scorecardresearch
Latest News

Kerala News July 25th Highlights: എ​ല്‍​ദോ എ​ബ്ര​ഹാമിന് മർദനമേറ്റ സംഭവം: മു​ഖ്യ​മ​ന്ത്രിയെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചെന്ന് കാ​നം

Kerala News July 25th Highlights: മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെന്നും അ​തിന്റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,

Kerala News July 25th Highlights: തി​രു​വ​ന​ന്ത​പു​രം: സിപിഐ മാർച്ചിനിടെ എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ല്‍​എ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മ​ർ​ദ​നം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് അ​പ്പു​റം പി​ന്നെ എ​ന്തു​വേ​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെന്നും അ​തിന്റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇ​ത്ര​യും മോ​ശം പോ​ലീ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ലീ​സ് മോ​ശ​മാ​യാ​ല്‍ എ​ല്ലാം മോ​ശ​മാ​കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും എ​ല്‍​ദോ പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​നി​ലും സി​പി​ഐ നേ​തൃ​ത്വ​ത്തി​ലും ത​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Live Blog

Kerala News July 25th Highlights in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


20:50 (IST)25 Jul 2019

അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുഖ്യമന്ത്രി

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിന്തുണച്ചു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More

20:17 (IST)25 Jul 2019

ക്രൂയിസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കണ്‍സിലിന്റെയും കേരള ഷിപ്പിംഗ് ഇന്‍ലാന്റിന്റെയും സഹകരണത്തോടെ ഗ്രീനിക്‌സ് വെഞ്ചേഴ്‌സും എമ്പയര്‍ മറൈന്‍ ഇന്റർനാഷണലും ചേര്‍ന്ന് ആരംഭിച്ച ഹൗസ് ബോട്ട് സര്‍വീസിന്റെ ലോഞ്ചിംഗും ക്രൂയിസ് ടെര്‍മിനലിന്റെ ഉദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയും ചടങ്ങിൽ പങ്കെടുത്തു. 

19:38 (IST)25 Jul 2019

തീരദേശപരിപാലന നിയമം:  475 അപേക്ഷകള്‍ക്ക് അനുമതി

കൊച്ചി: തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട 475 അപേക്ഷകള്‍ക്ക് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ജില്ലാതല സമിതിയുടെ അനുമതി.  23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി ലഭിച്ച 645 അപേക്ഷകളും റീ-ബില്‍ഡ്‌കേരള, ലൈഫ് മിഷന്‍ തുടങ്ങിയ നിരവധി സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെട്ട അപേക്ഷകളും ഉള്‍പ്പെടെ ആകെ 656 തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കമ്മിറ്റി പരിശോധിച്ചത്. 

18:13 (IST)25 Jul 2019

കാനവും പിണറായിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സിപിഐ എംഎൽഎക്കും നേതാക്കൾക്കും എതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ വിഷയം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തു. എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. 

17:30 (IST)25 Jul 2019

ബി ഗോപാലകൃഷ്ണന് അടൂരിന്റെ മറുപടി

ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കണ്ടെങ്കില്‍ ചന്ദ്രനിലേക്ക് പോകാം എന്ന ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് ടിക്കറ്റെടുത്ത് തന്നാല്‍ താന്‍ പോകാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു. ഇത് രാജ്യത്തിന് തന്നെ ആപത്താണ്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അടൂർ പറഞ്ഞു. 

16:49 (IST)25 Jul 2019

Kerala Karunya Plus KN-275 Lottery Result: കാരുണ്യ പ്ലസ് KN-275 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-275 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. PX 425030 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് PS 560359 എന്ന ടിക്കറ്റ് നമ്പറിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. Read More

15:21 (IST)25 Jul 2019

കാലവർഷം ദുർബലം; മഴ കുറഞ്ഞു

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുബലമാകുന്നു. കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 5 സെന്റീമീറ്റർ. കണ്ണൂരിലും തലശേരിയിലും നാല് സെന്റിമീറ്റർ മഴയും ലക്ഷ്വദ്വീപിലെ മിനികോയിയിൽ മൂന്ന് സെന്റീമീറ്ററും മഴ ലഭിച്ചു. അടുത്ത് അഞ്ച് ദിവസത്തിൽ മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ജൂലൈ 25ന് ലക്ഷ്വദ്വീപിലും കേരളത്തിൽ പലയിടത്തും മഴ ലഭിക്കും. 26 മുതൽ 29 വരെയുള്ള തീയതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ മാത്രമേ മഴ ലഭിക്കൂ. Read More

15:14 (IST)25 Jul 2019

ലുലു മാളിന് എങ്ങനെ പാരിസ്ഥിതികാനുമതി ലഭിച്ചുവെന്ന് വിശദമാക്കണം: ഹൈക്കോടതി

തിരുവനന്തപുരത്തെ ലുലു ഇൻറർനാഷ്ണൽ മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ലഭിച്ചുവെന്ന് മാൾ ഉടമസ്ഥർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. കേസിൽ വിശദീകരണം നൽകാൻ ലുലു അടക്കമുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. പാരിസ്ഥിതികാനുമതി ലഭിച്ചതിലെ നിയമപരമായ വിവരങ്ങൾ കോടതിക്ക് അറിയേണ്ടതുണ്ടന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

14:44 (IST)25 Jul 2019

ഞങ്ങളുടെ സമരം നേരിടാന്‍ പൊലീസിനെ തികയാതെ വരും: രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിന് മുന്‍പില്‍ യുഡിഎഫ് നടത്തിയിരുന്ന ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിയേറ്റിന് മുന്‍പിലെ ഉപരോധ സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കിലും ശക്തമായി തന്നെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരെയുള്ള യുഡിഎഫിന്റെ അടുത്ത ഘട്ടം സമരം നേരിടാന്‍ സംസ്ഥാനത്തെ പൊലീസിനെ തികയാതെ വരുമെന്ന് ചെന്നിത്തല പറഞ്ഞു. നീതി അട്ടിമറിക്കുന്ന, അക്രമത്തിനു കൂട്ട് നിൽക്കുന്ന ഇടത് സർക്കാരിനെതിരെ ശക്തമായപ്രക്ഷോഭത്തിന്റെ നാളുകൾ ഇനിയും തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. Read More

14:40 (IST)25 Jul 2019

അടൂരിന്റെ വീടിന് മുന്നിലും ‘ജയ് ശ്രീറാം’ വിളിക്കുമെന്ന് ബി ഗോപാലകൃഷ്ണൻ

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണംത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതില്‍ അടൂര്‍ ഗോപാലനും ഒപ്പ് വെച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. Read More

14:38 (IST)25 Jul 2019

കോട്ടയത്ത് യുഡിഎഫ് അനീതി കാണിച്ചെന്ന് പിജെ ജോസഫ്

യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.ജെ.ജോസഫ് രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ന്യായമല്ലാത്ത കാര്യത്തിനാണ് നേതൃത്വം കൂട്ടുനിന്നതെന്ന് ജോസഫ് ആരോപിച്ചു. ജോസ് കെ. മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് തീരുമാനമെടുത്തതെന്ന് അദ്ദേഹം തുറന്നടിച്ചു. മോൻസ് ജോസഫിനും സി.എഫ്.തോമസിനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് നേതൃത്വത്തിനെതിരേ ജോസഫ് വിമർശനം ഉന്നയിച്ചത്. പ്രസിഡന്‍റ് സ്ഥാനം നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന് യുഡിഎഫ് നേതൃത്വത്തെ ജോസ് കെ. മാണി ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് പിജെ ജോസഫ് വ്യക്തമാക്കി. തങ്ങൾ യുഡിഎഫിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് വിട്ടുവീഴ്ച ചെയ്തത്. Read More

12:51 (IST)25 Jul 2019

പൊലീസിനെതിരെ എൽദോ എബ്രഹാം എംഎൽഎ

സിപിഐ മാര്‍ച്ചിനിടെ പോലീസിന്റെ മര്‍ദനമേറ്റ എല്‍ദോ ഏബ്രഹാം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഒരു എംഎൽഎയ്ക്കും തന്റെ ഗതികേട് വരരുതെന്ന് അദ്ദേഹം പറഞ്ഞു.  ഇത്രയും മോശം പൊലീസ് ഉണ്ടോ എന്ന് ചോദിച്ച എംഎൽഎ കൊച്ചിയിലെ അനുഭവം മാത്രമല്ല, മൂവാറ്റുപുഴയില്‍ തന്റെ മണ്ഡലത്തില്‍ മാത്രം 11 തവണ സിപിഐക്ക് പോലീസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നും വ്യക്തമാക്കി.

12:39 (IST)25 Jul 2019

സെബാസ്റ്റ്യൻ കുളത്തിങ്കൽ കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റായി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ തിരഞ്ഞെടുത്തു. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗക്കാരനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ.ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ സ്ഥാനം പങ്കിടാൻ ധാരണയായത്. സ്ഥാനം പങ്കിട്ടെടുക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരത്തില്‍ സ്ഥാനം പങ്കിടാന്‍ ഇരുവിഭാഗങ്ങളും തയ്യാറായത്. Read More

12:08 (IST)25 Jul 2019

‘തെറ്റിനെക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍’; എസ്എഫ്‌ഐ മഹാപ്രതിരോധം ആരംഭിച്ചു

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ എസ്എഫ്ഐയുടെ മഹാപ്രതിരോധം ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. തെറ്റിനെക്കാൾ വലിയ ശരിയാണ് ഞങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

11:56 (IST)25 Jul 2019

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പങ്കിടാന്‍ ധാരണ; സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റാകും

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ​ഫ്- ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ പ​ങ്കി​ടാൻ ധാ​ര​ണ​യായി. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ.ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ ധാരണയായത്. സ്ഥാനം പങ്കിട്ടെടുക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരത്തില്‍ സ്ഥാനം പങ്കിടാന്‍ ഇരുവിഭാഗങ്ങളും തയ്യാറായത്. Read More

11:53 (IST)25 Jul 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളുടെ ജാമ്യേപക്ഷ കോടതി തളളി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുന്‍ എസ്ഐ കെഎ സാബുവിന്റേയും സിപിഒ സജീവ് ആന്റണിയുടേയും ജാമ്യാപേക്ഷ തളളി. തൊടുപുഴ ജില്ലാ കോടതിയാണ് ഇരുവരുടേയും ജാമ്യം തളളിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ തീരുമാനം.  രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. എ.എസ്.ഐ റോയ്, സി.പി.ഒ ജിതിന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരുടെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. Read More

10:36 (IST)25 Jul 2019

രാഖിയുടെ മൃതദേഹം കുഴിച്ച് മൂടി ഉപ്പ് വിതറിയതിന് പിന്നിലെ രഹസ്യം; പ്രതി സൈനികനെന്ന് സൂചന

ആ​മ്പൂ​രി​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൂ​വാ​ര്‍ പു​ത്ത​ന്‍​ക​ട​യി​ല്‍ രാ​ജ​ന്‍റെ മ​ക​ള്‍ രാ​ഖി മോ​ളു​ടെ (25) മൃ​ത​ദേ​ഹ​മാ​ണ് അ​മ്പൂ​രി​ക്കു സ​മീ​പം ത​ട്ടാ​മു​ക്കി​ൽ പു​തു​താ​യി പ​ണി​യു​ന്ന വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഡ​ല്‍​ഹി​യി​ല്‍ സൈ​നി​ക​നാ​യ അ​മ്പൂ​രി ത​ട്ടാ​ന്‍​മു​ക്കി​ല്‍ അ​ഖി​ല്‍ എ​സ്. നാ​യ​ർ എ​ന്ന​യാ​ളാ​ണെ​ന്ന് പൊലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ല്‍​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അഖിലിന്റെ(27) നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.  Read More

10:19 (IST)25 Jul 2019

Kerala Karunya Plus KN-275 Lottery Result: കാരുണ്യ പ്ലസ് KN-275 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Karunya Plus KN-275 Lottery Result @keralalotteryresult.net:  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-275 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് ഫലം പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും.  കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. Read More

10:01 (IST)25 Jul 2019

ബിനോയ് കോടിയേരി യുവതിയെ ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്

വിവാഹവാഗ്ദാനംനൽകി ബിഹാർ യുവതിയെ ലൈംഗികദുരുപയോഗംചെയ്തെന്ന കേസ് ഒത്തുതീർപ്പാക്കാൻ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. ബിനോയ് മുംബൈ യുവതിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ജനുവരി 10ന് ബിനോയ് വിളിച്ചെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. യുവതി അഭിഭാഷകന്‍ മുഖേനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിനോയ് യുവതിയെ വിളിച്ചത്. Read More

09:45 (IST)25 Jul 2019

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പങ്കിടാന്‍ ധാരണ; ആദ്യം ആര് ഭരിക്കുമെന്നതില്‍ തര്‍ക്കം

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ​ഫ്- ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ പ​ങ്കി​ടു​മെ​ന്ന് ധാ​ര​ണ​യായി. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾ ധാരണയായത്. സ്ഥാനം പങ്കിട്ടെടുക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരത്തില്‍ സ്ഥാനം പങ്കിടാന്‍ ഇരുവിഭാഗങ്ങളും തയ്യാറായത്. Read More

09:44 (IST)25 Jul 2019

ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് വെളളിയാഴ്ച്ച മുതല്‍ പറന്ന് തുടങ്ങും

യു​എ​ഇ പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി ഗോ ​എ​യ​ര്‍ ദു​ബാ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും. പ്ര​തി​ദി​ന സ​ര്‍​വീ​സ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത അറിയിച്ചു. മിതമായ ടിക്കറ്റ് നിരക്കിൽ‌ ഉയര്‍ന്ന നിലവാരത്തിലുളള യാത്രാ സൗകര്യമൊരുക്കി പ്രതിബദ്ധത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഭാവിയിൽ ഷാർജയിൽ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ നടത്തും. Read More

Kerala News July 25th Highlights: കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മൂന്ന് പൊലീസുകർ കൂടി അറസ്റ്റിൽ. എഎസ്ഐ റോയ് പി.വർഗീസ്, സി.പി.ഒ ജിതിൻ.കെ.ജോർജ്, ഹോം ഗാർഡ് കെ.എം.ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ ഇവരും മർദ്ദിച്ചിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാർത്ഥിയെ കണ്ടെത്തി. മം​ഗളൂരുവിൽ നിന്നാണ് വിദ്യാർത്ഥിയെ തിരികെ കിട്ടിയത്. വോർക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകൻ ഹാരിസിനെയാണ് തിരികെ കിട്ടിയത്. തട്ടിക്കൊണ്ടു പോയ സംഘം ഹാരിസിനെ ന​ഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഹാരിസിനെ കൊണ്ടുവരാൻ പൊലീസ് സംഘം മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

ഹാരിസിന്റെ അമ്മാവൻ ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വർണഇടപാടിലെ തർക്കമാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോകാൻ കാരണമായതെന്നും, ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർപ്പായതിനെ തുടർന്നാണ് വിദ്യാർത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന. തട്ടിക്കൊണ്ടു പോയി മൂന്ന് ദിവസം കഴിഞ്ഞാണ് ഹാരിസിനെ തിരികെ കിട്ടുന്നത്.

യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരം വൻ ഗതാഗതക്കുരുക്കിൽ. സെക്രട്ടേറിയേറ്റിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചതിനാൽ ന​ഗരം മുഴുവൻ ​ഗതാ​ഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്റ് ​ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ​ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തുകയാണ്.

ന​ഗരത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയേറ്റിലേക്ക് കാൽനടയാത്രകാരെ പോലും കടത്തിവിടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സെക്രട്ടേറിയേറ്റ് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങൾ തട‌ഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 25 weather crime traffic train airport