Latest Kerala News Highlights: ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടിതല അന്വേഷണത്തിന് മൂന്നാംഗ കമ്മിറ്റിയെ നിശ്ചയിച്ച് പാർട്ടി. ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗത്തിലാണ് തീരുമാനം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് സമിതിയോഗത്തിൽ വിമര്‍ശനമുയര്‍ന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷനോട് നിർദേശിച്ചു.
News Live: Kerala Weather, Traffic, Politics News Live Updates
ഉൾപ്പാര്‍ട്ടി തര്‍ക്കത്തിന്റെ പ്രതിഫലനമെന്ന നിലയിൽ ആദ്യം വിലയിരുത്തൽ ഉണ്ടായെങ്കിലും തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ കാനം പക്ഷ നേതാക്കൾ തന്നെയാണ് പോസ്റ്ററൊട്ടിച്ചതെന്നും തെളിഞ്ഞു. പോസ്റ്റര്‍ വിവാദം പാര്‍ട്ടിക്കകത്ത് വലിയ വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുന്നത്. എറണാകുളത്ത് നടന്ന ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎൽഎ അടക്കം പാര്‍ട്ടി നേതാക്കളെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാനത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
Live Blog
Kerala News Live Updates, Kerala News Today in Malayalam Live Updates
കഴിഞ്ഞ ദിവസമാണ് മോഷണക്കേസിലെ മുഖ്യപ്രതിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. കോഴഞ്ചേരിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്ഷയാണ് ഇതിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്. നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് ഇന്നലെ ജ്വല്ലറിയില്‍ നിന്ന് കളവുപോയത്.
നെടുങ്കണ്ടം കസ്റ്റിമരണത്തിനിരയായ രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്തി. നേരത്തെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താത്ത പരിക്കുകളാണ് റീപോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയത്. കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ ഉണ്ടെന്നും കണ്ടെത്തി. ഇന്ന് രാവിലെയാണ് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വച്ചാണ് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്.
സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കുന്നതിൽ മികവു തെളിയിച്ച പൊലീസ് നായ ‘തണ്ടർ’ (11) വിടപറഞ്ഞു. കേരള പൊലീസിന് വേണ്ടി ഏറെ നാൾ സേവനം ചെയ്ത തണ്ടർ കഴിഞ്ഞ കുറച്ച് നാളുകളായി പൊലീസ് അക്കാദമിയിലെ വിശ്രമകേന്ദ്രമായ വിശ്രാന്തിയിലായിരുന്നു. തിങ്ക്ലാഴ്ച രാവിലെ 10.30 ഓടെ തണ്ടറിനെ വിശ്രാന്തിയിൽ തന്നെ സംസ്കരിച്ചു. ലാബ്രഡോർ ഇനത്തിൽപ്പെട്ട തണ്ടർ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മിടുക്കനായിരുന്നു.
കത്തോലിക്കാ സഭയുടെ കാനൻ നിയമം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചെലവു സഹിതം ഈടാക്കിയാണ് ഹർജി കോടതി തള്ളിയത്. ഹർജിക്കാരനോട്
പതിനായിരം രുപ കോടതി ചെലവ് അടയ്ക്കാൻ ചീഫ്
ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടിതല അന്വേഷണത്തിന് മൂന്നാംഗ കമ്മിറ്റിയെ നിശ്ചയിച്ച് പാർട്ടി. ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗത്തിലാണ് തീരുമാനം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് സമിതിയോഗത്തിൽ വിമര്‍ശനമുയര്‍ന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷനോട് നിർദേശിച്ചു.
ചെ ഗുവേരയുടെ മകൾ അലീഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി
സംസ്ഥാനത്ത തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലം. കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റീമീറ്റർ. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ രണ്ട് സെന്റീമീറ്ററും കൊയിലാണ്ടി, വൈത്തിരി, തളിപറമ്പ്, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ ഒരു സെന്റീമീറ്റർ മഴയും ലഭിച്ചു. അടുത്ത് അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പൊന്നും ഇല്ല.
ഭാര്യയുടെ താലിമാല അടക്കം വിറ്റിട്ടും സ്വന്തമാക്കിയ കിടപ്പാടത്തിന്റെ കടം തീർക്കാനാകാതെ വിഷമിക്കുമ്പോഴാണ് കൂലിപണിക്കാരനായ സുജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വലിയകലവൂർ കാട്ടുങ്കൽവെളി കോളനിയിലെ താമസക്കാരനായ കെ.ഒ.സുജിത്തിന് അടിച്ചത്. വർഷങ്ങളായി സ്ഥിരമായി ലോട്ടറിയെടുക്കുന്ന സുജിത്തിന് 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി അടിക്കുന്നത് ഇതാദ്യമാണ്. Read More
കട്ടപ്പന: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ റീപോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. വാഗമൺ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പൂർണ്ണമായും എക്സറേ എടുക്കാനും ആന്തരികാവയവങ്ങൾ പരിശോധിക്കും. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായി ജസ്റ്റിസ് ടി. നാരയണക്കുറുപ്പ് കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. കൂടാതെ മുറിവുകളുടെ പഴക്കത്തെ കുറിച്ചും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന് വ്യക്തമാക്കി.
കൊച്ചി ലാത്തി ചാർജ്ജിൽ ഗൂഢാലോചന നടന്നുവെന്ന് സിപിഐ. എഫ്ഐആറിലെ വാദങ്ങൾ ഇതിന് തെളിവാണെന്നും കല്ലും കുറുവടിയുമായി സിപിഐ പ്രവർത്തകർ എത്തിയിട്ടില്ലെന്നും സിപിഐ വ്യക്തമാക്കി.
പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ നടക്കും. നാളെ രക്ത സാമ്പിൾ നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ബിനോയിക്ക് നിർദേശം നൽകി. ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തെ ലുലു ഇന്റർനാഷണൽ മാളിന്റെ നിർമാണത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനങ്ങൾ കാണുന്നില്ലെന്ന് ഹൈക്കോടതി.
ലുലു മാൾ ഡയറക്ടർ എം.എ.നിഷാദ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും, ജസ്റ്റിസ്എ .കെ.ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ വാക്കാലുള്ള പരാമർശം .
രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. Read More
സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരളാ കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്. Read More
സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. കേരളാ കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്.
കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പുതിയ അധ്യക്ഷൻ വരുംവരം രാഹുൽ ഗാന്ധി തന്റെ ചുമതല നിറവേറ്റും. അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന പ്രവർത്തക സമിതിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട കൃഷ്ണ ജ്വല്ലറി മോഷണക്കേസില്‍ നാല് പേരെ കൂടി പിടികൂടി. മോഷണം നടത്തിയ സംഘത്തിലെ നാല് പേരെ ഇന്ന് സേലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ്. പത്തനംതിട്ട പൊലീസ് സേലത്തേക്ക് പുറപ്പെട്ടു. വാഹന പരിശോധന നടക്കുന്ന സമയത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ സ്വര്‍ണവും പണവും കൊണ്ട് രക്ഷപ്പെട്ടു. Read More
കോൺഗ്രസ് അധ്യക്ഷനായി യുവനേതാവ് വരണമെന്നും കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തകർക്കിടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ശശി തരൂർ എംപി. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു.