scorecardresearch

Kerala News Highlights: ജയിലിൽ ഡിജിപിയുടെ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി

Kerala News Live, Kerala Weather, Traffic News: മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു

Kerala News Highlights: ജയിലിൽ ഡിജിപിയുടെ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി

Latest Kerala News Highlights: തിരുവനന്തപുരം: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംങ് മിന്നല്‍ പരിശോധന നടത്തി. തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അവരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടിയും സ്വീകരിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. രാവിലെ 10.30ന് ആരംഭിച്ച സന്ദർശനം 12 മണിവരെ നീണ്ടു. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഡിജിപി ഋഷിരാജ് സിങ്ങിനൊപ്പമുണ്ടായിരുന്നു.

നീണ്ടകരയിൽ ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി. മത്സ്യബന്ധനത്തിനു പോയ ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Kerala Weather Live: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോഴിക്കോട് കനത്ത മഴ തുടരുന്നു

അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ബോട്ടുടമയായ സ്റ്റാലിനും ഒപ്പമുണ്ടായിരുന്ന നിക്കോളാസും നീന്തി രക്ഷപ്പെട്ടു. രാജു, ജോണ്‍ബോസ്കോ,സഹായരാജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്. അതേസമയം ജില്ലയിലെ ആലപ്പാട്ട് കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകളില്‍ വെള്ളംകയറി.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


22:10 (IST)19 Jul 2019

ഐസ്ക്രീം പാർലർ അട്ടിമറിക്കേസ്; വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റീസ് ബി സുധീന്ദ്ര കുമാർ  പിന്മാറി

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ പുനരന്വേഷണം  ആവശ്യപ്പെട്ട് വി. എസ്.അച്യുതാനന്ദൻ  സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റീസ് ബി സുധീന്ദ്ര കുമാർ  പിന്മാറി. നാലാമത്തെ ബഞ്ചാണ് പിൻമാറുന്നത്.  ബഞ്ച് തിരുമാനിക്കുന്നതിനായി കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കയച്ചു. മുന്നോളം സിറ്റിംഗുകളിൽ വാദം കേട്ട ശേഷമാണ് ജഡ്ജിയുടെ പിൻമാറ്റം .

20:52 (IST)19 Jul 2019

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

20:51 (IST)19 Jul 2019

ജയിലിൽ ഡിജിപിയുടെ മിന്നൽ പരിശോധന; ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി

വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംങ് മിന്നല്‍ പരിശോധന നടത്തി. തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അവരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടിയും സ്വീകരിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. രാവിലെ 10.30ന് ആരംഭിച്ച സന്ദർശനം 12 മണിവരെ നീണ്ടു. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഡിജിപി ഋഷിരാജ് സിങ്ങിനൊപ്പമുണ്ടായിരുന്നു.

20:06 (IST)19 Jul 2019

സബ്‌ജൂനിയർ ഫുട്ബോൾ: എറണാകുളവും കാസർഗോഡും സെമിയിൽ

ഫോർട്ട് കൊച്ചിയിൽ നടക്കുന്ന 39-ാമത് സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ എറണാകുളവും കാസർഗോഡും സെമിയിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും സെമി ഉറപ്പിച്ചത്. ഇടുക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറണാകുളത്തിന്റെ സെമി പ്രവേശനം. കാസർഗോഡ് മലപ്പുറം മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് സെമിയിൽ പ്രവേശിക്കുകയായിരുന്നു.

19:14 (IST)19 Jul 2019

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം; ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു.

18:31 (IST)19 Jul 2019

രണ്ട് ഡാമുകൾ തുറന്നു

17:45 (IST)19 Jul 2019

‘ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചത്’; മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ പിന്തുണച്ചത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. Read More

16:45 (IST)19 Jul 2019

Kerala Weather: കാലവർഷം ശക്തം; ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി ജില്ലകളിലും ജൂലൈ 20 ന് കാസർഗോഡ് , ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടും ഇടുക്കി ജില്ലയിലെ പീരുമേടുമാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 15 സെന്റിമീറ്റർ. Read More

16:09 (IST)19 Jul 2019

‘എണ്ണം കൂടിയിട്ടേയുള്ളൂ, ഒട്ടും കുറഞ്ഞിട്ടില്ല’; എസ്എഫ്‌ഐ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് കോടിയേരി വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി.ഭാസ്‌കര്‍ എസ്എഫ്‌ഐക്കെതിരെ നടത്തിയ പ്രസ്താവനയെയും കോടിയേരി ചോദ്യം ചെയ്തു. Read More

15:42 (IST)19 Jul 2019

തൊട്ടാൽ പൊള്ളും പൊന്ന്; സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണ വില വീണ്ടും കുതിക്കുന്നു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നത്. 26120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. പവന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 3265 രൂപയാണ് വില. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നു.

14:34 (IST)19 Jul 2019

യൂണിവേഴ്സിറ്റി സംഘർഷം: ഗവർണറെ വിമർശിച്ച് ബിജെപി

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ ഗവർണർ പി.സദാശിവത്തിന് ബിജെപിയുടെ വിമർശനം. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. നോക്കുകുത്തിയായി ഗവർണര്‍ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നും മുൻപ് പഠിച്ചിറങ്ങിയ എസ്എഫ്ഐ നേതാക്കളുടെ പിഎസ്‍സി പരീക്ഷാ ഫലം പരിശോധിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു

14:08 (IST)19 Jul 2019

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവണർ ഇടപെട്ടു

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവണർ ഇടപെട്ടു. പിഎസ്‌സി ചെയർമാനേയും കേരള വിസിയേയും ഗവർണർ വിളിപ്പിച്ചു. വിസി ഇന്ന് വൈകിട്ട് നാലു മണിക്ക് രാജ്‌ഭവനിലെത്തണമെന്ന് ഗവർണർ നിർദേശിച്ചു. പിഎസ്‌‌സി ചെയർമാൻ സ്ഥലത്ത് ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഗവർണറെ കണ്ടേക്കും.

13:44 (IST)19 Jul 2019

കെഎസ്‌യു മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. മതിൽ ചാടിക്കടക്കാനും പൊലീസ് ബാരിക്കേഡുകൾ മറികടക്കാനും ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല, പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്.

13:02 (IST)19 Jul 2019

യുവമോർച്ച നടത്തിയ കൊല്ലം പിഎസ്‍സി ഓഫീസ് മാർച്ചിൽ സംഘർഷം

കൊല്ലം പിഎസ്‍സി ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ റാലിയിൽ  സംഘർഷം. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ പ്രതികളായവരുടെ പേര് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഇടംനേടിയ സാഹചര്യത്തിൽ പിഎസ്‍സി നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.  ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് വട്ടം ജലപീരങ്ങി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. സംഘർഷത്തിൽ ചിലർക്ക് പരുക്കേറ്റു. 

12:37 (IST)19 Jul 2019

സ്വർണ വില കൂടി

സ്വർണ വില വീണ്ടും കൂടി. പവന് 26,000 രൂപ കടന്നു. ഇന്ന് ഒരു പവന് 26,120 രൂപയാണ് വില. 200 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 3,265 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ ഇടയാക്കിയത്

12:01 (IST)19 Jul 2019

ബിഷപ് ഹൗസിലെ വൈദിക സമരം: വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷം

ബിഷപ് ഹൗസിലെ വൈദിക സമരം രണ്ട് ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ വിശ്വാസികൾ ഇടപെടുമെന്ന് കർദിനാൾ പക്ഷം. സ്ഥിരം സിനഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സഭാ തീരുമാനങ്ങളോട് യോജിച്ചു പോകുകയാണ് എല്ലാവരും ചെയ്യേണ്ടത്. കർദിനാൾ പക്ഷം ബിഷപ് ഹൗസിന് മുന്നിലെത്തി പ്രതിഷേധം അറിയിച്ചു.

11:28 (IST)19 Jul 2019

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: രമേശ് ചെന്നിത്തല

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം, പിഎസ്‌സി നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

11:07 (IST)19 Jul 2019

Kerala Nirmal Lottery NR-130 Result: നിർമ്മൽ NR-130 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-130 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും.  നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More

09:57 (IST)19 Jul 2019

ശിവരഞ്ജിത്ത് കൈചൂണ്ടി കാണിച്ചു; ചവറ്റുകൂനയില്‍ നിന്നും അഖിലിനെ കുത്തിയ കത്തി കണ്ടെത്തി

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ഒന്നാം പ്രതി ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നസീമിനേയും ക്യാംപസിലെത്തിച്ചു. കോളേജ് പരിസരത്തെ ചവറ്റു കൂനയില്‍ നിന്നും അഖിലിനെ കുത്തിയ കത്തി പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്താണ് കത്തി കാണിച്ച് കൊടുത്തത്. ശിവരഞ്ജിത്തിനെ കൊണ്ട് തന്നെ പൊലീസ് കത്തി എടുപ്പിച്ചു. കത്തിയുമായി അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും. ഈ കത്തിയുപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ഉറപ്പിക്കേണ്ടത്. Read More

09:55 (IST)19 Jul 2019

വാഗമണ്ണില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഫോഴ്സ് കമ്പനി ഉദ്യോഗസ്ഥന്‍ മരിച്ചു

വാഗമണ്ണില്‍ ട്രെക്കിംഗിനെത്തിയ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജബൽപൂർ സ്വദേശി ദീപക് സിം​​ഗ് ഠാ​​ക്കൂ​​ർ (44) ആണ് മരിച്ചത്. ഫോ​​ഴ്സ് ക​​മ്പ​​നി​​യു​​ടെ കേ​​ര​​ള വി​​ഭാ​​ഗം ത​​ല​​വ​​ൻ ആണ് ദീപക്. പാലാ സ്വദേശി കുഞ്ഞുമോന് പരിക്കേറ്റു. എറണാകുളം സ്വദേശിയായ പ്രജീഷ് എന്നയാള്‍ക്കും പരിക്കുണ്ട്. വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. മഴപെയ്തതോടെ വാഹനം റോഡില്‍ തെന്നിയതാണ് അപകടകാരണമെന്നാണ് നിഗമനം. Read More

09:54 (IST)19 Jul 2019

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു. അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ട്.  ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, നാളെ എറണാകുളം, തൃശൂര്‍ ജില്ലകളിലും കൂടി റെഡ് അലര്‍ട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. Read More

09:53 (IST)19 Jul 2019

സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യു പഠിപ്പ് മുടക്കും

കെ.എസ്‌.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കേരള സർവകലാശാല, പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കെ.എസ്.യു സമരം. പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെക്കാണും. രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. വിഷയത്തില്‍ കെ.എസ്‌.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. Read More

Kerala News Highlights: സംസ്ഥാന വ്യാപകമായി ഇന്ന് (വെള്ളിയാഴ്ച) കെ‌എസ്‌യു പഠിപ്പുമുടക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്.

പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‍സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ‌‌എസ്‌യു നിരാഹാര സമരം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി സംഘടനാ നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ഗവണർ ഇടപെട്ടു. പിഎസ്‌സി ചെയർമാനേയും കേരള വിസിയേയും ഗവർണർ വിളിപ്പിച്ചു. വിസി ഇന്ന് വൈകിട്ട് നാലു മണിക്ക് രാജ്‌ഭവനിലെത്തണമെന്ന് ഗവർണർ നിർദേശിച്ചു. പിഎസ്‌‌സി ചെയർമാൻ സ്ഥലത്ത് ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഗവർണറെ കണ്ടേക്കും.

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. മതിൽ ചാടിക്കടക്കാനും പൊലീസ് ബാരിക്കേഡുകൾ മറികടക്കാനും ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല, പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 19 weather crime traffic train airport