scorecardresearch
Latest News

Kerala News Highlights: ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണം: ഗവർണർ പി സദാശിവം

Kerala News Live, Kerala Weather, Traffic News: വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം, ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു

Kerala News Highlights: ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണം: ഗവർണർ പി സദാശിവം

Latest Kerala News Highlights: ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സമൂഹത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം, ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ഉറപ്പാക്കിയത് ഷീല ദീക്ഷിത്: ഉമ്മൻ ചാണ്ടി

കേരളത്തിന്റെ സ്വപ്നമായിരുന്ന കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ഉറപ്പാക്കിയത് മുൻ ഡൽഹി മുഖ്യമന്ത്രിയും കേരള ഗവർണറും ആയിരുന്ന ഷീല ദീക്ഷിത് ആണെന്ന് ഉമ്മൻ ചാണ്ടി. ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണെന്നും, ഡൽഹി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നവെന്നും ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല ദീക്ഷിത് നിര്‍ണ്ണായ പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

Read More: Kerala Weather Live: കലിതുള്ളി കാലവര്‍ഷം; കാസര്‍കോട് റെഡ് അലര്‍ട്ട്, കടല്‍ ക്ഷോഭം ശക്തം

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














21:52 (IST)20 Jul 2019





















ആന്തൂരിൽ നഗരസഭയ്ക്ക് വീഴ്ച പറ്റിയില്ല; നിലപാട് തിരുത്തി കണ്ണൂർ ജില്ല കമ്മിറ്റി

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ല കമ്മിറ്റി. സംസ്ഥാന സമിതിയുടെ നിലപാട് ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്‍റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത നിലപാടുകളില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

20:37 (IST)20 Jul 2019





















ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണം: ഗവർണർ പി സദാശിവം

ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സമൂഹത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം, ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

19:36 (IST)20 Jul 2019





















നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

19:15 (IST)20 Jul 2019





















സബ്‌ജൂനിയർ ഫുട്ബോൾ: തിരുവനന്തപുരം – കോഴിക്കോട് ഫൈനൽ

ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിന്റെ കലാശപോരാട്ടത്തിൽ തിരുവനന്തപുരം കോഴിക്കോടിനെ നേരിടും. സെമിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. മറ്റൊരു സെമിയിൽ കോഴിക്കോട് എറണാകുളത്തെയും പരാജയപ്പെടുത്തി.

18:36 (IST)20 Jul 2019





















കേരളത്തിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം

18:20 (IST)20 Jul 2019





















കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ഉറപ്പാക്കിയത് ഷീല ദീക്ഷിത്: ഉമ്മൻ ചാണ്ടി

കേരളത്തിന്റെ സ്വപ്നമായിരുന്ന കൊച്ചി മെട്രോക്ക് ഇ ശ്രീധരന്‍റെയും ദില്ലി മെട്രോയുടെയും സഹായം ഉറപ്പാക്കിയത് മുൻ ഡൽഹി മുഖ്യമന്ത്രിയും കേരള ഗവർണറും ആയിരുന്ന ഷീല ദീക്ഷിത് ആണെന്ന് ഉമ്മൻ ചാണ്ടി. ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണെന്നും, ഡൽഹി മുഖ്യമന്ത്രിയായും കേരളത്തിന്‍റെ ഗവര്‍ണറായുള്ള ഷീല ദീക്ഷിതിന്‍റെ പ്രവര്‍ത്തനം വളരെയധികം അഭിനന്ദനീയമായിരുന്നവെന്നും ഗവര്‍ണറെന്ന നിലിയല്‍ പ്രവര്‍ത്തിച്ചെന്ന് മാത്രമല്ല കേരളത്തിന്‍റെ വികസനത്തില്‍ ഷീല ദീക്ഷിത് നിര്‍ണ്ണായ പങ്കുവഹിച്ചെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

18:04 (IST)20 Jul 2019





















ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപർ; ആദ്യ വിൽപ്പന നാളെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത നറുക്കെടുക്കുന്ന തിരുവോണ ബംപർ ലോട്ടറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വിൽപ്പനയും നാളെ നടക്കും. തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി അവതരിപ്പിക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുമായാണ് തിരുവോണം ബംപർ ഇത്തവണ എത്തുന്നത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ലോട്ടറി വകുപ്പ് നൽകുന്നത്.

17:29 (IST)20 Jul 2019





















യൂത്ത് കോണ്‍ഗ്രസ് കാര്‍ വാങ്ങി നല്‍കുന്നതിനെ ന്യായീകരിച്ച് രമ്യ ഹരിദാസ്

ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുളള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്ത്. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്ന് രമ്യ വ്യക്തമാക്കി. ‘യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.  Read More

17:02 (IST)20 Jul 2019





















മുഖ്യമന്ത്രി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി, ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ വലിയ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ആയുധം താഴേവെക്കാൻ പറയാൻ കഴിയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിഎസ്‍സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട് പിഎസ്‌സിയുടെ പ്രാദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. Read More

16:29 (IST)20 Jul 2019





















കേരള മുൻ ഗവർണർ ഷീല ദീക്ഷിത് അന്തരിച്ചു

കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു. മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

16:21 (IST)20 Jul 2019





















Kerala Weather: ശക്തിപ്രാപിച്ച് കാലവർഷം; വരും ദിവസങ്ങളിലും മഴ തുടരും

കേരളത്തിൽ തെക്ക് – പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. കേരളത്തിലും ലക്ഷ്വദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ കുഡ്‌ലുവിലാണ് ഏറ്റവും ഉയർന്ന അളവിൽ മഴ ലഭിച്ചത്, 31 സെന്റീമീറ്റർ, കാസർഗോഡ് ജില്ലയിലെ തന്നെ ഹോസ്ദുർഗിൽ 28 സെന്റീമീറ്ററും കണ്ണൂരിൽ 22 സെന്റീമീറ്ററും മാഹിയിൽ 21 സെന്റീമീറ്ററും മഴ ലഭിച്ചു.

15:46 (IST)20 Jul 2019





















കണ്ണൂരില്‍ യുവാവിന്റെ ബി.എം.ഡബ്ല്യു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി

മലബാറില്‍ ശക്തമായ മഴ തുടരുന്ന. കണ്ണൂരില്‍ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. വെളളിയാഴ്ച്ച മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കണ്ണൂരില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ലു കാര്‍ വെളളക്കെട്ടില്‍ കുടുങ്ങി. ബംഗളൂരുവില്‍ നിന്നും കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കാറാണ് വെളളക്കെട്ടില്‍ കുടുങ്ങിയത്. വെളളം നിറഞ്ഞ് കാണാതിരുന്ന റോഡിന്റെ ഓവുചാലിന് അടുത്തുകൂടെ പോകുമ്പോള്‍ കുഴിയില്‍ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. Read More

14:36 (IST)20 Jul 2019





















കര്‍ദിനാളിനെതിരായ പ്രതിഷേധം; വൈദികര്‍ സമരം അവസാനിപ്പിച്ചു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ നടത്തിയിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സമരം മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് അവസാനിപ്പിച്ചിരിക്കുന്നത്. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്‍ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്‍കി. വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കര്‍ദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും. Read More

13:53 (IST)20 Jul 2019





















യൂണിവേഴ്‌സിറ്റി കോളജ് ഇടിച്ചുനിരത്തണമെന്ന് കെ മുരളീധരന്‍

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അവസാനിക്കണമെങ്കിൽ കോളേജ് ഇടിച്ചു നിരത്തണമെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരൻ. അല്ലെങ്കിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ അവിടേക്ക് മാറ്റണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. Read More

13:34 (IST)20 Jul 2019





















രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ആയിരം രൂപ പിരിവ്; വിവാദം

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയിരിക്കുന്നത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍. Read More

12:10 (IST)20 Jul 2019





















വത്സന്‍ തില്ലങ്കേരി വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

വാഹനാപകടത്തിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പരിക്ക്. ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ തലശ്ശേരി ആറാം മൈലിൽ വച്ചാണ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തലശ്ശേരി കൂത്ത്പറമ്പ് റോഡില്‍ ആറാം മൈലില്‍ വെച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഹൈവേ പെടോള്‍ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്. തില്ലങ്കേരിയുടെ ബൊലേറോ കാറാണ് അപകടത്തില്‍ പെട്ടത്. Read More

11:10 (IST)20 Jul 2019





















കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍; ഹെലികോപ്ടര്‍ ഉടന്‍ എത്തും

വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി നിലവില്‍ രണ്ട് കപ്പലുകള്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും തിരച്ചിലിനായി ഹെലികോപ്ടർ ഉടൻ എത്തുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വ്യാ​ഴാ​ഴ്ച വി​ഴി​ഞ്ഞ​ത്തു നി​ന്ന് നാ​ല് പേ​രെ​യും വെ​ള്ളി​യാ​ഴ്ച നീ​ണ്ട​ക​ര​യി​ൽ നി​ന്ന് മൂ​ന്ന് പേ​രെ​യു​മാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സ്വ​ന്തം നി​ല​യ്ക്ക് തി​ര​ച്ചി​ൽ ന​ട​ത്താ​ൻ ഇ​വ​ർ ക​ട​ലി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

10:19 (IST)20 Jul 2019





















ആന്തൂര്‍: കേസില്‍ കക്ഷിചേരാന്‍ സാജന്‍റെ സഹോദരന്‍ അപേക്ഷ നല്‍കി

ആന്തൂരിൽ ആത്മഹത്യ ചെയ്ത  പ്രവാസി വ്യവസായി   സാജന്‍റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.  ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാജന്‍റെ സഹോദരൻ പാറയിൽ ശ്രീജിത് കക്ഷി ചേരുന്നത്. സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാന്‍ വൈകിപ്പിച്ചെന്ന ആരോപണത്തില്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരാനുള്ള ശ്രീജിത്തിന്‍റെ തീരുമാനം. 

10:03 (IST)20 Jul 2019





















Karunya Lottery KR 405 Result: കാരുണ്യ KR 405 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 405 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണിമുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമായി തുടങ്ങും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.  Read More

09:36 (IST)20 Jul 2019





















നിര്‍ദേശങ്ങള്‍ പാലിക്കുക; ഉള്‍ക്കടല്‍ എത്രത്തോളം പ്രക്ഷുബ്ധമാണെന്ന് പറയാന്‍ പറ്റില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മത്സ്യബന്ധന തൊഴിലാളികള്‍ വേണ്ട രീതിയില്‍ പാലിക്കുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പലരും നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലില്‍ പോകുന്നുണ്ട്. പോകരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടും അനുസരിക്കാത്തത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും. കാണാതായ മത്സ്യബന്ധന തൊഴിലാളികള്‍ക്കായി സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തരുത്. ഉള്‍ക്കടല്‍ എത്രത്തോളം പ്രക്ഷുബ്ധമാണെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. Read More

09:35 (IST)20 Jul 2019





















ആലഞ്ചേരിക്കെതിരായ സമരം അവസാനിപ്പിക്കാതെ അതിരൂപതയിലെ വൈദികര്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്താ പദവി ഒഴിയണമെന്ന ആവശ്യത്തില്‍ വൈദികര്‍ ഉറച്ചുനില്‍ക്കുന്നു. ആലഞ്ചേരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദികര്‍ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ആയില്ല. അതിനാല്‍ ചര്‍ച്ചയ്ക്ക് ശേഷവും ഉപവാസ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. Read More

09:34 (IST)20 Jul 2019





















ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഉദ്യോഗസഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടര്‍ പരിശോധനക്കായി ജയില്‍ ഡിഐജിയെ ഋഷിരാജ് സിങ് ചുമതലപ്പെടുത്തി. Read More

Kerala News Highlights: തിരുവനന്തപുരം: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംങ് മിന്നല്‍ പരിശോധന നടത്തി. തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അവരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടിയും സ്വീകരിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. രാവിലെ 10.30ന് ആരംഭിച്ച സന്ദർശനം 12 മണിവരെ നീണ്ടു. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഡിജിപി ഋഷിരാജ് സിങ്ങിനൊപ്പമുണ്ടായിരുന്നു.

പീരുമേഡ് സബ് ജയിലിൽ കസ്റ്റഡിയിൽ ഇരിക്കെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‌കുമാർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി തെളിവെടുപ്പ് നടത്തുക. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തി ജയിൽ അധികൃതർ, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

രാജ്കുമാറിന്റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.

യൂ​ണിവേഴ്‌സിറ്റി ​കോ​ളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ ശു​ദ്ധീ​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ നി​ന്ന് നി​ർ​ബ​ന്ധി​ച്ച് സ​മ​ര​ങ്ങ​ൾ​ക്കി​റ​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു.

കോ​ള​ജി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രെ സ്ഥ​ലം മാ​റ്റു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യൂ​ണി​യ​ൻ ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്നും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ജ​ലീ​ൽ അ​റി​യി​ച്ചു.

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി. നാല് പേരെയും തിരിച്ചെത്തിച്ചു ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അവശരായ ഇവരെ ചികിത്സ നൽകാനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരമാണ് ഇവരെ കാണാതായത്. അതേസമയം നീണ്ടകരയിൽ നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

നീണ്ടകരയിൽ ബോട്ട് മുങ്ങി മൂന്ന് പേരെയാണ് കാണാതായത്. മത്സ്യബന്ധനത്തിനു പോയ ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ബോട്ടുടമയായ സ്റ്റാലിനും ഒപ്പമുണ്ടായിരുന്ന നിക്കോളാസും നീന്തി രക്ഷപ്പെട്ടു. രാജു, ജോണ്‍ബോസ്കോ,സഹായരാജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 20 weather crime traffic train airport

Best of Express