Latest Kerala News Highlights:തിരുവനന്തപുരം:സിപിഎം പ്രവര്‍ത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് സർക്കാർ പരിശോധിക്കും. യുഎപിഎ ചുമത്തിയതിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. യുഎപിഎ സമിതി പരിശോധിച്ച ശേഷമാകും കേസിൽ പ്രോസിക്യൂഷന് അനുമതി നൽകുക.യുഎപിഎ ചുമത്തുന്ന കേസുകള്‍ക്ക് സര്‍ക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധനയ്ക്ക് സാധ്യത ഉരുത്തിരിയുന്നത്.
നേരത്തെ യുഡിഎഫ് സർക്കാർ ചുമത്തിയ ആറ് യുഎപിഎ കേസുകൾ എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു. 7 പേർക്ക് എതിരായ യുഎപിഎക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നുമില്ല.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ യുപിഎ ചുമത്തിയ കേസിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അലന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിൽ പൊലീസിനെതിരെ ആരോപണവുമായി സിപിഐ. മണിവാസകത്തെ കസ്റ്റഡിയിൽ എടുത്തശേഷമാണ് വെടിവച്ചതെന്ന സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടൽ വീഡിയോ പൊലീസ് സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala News Live: Kerala Weather, Traffic, Politics News Live Updates
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്നും മാവോയിസ്റ്റ് അനകൂല ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കൾക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്.
യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയിരിക്കുന്നത്.പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരമാണെന്നും സ്റ്റാലിന് നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണ്. അത് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും നടന്നതാണ്. സർക്കാർ അതില്‍ മറുപടി പറയണമെന്ന് മുല്ലപ്പള്ളി. മുഖ്യമന്ത്രിയും മോദിയും വ്യത്യസ്തരല്ല. വ്യാജ ഏറ്റുമുട്ടലിന്റെ ആളുകളാണ് ഇരുവരും. വ്യാജ ഏറ്റമുട്ടലുകൾ യഥാർത്ഥ കമ്യൂണിസ്റ്റ് അംഗീകരിക്കില്ല. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. കോഴിക്കോട്ടെ യുഎ പിഎ അറസ്റ്റും അന്വഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. "മാനിഷാദ' ജനകീയ മുന്നേറ്റമാണ്. ഇതിന്റെ ഭാഗമായി താന്‍ ഈ മാസം നാലിന് പാലക്കാട് ഉപവസിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ദുരൂഹ മരണങ്ങള് നടന്ന കരമന കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു.ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മരണകാരണം തലയ്ക്കേറ്റ ക്ഷതം തന്നെയാണെന്നും കാലപ്പഴക്കം പ്രശ്നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുഹമ്മദ് ആരിഫ് പറഞ്ഞു.
'മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്. 'എം.എ.ബേബി പറഞ്ഞു.
തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍. തങ്ങളുടെ പക്കല്‍ നിന്നും ലഘുലേഖകള്‍ കണ്ടെത്തിയിട്ടില്ലെന്നും ചുമത്തിയത് കള്ളക്കേസാണെന്നും ഇരുവരും പറഞ്ഞു. സിഗരറ്റ് വലിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന തന്നെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നാണ് താഹ പറയുന്നത്. സ്റ്റേഷനില്‍ വച്ച് തങ്ങളെ മര്‍ദ്ദിച്ചതായും താഹ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടു പോകുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം. അതേസമയം, ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. 15 ദിവസത്തേക്കാണ് അലനേയും താഹയേയും കോടതി റിമാന്‍ഡ് ചെയ്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 420 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ KK 726717 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ KH 229993 എന്ന ടിക്കറ്റിന് നമ്പരിനു ലഭിച്ചു. Read More
തുലാവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ഇന്ന് ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. നവംബർ ആറുവരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. Read More
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ടെന്നും യുഎപിഎയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു. കേസ് അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.
സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിലാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി ടി എസ് ആഷിഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് താമരശ്ശേരി നീട്ടിയത്. ഈ മാസം 16 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാൻ പ്രജികുമാറിന് കോടതി അനുമതി നൽകി.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി കോഴിക്കോട് എത്തുന്ന ദിവസം തന്നെ ഇത്തരത്തിലൊരു സംഭവം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും കാനം പറഞ്ഞു.
ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിന്നു കൊണ്ടുവരുന്ന പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ചില്ലയെന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അഞ്ചുവര്‍ഷത്തിനിടെ നേടിയത് രണ്ടു കോടി രൂപയുടെ വില്പന. ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്കു തട്ടിയെടുത്ത് ആദിവാസികളെ ചൂഷണം ചെയ്യുന്നത് പതിവായതോടെയാണ് അന്നത്തെ മറയൂര്‍ സാന്ഡല് ഡിവിഷന് ഡിഎഫ്ഒ ആയിരുന്ന സാബി വര്‍ഗീസിന്റെയും റേഞ്ച് ഓഫീസര്‍മാരായ എം.ജി.വിനോദ്കുമാര്‍, പി.കെ.വിപിന്‍ദാസ് എന്നിവരുടെയും നേതൃത്വത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുള്ള ആദ്യ വിജ്ഞാപനം പിഎസ്സി ഇന്ന് പ്രസിദ്ധീകരിച്ചു. വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ അഡ്വ.എം കെ സക്കീറാണ് സുപ്രധാന പരീക്ഷയുടെ വിജ്ഞാപനം ഇറക്കിയത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ യുപിഎ ചുമത്തിയ കേസിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അലന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എരുമേലിയിൽ കരിങ്കൊടി പ്രതിഷേധം. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങൾ പ്രഹസനമാക്കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ശബരിമല അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില 70 രൂപയ്ക്കു മുകളിലാണ്. ഡീസൽ വിലയിൽ ചില നഗരങ്ങളിൽ 70 രൂപയ്ക്ക് താഴെയാണ്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,600 രൂപയും പവനു 28,800 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.77 എന്ന നിലയിലാണ്. Read More
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്നും മാവോയിസ്റ്റ് അനകൂല ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 420 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവാകും. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. Read More
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വാളയാർ പെൺകുട്ടികളുടെ വീട് സന്ദർശിക്കും. ഒപ്പം തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.
കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവർത്തകനും നടനുമായിരുന്ന എ.നന്ദകുമാർ (63) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്നു. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കൊച്ചി രവിപുരം ശ്മാശാനത്തിൽ