Latest Kerala News Highlights: കൊച്ചി: കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ കവർച്ച. സംഘം തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. ഒരാളെ ജ്വല്ലറി ജീവനക്കാർ പിടികൂടി. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 12 പവന്‍ സ്വർണ്ണം നഷ്ടമായെന്ന് ജ്വല്ലറി മാനേജർ.
കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാ
യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയ പ്രതികളെ തേടി പൊലീസ് അലയേണ്ടെന്നും എല്ലാവരും എകെജി സെന്ററിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കലാലയങ്ങളെ കൊലക്കളങ്ങളാക്കിയത് എസ്എഫ്ഐ ആണെന്നും കോളജുകൾ അവർ ആയുധപ്പുരകളാക്കിയെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് ഭീകരതയ്ക്കെതിരെ പത്തനംതിട്ട കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Live Blog
Kerala News Live: Kerala Weather, Traffic, Politics News Live Updates
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രന് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐയെ പേരെടുത്ത് വിമർശിക്കാതെ സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഓർമ്മകളിൽ മാവുകൾ മരതകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയത്തിൽ നടന്ന സംഭവത്തിൽ തന്റെ ഹൃദയം നുറുങ്ങുന്നതായും കരൾ പിടയുന്ന വേദനയും ലജ്ജാഭാരവും കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ടെന്നും ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണെന്നും അദ്ദേഹം കുറിച്ചു.”നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.”എസ്എഫ്ഐയുടെ പേരെടുത്ത് പറയാതെയാണ് സ്പീക്കറുടെ വിമർശനം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാര്‍ത്ഥി അഖിൽ ചന്ദ്രന് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി.
സംഘര്‍ഷം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ എഐഎസ്എഫിന്‍റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും പ്രതിഷേധക്കാർ അറിയിച്ചു. എസ്എഫ്ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉൾപ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്എഫ് നേതാക്കൾ പറയുന്നു.
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ കവർച്ച. തോക്ക് ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. ഒരാളെ ജ്വല്ലറി ജീവനക്കാർ പിടികൂടി. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 12 പവന്‍ സ്വർണ്ണം നഷ്ടമായെന്ന് ജ്വല്ലറി മാനേജർ.
ടൊവീനോയുടെ പൊലീസ് കഥാപാത്രവുമായി ‘കല്‍ക്കി’ ടീസര്‍. വില്ലന്റെ വെല്ലുവിളിയില്‍ തുടങ്ങി നായകന്റെ അടിയില്‍ അവസാനിക്കുന്ന ടീസര്‍ കല്‍ക്കി ഒരു മാസ് ചിത്രമായിരിക്കുമെന്നുറപ്പ് നല്‍കുന്നുണ്ട്. ഓഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ടൊവീനോ ആരാധകര്‍ക്കൊരു വിരുന്നാകുമെന്നുറപ്പാണ്. കട്ടിമീശ വച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പക്കാ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. സംഘർഷത്തിൽ പ്രതികളായ ആറ് പേരെ എസ്എഫ്ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
നിരന്തരമായി യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായി. ഇതേതുടർന്നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കേരളത്തിൽ വീണ്ടും കാലവർഷം ദുർബലമാകുന്നു. കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം മഴ ലഭിച്ചു. രണ്ട് സെന്റിമീറ്ററാണ് സംസ്ഥാനത്ത് ലഭിച്ച ഉയർന്ന മഴയുടെ അളവ്. കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 13 മുതൽ 17 വരെ) ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ജൂലൈ 16,17 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ദിവസം 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.
കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് യുവതിയുടെ മൃതദേഹം. പകുതി കത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് രണ്ടാഴ്ചയോളം പഴക്കം വരുന്ന മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപത്തു നിന്നുമൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കണ്ടെടുത്തിട്ടുണ്ട്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 404 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KJ-734007(60 ലക്ഷം) എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് KB-733841 എന്ന ടിക്കറ്റ് നമ്പറിനാണ്. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. നാല് മണിമുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമായി തുടങ്ങി. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 404 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KJ-734007(60 ലക്ഷം) എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് KB-733841 എന്ന ടിക്കറ്റ് നമ്പറിനാണ്. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. നാല് മണിമുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമായി തുടങ്ങി.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെതിരെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവിന്റെ വിമര്‍ശനം. അക്രമത്തെ ഒറ്റപ്പെട്ട സംഭവമെന്ന തരത്തില്‍ പ്രതിരോധിക്കുന്ന ഇടതുപക്ഷ അനുഭാവികളെ അദ്ദേഹം തളളി. കഠാര ആയുധമാക്കിയവര്‍ പ്രസ്ഥാനത്തെ ഒറ്റു കൊടുത്തവരാണെന്ന് സാനു ഫെയ്സ്ബുക്കില്‍ കുറിച്ചു. അഭിമന്യു എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. Read More
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. അജാസ് എന്നയാളാണ് പിടിയിലായത്. 910 ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവാണ് ചെരുപ്പില്‍ ഒളിപ്പിച്ചത്. ഇതിന് ഏകദേശം 7 ലക്ഷം രൂപയോളം വില വരും. സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര‍്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെരുപ്പിന്റെ തോല്‍ പൊളിച്ച് ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അജാസ് എന്നയാളാണ് പിടിയിലായത്. ഇയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രതിയേയും തൊണ്ടിമുതലും നാര്‍ക്കോട്ടിക്സ് കണ്‍ഗ്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. Read More
കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശിനി വസന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആറോടെയാണ് വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് വസന്തകുമാരി. Read More
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾതന്നെ കുത്തിയ സംഭവത്തെ വിമര്‍ശിച്ച് ഇടതുപക്ഷ അനുഭാവിയായ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. Read More
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് എഫ്ഐആർ റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 404 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി ഭാഗ്യക്കുറിയുടെ ഫലം ലൈവാകും. നാല് മണിമുതൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം. Read More
പ്രശസ്ത സിനിമ നടൻ ദേവന്റെ ഭാര്യ സുമ ( 55 വയസ്സ് ) അന്തരിച്ചു. സുപ്രശസ്ത സിനിമ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ്. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. സഹോദരൻ പരസ്യ സിനിമാ സംവിധായകൻ സുധീർ കാര്യാട്ട്. രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിലെത്തിയത്. Read More
പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് ശവസംസ്കാരം. രാവിലെ 10 മണിക്ക് കലാഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, ജയരാജ് എന്നിവരുടേത് ഉൾപ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകൾക്ക് ദൃശ്യഭാവം പകർന്ന മാന്ത്രികന്റെ അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആശുപത്രിയിലായിരുന്നു. 60 വയസായിരുന്നു. Read More
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവില്‍. ഏഴ് പ്രതികളാണ് ഒളിവിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവര്‍ കീഴടങ്ങാന്‍ ഇടയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുളളവരാണ് ഒളിവിലുളളത്. Read More
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായി ജസ്റ്റിസ് ടി. നാരയണക്കുറുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. കൂടാതെ മുറിവുകളുടെ പഴക്കത്തെ കുറിച്ചും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. Read More