ചെയ്യില്ല. ഹർത്താൽ ദിനാചരണം മാത്രമാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-182 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More
മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന് പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുടംബാംഗങ്ങളും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ട്. Read More
പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസിൽ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരുന്നു. Read More