Latest Kerala News Highlights: കൊച്ചി: കേരളത്തിൽ വൈദ്യുതി ക്ഷാമം. ഇന്ന് വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിക്കേണ്ടെന്ന് ഇ.ശ്രീധരൻ. മുന്നിൽ ഒരു ഭാഗം പൊളിച്ച് പണിയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേൽപ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം നേരത്തെ പരിശോധിച്ചിരുന്നു. ശ്രീധരനൊപ്പം ഐഐടി കാണ്‍പൂരിലെ ഡോ.മഹേഷ് അടക്കമുളള വിദഗ്ധരും എത്തിയിരുന്നു.
Kerala News Live: Kerala Weather, Traffic, Politics News Live Updates
നെട്ടൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് പിതാവ് എം.വി.വിദ്യൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി. അർജുൻ കൊല്ലപ്പെട്ടെന്നും ഹർജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്സൺ ആണ് ഒന്നാം പ്രതിയെന്നും പൊലിസ് അറിയിച്ചു. പ്രതികൾ റിമാൻഡിലാണ്. പനങ്ങാട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വിദ്യൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടയാൾ അർജുൻ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപസ് ഹൈക്കോടതി തീർപ്പാക്കി. കുമ്പളം സ്വദേശിയായ അർജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്, അനന്തു, അജയന് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദീകരണവുമായി കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ സർക്കുലർ. അതിരൂപതയുടെ പൊതുനൻമയെക്കരുതിയാണ് സഭാ സ്വത്തുക്കൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സഹായമെത്രാൻമാരെ നീക്കിയത് വത്തിക്കാൻ ആണെന്നും പുതിയ മെത്രാൻമാരെ ഉടൻ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്.
പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കേരളത്തിൽ വൈദ്യുതി ക്ഷാമം. ഇന്ന് വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള തമിഴ് സിനിമാ താരമാണ് വിജയ് സേതുപതി. താരത്തിന്റെ ഓരോ ചിത്രത്തിനും മലയാളികളും കാത്തിരിക്കുന്നത് പതിവാണ്. അങ്ങനെയുള്ള വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന ഒരൊറ്റ കാരണം മതി ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തെ പ്രക്ഷകരുടെ ശ്രദ്ധയിലെത്തിക്കാന്‍. എന്നാല്‍ വിജയ് സേതുപതിയെ പോലൊരു അഭിനേതാവിനേയും താരത്തേയും ലഭിച്ചിട്ടും അതിന്റെ പത്തിലൊന്ന് പോലും ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പോയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിൽ വിദ്യാർഥികൾ തമ്മിലിടയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ അഖിലിന് അടിയന്ത്ര ശസ്ത്രക്രിയ ആരംഭിച്ചു. ആന്തരിക രക്തശ്രാവം ഉണ്ടെന്ന് ഡോക്ടർമാർ.
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ സർക്കാർ ഇടപെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മരടിലെ അനധികൃത ഫ്ലാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ. ഫ്ലാറ്റ് പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ ചെന്നൈയിൽനിന്ന് ഐഐടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തുടർ നടപടിയെന്നും മന്ത്രി പറഞ്ഞു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-129 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NV 851255 (പത്തനംതിട്ട) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NR 314152 (കണ്ണൂർ) ടിക്കറ്റിനാണ്. Read More
മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ മുൻവർഷത്തേക്കാൾ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ്. 2017 ൽ ലഭിച്ചതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറഞ്ഞ് ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്. എന്നാൽ, മറ്റ് മീനുകൾ കൂടിയതിനാൽ കടലിൽ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയിൽ 10 ശതമാനം വർധനവുണ്ടായി. പോയ വർഷം 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻവർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മീനുകളുടെ കണക്ക് വെള്ളിയാഴ്ചയാണ് സിഎംഎഫ്ആർഐ പുറത്തുവിട്ടത്.
പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിക്കേണ്ടെന്ന് ഇ.ശ്രീധരൻ. മുന്നിൽ ഒരു ഭാഗം പൊളിച്ച് പണിയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേൽപ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം നേരത്തെ പരിശോധിച്ചിരുന്നു. ശ്രീധരനൊപ്പം ഐഐടി കാണ്‍പൂരിലെ ഡോ.മഹേഷ് അടക്കമുളള വിദഗ്ധരും എത്തിയിരുന്നു.
പോക്സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവായി. പോക്സോ ആക്ടിലെ സെക്ഷൻ 28 പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. 13 തസ്തികകളായിരിക്കും കോടതിയിൽ ഉണ്ടാകുക. ഇതിൽ പത്തെണ്ണം പുനർവിന്യാസത്തിലൂടെയായിരിക്കും. ജില്ലാ ജഡ്ജി, ബെഞ്ച് ക്ലർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് എന്നിവരുടെ ഓരോ തസ്തിക സൃഷ്ടിക്കും. സംസ്ഥാനതലത്തിൽ പ്രവർത്തനമേഖലയുള്ള വഖഫ് ട്രൈബ്യൂണൽ രൂപീകൃതമായതോടെ പ്രവർത്തനം അവസാനിപ്പിച്ച എറണാകുളം അഡീ. ജില്ലാ കോടതി-4/വഖഫ് ട്രൈബ്യൂണലിൽ നിന്നാണ് പത്തു തസ്തികകൾ പുനർവിന്യസിച്ചിട്ടുള്ളത്.
പ്രളയത്തിൽ പൂർണമായി തകർന്ന 5894 വീടുകൾ 298 കോടി രൂപ ചെലവഴിച്ച് സർക്കാർ പുനർനിർമിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകൾക്കായി 1274.5 കോടി രൂപയും ചെലവഴിച്ചു. സർക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂർണമായി തകർന്നത്. പൂർണമായി തകർന്ന വീടുകൾ സ്വയം പുനർനിർമിക്കാൻ തയ്യാറായി 9329 പേർ മുന്നോട്ടുവന്നിരുന്നു. ഇവർക്ക് സർക്കാരിന്റെ നാലു ലക്ഷം രൂപയാണ് സഹായം. പ്രളയം തകർത്ത മറ്റു വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുർബലം തന്നെ. കേരളത്തിൽ ചില ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. അതേസമയം, ലക്ഷദ്വീപിൽ പരക്കെ മഴ പെയ്തു. പാലക്കാട്, ഒറ്റപ്പാലം, കാസർകോടിലെ കുടുലു എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. കണ്ണൂർ, പാലക്കാട് ജില്ലയിലെ ചിറ്റൂർ, മണ്ണാർക്കാട്, നിലമ്പൂർ (മലപ്പുറം), വൈത്തിരി (വയനാട്), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് ഹൈക്കോടതി. സിബിഎസ്ഇ - സ്റ്റേറ്റ് ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് അനുമതി നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലുകൾ ഡിവിഷൻ ബഞ്ച് തള്ളി. അതേസമയം, പക്ഷേതര മാനേജ്മെന്റുകൾക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് വിവിധ ബോർഡുകളുടെ അനുമതി വേണമെങ്കിൽ അതാതു ബോർഡുകളുടെ നിയമാവലിയിലെ വ്യവസ്ഥകൾ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി: നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി. മകനെ കാണാനില്ലെന്ന് കാട്ടിയാണ് ഹർജി നൽകിയത്. അർജുന്റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിലാണ് ഹർജി കോടതി തീർപ്പാക്കിയത്. കുമ്പളം സ്വദേശിയായ അർജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നെട്ടൂര്‍ റോണി, നിബിന്, അനന്തു, അജയന് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഒഴിവ് വരുന്ന എൻആർഐ സീറ്റുകൾ സംസ്ഥാനത്തിന് പുറത്തു നിന്നുളള വിദ്യാർഥികൾക്ക് നൽകാമെന്ന് സുപ്രീം കോടതി. എൻആർഐ മാനദണ്ഡം പാർണമായും പാലിച്ചായിരിക്കണം പ്രവേശനമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
അരൂർ-കുമ്പള പാലത്തിൽനിന്ന് പെൺകുട്ടി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനി ജിസ്ന ജോൺസനാണ് കായലിലേക്ക് ചാടിയത്. ഇന്നു രാവിലെയാണ് സംഭവം. പാലത്തിനരികിൽ ബാഗ് വച്ചശേഷം കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതുകണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും ഫയർഫോഴ്സും ചേർന്ന് പെൺകുട്ടിക്കായുളള തിരച്ചിൽ തുടരുകയാണ്. കലൂരിലുള്ള കൊച്ചിന് ടെക്നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ജിസ്ന.
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മൂന്നാം വർഷ ബിഎ വിദ്യാർഥി അഖിലിന് കുത്തേറ്റു. വിദ്യാർഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുൻപും കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തിയുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു. റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. Read More
കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി. കോട്ടപ്പടി ഭൂമി വിൽപന ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് മറുപടി. ഭൂമി വിൽക്കാൻ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട് അതിൽ ഇടപെടാൻ ഇടവകാംഗങ്ങൾക്ക് അവകാശമില്ല. സഭയുടെ സ്വത്തിൽ അതിരൂപതയ്ക്ക് പൂൂർണ അവകാശവും ഉടമസ്ഥതയുമുണ്ട്. വിമതർ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പരാതിക്കാരൻ വിമതർക്കൊപ്പം ചേർന്ന് തന്റെ കോലം കത്തിച്ചയാളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് അടുത്ത മാസം 25 ന് വീണ്ടും കോടതി പരിഗണിക്കും.
ഇന്ന് ഒരു പവൻ സ്വർണത്തിന് 25,680 രൂപയാണ്. ഒരു ഗ്രാമിന് ,210 രൂപയാണ് വില. വെളളിക്ക് കിലോ 42,000 രൂപയും ഗ്രാമിന് 42 രൂപയുമാണ് ഇന്നത്തെ വില
ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് വീണ്ടും തെളിയുന്നു. കോഗ്രസുകാർ ബിജെപിയുടെ പണത്തിന് പിന്നാലെ പോകുന്നു. ഇവരെ പറയാൻ വേറെ പേരുണ്ടെന്നും പക്ഷേ പരസ്യമായി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിൽ രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായി. പത്തോളം സാക്ഷികളുടെ മൊഴിയെടുക്കാൻ ക്രൈബ്രാഞ്ച് തീരുമാനം. ബാലഭാസ്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ മൊഴിയെടുക്കും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ഫോറൻസിക് റിപ്പോർട്ട് കിട്ടിയശേഷം നുണപരിശോധനയിൽ തീരുമാനമെടുക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-129 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ malayalam.indianexpress.com ൽ അറിയാം. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.