Latest Kerala News Highlights: തിരുവനന്തപുരം: എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും എസ്.എഫ്.ഐക്ക് വിമര്‍ശനം. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്. കെ.എസ്.യുവില്‍ നിന്നോ എ.ബി.വി.പിയില്‍ നിന്നോ ക്യാമ്പസുകളില്‍ എ.ഐ.എസ്.എഫിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയില്‍ നിന്നുമാണ് എ.ഐ.എസ്.എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതാ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
താന്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എംഎല്‍എ ഇന്നലെ രാത്രിയാണ് ചേര്‍പ്പ് പൊലീസിന് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഗീതാ ഗോപി പറഞ്ഞു. താന്‍ ഒരു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്എയായതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെയൊരു പ്രതിഷേധം നടത്തിയതെന്നും ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ് കുറേനാളുകളായി തന്നെ വ്യക്തിപരമായി വേട്ടയാടുന്നുണ്ടെന്നും ഗീതാ ഗോപി എംഎല്‍എ പറഞ്ഞു.
ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മഹാരാഷ്ട്രക്കാരനായ അക്ഷയ് പാട്ടീലാണ് പിടിയിലായത്.സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനടുത്ത് ശ്രീകൃഷ്ണ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ഇന്ന് വൈകിട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം. നാലര കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. ജ്വല്ലറിയിലെ ജീവനക്കാരനായ സന്തോഷിന് പരുക്കേറ്റിരുന്നു. ജ്വല്ലറി ഉടമയും മഹാരാഷ്ട്രക്കാരനാണ്. മോഷണത്തിന്റെ സൂത്രധാരന്‍ ജ്വല്ലറിയിലെ തൊഴിലാളിയാണ്. നാല് പേര് കൂടി പിടിയിലുണ്ട്. മുഖ്യപ്രതിയായ അക്ഷയ് 12 ദിവസം മുമ്പാണ് ജ്വല്ലറിയില്‍ ജോലിക്ക് എത്തുന്നത്. കോഴഞ്ചേരി വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
വൈറ്റില പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി. രണ്ടാം ഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തൽ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫ് വിജിലൻസിന് റിപ്പോർട്ട് നൽകിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍ സഭ നേതാക്കള്‍ക്ക് ജാമ്യം നിന്നതും സിപിഐ നേതാവ് തന്നെ. സിപിഐയുടെ മുന്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ എഫ് ലാല്‍ജിയാണ് പ്രതികള്‍ക്ക് ജാമ്യം നിന്നത്. പ്രതികള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്കിയതും കെ എഫ് ലാല്‍ജിയാണ്.
നിര്‍മാണം നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാറിനു സമീപം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ദേവികുളം-ലാക്കാട് ഗ്യാപ്പ് റോഡില്‍ ഞായറാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. വന്‍തോതില്‍ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീണതോടെ ദേവികുളം-മൂന്നാര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി.
മലയിടിച്ചിലിനെത്തുടര്‍ന്ന് ഗ്യാപ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി മലയിടിച്ചുള്ള റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റോഡിലേക്ക് വന്‍തോതില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണത്. ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും എസ്.എഫ്.ഐക്ക് വിമര്‍ശനം. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്. കെ.എസ്.യുവില്‍ നിന്നോ എ.ബി.വി.പിയില്‍ നിന്നോ ക്യാമ്പസുകളില്‍ എ.ഐ.എസ്.എഫിന് യാതൊരു ഭീഷണിയുമില്ല. എന്നാല്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐയില്‍ നിന്നുമാണ് എ.ഐ.എസ്.എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി. വരാല് വിഭാഗത്തില്‍പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ലഭിച്ചത്.
ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചു.
വനിതാ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ രാജ് കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താൻ തീരുമാനം. ജൂഡിഷ്യൽ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നാളെ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. ഇതിനായി ഫോറന്‍സിക് വിദഗ്ദരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജൂഡിഷ്യല്‍ കമീഷന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അറിയിച്ചു.
സമരത്തിനിടെ എംഎൽഎയെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ വികലമായ പൊലീസ് നയത്തിന്റെ ചിത്രമാണ് പുറത്തു വന്നത്. ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരം ചെയ്തവരെ മർദ്ദിക്കുകയും അവർക്കെതിരെ കേസെടുക്കുകയുമാണുണ്ടായതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-402 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.
പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പ് പ്രതിരോധത്തിലാക്കുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്ട്രോള് വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു.
താന്‍ പണ്ടും മുഖ്യമന്ത്രി പിണറായി വിജയന് എതിരല്ലായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വ്യക്തി വിരോധത്തിന്റെ പ്രശ്നമേയില്ല. സര്‍ക്കാര്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് മാറി പോയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്. അത് വ്യക്തി വിരോധം കൊണ്ടല്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. സിപിഐയുടെ നിലപാടുകള്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്നു പോകുന്നതുകൊണ്ട് ഇപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തുടരുന്നത്. എന്നാല്‍, ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ മാറി പോകുമ്പോള്‍ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.
വനിതാ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതി. നാട്ടിക എംഎല്‍എയും സിപിഐ നേതാവുമായ ഗീതാ ഗോപിയാണ് പൊലീസിന് പരാതി നല്‍കിയത്. താന്‍ സമരം ചെയ്ത സ്ഥലത്ത് ചാണകം വെള്ളം തളിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചത് ജാതീയമായ അധിക്ഷേപം തന്നെയാണെന്ന് ഗീതാ ഗോപി എംഎല്‍എ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. താന്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എംഎല്‍എ ഇന്നലെ രാത്രിയാണ് ചേര്‍പ്പ് പൊലീസിന് പരാതി നല്‍കിയത്.
പീഡന പരാതിയില്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകന്. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അഭിഭാഷകന് ആരോപിച്ചു. സാംപിള്‍ പരിശോധനയ്ക്ക് ബിനോയ് തയ്യാറായില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകന് അറിയിച്ചു.
എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. എല്‍ദോയുടെ കൈ ഒടിഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രാജു പറഞ്ഞു. പൊലീസ് മനഃപ്പൂര്‍വ്വം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്. അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. കലക്ടറുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതില്‍ സിപിഐ അതൃപ്തി അറിയിച്ചു.
കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളുടെ കൃത്യതയോടും വ്യക്തവുമായ തത്സമയ വിവരണം