Kerala News Highlights: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം, ഉത്തരവിൽ എല്ലാം വ്യക്തം: സുപ്രീംകോടതി

Kerala News, Kerala Weather, Traffic News: നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി കോടതി തള്ളി

maradu, kochi, ie malayalam

Latest Kerala News Highlights: തിരുവനന്തപുരം: ന്യൂഡൽഹി: എറണാകുളം മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി കോടതി തള്ളി. വിഷയത്തിൽ നൽകുന്ന രണ്ടാമത്തെ റിട്ട് ഹർജിയാണ് കോടതി തള്ളിയത്.

ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹർജി ജൂലൈ 5നും പുനഃപരിശോധനാ ഹർജികൾ ജൂലൈ 11നും കോടതി തള്ളിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള തങ്ങളുടെ ഉത്തരവിൽ എല്ലാം വ്യക്തമാണെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു.

കൊച്ചിയില്‍ നടന്ന സിപിഐ മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് തല്ല് കിട്ടിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ. സമരമാകുമ്പോള്‍ തല്ലുകിട്ടും. എസ്എഫ്ഐക്കാര്‍ക്കും ഈ ഭരണകാലത്ത് പൊലീസില്‍ നിന്ന് തല്ലുകിട്ടിയിട്ടുണ്ട് എന്നാണ് മന്ത്രി പ്രതികരിച്ചത്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


21:55 (IST)26 Jul 2019

രജിഷ വിജയന്റെ ഫൈനൽസിലെ ഗാനം

19:47 (IST)26 Jul 2019

ഞെട്ടിക്കുന്ന വഴിത്തിരിവ്: രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്; മൃതദേഹത്തില്‍ താലിമാല

അമ്പൂരിയിൽ യുവതിയെകൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട രാഖിയുംകാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലേഷ് നായരും വിവാഹിതരായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായിരുന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.

18:26 (IST)26 Jul 2019

കാന്തല്ലൂരില്‍ ഇനി ആപ്പിള്‍ വിളവെടുപ്പുകാലം

കേരളത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഏക സ്ഥലമായ കാന്തല്ലൂരില്‍ ആപ്പിള്‍ വിളവെടുപ്പു തുടങ്ങി. മൂന്നാറില്‍ നിന്ന് 53-കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാന്തല്ലൂരിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ആപ്പിള്‍ വിളവെടുപ്പുകാലം. കശ്മീരിലും മറ്റും വിളയുന്ന ആപ്പിള്‍ നേരിട്ടു കാണാനും തോട്ടങ്ങളില്‍ നിന്നു വാങ്ങാനും അവസരം ലഭിക്കുന്നുവെന്നതാണ് സഞ്ചാരികളെ കാന്തല്ലൂരിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

18:25 (IST)26 Jul 2019

കവിയും, വിവർത്തകനുമായ ആറ്റൂർ രവിവർമ്മ അന്തരിച്ചു

പ്രമുഖ കവിയും, വിവർത്തകനുമായ ആറ്റൂർ രവിവർമ്മ അന്തരിച്ചു. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

18:25 (IST)26 Jul 2019

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

16:43 (IST)26 Jul 2019

മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം, ഉത്തരവിൽ എല്ലാം വ്യക്തം: സുപ്രീംകോടതി

എറണാകുളം മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി കോടതി തള്ളി. വിഷയത്തിൽ നൽകുന്ന രണ്ടാമത്തെ റിട്ട് ഹർജിയാണ് കോടതി തള്ളിയത്.

ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹർജി ജൂലൈ 5നും പുനഃപരിശോധനാ ഹർജികൾ ജൂലൈ 11നും കോടതി തള്ളിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള തങ്ങളുടെ ഉത്തരവിൽ എല്ലാം വ്യക്തമാണെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു.

15:13 (IST)26 Jul 2019

‘കേരള പൊലീസില്‍ ചില പുഴുക്കുത്തുകളുണ്ട്’; വിമര്‍ശനവുമായി സിപിഐ മുഖപത്രം

കേരള പൊലീസില്‍ ചില പുഴുക്കുത്തുകളുണ്ടെന്ന വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിലെ എഡിറ്റോറിയലില്‍ കേരള പൊലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. എറണാകുളത്ത് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ പൊലീസ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ചുള്ളതാണ് ജനയുഗം എഡിറ്റോറിയല്‍. Read More

15:13 (IST)26 Jul 2019

ടിക് ടോക് താരം ആരുണിയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ സൈബർ ലോകം

ടിക് ടോക് താരം ആരുണി എസ് കുറുപ്പിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ പകച്ചു നിൽക്കുകയാണ് സൈബർ ലോകം. തിരുവനന്തപുരം എ.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാലാം ക്ലാസുകാരി ആരുണി മരണത്തിന് കീഴടങ്ങിയത്.  പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണ കാരണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയും അനുഭവപ്പെടുകയായിരുന്നു.  Read More

13:45 (IST)26 Jul 2019

പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍

കോട്ടയത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. പിഎസ്‌സിയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ കോട്ടയം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉണ്ടായി. ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. Read More

12:44 (IST)26 Jul 2019

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് കാർഗിൽ വിജയ് ദിവസ് അനുസ്മരണം

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് കമാൻഡ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ.കെ ചൗള കാർഗിൽ യുദ്ധത്തിൽ ജീവൻ ത്യജിച്ച സൈനികരുടെ ഓർമ്മയ്ക്ക് ആദരം അർപ്പിച്ചു 

12:12 (IST)26 Jul 2019

ആശങ്ക അകലുന്നു; ഡിജോ വീട്ടിലേക്ക് വിളിച്ചു, കപ്പലില്‍ എല്ലാവരും സുരക്ഷിതര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നിന്ന് മലയാളി യുവാവ് ഡിജോ വീട്ടിലേക്ക് വിളിച്ചു. കപ്പലില്‍ എല്ലാവരും സുരക്ഷിതരാണെന്നും ഡിജോ മാതാപിതാക്കളോട് പറഞ്ഞു. ഇന്നലെയും ഇന്നുമായി രണ്ട് തവണ ഡിജോ വീട്ടിലേക്ക് വിളിച്ചതായി പിതാവ് പാപ്പച്ചന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കപ്പലിലെ മെസ് മാനാണ് കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍. ഇന്നലെയും ഇന്നും ഡിജോ വീട്ടിലേക്ക് വിളിച്ചിരുന്നു. ഏഴ് മിനിറ്റോളം സംസാരിച്ചു. കപ്പലില്‍ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിജോ തന്നോട് പറഞ്ഞതായി പാപ്പച്ചന്‍ പറഞ്ഞു. Read More

10:49 (IST)26 Jul 2019

‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; ആലപ്പുഴയില്‍ പോസ്റ്റര്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സി.പി.ഐ ആലപ്പുഴാ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റത് പ്രതിഷേധത്തിന് പോയത് കൊണ്ടാണെന്ന് കാനം പറഞ്ഞിരുന്നു

10:46 (IST)26 Jul 2019

കോഴിക്കോട് ബസ് അപകടം: 18 പേർക്ക് പരുക്ക്

കോഴിക്കോട് തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.  പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

10:30 (IST)26 Jul 2019

മുസ്ലീങ്ങളെ ഭയപ്പെടുത്തി നിര്‍ത്താമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട: ഇ.ടി.മുഹമ്മദ് ബഷീര്‍

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീര്‍. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ ബിജെപിക്കെതിരെ രൂക്ഷമായി പ്രസംഗിച്ചത്. മുസ്ലീം സമുദായത്തെ ഭയപ്പെടുത്തി നിര്‍ത്താമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട എന്ന് ഇ.ടി. പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നോക്കിയായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസംഗം. Read More

10:16 (IST)26 Jul 2019

Kerala Nirmal Lottery NR-131 Result: നിർമ്മൽ NR-131 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-131 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More

09:36 (IST)26 Jul 2019

കണ്‍സെഷന്‍ തരില്ലെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; വിദ്യാര്‍ഥിയെ ഇറക്കിവിട്ടു

കണ്‍സെഷന്‍ അനുവദിക്കാനിവില്ലെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. ആറ് മണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ അനുവദിക്കാനാവില്ലെന്ന് കണ്ടക്ടര്‍ നിലപാടെടുക്കുകയായിരുന്നു. ടിക്കറ്റിന് പണമില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ഥിയോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി ബസില്‍ നിന്ന് ഇറങ്ങി. കയ്യില്‍ പണമില്ലാത്തതിനാല്‍ വഴിയാത്രക്കാരില്‍ നിന്ന് പണം ലഭിച്ച ശേഷമാണ് മറ്റൊരു ബസില്‍ കയറി വിദ്യാര്‍ഥി വീട്ടിലെത്തിയത്. Read More

09:35 (IST)26 Jul 2019

ചന്ദ്രനും ചന്ദ്രക്കലയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ വിടുവായിത്തം: എം.എം.മണി

വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മന്ത്രി ബിജെപി വക്താവ് ഗോപാലകൃഷ്ണനെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര എന്ന് മലോകര്‍ക്കറിയാം എന്ന് എം.എം.മണി പറഞ്ഞു. Read More

Kerala News Highlights: നെടുംകണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇതോടെ ഏഴുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി തുടര്‍ന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് എ.എസ്.ഐ റോയ് പി വര്ഗീസ്, സി.പി.ഒ ജിതിന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം ഏല്‍ക്കുന്ന ദിവസം മൂവരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ രാജ്കുമാറിനെ മര്‍ദിച്ചില്ലെങ്കിലും കേസിലെ മറ്റു നാല് പ്രതികള്‍ക്ക് സഹായം ചെയ്തു എന്നതാണ് കുറ്റം. അതിനാലാണ് അറസ്റ്റ് വൈകാന്‍ കാരണമായത്.

നെടുങ്കണ്ടത്ത് രാജ് കുമാറിന്റെ കസ്റ്റഡി കൊലാപാതകത്തില്‍ എസ്പിയുടേയും ഡിവൈഎസ്പിയുടേയും പങ്ക് അന്വേഷിക്കണമെന്ന് കോടതി. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തത് എന്ന എസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടും. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുന്‍ എസ്ഐ കെഎ സാബുവിന്റേയും സിപിഒ സജീവ് ആന്റണിയുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തളളി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ തീരുമാനം. രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. എ.എസ്.ഐ റോയ്, സി.പി.ഒ ജിതിന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരുടെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 july 26 weather crime traffic train airport

Next Story
കണ്‍സെഷന്‍ തരില്ലെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; വിദ്യാര്‍ഥിയെ ഇറക്കിവിട്ടുksrtc, കെഎസ്ആർടിസി, economic package, സാമ്പത്തിക പാക്കേജ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com