Latest Kerala News Highlights: തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഗുജറാത്ത് സ്വദേശിനിയായ യുവതി പിടിയിലായി. ഒന്നേകാൽ കിലോ സ്വർണമാണ് ഇവരുടെ കൈയിലുണ്ടായിരുന്നതെന്ന് എയർകസ്റ്റംസ് വിഭാഗം അറിയിച്ചു.
കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ ഡച്ച് സ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ മെഡിക്കൽ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർഥികൾ നാളെ (വ്യാഴം) രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐഎംഎ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ പഠിപ്പു മുടക്കാൻ തീരുമാനിച്ചത്.
Live Blog
Kerala News Live Updates, Kerala News Today in Malayalam Live Updates – കേരള വാർത്തകൾ തത്സമയം
കൊച്ചി മെട്രോ ട്രെയിൻ സർവീസ് പാത ദീർഘിപ്പിച്ച ശേഷമുള്ള പരീക്ഷണയോട്ടം നടന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ തൈക്കുടം വരെയായിരുന്നു പരീക്ഷണയോട്ടം. അഞ്ചേമുക്കാൽ കിലോമീറ്റർ ദൂരം ഓട്ടം മെട്രോ ട്രെയിൻ പൂർത്തിയാക്കിയത് ഏകദേശം ഒരു മണിക്കൂറെടുത്തായിരുന്നു. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. യാത്രക്കാരുടെ ഭാരം കണക്കാക്കി മണൽചാക്കുകൾ നിറച്ചായിരുന്നു പരീക്ഷണയോട്ടം.
പരീക്ഷണയോട്ടം വീക്ഷിക്കാൻ ഡിഎംആർസിയുടേയും കെഎംആർഎല്ലിലേയും സാങ്കേതിക വിദ്ഗധരും ട്രെയിനിലുണ്ടായിരുന്നു. നേരത്തെ ജൂലൈ 21ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാലന്‍സ്ഡ് കാന്റിലിവർ പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം വിജയകരമായിരുന്നു. ഓട്ടം വിജയകരമായാൽ രണ്ട് മാസത്തിനകം തൈക്കുടം വരെ മെട്രോ ഓടിത്തുടങ്ങും.
ട്രയിന്‍ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയെ കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി. കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്റെ മകന് സിറില്‍ സാബുവിനെയാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടെ ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുളള സ്പെഷ്യല്‍ ടീം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിദ്യാര്‍ത്ഥിയെ നാളെ ബന്ധുക്കളോടൊപ്പം വിട്ടയക്കും.
മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ തൈക്കുടം വരെയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടവും വിജയകരം. ഇന്ന് രാവിലെ 6.55 ന് മഹാരാജാസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അഞ്ചു കിലോമീറ്റർ വേഗത്തിൽ 5. 75 കിലോമീറ്റർ പിന്നിട്ട് 8. 21 ന് തൈക്കുടം സ്റ്റേഷനിലെത്തി. 900 യാത്രക്കാർ കയറുമ്പോഴുള്ള ഭാരത്തിന് തുല്യം മണൽച്ചാക്കുകൾ നിറച്ചായിരുന്നു പരീക്ഷണ ഓട്ടം. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ സെപ്റ്റംബർ ആദ്യവാരത്തിൽ ഈ റൂട്ടിൽ മെട്രോ സർവ്വീസ് തുടങ്ങാനാകുമെന്നാണ് കരുതുന്നത്.
കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എംപിമാരായ രമ്യ ഹരിദാസ്, എം.കെ.രാഘവന് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഗുജറാത്ത് സ്വദേശിനിയായ യുവതി പിടിയിലായി. ഒന്നേകാൽ കിലോ സ്വർണമാണ് ഇവരുടെ കൈയിലുണ്ടായിരുന്നതെന്ന് എയർകസ്റ്റംസ് വിഭാഗം അറിയിച്ചു.
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്പോട്ട് അഡ്മിഷന് നേരിട്ട് നടത്തും. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലാണ് നേരിട്ട് പ്രവേശനം നടത്തുക. കോളേജുകള്‍ അഡ്മിഷന് നടത്തുമ്പോള്‍ അനര്‍ഹര്‍ കടന്നുകൂടുന്ന എന്ന പരാതിയിലാണ് നടപടി.
തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡണ്ട്. നൗഷാദിനെ അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് വര്‍ഗീയ സംഘടനയായ എസ്ഡിപിഐ സംഘടനയില്‍ പെട്ടവരാണെന്ന് ഉറക്കെ പറയണമെന്ന് കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സഭാ തർക്ക കേസിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കണമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട് എന്ന് കാണിച്ച് ഓർത്തഡോക്സ് സഭ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകാനുള്ള നീക്കത്തിലാണ് ഓർത്തഡോക്സ് സഭയെന്നും റിപ്പോർട്ടുകളുണ്ട്.
കല്ലേക്കാട് എആർ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഭാര്യ സജിനി. പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് അനിൽ കുമാറിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-406 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AX 579160 (പാലക്കാട്) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AU 819846 (വയനാട്) ടിക്കറ്റിനാണ്. Read More
കേരളത്തിൽ കാലവർഷം ദുർബലം. വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് ഇന്ന് മഴ ലഭിച്ചത്. തൃശൂരിലെ എണമക്കലിൽ 3 സെന്റിമീറ്ററും ഇരിഞ്ഞാലക്കുടയിലും മാനന്തവാടിയിലും കുട്ലുവിലും 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. എറണാകുളം സൗത്ത്, കൊയിലാണ്ടി, വടകര, ഇരിക്കൂർ എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതമാണ് മഴ ലഭിച്ചത്. Read More
കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ ഡച്ച്
സ്ഥാനപതിയാണ് ഇക്കാര്യം അറിയിച്ചത്.
ഡിജിപി ജേക്കബ് തോമസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജേക്കബ് തോമസ് ആര്‍എസ്എസുകാരനാണെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി സ്ഥാനത്ത് ഇരുത്താന്‍ സാധിക്കും. ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കണം. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കോടിയേരി പറഞ്ഞു. Read More
തൃശൂർ ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.
ദേശീയ മെഡിക്കൽ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർഥികൾ നാളെ (വ്യാഴം) രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐഎംഎ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ പഠിപ്പു മുടക്കാൻ തീരുമാനിച്ചത്.
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്. വാഴക്കാട് സ്കൂളിൽ വിദ്യാര്‍ത്ഥിയായ ഒമാനൂർ സ്വദേശി അരവിന്ദ് ആണ് ഒഴുക്കില്‍ പെട്ടത്. സഹപാഠികള്‍ക്കൊപ്പമാണ് അരവിന്ദ് പുഴയിലെത്തിയത്. അരവിന്ദിനൊപ്പം സ്കൂളിൽ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനെത്തിയത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-406 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More
കല്ലേക്കാട് എ ആര് ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ക്യാമ്പില്‍ ജാതിവിവേചനം ഉണ്ടായിരുന്നു എന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ കുമാര്‍ പറയുന്നു. കുമാറിന് ആത്മഹത്യയ്ക്ക് കാരണം ജാതിവിവേചനമാണെന്ന് നേരത്തേ ഭാര്യ സജിനി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴി ശരിയയ്ക്കുകയാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ്.
പിതൃമോക്ഷം തേടി പതിനായിരങ്ങൾ കർക്കടക വാവ് ദിനമായ ഇന്ന് ബലിതർപ്പണം നടത്തുന്നു. പുലർച്ചയോടെ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. കർക്കടക മാസത്തിലെ കരുത്തവാവ് ദിവസമാണ് കർക്കടക വാവായി ആചരിച്ച് പോരുന്നത്. ഇന്നേ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക്. 52 ദിവസങ്ങൾക്ക് ശേഷമാണ് മത്സ്യ തൊഴിലാളികൾ വീണ്ടും കടലിലേക്ക് പോകുന്നത്. ജൂൺ ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്. കാത്തിരിപ്പിനൊടുവിൽ ഇന്ന് കടലിൽ പോകാമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.