Latest Kerala News Highlights: തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സംഘർഷത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസ്. കണ്ടാലറിയുന്ന നൂറിലേറെ പേർക്കെതിരെ കണ്ടോണ്മെന്റ് പൊലീസാണ് കേസെടുത്തത്.
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു.
Read More: Kerala Weather Live Updates: തോരാതെ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സെക്രട്ടറിയേറ്റിന് മുമ്പിൽ കെഎസ്യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷം. പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു. കെഎസ്യുവിന്റെ സമരപ്പന്തലിൽ അടക്കമുള്ളവർക്ക് പരുക്കേറ്റിട്ടുണ്ട്.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നടത്തിയിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സമരം മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് അവസാനിപ്പിച്ചിരിക്കുന്നത്. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്കി. വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.
വിമത വൈദികർക്കെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വൈദികർ ഉപയോഗിച്ച സമരരീതി സഭയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരരീതിയിൽ വേദനയുണ്ടെന്നും ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമെന്നും പറഞ്ഞ കർദ്ദിനാൾ, മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണെന്നും വ്യക്തമാക്കി.
എല്ലാത്തിനും മറുപടി പറഞ്ഞാൽ സഭ തന്നെ വീണു പോകും. പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുതെന്നും അവരെ സിനഡ് തിരുത്തുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തിയ വൈദികരുടെ ആവശ്യം.
വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്കി.
സെക്രട്ടറിയേറ്റിന് മുന്നിലെ സംഘർഷത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസ്. കണ്ടാലറിയുന്ന നൂറിലേറെ പേർക്കെതിരെ കണ്ടോണ്മെന്റ് പൊലീസാണ് കേസെടുത്തത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാം വർഷ വിദ്യാർഥി അഖിൽ ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും രണ്ട് മാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അഖിലിനെ കാണാന്‍ കൂടുതല്‍ സന്ദർശകരെ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അഖിൽ പത്ത് ദിവസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.
തിരുവനന്തപുരം: ചൊവ്വാഴ്ച കെ എസ് യുവിന്റെ സംസ്ഥാനവ്യാപക വിദ്യാഭ്യാസബന്ദ്. സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളെ ((23/07/2019) )സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെ എസ് യു നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ജി.എസ് ജയലാല്‍ എം.എല്‍.എയ്ക്കെതിരെ സി.പി.ഐ നടപടി സ്വീകരിച്ചു. 5.25 കോടി രൂപ മുടക്കി ജയലാല്‍ പ്രസിഡണ്ടായ സൊസൈറ്റി ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്.
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 7,13,17,333 രൂപ അനുവദിച്ചു. സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് അമ്മമാര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതി തുടങ്ങിയ ശേഷം 2018 ജനുവരി മുതല്‍ ഇതുവരെ 3 ലക്ഷത്തിലധികം പേര്‍ക്ക് 118.15 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്.
രിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്ന രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരന് എന്ന നിലയിലാണ് താന്‍ രമ്യയെ ഉപദേശിച്ചതെന്നും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാരിന്റെ കുറ്റസമ്മതം. രാജ് കുമാറിന്റേത് ക്രൂരവും പൈശാചികവുമായ കൊലപാതകമാണന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചു. കസ്റ്റഡി മരണം ഗൗരവമായാണ് കാണുന്നതെന്നും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും സർക്കാർ വ്യക്തമാക്കി. കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണംവർ ആവശൃപ്പെട്ട് രാജ് കുമാറിന്റെ ഭാര്യ വിജയമ്മ, മാതാവ് കസ്തൂരി, മകൻ സോബിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാവിജയ രാഘവൻ പരിഗണിച്ചത്. കേസിൽ സർക്കാരിനും സിബിഐക്കും കോടതി നോട്ടീസയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രഥമ വിവര റിപ്പോർട്ട്, റിമാൻഡ് റിപ്പോർട്ട് എന്നിവ അന്വേഷണ ഉദ്യോഗസ്ഥൻ ഹർജിക്കാർക്ക് ഉടൻ കൈമാറണം. രാജ്കുമാറിന്റെ മാതാവിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കും ആധാർ കാർഡും കൈമാറാൻ നെടുങ്കണ്ടം പൊലീസിനും കോടതി നിർദേശം നൽകി.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയേറ്റ് പടിക്കല്‍ കെ.എസ്.യു നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജഷീര്‍ പള്ളിവേല്‍, നബീല്‍ കല്ലമ്പലം, ജോബിന് സി.ജോയി തുടങ്ങിയവര്‍ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലാണ് അവസാനിപ്പിച്ചത്. കെ.എസ്.യുവിന്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിമത വൈദികർക്കെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വൈദികർ ഉപയോഗിച്ച സമരരീതി സഭയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരരീതിയിൽ വേദനയുണ്ടെന്നും ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമെന്നും പറഞ്ഞ കർദ്ദിനാൾ, മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണെന്നും വ്യക്തമാക്കി.
കേരളത്തിലെ സ്വര്‍ണവില വീണ്ടും. ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,426.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 1.23 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
പതിനെട്ട് വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു യൂണിറ്റ് പ്രഖ്യാപനം. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്യു നേതൃത്വം വ്യക്തമാക്കി. മറ്റു സംഘടനകളിലേക്ക് കുട്ടികൾ വരാത്തത് ഭയം കാരണമാണെന്നും അവർ പറഞ്ഞു.
ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തനിക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയ് മുംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. മറ്റന്നാൾ ഹർജി മുംബൈ ഹൈക്കോടതി പരിഗണിക്കും. മുംബൈ ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഹാർ സ്വദേശിനിയായ യുവതി നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ ശേഖരിക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. Read More
യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകുന്നതുമായി വിവാദങ്ങൾക്ക് അവസാനം കുറിച്ച് ആലത്തൂർ എം.പി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇത് സംബന്ധിച്ച നിർദേശം അനുസരിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നെ ഒരുപാട് സ്നേഹിക്കുന്ന സഹോദരങ്ങളോടുള്ള അപേക്ഷയാണെന്നും അവർക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ തനിക്കൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് തന്റെ വ്രതവും ശപഥവുമാണെന്ന് രമ്യ കുറിച്ചു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-522 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ നറുക്കെടുപ്പിന്റെ ഫലം ലൈവാകും. നാല് മണി മുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലൈവാകും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More
വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളേജ് പ്രവർത്തനം പുനരാരംഭിക്കുന്നത്. സംഘർഷത്തിനിടെ അഖിലെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കുത്തുകയായിരുന്നു. ഇതിന് ശേഷവും വ്യാപക അക്രമ സംഭവങ്ങളാണ് ക്യാമ്പസിൽ അരങ്ങേറിയത്. ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ക്യാമ്പസിൽ അടിമുടി മാറ്റം വരുത്തികഴിഞ്ഞു അധികൃതർ. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. Read More