scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

Kerala News Highlights: സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ന്നെ സമരം എന്തിനെന്ന് അ​റി​യില്ല; കെ.എസ്.യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala News Highlights:, Kerala Weather, Traffic News: സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala News Highlights: സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ന്നെ സമരം എന്തിനെന്ന് അ​റി​യില്ല; കെ.എസ്.യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

Latest Kerala News Highlights: തിരുവനനന്തപുരം:യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലെ കെഎസ്‌യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജ് അവിടെ പ്രവർത്തിക്കരുതെന്നാണ് ആവശ്യമെങ്കിൽ അത് നടക്കില്ല. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ശ്രമിച്ചിട്ട് നടന്നിട്ടില്ലെന്നും ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവർക്ക് തന്നെ എന്തിന് സമരം നടത്തുന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. യൂണിവേഴ്സിറ്റി കോളജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ല. തെറ്റിനെ തെറ്റായി കാണും. പരാതികളിൽ ശക്തമായ അന്വേഷണം നടക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് സന്ദേശം അയച്ചു.

Read More: Kerala Weather Live: കനത്ത മഴ: കാസർഗോട്ടും ഇടുക്കിയിലും റെഡ് അലർട്ട് തുടരുന്നു

കപ്പലില്‍ കുടുങ്ങിയ ജീവനക്കാരുടെ പേര് വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരിനെ അക്കാര്യം അറിയിക്കാന്‍ താത്പര്യപ്പെടുന്നതായും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇറാന്‍ ഔദ്യോഗികമായി ഇതുവരെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നും ഔദ്യോഗികമായി വിവരങ്ങള്‍ ലഭിക്കുന്നത് വരെ സ്ഥിരീകരണം നല്‍കാനാവില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അതുകൊണ്ട് തന്നെ കപ്പലിന്റെ ഉടമസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


21:18 (IST)21 Jul 2019

തിരച്ചിലിന് പോയ തണ്ടർ ബോൾട്ട് സേനാംഗങ്ങൾ വനത്തിൽ കുടുങ്ങി

കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ തിരച്ചിലിന് പോയ തണ്ടർ ബോൾട്ട് സേനാംഗങ്ങൾ വനത്തിൽ കുടുങ്ങി. കനത്ത മഴയും മണ്ണിടിച്ചിലും ഉള്ള സ്ഥലത്താണ് കുടുങ്ങിയത്. പൊലീസും അഗ്നിശമന സേനയും തിരച്ചിൽ ആരംഭിച്ചു.

20:28 (IST)21 Jul 2019

കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്ന് പിണറായി വിജയന്‍

ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രേഖാമൂലം തന്നെ സൈന്യത്തെ നല്‍കാന്‍ തയാറാണെന്നും ആവശ്യമായ നിരോധനാജ്ഞ അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കണം എന്നെല്ലാം കേന്ദ്രം സംസ്ഥാനത്തെ ഉപദേശിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

19:57 (IST)21 Jul 2019

കെ​എ​സ്‌​യു സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ്ര​ശ്ന​ത്തി​ലെ കെ​എ​സ്‌​യു സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യം എ​ന്തെ​ന്ന് ഇ​തു​വ​രെ പി​ടി​കി​ട്ടി​യി​ട്ടി​ല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ​ള​ജ് അ​വി​ടെ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത് ന​ട​ക്കി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ്ര​മി​ച്ചി​ട്ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ല​ത്ത് ഒ​ട്ടും ന​ട​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ന്നെ എ​ന്തി​ന് സ​മ​രം ന​ട​ത്തു​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കി​ല്ല. തെ​റ്റി​നെ തെ​റ്റാ​യി കാ​ണും. പ​രാ​തി​ക​ളി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

19:41 (IST)21 Jul 2019

സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഏജൻസികൾ സത്യം പുറത്ത് കൊണ്ടുവരട്ടെയെന്നും കോടിയേരി പറഞ്ഞു. അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയതായും അദ്ദേഹം ആരോപിച്ചു.

19:04 (IST)21 Jul 2019

രമ്യാ ഹരിദാസിന് കാര്‍ വാങ്ങുന്ന കാര്യത്തില്‍ നാളെ ചർച്ച

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് കാര്‍ വാങ്ങുന്ന കാര്യം പുനഃപരിശോധിക്കാന്‍ സാധ്യത. കെ.പി.സി.സി പ്രസിഡന്റ് വിഷയത്തില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ തിങ്കളാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. പിരിവ് ഒഴിവാക്കാനും എന്നാല്‍ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

18:35 (IST)21 Jul 2019

പിണറായി വിജയനോട് തത്സമയം ചോദ്യങ്ങള്‍ ചോദിക്കാം

മുഖ്യമന്ത്രി പിണറായി വിജയനോട് തത്സമയം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം. ഫേസ്ബുക്ക് പേജിലൂടെയാണ് ജനങ്ങള്‍ക്ക് തത്സമയം പിണറായി വിജയന്‍ മറുപടി നല്‍കുന്നത്. സിപിഎം കേരള എന്ന പേജിലും പിണറായി വിജയന്‍റെ ഔദ്യോഗിക പേജിലും ലെെവ് നടക്കുകയാണ്.

18:23 (IST)21 Jul 2019

യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും

പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. യൂണിവേഴ്സിറ്റി കോളേജ് വിവാദം വലിയ രാഷ്ട്രീയ പ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് കോളേജ് തുറക്കുന്നത്. സ്ഥിരം പ്രിൻസിപ്പാളിനെ വെച്ചും മൂന്ന് അധ്യാപകരെ സ്ഥലംമാറ്റിയതിനും പിന്നാലെ അധ്യാപകരെ മാറ്റുന്നതടക്കമുള്ള കൂടുതൽ ശുദ്ധീകലശത്തിനാണ് സർക്കാർ ശ്രമം

18:07 (IST)21 Jul 2019

സംസ്ഥാനത്ത് കോണ്‍ഗ്രസ് വ്യാപക കലപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ

സംസ്ഥാനത്ത് കോണ്‍ഗ്രസ് വ്യാപകമായി കലപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് റഹീം ഇക്കാര്യം ആരോപിച്ചത്. തിങ്കളാഴ്ച തലസ്ഥാനത്ത് സംഘടിതമായ അക്രമം നടത്തുന്നതിനുള്ള ഗൂഡാലോചനയും ആസൂത്രണവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടെന്നും റഹീം ആരോപിച്ചു. പോലീസുകാരെ കൈകാര്യം ചെയ്യും എന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവന ഇതിന്റെ തെളിവാണെന്നും റഹീം ആരോപിച്ചു. 

17:44 (IST)21 Jul 2019

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലും മലയാളികള്‍; ആശങ്കവേണ്ട, സംസാരിച്ചെന്നും ബന്ധുക്കള്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്ത ഗ്രേസ്-1 എന്ന ഇറാനിയന്‍ കപ്പലിലും മലയാളികള്‍. മൂന്ന് മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍, കാസര്‍കോട് സ്വദേശി പ്രദീഷ്,ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കപ്പലിലുള്ളത്.

അജ്മലും പ്രദീഷും ബന്ധുക്കളുമായി സംസാരിച്ചു. അജ്മലാണ് ആദ്യം ബന്ധുക്കളെ ബന്ധപ്പെട്ടത്. പിന്നാലെ പ്രദീഷും വീട്ടുകാരുമായി സംസാരിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്നാണ് അവര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യക്കാരായി 22 പേരുണ്ടെന്നാണ് പ്രദീഷ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

17:22 (IST)21 Jul 2019

ആലമ്പാടന്‍ വിജയരാഘവന്‍ കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ ഇത് എസ്.എഫ്.ഐ അല്ല

എൽഡിഎഫ് കൺവീനർ എ.വിജയരാഘവനു മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്. വിജയരാഘവൻ കണ്ണുരുട്ടുമ്പോൾ മുട്ടിലിഴയാൻ ഇത് പിണറായി വിജയൻ ഫാൻസ് അസോസിയേഷനല്ലെന്നു അഭിജിത്ത് തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ സ്വന്തം പ്രവർത്തകനെ യൂണിറ്റ് ഭാരവാഹി കൂടിയായ ക്രിമിനൽ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായി ലളിതവൽക്കരിച്ച എൽഡിഎഫ് കൺവീനർ ആലമ്പാടൻ വിജയരാഘവനോടു സഹതാപം തോന്നുന്നു– അഭിജിത് പറഞ്ഞു.

16:48 (IST)21 Jul 2019

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.    

16:12 (IST)21 Jul 2019

ഇഎംഎസ് ചെയ്താൽ ലാളിത്യം, രമ്യാ ഹരിദാസ് ചെയ്താൽ ആർത്തിയും അഹങ്കാരവും; വിമർശനവുമായി വി ടി ബൽറാം

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പണപ്പിരിവ് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎൽ വി.ടി ബല്‍റാം 

13:48 (IST)21 Jul 2019

‘കാക്കി അഴിച്ച് വച്ചാല്‍ പൊലീസ് സാധാരണ മനുഷ്യരാണെന്ന് ഓര്‍മ വേണം’; മുന്നറിയിപ്പുമായി കെ.സുധാകരന്‍

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പ്രതിഷേധിക്കുന്ന കെഎസ്‌യുവിനോട് പൊലീസ് രാഷ്ട്രീയ വൈരാഗ്യം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. കാക്കി അഴിച്ച് വച്ചാല്‍ പൊലീസ് വെറും മനുഷ്യന്മാരാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ.സുധാകരൻ പറഞ്ഞു. Read More

12:43 (IST)21 Jul 2019

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മലയാളികളും ഉളളതായി റിപ്പോര്‍ട്ട്

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ സ്റ്റെനോ എംപറോ എണ്ണക്കപ്പലില്‍ മലയാളികളും ഉളളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികള്‍ അടക്കം ഉളളതായാണ് കപ്പല്‍ കമ്പനിയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം സ്വദേശിയായ ഡിജോ പാപ്പച്ചന്റെ വീട്ടില്‍ കപ്പല്‍ കമ്പനി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതായി വിവരമുണ്ട്. ഒരു മാസം മുമ്പാണ് ഇയാൾ കപ്പൽ ജോലിയിൽ പ്രവേശിച്ചത്. കൊച്ചി പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റുള്ളവർ. ഇതിൽ പള്ളുരുത്തി സ്വദേശി കപ്പലിന്‍റെ ക്യാപ്റ്റനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലയാളികള്‍ ഉളളതായി സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. Read More

12:34 (IST)21 Jul 2019

നവകേരള നിർമ്മാണം: ഇതുവരെ 307.82 കോടി രൂപയുടെ ധനസഹായം നൽകിയതായി മുഖ്യമന്ത്രി

11:10 (IST)21 Jul 2019

എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു

കഞ്ഞിക്കുഴിയിൽ എച്ച് വണ്‍ എൻ വണ്‍ പനി ബാധിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് ചാഴിക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ഒരാള്‍ മരിക്കുകകൂടി ചെയ്‍തതോടെ പനി സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

10:46 (IST)21 Jul 2019

Pournami Lottery RN-401 Result Today: പൗര്‍ണമി RN-401 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-401 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം ലൈവായി അറിയാം. നാല് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. Read More

10:23 (IST)21 Jul 2019

നീണ്ടകരയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയിൽ നിന്ന് മീൻപിടിക്കാനായി കടലിൽ പോയ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ് നാട് സ്വദേശി സഹായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  നീണ്ടകരയിൽ ബോട്ട് മുങ്ങി മൂന്ന് പേരെയാണ് കാണാതായത്. മത്സ്യബന്ധനത്തിനു പോയ ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ബോട്ടുടമയായ സ്റ്റാലിനും ഒപ്പമുണ്ടായിരുന്ന നിക്കോളാസും നീന്തി രക്ഷപ്പെട്ടു. രാജു, ജോണ്‍ബോസ്കോ,സഹായരാജു എന്നിവരെയാണ് കാണാതായത്.  മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ കാണാതായത്.

10:07 (IST)21 Jul 2019

രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനെതിരെ മുല്ലപ്പള്ളി

ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുളള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവം വിവാദമായതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗത്തിന് വായ്പ ലഭിക്കുമെന്നും ഇത് ഉപയോഗിച്ചാണ് കാര്‍ വാങ്ങേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. Read More

10:06 (IST)21 Jul 2019

കൊച്ചി മെട്രോയുടെ പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോ റെയിലിന്റെ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരം. മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ള പാതയാണ് രണ്ടാംഘട്ടമെങ്കിലും 1.5 കി.മി ദൂരമാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തിയത് ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്. രാവിലെ 7.30ഓടെ മണിക്കൂറില്‍ വെറും 5.കിമി വേഗത്തിലാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. മഹാരാജാസില്‍ നിന്നും ആരംഭിച്ച ട്രയല്‍ റണ്‍ യാത്ര സൗത്ത് റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ആദ്യം പുറപ്പെട്ടത്. തുടര്‍ന്ന് കടവന്ത്രയിലെത്തി തിരികെ മഹാരാജാസ് സ്റ്റേഷനിലെത്തി. Read More

10:04 (IST)21 Jul 2019

സംസ്ഥാനത്ത് കനത്ത മഴ: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ.​എ​സ്.​ഇ.​ബി​ക്ക്​ കീ​ഴി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം ഒ​രു ദി​വ​സം​കൊ​ണ്ട് ര​ണ്ട് ശ​ത​മാ​നം കൂ​ടി. 608.447 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം ഇ​പ്പോ​ള്‍ സം​ഭ​ര​ണി​ക​ളി​ലു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2.72 അ​ടി ഉ​യ​ര്‍ന്ന് 2307.12 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 2382.26 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 15 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടി​ലു​ണ്ട്. ഇ​ടു​ക്കി​യി​ൽ ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി, കു​ണ്ട​ള ഒ​ഴി​കെ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നു. Read More

Latest Kerala News Live Updates: ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സമൂഹത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം, ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

വര്‍ഗ്ഗീയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ എഐഎസ്എഫിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. ക്യാമ്പസുകളിൽ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്ഐ കാണുന്നതെന്നും കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ട്.

ക്യാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന പ്രവർത്തനം തീർത്തും അരാഷ്ട്രീയമാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം.വര്‍ഗീയ സംഘടനകള്‍ കോളേജുകളില്‍ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന്റെ മുന്നിൽ കെഎസ്‌യു വനിതാ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സമരം അവസാനിപ്പിക്കണമന്നുമാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തക കടന്നുകയറിയ സംഭവം വിവാദമായി. അതീവ സുരക്ഷാ മേഖലയില്‍ സമരവുമായി കെഎസ്‌യു കടന്നുകയറുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വീഴ്ച വന്നതായും അതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 21 weather crime traffic train airport