Kerala news today: കൊച്ചി: വിവാദ കാർട്ടൂണിന് നൽകിയ പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമിയുടെ തീരുമാനത്തെ തള്ളി മന്ത്രി ബാലൻ. വിവാദ കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി എ. കെ.ബാലന്‍ പറഞ്ഞു. ജൂറി തീരുമാനം അന്തിമമെന്നായിരുന്നു ലളിതകല ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞത്.
പുരസ്കാരം നൽകിയത് പുനഃപരിശോധിക്കണം എന്ന സർക്കാർ ആവശ്യം അക്കാദമി തളളിയിരുന്നു. ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്ന് അക്കാദമി വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്.
ഷുക്കൂർ വധക്കേസ് വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. സിബിഐ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണ നടപടികൾ ഇനി എറണാകുളം സിബിഐ കോടതിയിലായിരിക്കും നടക്കുക. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷു അടക്കമുളളവർ കേസിൽ പ്രതികളാണ്. 2012 ഫെബ്രുവരി 20-നാണ് എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുവച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
Live Blog
Kerala news today live updates
ഇരു കക്ഷികളും തമ്മിൽ നടന്ന അനുരജ്ഞന ചർച്ചയിലാണ് ധാരണയായത്. കോടതി നിർദേശപ്രകാരമായിരുന്നു ചർച്ച. മകൻ കണ്ഠര് മോഹനര് 41 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്നായിരുന്നു ദേവകി അന്തർജനത്തിന്റെ പരാതി. കാറിന്റെ അവകാശം ദേവകി അന്തർജനം ഉപേക്ഷിച്ചു. വാങ്ങിയ പണം തിരികെ കിട്ടണമെന്നും ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് ദേവകി അന്തർജനം ആർഡിഒയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ തുടർനടപടി ഇല്ലന്നു ചൂണ്ടിക്കാട്ടിയായിരുന്നു ദേവകി അന്തർജനത്തിന്റെ ഹർജി. മുത്തമകൻ കണ്ടര് മോഹനരേയും ഭാര്യയേയും എതിർകക്ഷികളാക്കിയായിരുന്നു കേസ്. അനുരജ്ഞന ചർച്ചയിൽ ധാരണ ആയതോടെ ഹർജി കോടതി തിർപ്പാക്കി.
നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിൽ ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ശ്രീധരനൊപ്പം ഐഐടി കാണ്‍പൂരിലെ ഡോ. മഹേഷ് അടക്കമുളള വിദഗ്ധരുണ്ട്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. മുഖ്യമന്ത്രി ഇ.ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ സമീപിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു.
സംസ്ഥാനത്തെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം വേണമെന്നാണ് ആവശ്യം. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ 8 മുതല്‍ പത്ത് വരെ ഒപി ബഹിഷ്കരിക്കും. വൈകുന്നേരം നടത്തുന്ന സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ലെന്ന് കെജിഎംഒഎ അറിയിച്ചു.
വിവാദ കാർട്ടൂണിന് നൽകിയ പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമിയുടെ തീരുമാനത്തെ തള്ളി മന്ത്രി ബാലൻ. വിവാദ കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി എ. കെ.ബാലന്‍ പറഞ്ഞു.
എന്‍ഡിഎ മുന്നണിയുടെ ഭാഗമായ പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് പൂഞ്ഞാറില്‍ തിരിച്ചടി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 14 അംഗ ഭരണസമിതിയിൽ എട്ട് അംഗങ്ങളാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.
തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡി ആര്‍ ഐക്കു മുന്നിലാണ് വിഷ്ണു കീഴടങ്ങിയത്. വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരായി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് വിഷ്ണു.
നിയമപോരാട്ടം തുടരുമെന്ന് ജോസ് കെ.മാണി. കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത കോടതി നടപടി പരിശോധിക്കും. പാർട്ടി പിളർന്നുവെന്ന അഭിപ്രായം തനിക്കില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ജോസ് കെ.മാണി പറഞ്ഞു.
വിവാദ കാർട്ടൂണിന് നൽകിയ പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി. ജൂറി തീരുമാനം അന്തിമമെന്ന് ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. പുരസ്കാരം നൽകിയത് പുനഃപരിശോധിക്കണം എന്ന സർക്കാർ ആവശ്യം അക്കാദമി തളളി. ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്ന് അക്കാദമി വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്.
ജോസ് കെ.മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്തതിന് സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് സ്റ്റേ അനുവദിച്ചത്. ചെയർമാനെ തിരഞ്ഞെടുത്തതിനും തൽസ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. ആലപ്പുഴയിലെ ചെങ്ങന്നൂരിൽ 1 സെന്റിമീറ്റർ മഴ ലഭിച്ചു. ഇന്നലെ പാലക്കാട് ജില്ലയിലെ ആലത്തൂരാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 4 സെന്റിമീറ്റർ. Read More
ഷുക്കൂർ വധക്കേസ് വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. സിബിഐ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണ നടപടികൾ ഇനി എറണാകുളം സിബിഐ കോടതിയിലായിരിക്കും നടക്കുക. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷു അടക്കമുളളവർ കേസിൽ പ്രതികളാണ്
ശബരിമല മേൽശാന്തിയായിരുന്ന കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവകി അന്തർജനത്തിന് മകൻ കണ്ഠര് മോഹനര് 30 ലക്ഷം രൂപ നൽകണം. 15 ദിവത്തിനകം തുക ചെക്കായോ പണമായോ കൈമാറണം. ജീവനാംശം ആവശ്യപ്പെട്ട് ദേവകി അന്തർജനം സമർപ്പിച്ച ഹർജിയിലാണ് തിരുമാനം
കൊച്ചി: ശബരിമല മേൽശാന്തി കുടുംബത്തിലെ ജീവനാംശ തർക്കം ഹൈക്കോടതി അനുരജ്ഞനത്തിനു വിട്ടു. ശബരിമല മേൽശാന്തിയായിരുന്ന കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജിയാണ് കോടതി കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിട്ടത്. കേസ് കോടതി ഉച്ചകഴിഞ്ഞ് പരിഗണിക്കും. ചെലവിനു കിട്ടുന്നില്ലന്നും മകൻ കണ്ഠര് മോഹനര് 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തന്നും ചൂണ്ടിക്കാട്ടി ദേവകി അന്തർജനം ആർഡിഒയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ തുടർനടപടി ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദേവകി അന്തർജനത്തിന്റെ ഹർജി. മൂത്തമകൻ കണ്ടര് മോഹനരേയും ഭാര്യയേയും എതിർകക്ഷികളാക്കിയാണ് കേസ്.
കേരള പൊലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്റര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും http://www.keralapolice.gov.in എന്ന സൈറ്റില്‍ ലഭിക്കും.
വ്യോമസേ വിമാനാപകടത്തിൽ മരിച്ച എൻ.കെ.ഷെറിന്റെ അഞ്ചരക്കണ്ടിയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വീട്ടിലെത്തിയ മുഖ്യമന്ത്രി ഷെറിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. വ്യോമസേനയുടെ എഎൻ-32 വിമാനാപകടത്തിൽ ഷെറിൻ അടക്കംം 13 പേരാണ് കൊല്ലപ്പെട്ടത്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് ധൃതി പിടിച്ച് നടപ്പാക്കാൻ ശ്രമിച്ചതിനേറ്റ തിരിച്ചടിയാണ്. പ്രതിപക്ഷ നിലപാട് ഹൈക്കോടതി അംഗീകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് ഡിവൈഎഫ്ഐയിൽ നടന്നത് സ്വാഭാവിക പുനഃസംഘടന മാത്രമെന്ന് ജില്ലാ സെക്രട്ടറി ടി.എം.ശശി. സജീവമല്ലാത്തവരെയാണ് ഒഴിവാക്കിയത്. പെൺകുട്ടി നൽകിയത് പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയ കത്താണെന്നും ടി.എം.ശശി പറഞ്ഞു. പി.എം.ശശി എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ പരാതിയിൽ പരാതി നൽകിയ യുവതിക്കൊപ്പം നിന്നതിന് പാലക്കാട് ഡിവൈഎഫ്ഐ നേതാവ് ജിനേഷിനെ തരംതാഴ്‌ത്തിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അധ്യാപകരും ഹെഡ്മാസ്റ്റർമാരും നൽകിയ ഹർജിയിലാണ് നടപടി. കേസിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. Read More
ഒന്നു മുതൽ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽ പി, യു പി, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല.
പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇ.ശ്രീധരനെ കണ്ടു. നിർമ്മാണ തകരാറിനെ കുറിച്ചുളള ശ്രീധരന്റെ വിലയിരുത്തൽ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സ്വർണം ഒരു പവന് 24,680 രൂപയാണ്. ഒരു ഗ്രാമിന് 3,085 രൂപയാണ്. വെളളി കിലോയ്ക്ക് 42,000 രൂപയാണ്. ഒരു ഗ്രാമിന് 42 രൂപയാണ് വില
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ ആസൂത്രകൻ കീഴടങ്ങി. കൊച്ചിയിൽ ഡിആർഐയ്ക്കു മുൻപാകെയാണ് വിഷ്ണു സോമസുന്ദരം കീഴടങ്ങിയത്. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നയാളാണ് വിഷ്ണു. വിഷ്ണുവിന്റെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും.
പാലാരിവട്ടം മേൽപ്പാലത്തിൽ മെട്രോമാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന നീണ്ടു. വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ഇ.ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.