Kerala News July 6th Highlights: നെടുമ്പാശേരിയില്‍ കാല്‍കോടിയുടെ സ്വര്‍ണം പിടിച്ചു

Kerala News July 6th Highlights: ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്

gold smuggling, gold smuggling kochi airport, kochi airport, കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട, സ്വർണ്ണം പിടികൂടി, കൊച്ചി വിമാനത്താവളം, spicejet, dubai-kochi flight, മലപ്പുറം സ്വദേശി

Kerala News July 6th Highlights: കൊച്ചി: രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 25 ലക്ഷം രൂപ വിലവരുന്ന അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നു വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കാൻ സിപിഎം തീരുമാനം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് യാതൊരു സഹായവും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. വായ്പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയാണ്. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Live Blog


21:33 (IST)06 Jul 2019

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 25 ലക്ഷം രൂപ വിലവരുന്ന അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നു വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

19:41 (IST)06 Jul 2019

ബിജെപിയിൽ ചേർന്നെന്ന വാർത്തകൾ നിഷേധിച്ച് അഞ്ജു ബോബി ജോർജ്

ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല എന്ന് അഞ്ജു പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെ അഞ്ജു നിഷേധിക്കുകയും ചെയ്തു.

19:15 (IST)06 Jul 2019

ചെയർമാനെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റി: ജോസ് കെ.മാണി

കേരളാ കോൺഗ്രസ് എം ചെയർമാനെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്ന് ജോസ് കെ.മാണി. സി.എഫ്.തോമസ് ചെയർമാൻ ആകും എന്ന പി.ജെ.ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

19:10 (IST)06 Jul 2019

നിഷ സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് പി.ജെ.ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. നിഷ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നിഷ സ്ഥാനാര്‍ഥിയായാല്‍ പിന്തുണക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യതയാണ് കാണുന്നത്. നിഷയെ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിര്‍ദേശിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് പി.ജെ.ജോസഫ് ഇന്ന് ഉന്നാധികാര സമിതിക്ക് ശേഷം പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗമാണ് കൊച്ചിയില്‍ ഇന്ന് യോഗം ചേര്‍ന്നത്.

17:33 (IST)06 Jul 2019

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കും, സർക്കാർ സഹായം തേടിയെന്ന് നഗരസഭ

മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് നഗരസഭ. ഇതിനായി സർക്കാരിന്റെ സഹായം തേടിയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

17:28 (IST)06 Jul 2019

വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് രണ്ടു വഴി യാത്രക്കാർ മരിച്ചു

കണ്ണൂർ വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് രണ്ടു വഴി യാത്രക്കാർ മരിച്ചു. വളപട്ടണം സ്വദേശി അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യൻ സ്വാമി എന്നിവരാണ് മരിച്ചത്.

17:21 (IST)06 Jul 2019

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലം വിജിലൻസ് വീണ്ടും പരിശോധിച്ചു. റൂർക്കി ഐഐടിയിലെ പ്രൊഫസറും ഇന്ത്യൻ റോഡ് കോൺഗ്രസ്‌ അംഗവുമായ ഭൂപീന്ദർ സിങ്ങിന്റെ നേതൃത്വത്തിലാണ് ബലക്ഷയം കണ്ടെത്താൻ സാമ്പിൾ ശേഖരിക്കുന്നതിന് മുന്നോടിയായിട്ടുള്ള പരിശോധന നടത്തിയത്.

16:52 (IST)06 Jul 2019

കരുനാഗപ്പളളിയിൽ ഒന്നരകോടിയോളം രൂപ വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

കരുനാഗപ്പളളിയിൽ ഒന്നരകോടിയോളം രൂപ വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ ചവറ സ്വദേശികളിൽനിന്നും പിടികൂടി. 100 ചാക്കോളം ഉത്പന്നങ്ങളാണ് കരുനാഗപ്പളളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശിവകുമാർ, പൊലീസുകാരായ രാജീവ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.

16:01 (IST)06 Jul 2019

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ ഷാഡോ പൊലീസ് പിടികൂടി. വെളളിയാഴ്ചയാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടാവായ സെബിൻ സ്റ്റാലിൻ രക്ഷപ്പെട്ടത്. വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

15:47 (IST)06 Jul 2019

കണ്ണൂർ ഇരിക്കൂറിൽ ശക്തമായ മഴ

കേരളത്തിൽ വിവിധ ഇടങ്ങളിലും ലക്ഷദ്വീപിൽ ഏതാനും ഇടങ്ങളിലും മഴ ലഭിച്ചു. കണ്ണൂർ ഇരിക്കൂറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11 സെന്റിമീറ്റർ. കോഴിക്കോട് വടകരയിൽ 10 സെന്റിമീറ്ററും മലപ്പുറം നിലമ്പൂരിൽ 8 സെന്റിമീറ്ററും വയനാട് മാനന്തവാടിയിലും കണ്ണൂരിലും 7 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. ഇന്നലെ പാലക്കാട്, ചാലക്കുടി, നിലമ്പൂർ, വൈത്തിരി, എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്റർ വീതവും, കൊയിലാണ്ടി, വടകര, മാഹി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. Read More

15:28 (IST)06 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തളളി

രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഒ​ന്നാം പ്ര​തി നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ.സാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പീ​രു​മേ​ട് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡ്രൈവര്‍ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. പ്രതി നിയാസ് കഴിഞ്ഞ ദിവസം വരെ വീട്ടിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

14:56 (IST)06 Jul 2019

ബജറ്റിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം; ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കാൻ സിപിഎം തീരുമാനം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് യാതൊരു സഹായവും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. വായ്പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയാണ്. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

14:16 (IST)06 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒളിവില്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഡ്രൈവര്‍ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. പ്രതി നിയാസ് കഴിഞ്ഞ ദിവസം വരെ വീട്ടിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. Read More

12:39 (IST)06 Jul 2019

സ്വർണ വില കുറഞ്ഞു

സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇന്നു ഗ്രാമിന് 3190 രൂപയും പവന് 25,520 രൂപയുമാണ്

12:23 (IST)06 Jul 2019

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കേസിൽ നിയമോപദേശം തേടി

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടി. കെ.മുരളീധരനെതിരെ കുമ്മനം നൽകിയ കേസ് നിൽക്കുന്നതിലാണ് നിയമോപദേശം തേടിയത്. അതേസമയം, മുരളീധരനെതിരായ കേസിന് പ്രസക്തിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. മുരളീധരൻ എംഎൽഎ സ്ഥാം രാജിവച്ചതിനാൽ ഉപതിരഞ്ഞെടുപ്പിന് തസമില്ല. സ്റ്റാൻഡിങ് കൗൺസിലിന്റെ ഉപദേശം സ്വീകരിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

12:07 (IST)06 Jul 2019

മുഴുവൻ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം

മുഴുവൻ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം എന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ ഒരു ചുവടു കൂടി. കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി.9941 പ്രൈമറി – അപ്പർ പ്രൈമറി സ്കൂളുകളിലാണ് ഹൈടെക് ലാബുകൾ നിർമ്മിക്കുന്നത്. നേരത്തെ 4752 സ്കൂളുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരുന്നു. 2019 അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

11:39 (IST)06 Jul 2019

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകിക്കൊണ്ടുളള ഉത്തരവ് പുറത്തുവന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജന്‍ (48) ആത്മഹത്യ ചെയ്തത്.

11:39 (IST)06 Jul 2019

കാരുണ്യ KR 403 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 403 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ അറിയാം. Read More

11:38 (IST)06 Jul 2019

നിർമല്‍ ലോട്ടറിയുടെ 60 ലക്ഷം കിട്ടിയത് ആക്രി പെറുക്കി ജീവിക്കുന്ന ദമ്പതികള്‍ക്ക്

നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക്. രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം, ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികളായ ഇവര്‍ക്ക് നിർമല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷമാണ് ലഭിച്ചത്. Read More

11:38 (IST)06 Jul 2019

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം

കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപ് (38) ആണ് കിണറ്റില്‍ വീണത്. ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. Read More

11:37 (IST)06 Jul 2019

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. കേരളത്തിന് പുറമെ ലക്ഷ്വദ്വീപിലും മഴ ലഭിച്ചു. പാലക്കാട്, ചാലക്കുടി, നിലമ്പൂർ, വൈത്തിരി, എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്റർ വീതവും, കൊയിലാണ്ടി, വടകര, മാഹി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. Read More

11:36 (IST)06 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസ് ഉദ്യോഗസ്ഥരേയും ഇന്ന് അറസ്റ്റ് ചെയ്യും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് അറസ്റ്റ് ചെയ്യും. ഒളിവിലായ ഡ്രൈവര്‍ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുക. ഒളിവിലായിരുന്ന ഇരുവരും ഇന്ന് ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരാകും. ആരോപണവിധേയനായ ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റുകയാണ് ചെയ്തത്. Read More

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പരിഗണന കിട്ടാത്തതിനെതിരെ കേരളം കേന്ദ്രത്തെ സമീപിക്കും. കേരളം മുന്നോട്ട് വച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത സാഹചര്യത്തില്‍ ബജറ്റിന് പുറത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.

ബജറ്റില്‍ തഴഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തോട് അനുഭാവം കാട്ടാത്ത ബജറ്റാണ് കേന്ദ്രത്തിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എയിംസ് അടക്കമുള്ള വാഗ്‌ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. മാലപ്പടക്കത്തിന് തീ കൊളുത്തും പോലെയുള്ള നടപടിയാണ് ഇന്ധന വിലവര്‍ധനവ്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Read More: Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്‍റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ കേരളത്തിനുമേല്‍ ഭാരം അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 july06 weather crime traffic train airport

Next Story
Karunya Lottery KR 403 Result: കാരുണ്യ KR 403 ഭാഗ്യക്കുറി, ഒന്നാം സമ്മാനം വയനാടിന്kerala lottery result, kerala lottery result today,കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 379 result, kr 379, kr 379 lottery result, kr379, kerala lottery result kr 379, kerala lottery result kr 379 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 379, karunya lottery kr 379 result today, karunya lottery kr 379 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-379, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express