scorecardresearch
Latest News

Kerala News Highlights: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

Kerala News Live, Kerala Weather, Traffic News: തോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

Kerala News Highlights: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

Latest Kerala News Highlights: കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മൂന്ന് പൊലീസുകർ കൂടി അറസ്റ്റിൽ. എഎസ്ഐ റോയ് പി.വർഗീസ്, സി.പി.ഒ ജിതിൻ.കെ.ജോർജ്, ഹോം ഗാർഡ് കെ.എം.ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ ഇവരും മർദ്ദിച്ചിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

സിപിഐ മാർച്ചിനിടെ പൊലീസുകാർ മർദിച്ചതിൽ എൽദോ എബ്രഹാം എംഎൽഎ സ്പീക്കർക്ക് പരാതി നൽകി. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പൊലീസ് ലാത്തിച്ചാർജിൽ എംഎൽഎയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു.

Kerala News Live: Kerala Weather, Traffic, Politics News Live Updates

Live Blog

Kerala News Live, Kerala Weather, Traffic News














21:53 (IST)24 Jul 2019





















കെഎസ്ആർടിസി വിവരങ്ങൾ ഇനി വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും; സോഷ്യൽ മീഡിയ സെൽ ആരംഭിച്ചു

സമൂഹമാധ്യമങ്ങളുടെ സാധ്യത കൂടുതൽ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കെഎസ്‌ആർടിസിയും. ഫെയ്സ്ബുക്ക് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് യാത്രക്കരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാനാണ് പുതിയ പദ്ധതിയിലൂടെ കെഎസ്ആർടിസി ശ്രമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സെല്ലിനാണ് കെഎസ്ആർടിസി രൂപം നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ //www.facebook.com/KeralaStateRoadTransportCorporation/ എന്ന പേജിലൂടെയും 8129562972 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയും യാത്രക്കാർക്ക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.

21:51 (IST)24 Jul 2019





















സന്ദീപ് വാര്യർ ഇന്ത്യ എ. ടീമിൽ

കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ നവ് ദീപ് സൈനിക്ക് പകരമായാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വെസ്റ്റിൻഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വെള്ളിയാഴ്ച്ച വെസ്റ്റിൻഡീസിലേക്ക് തിരിക്കും.

21:48 (IST)24 Jul 2019





















ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക ഇനി നോർത്ത് ഈസ്റ്റിന്റെ സ്‌പൈഡർമാൻ ടി.പി.രഹ്നേഷ്

അങ്ങനെ ഈ ബുധനാഴ്ചയും ആരാധകർക്കായി മറ്റൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ മലയാളികൂടിയായ ഗോൾ കീപ്പർ ടി.പി.രഹ്നേഷാണ് ടീമിനൊപ്പം ചേരുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന ടി.പി.രഹ്നേഷുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

21:44 (IST)24 Jul 2019





















നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മൂന്ന് പൊലീസുകർ കൂടി അറസ്റ്റിൽ. എ.എസ്.ഐ റോയ് പി. വർഗീസ്, സി.പി.ഒ ജിതിൻ.കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ ഇവരും മർദ്ദിച്ചിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

20:59 (IST)24 Jul 2019





















കെഎസ്ആർടിസി വിവരങ്ങൾ ഇനി വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും; സോഷ്യൽ മീഡിയ സെൽ ആരംഭിച്ചു

സമൂഹമാധ്യമങ്ങളുടെ സാധ്യത കൂടുതൽ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കെഎസ്‌ആർടിസിയും. ഫെയ്സ്ബുക്ക് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് യാത്രക്കരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാനാണ് പുതിയ പദ്ധതിയിലൂടെ കെഎസ്ആർടിസി ശ്രമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സെല്ലിനാണ് കെഎസ്ആർടിസി രൂപം നൽകിയിരിക്കുന്നത്.

20:59 (IST)24 Jul 2019





















അമ്പലവയലിലെ സദാചാര ആക്രമണം; ഇരയായ സ്ത്രീ അപ്രത്യക്ഷയായി

അമ്പലവയലില്‍ സദാചാര ആക്രമണത്തിന് വിധേയരായ ഇരകളെ കുറിച്ചും പ്രതിയെ കുറിച്ചും ഒരു വിവരവും ലഭിക്കാതെ പൊലീസ്. തമിഴ്‌നാട്ടുകാരായ ദമ്പതികളാണ് കഴിഞ്ഞ ദിവസം ആക്രമണത്തിന് വിധേയരായത്. ഇരയായ സ്ത്രീ ഭര്‍ത്താവാണെന്ന് പറയുന്ന യുവാവിനെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്ടുകാരനാണ് ഇയാള്‍. ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭ്യമായത്. സംഭവം നടന്ന സ്ഥലത്ത് നിന്നാണ് ആധാര്‍ കാര്‍ഡ് ലഭിച്ചത്.

19:45 (IST)24 Jul 2019





















യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് കാണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കൺമാനില്ലായിരുന്നു. അമ്പൂരിയിലെ സുഹൃത്തിന്റെ വീടിനടുത്ത് നിന്നുമാണ് നിലവിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

18:42 (IST)24 Jul 2019





















നിരോധിത പുകയില ഉൽപന്നങ്ങളുടെ ശേഖരം പിടികൂടി

തളിപറമ്പ്, ചെമ്പറക്കി എവിടി കമ്പനിക്ക് സമീപം കൊറ്റനാട്ട് ഉമ്മറിന്റെ ഉടമസ്ഥതയിലുളള റബ്ബർ തോട്ടത്തിൽ പ്രവർത്തിക്കുന്ന കോഴിഫാമിന്റെ കോഴിത്തീറ്റ സൂക്ഷിക്കുന്ന ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 39150 പായ്ക്ക് ഹാൻസ് പിടികൂടി. തടിയിട്ടപറമ്പ് സിഐയും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

17:58 (IST)24 Jul 2019





















സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു

ബിജെപി സര്‍ക്കാര്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ഗുജറാത്ത് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ശ്വേത ഭട്ടിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനൽകി. സമാനമനസ്‌കരായ മറ്റ് മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയനേതാക്കന്‍മാരുമായും ചേര്‍ന്ന് പോരാട്ടത്തിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

17:50 (IST)24 Jul 2019





















മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമം എസ്ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ നിർദേശം

മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ എസ്ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിർദേശം നല്‍കി. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കണം. തങ്ങളുടെ അധികാര പരിധിയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ അതത് പൊലീസ് സ്റ്റേഷനുകള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും നിർദേശമുണ്ട്.

16:44 (IST)24 Jul 2019





















അക്ഷയ AK-405 ഭാഗ്യക്കുറി, ഒന്നാം സമ്മാനം വയനാടിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-405 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AH 492419 (വയനാട്) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AC 752764 (പാലക്കാട്) ടിക്കറ്റിനാണ്. Read More

16:14 (IST)24 Jul 2019





















എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘർഷം. കെഎസ്‌യുക്കാരുടെ പരാതിയെ തുടർന്ന് കോളേജ് അധികൃതർ അടച്ച യൂണിയൻ ഓഫീസ് എസ്എഫ്ഐക്കാർ പൂട്ടുപൊളിച്ച് തുറന്നു. ഓഫീസ് തുറന്നതിനെ ഫ്രറ്റേണിറ്റി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.

15:54 (IST)24 Jul 2019





















കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പിഎസ്‌സി വഴി അനധികൃത നിയമനം ലഭിച്ച പൊലീസുകാർ: പി.ടി.തോമസ്

കേരളത്തിലെ കസ്റ്റഡി മരണങ്ങളില്‍ പ്രതികളാകുന്നത് പിഎസ്‌സി വഴി അനധികൃത നിയമനം ലഭിച്ച പൊലീസുകാരാണെന്ന് പി.ടി.തോമസിന്റെ ആരോപണം. ഇടതു സര്‍ക്കാരിന്റെ കാലത്ത് 2007-08ല്‍ എസ്‌ഐ സെലക്ഷനില്‍ വൻ തട്ടിപ്പ് നടന്നു. 2013-14ല്‍ ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നൽകി. കേരളത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങളില്‍ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരാണെന്ന് പി.ടി.തോമസ് ആരോപിച്ചു.

15:19 (IST)24 Jul 2019





















ക്യാമ്പസ് ഫ്രണ്ടിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

14:14 (IST)24 Jul 2019





















ചെന്നൈയിൽനിന്നും എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ

ചെന്നൈ സെൻട്രലിൽനിന്നും എറണാകുളം ജംങ്ഷനിലേക്കുളള പ്രത്യേക ട്രെയിൻ നമ്പർ 06037 ചെന്നൈ സെൻട്രലിൽനിന്നും ഓഗസ്റ്റ് 8-ാം തീയത് രാത്രി 8.10 ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.45 ന് ട്രെയിൻ എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും. എറണാകുളം ജംങ്ഷനിൽനിന്നും ചെന്നെ സെൻട്രലിലേക്കുള്ള ട്രെയിൻ നമ്പർ 06038 ഓഗസ്റ്റ് 11-ാം തീയതി രാത്രി 7 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.20 ന് ചെന്നെ സെൻട്രലിൽ എത്തിച്ചേരും. ആരക്കോണം, കട്പടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.

14:09 (IST)24 Jul 2019





















കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ക്വാറം തികയാത്തതിനാലാണ് നടപടി. നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

14:09 (IST)24 Jul 2019





















യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ആർ.ശിവരഞ്ജിത്തിന്റെയും എ.എൻ.നസീമിന്റെയും ജാമ്യാപേക്ഷ തളളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നൽകിയ ജാമ്യാപേക്ഷയും തളളി.

14:07 (IST)24 Jul 2019





















തീരപരിപാലന നിയന്ത്രണ നിയമം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കരിന് ഹൈക്കോടതിയുടെ വിമർശനം

തീരപരിപാലന നിയന്ത്രണ നിയമം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കരിന് ഹൈക്കോടതിയുടെ വിമർശനം. പ്ലാൻ തയ്യാറാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. തിര നിയന്ത്രണ കൈകാര്യ പദ്ധതി തയ്യാറാക്കുന്നതിൽ അവ്യക്തത നിലനിൽക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിൽ നിർദേശിച്ച കാര്യങ്ങൾ വായിച്ചു നോക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റ് ഡയറക്ടർ ഡോ.രമേശ് ഓഗസ്റ്റ് 19 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.

13:48 (IST)24 Jul 2019





















‘ജോലി കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി വരുന്ന എംഎല്‍എ’; സി.കെ.ശശീന്ദ്രന്റെ ലാളിത്യത്തിന് വീണ്ടും കൈയ്യടി

കല്‍പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രന്‍ എന്നും സോഷ്യൽ മീഡിയയില്‍ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതിയാണ് കേരളീയര്‍ ഒന്നടങ്കം ഏറ്റെടുത്തത്.  മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ എംഎല്‍എയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘കേരള നിയമ സഭയിലെ ഒരു എംഎൽഎ ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ വരുന്ന ചിത്രമാണിത്’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. Read More

13:46 (IST)24 Jul 2019





















കേരളത്തിലെ പൊലീസ് നേരായ വഴിക്ക് അല്ല പോകുന്നത്: എംഎൽഎ എൽദോ എബ്രഹാം

കേരളത്തിലെ പൊലീസ് നേരായ വഴിക്ക് അല്ല പോകുന്നതെന്ന് സിപിഐ എംഎൽഎ എൽദോ എബ്രഹാം. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിന്റെ ഭാഗത്ത് തുടർച്ചയായ വീഴ്ചയുണ്ടാകുന്നു. സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും എംഎൽഎ പറഞ്ഞു. ഇന്നലെ എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞിരുന്നു. മുതുകത്ത് ലാത്തി കൊണ്ട് അടിയേറ്റ എംഎല്‍എയെ ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അതിനു ശേഷം കൈയ്ക്ക് വേദന അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് കൈക്ക് പൊട്ടലുള്ളതായി അറിഞ്ഞത്.

13:39 (IST)24 Jul 2019





















ആശങ്കൾക്ക് അറുതി, കപ്പലിൽ കുടുങ്ങിയ മലയാളി മാതാപിതാക്കളുമായി സംസാരിച്ചു

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഇന്നു രാവിലെ 10.45 നാണ് സിജു ഫോണിൽ അച്ഛനോടും അമ്മയോടും സംസാരിച്ചത്. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. താൻ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും മകൻ പറഞ്ഞതായി അച്ഛൻ വിഠൽ ഷേണായി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. Read Also

13:17 (IST)24 Jul 2019





















മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവന; അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് അനില്‍ അക്കര രംഗത്ത് വന്നത്.

12:31 (IST)24 Jul 2019





















പിഎസ്‌സിക്ക് എതിരായ നീക്കം വിശ്വാസ്യത തകർക്കാനുളള ശ്രമം: പിണറായി വിജയൻ

പിഎസ്‌സിക്ക് എതിരായ നീക്കം വിശ്വാസ്യത തകർക്കാനുളള ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ വന്നശേഷം 11,0000 ഓളം നിയമനങ്ങൾ നടന്നു. 22,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇല്ലാക്കഥകൾ സൃഷ്ടിച്ച് യുവാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കാനുളള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

11:54 (IST)24 Jul 2019





















അക്ഷയ AK-405 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-405 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

11:45 (IST)24 Jul 2019





















കാസര്‍കോട് വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സഹോദരിക്കൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ഹാരിസിന്റെ ബന്ധു ഉൾപ്പെട്ട പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. Read Also

Highlights സം​​​സ്ഥാ​​​ന​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. ചില പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വരെ ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​തയുണ്ട്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും കാ​​​സ​​​ർ​​​കോട് ജി​​​ല്ല​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 24 weather crime traffic train airport