Kerala News Highlights: അനധികൃത ഫ്ലക്സ് ബോർഡ്: കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

Kerala News Live, Kerala Weather, Traffic News: അനധികൃത ബോർഡുകൾക്കെതിരെ നടപടി കർശനമാക്കാൻ നിർദേശിച്ച് ഈ മാസം 20 ന് വീണ്ടും ഉത്തരവിറക്കിയെന്നും സർക്കാർ അറിയിച്ചു

flex, ie malayalam

Latest Kerala News Highlights: കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകൾ തടയാനുള്ള കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സർക്കാർ. കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശഭരണ സെക്രട്ടറിമാർക്കും ഫീൽഡ് സ്റ്റാഫിനും എതിരെ നടപടി എടുക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾക്കെതിരെ നടപടി കർശനമാക്കാൻ നിർദേശിച്ച് ഈ മാസം 20 ന് വീണ്ടും ഉത്തരവിറക്കിയെന്നും സർക്കാർ അറിയിച്ചു.

Kerala News Live: Kerala Weather, Traffic, Politics News Live Updates

പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാംപിൾ നൽകി. മുംബൈ ബൈക്കുളയിലെ ജെജെ ആശുപത്രിയിൽവച്ചാണ് ബിനോയിയുടെ സാംപിൾ ശേഖരിച്ചത്. ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചയ്ക്കം കോടതിയിൽ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ, ഡിഎൻഎ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് പറഞ്ഞു.

Live Blog

Kerala News Live Updates, Kerala News Today in Malayalam Live Updates


20:53 (IST)30 Jul 2019

ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്

ക്രൗഡ് ഫണ്ടിങിലൂടെ തിരഞ്ഞെടുപ്പ് ചെലവ് സമാഹരിച്ചതിന്റെ കണക്കുവിവരങ്ങള്‍ അവതരിപ്പിക്കാന്‍ വൈകുന്നത് മണ്ഡലത്തിലെ നന്ദി പര്യടനം നീണ്ടുപോയതിനാലാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ക്രൗണ്ട് ഫണ്ടിങിലൂടെ സമാഹരിച്ച പണത്തിന്റെ കണക്ക് വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 23 ന് ശേഷം പത്രസമ്മേളനം നടത്തി പരസ്യമാക്കുമെന്ന് രമ്യ ഹരിദാസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം എംപിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. നന്ദി പര്യടനം നീണ്ടുപോയത് മാത്രമാണ് കണക്ക് അവതരണം വൈകാനുള്ള കാരണമെന്ന് രമ്യ ഹരിദാസ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

19:47 (IST)30 Jul 2019

കാനത്തിനെതിരായ പോസ്റ്റർ തെറ്റായ ഉദ്ദേശത്തോടെയെന്ന് മുഖ്യമന്ത്രി

കാനത്തിനെതിരായ പോസ്റ്റർ തെറ്റായ ഉദ്ദേശത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാർ നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. അതേസമയം, എല്‍ദോ എംഎല്‍എയ്ക്കെതിരായ അക്രമത്തില്‍ കലക്ടറുടെ റിപ്പോർട്ട് കിട്ടിയെന്നും മുഖ്യമന്ത്രി 

19:35 (IST)30 Jul 2019

ദേശീയ ചലച്ചിത്രപുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് അടൂര്‍

ശീയ ചലച്ചിത്രപുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാര നിര്‍ണയത്തില്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു ‘അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറി ഒരു പാര്‍ട്ടിയുടെ കാലാള്‍പടയായി മാറി. അവരാണ് ആര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്.’

19:10 (IST)30 Jul 2019

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാള്‍ സെര്‍ബിയയില്‍ അറസ്റ്റില്‍

പ്രമുഖ വ്യവസായിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമായ നിമ്മഗദ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റില്‍. റാസ് അല്‍ ഖൈമ ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് അറസ്റ്റ് നടന്നെങ്കിലും ഇന്നാണ് തെലുഗു മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

18:35 (IST)30 Jul 2019

ദേശീയ പാത വികസനത്തിന് കേന്ദ്രത്തിന്റെ അനുമതി, തടസങ്ങൾ നീങ്ങിയെന്ന് പിണറായി വിജയൻ

ദേശീയ പാത വികസനത്തിന് കേന്ദ്രത്തിന്റെ അനുമതി. കേരളത്തിന്റെ നടപടികൾ കേന്ദ്രം അംഗീകരിച്ചു. തടസം നീങ്ങിയെന്നും നിർമാണം തുടങ്ങാൻ കേരളത്തിന് കേന്ദ്രം അനുവാദം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണ് നിർമിക്കുക. നിതിൻ ഗഡ്കരി-പിണറായി വിജയൻ കൂടിക്കാഴ്ചയിലാണ് തീരുമാനം.

18:29 (IST)30 Jul 2019

സ്ത്രീ ശക്തി SS-168 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-168 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SV 262500 (കൊല്ലം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ST 713854 (കോട്ടയം) ടിക്കറ്റിനാണ്. Read More

18:20 (IST)30 Jul 2019

അമ്പലവയൽ കേസ്: പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി

അമ്പലവയലില്‍ യുവാവിനെയും യുവതിയെയും മര്‍ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലോഡ്ജ് ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെക്കൂടി കേസില്‍ പൊലീസ് പ്രതി ചേർത്തു.

17:44 (IST)30 Jul 2019

അനധികൃത ഫ്ലക്സ് ബോർഡ്: കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

അനധികൃത ഫ്ലക്സ് ബോർഡുകൾ തടയാനുള്ള കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സർക്കാർ. കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശഭരണ സെക്രട്ടറിമാർക്കും ഫീൽഡ് സ്റ്റാഫിനും എതിരെ നടപടി എടുക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾക്കെതിരെ നടപടി കർശനമാക്കാൻ നിർദേശിച്ച് ഈ മാസം 20 ന് വീണ്ടും ഉത്തരവിറക്കിയെന്നും സർക്കാർ അറിയിച്ചു.

17:36 (IST)30 Jul 2019

പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ കടവില്‍ വച്ച് ബലാത്സം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ

പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ കടവില്‍ വച്ച് ബലാത്സം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയായ അരീക്കോട് വിളയില്‍ അബ്ദുല്‍ സലാം ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കട്ടെ എന്ന് കോടതി ഉത്തരവിടുകയായിരുന്നു. 2013 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

16:51 (IST)30 Jul 2019

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: സുപ്രീം കോടതി വിധി ആരോടോ ഉള്ള പകപോക്കലെന്ന് സംശയിക്കേണ്ടി വരുമെന്ന് സെബാസ്റ്റ്യന്‍ പോള്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റ്യൻന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീം കോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതി മരട് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യൻ പോള്‍. ഫ്‌ളാറ്റുടമകളായ സിനിമ സംവിധായകന്‍ മേജര്‍ രവി, നടന്‍ സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ധര്‍ണയില്‍ പങ്കെടുത്തു.

16:05 (IST)30 Jul 2019

സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി

ഡിഎൻഎ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് പറഞ്ഞു.

15:47 (IST)30 Jul 2019

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലിന് വിജയം. മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ വിജയിച്ചു.

15:44 (IST)30 Jul 2019

കേരളത്തിൽ കാലവർഷം ദുർബലപ്പെട്ടു, മഴ തീരെ കുറഞ്ഞു

തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തുടരുന്നു. കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളിൽ മഴ ലഭിച്ചു. കണ്ണൂർ, തലശേരി, വടകര (കോഴിക്കോട്), മാനന്തവാടി (വയനാട്), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങലിൽ 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. അടുത്ത നാലു ദിവസം കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. Read More

15:43 (IST)30 Jul 2019

ഇ എസ് ഐ ആശുപത്രിയിൽ മെച്ചപ്പെട്ട സൌകര്യങ്ങളൊരുക്കുമെന്ന് മന്ത്രി

എറണാകുളം നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തൊഴിൽ  മന്ത്രി ടി പി രാമകൃഷ്ണന്‍. ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 65 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇത് 100 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൌകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

14:59 (IST)30 Jul 2019

നെഹ്‌റു ട്രോഫി വള്ളംകളി: ട്രാക്കും ഹീറ്റ്‌സുമായി ചുണ്ടൻ വള്ളങ്ങളുടെ നറുക്കെടുപ്പ് 3ന്

67-ാമത് നെഹ്‌റു ട്രോഫി ജലോൽസവത്തിനുള്ള വളളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും മൂന്നിന് നിശ്ചയിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിലെ പ്രഥമമൽസരമാണ് ഇക്കുറി പുന്നമടയിൽ അരങ്ങേറുന്നത്. ഇവിടെ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒമ്പതു സ്ഥാനത്തെത്തുന്നവരാണ് ലീഗിലെ മറ്റു മൽസരങ്ങിലേക്ക് സീഡു ചെയ്യപ്പെടുന്നത്. ഇക്കുറി 80 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് നാലെണ്ണം, ബി ഗ്രേഡ് 16 എണ്ണം, സി ഗ്രേഡ് 10 എണ്ണം, വെപ്പ് എ ഗ്രേഡ് 10 എണ്ണം ബി ഗ്രേഡ് ആറെണ്ണം, നാല് ചുരുളൻ വള്ളം, തെക്കനോടിയിൽ തറ, കെട്ട് വിഭാഗങ്ങളിലായി മൂന്നു വീതവും വള്ളവും മൽസരത്തിൽ അണിനിരക്കും. ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലുവള്ളങ്ങളാണ് മൽസരിക്കുന്നത്. 

14:12 (IST)30 Jul 2019

റിമാന്‍ഡ് പ്രതി ജയിലിൽ മരിച്ച കേസ്; ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റി

മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജയിൽ സൂപ്രണ്ട് എ.സമീറിനെ സ്ഥലംമാറ്റി. കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കാണ് സ്ഥലംമാറ്റം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിൽ വകുപ്പിന്റെ നടപടി.

14:09 (IST)30 Jul 2019

പീഡനക്കേസ്: ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാംപിൾ നൽകി

പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാംപിൾ നൽകി. മുംബൈ ബൈക്കുളയിലെ ജെജെ ആശുപത്രിയിൽവച്ചാണ് ബിനോയിയുടെ സാംപിൾ ശേഖരിച്ചത്. ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചയ്ക്കം കോടതിയിൽ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

14:02 (IST)30 Jul 2019

‘പ്ലാൻ എ, ബി, സി’: അമ്പൂരി കൊലപാതകത്തിൽ പദ്ധതികൾ പലതുണ്ടായിരുന്നുവെന്ന് മൊഴി

അമ്പൂരി കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നേരത്തെ കുഴി എടുത്തിരുന്നെങ്കിലും മൃതദേഹം മറവ് ചെയ്യാൻ മറ്റ് വഴികളും ആലോചിച്ചിരുന്നതായി പ്രതികളുടെ മൊഴി. ഡാമിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇത് നടന്നില്ലായെങ്കിൽ തമിഴ്നാട്ടിൽ കൊണ്ടുപോയി ചതുപ്പിൽ കെട്ടിതാക്കാനും പദ്ധതിയിട്ടു. എന്നാൽ മൃതദേഹവുമായി ഏറെദൂരം യാത്ര ചെയ്യുന്നത് അപകടമാണെന്ന് മനസിലാക്കി ആദ്യം തീരുമാനിച്ചത് പോലെ പുതിയ വീടിനടുത്തെ കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.

13:35 (IST)30 Jul 2019

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അതൃപ്തി ജോസഫ് വിഭാഗം യുഡിഎഫ് യോഗത്തിൽ അറിയിച്ചു. ശരിയായ രീതിയിലല്ല തിരഞ്ഞെടുപ്പ് നടന്നതെന്നും തങ്ങൾക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

13:18 (IST)30 Jul 2019

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിൽ പ്രതിഷേധം; നാളെ ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്‍റിൽ പാസാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാളെ ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും. 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം ഒഴിവാക്കും. Read More

12:49 (IST)30 Jul 2019

ഡിഎൻഎ പരിശോധനയുടെ ആശുപത്രി മാറ്റി

ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാംപിൾ എടുക്കുന്ന ആശുപത്രി മാറ്റി. പൊലീസാണ് ആശുപത്രി മാറ്റാൻ നിർദേശം നൽകിയത്. ജുഹുവിലെ കൂപ്പർ ആശുപത്രിയിൽനിന്ന് ജെജെ ആശുപത്രിയിലേക്കാണ് മാറ്റിയത്.

11:59 (IST)30 Jul 2019

കെവിൻ വധക്കേസ്: വിധി ഓഗസ്റ്റ് 14 ന്

കെവിൻ വധക്കേസിൽ വിധി അടുത്ത മാസം 14 ന്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്നു മാസം നീണ്ട വിചാരണ പൂർത്തിയായി. 2018 മേയിലാണ് കെവിൻ കൊല്ലപ്പെടുന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ ഭാര്യ സഹോദരന്റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

11:51 (IST)30 Jul 2019

ബിനോയ് കോടിയേരിയുടെ ഡ‍ിഎൻഎ പരിശോധന ഇന്ന്

പീഡന കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്നു നടക്കും. ജുഹുവിലെ കൂപ്പർ ജനറൽ ആശുപത്രിയിൽ ബിനോയിയെ എത്തിച്ചാകും രക്ത സാംപിൾ എടുക്കുക. മുംബൈ കലീനയിലെ ഫൊറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടക്കുക. ബിനോയ് ഇന്നു തന്നെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബൈ ഹൈക്കോടതി നിർദേശിച്ചിരുന്നു.

11:19 (IST)30 Jul 2019

സ്ത്രീ ശക്തി SS-168 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-168 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

11:19 (IST)30 Jul 2019

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; നിർണായക ചർച്ചകൾക്കായി മുഖ്യന്ത്രി ഡൽഹിയിൽ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി. വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള കരാർ കാലാവധി നാളെയാണ് അവസാനിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. Read More

11:18 (IST)30 Jul 2019

കണ്ണൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റഊഫാണ് കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച റഊഫ്. ബൈക്കിലെത്തിയ സംഘം ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വച്ച് റഊഫിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടികൂടിയെങ്കിലും അക്രമികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. Read More

സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെടുക്കേണ്ടയെന്ന് സർക്കാർ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

വിധി പരിശോധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ സുപ്രീം കോടതിയെ സമീപിക്കുക. നിലവിൽ വിധി സർക്കാരിനെതിരാണ്. ട്രിബ്യൂണൽ വിധി നടപ്പിലാക്കിയാൽ സസ്പെൻഷൻ ഉൾപ്പടെയുള്ള സർക്കാർ നിലപാട് ശരിയല്ലെന്ന് സർക്കാർതന്നെ സമ്മതിക്കുന്നതിന് തുല്യമാകുമെന്നും കരുതുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 july 29 weather crime traffic train airport

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com