scorecardresearch
Latest News

Kerala News July 10 Highlights: പി.കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം.വി പിള്ളയ്ക്ക്

സാഹിത്യകാരനായ പി.കേശവദേവിന്റെ സ്മരണയ്ക്കായി കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പി.കേശവദേവ് സാഹിത്യ പുരസ്‌കാരം

Kerala News July 10 Highlights: പി.കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം.വി പിള്ളയ്ക്ക്

Kerala News July 10 Highlights: തിരുവനന്തപുരം: 15-ാമത് പി.കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ.എം.വി.പിള്ളയാണ്. പ്രവാസി മേഖലയില്‍ മലയാള സാഹിത്യ പോഷണത്തിന് അര്‍പ്പിച്ച അപൂര്‍വ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ.എം.വി പിള്ളയെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ധന്‍ എന്ന നിലയില്‍ അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.എം.വി പിള്ള മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്ന പ്രമുഖരില്‍ പ്രധാനിയാണ്.

സാഹിത്യകാരനായ പി.കേശവദേവിന്റെ സ്മരണയ്ക്കായി കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പി.കേശവദേവ് സാഹിത്യ പുരസ്‌കാരം. ഡോ.ജോര്‍ജ് ഓണക്കൂര്‍, വിജയകൃഷ്ണന്‍, സീതാലക്ഷ്മി ദേവ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സാഹിത്യപുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രളയ ദുരിതാശ്വാസ സഹായം പൊതുജനങ്ങള അറിയിക്കുന്നതിന് സർക്കാർ യോഗം വിളിക്കുന്നു. ഈ മാസം 20 ന് ജില്ലാ ആസ്ഥാനങ്ങളിൽ കളക്ടർമാർ യോഗം വിളിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത ബാധിതർക്ക് എന്തൊക്കെ സഹായങ്ങൾ നൽകി എന്നും സഹായ വിതരണത്തിലെ സുതാര്യത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് യോഗം. 14 ജില്ലകളിലും നടക്കുന്ന യോഗങ്ങളിൽ കളക്ടർമാർ സഹായ വിതരണം സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് അവതരിപ്പിക്കും.

ഇരകൾക്ക് ലഭ്യമാക്കിയ സഹായത്തെക്കുറിച്ച് പൊതുസമൂഹത്തിന് ഒന്നും അറിയില്ലെന്നും അവരെ അറിയിക്കാൻ നടപടി വേണമെന്നും കോടതി നിർദേശിച്ചതിനെ തുടർന്നാണ് സർക്കാർ കളക്ടർമാരുടെ അധ്യക്ഷതയിൽ യോഗങ്ങൾ വിളിക്കുന്നത്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














20:13 (IST)10 Jul 2019





















പി.കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ.എം.വി.പിള്ളയ്ക്ക്

15-ാമത് പി.കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായ ഡോ.എം.വി.പിള്ളയാണ്. പ്രവാസി മേഖലയില്‍ മലയാള സാഹിത്യ പോഷണത്തിന് അര്‍പ്പിച്ച അപൂര്‍വ സംഭാവനകള്‍ പരിഗണിച്ചാണ് ഡോ.എം.വി പിള്ളയെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ധന്‍ എന്ന നിലയില്‍ അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.എം.വി പിള്ള മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്ന പ്രമുഖരില്‍ പ്രധാനിയാണ്.

18:42 (IST)10 Jul 2019





















ഒരാഴ്ചയായി പരേതയുടെ മൃതദേഹം സംസ്കരിക്കാനാകാതെ കുടുംബാംഗങ്ങൾ

സഭാതർക്കത്തിൽ കുടുങ്ങി ഒരാഴ്ചയായി പരേതയുടെ മൃതദേഹം സംസ്കരിക്കാനാകാതെ കുടുംബാംഗങ്ങൾ. കായംകുളം കാദിശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയിൽ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം സംസ്ക്കരിക്കാൻ അനുമതി തേടി മകൻ മാത്യു ഫിലിപ്പ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളുമെന്നായപ്പോൾ പിൻവലിച്ചു. Read More 

18:35 (IST)10 Jul 2019





















ടൂര്‍ഫെഡ് പുതിയ യാത്രാ പാക്കേജുകള്‍ തുടങ്ങുന്നു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടൂര്‍ഫെഡ് പുതിയ യാത്രാ പാക്കേജുകള്‍ തുടങ്ങുന്നു. ടൂര്‍ഫെഡ് ചെയര്‍മാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. അറേബ്യന്‍ സീ പാക്കേജില്‍ തിരുവനന്തപുരത്തു നിന്ന് രാവിലെ ട്രെയിനില്‍ കൊച്ചിയിലെത്തി കേരളത്തിലെ ആദ്യ ആഡംബര വിനോദയാത്ര കപ്പലായ നെഫര്‍റ്റിറ്റിയില്‍ മൂന്ന് മണിക്കൂര്‍ കടല്‍യാത്രയും കൊച്ചി കാഴ്ചകളും കണ്ട് വൈകീട്ട് ട്രെയിനില്‍ തിരിച്ചെത്തുന്ന യാത്രക്ക് ഭക്ഷണമുള്‍പ്പെടെ 3,300 രൂപയാണ് നിരക്ക്. ജടായു-മണ്‍റോതുരുത്ത് പാക്കേജില്‍ രാവിലെ ആറിന് യാത്ര പുറപ്പെടും. മണ്‍റോതുരുത്തില്‍ രണ്ട് മണിക്കൂര്‍ ജലയാത്ര, അഷ്ടമുടി കായലിലെ ജങ്കാര്‍ യാത്ര, ചടയമംഗലത്ത് ജഡായുപാറയിലെ കേബിള്‍ കാര്‍ യാത്ര ഉള്‍പ്പെടെ 2,500 രൂപയാണ് നിരക്ക്. ഫോണ്‍: 0471 2724023, 2314023

17:54 (IST)10 Jul 2019





















കെഎഎസ് യാഥാര്‍ഥ്യമായി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ഥ്യമായി. പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കാനാണ് മന്ത്രിസഭ തീരുമാനം എടുത്തത്. സ്‌പെഷ്യല്‍ റൂളിന് പി.എസ്.സി യോഗം അംഗീകാരം നല്‍കിയിരുന്നു. കെ.എ.എസ്. പരീക്ഷയുടെ സ്‌കീം സര്‍ക്കാരുമായി ആലോചിച്ച് പി.എസ്.സി തീരുമാനിക്കും.

16:54 (IST)10 Jul 2019





















അക്ഷയ AK-403 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-403 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AE 353447 (എറണാകുളം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം AM 774268 (തൃശൂർ) ടിക്കറ്റിനാണ്. Read More

16:40 (IST)10 Jul 2019





















പൊലീസ് കംപ്ലയിന്റ് അതോറിറ്റി വിഷയത്തില്‍ ഹൈക്കോടതി

ജില്ലാ തലത്തിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റി പ്രവർത്തിക്കുന്നില്ലെങ്കിൽ ഈ സംവിധാനം കൊണ്ട് എന്ത് പ്രയോജനമെന്നു ഹൈക്കോടതി. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന  ഹർജി ഭാഗത്തിന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ അതിക്രമം വർധിച്ചു വരികയാണെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റികൾ പുനസംഘടിപ്പിക്കണമെന്നും ക്രിമിനലുകളായ പൊലീസുകാർക്കെതിരെ നടപടിക്ക് മുൻ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി വേണമെന്നുമുള്ള പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത് .

16:37 (IST)10 Jul 2019





















സർക്കാർ യോഗം വിളിക്കുന്നു

പ്രളയ ദുരിതാശ്വാസ സഹായം പൊതുജനങ്ങള അറിയിക്കുന്നതിന് സർക്കാർ യോഗം വിളിക്കുന്നു. ഈ മാസം 20 ന് ജില്ലാ ആസ്ഥാനങ്ങളിൽ കളക്ടർമാർ യോഗം വിളിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത ബാധിതർക്ക് എന്തൊക്കെ സഹായങ്ങൾ നൽകി എന്നും സഹായ വിതരണത്തിലെ സുതാര്യത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് യോഗം. 14 ജില്ലകളിലും നടക്കുന്ന യോഗങ്ങളിൽ കളക്ടർമാർ സഹായ വിതരണം സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് അവതരിപ്പിക്കും.

14:55 (IST)10 Jul 2019





















പോക്‌സോ കേസുകള്‍ക്ക് മാത്രമായി കോടതി

പോക്‌സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിർത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലിൽ നിന്നും പുനർവിന്യാസത്തിലൂടെയാണ് 10 തസ്തികകൾ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയിൽ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.

14:41 (IST)10 Jul 2019





















സംസ്ഥാനത്തെ വെള്ളക്കരം വർധിപ്പിച്ചേക്കും

വെെദ്യുതി നിരക്കിന് പിന്നാലെ സംസ്ഥാനത്തെ വെള്ളക്കരം വർധിപ്പിക്കാനും സാധ്യത. വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ചെ​ല​വ് വ​ർ​ധി​ക്കു​മെ​ന്ന് ജ​ല അതോറിറ്റി വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള നീ​ക്കം.  അ​ധി​ക​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യ ശേ​ഷം ജ​ല​ അ​തോറിറ്റി ഉ​ട​ന്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കും. ഇ​തി​നാ​യി ജ​ല അ​തോറിറ്റി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി.

13:22 (IST)10 Jul 2019





















പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തിരിമറി; ഫോം13 എ പരിശോധിക്കാൻ ഹൈക്കോടതിയുടെ അനുമതി

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് തിരിമറിക്കേസിൽ ബാലറ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ള സത്യവാങ്ങ് മുലം അടങ്ങുന്ന ഫോം13 എ പരിശോധിക്കാൻ ഹൈക്കോടതിയുടെ അനുമതി.ജില്ലാ ഇലക്ഷന് ഓഫീസർക്ക് ഇത് കൈവശം വെക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ജില്ലാ വരണാധികാരിയെ സമീപിച്ച് ഫോം പരിശോധിക്കാം. ഫോം 13 a പരിശോധിക്കാൻ നേരത്തെ ഇലക്ഷന് കമ്മീഷൻ എതിർത്തിരുന്നു. രഹസ്യ സ്വഭാവമുള്ള രേഖയാണന്നും കോടതിയുടെ അനുമതി ഉണ്ടങ്കിലെ പരിശോധിക്കാനാവു എന്നുമായിരുന്നു കമ്മീഷന്റെ നിലപാട് .

12:58 (IST)10 Jul 2019





















വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ പ്രീമെട്രിക്/പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്റ്, ട്യൂഷന്‍ ഫീസ്, മെസ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് അര്‍ഹതയുളളതാണ്. അപേക്ഷകള്‍ ഹൈക്കോടതിക്ക് സമീപമുളള എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ പൂര്‍ണമായും പൂരിപ്പിച്ച് സ്‌കൂള്‍/പാരലല്‍ കോളേജ് അധികാരികള്‍ സാക്ഷ്യപ്പെടുത്തി, മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലിം അലി റോഡ്, എറണാകുളം – 682 018 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന നമ്പറില്‍ ബന്ധപ്പെടുക.

12:27 (IST)10 Jul 2019





















ഒന്ന് മുതൽ അഞ്ച് വരെ എൽ.പി, ആറ് മുതല്‍ എട്ടുവരെ യുപി; സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം

സ്കൂൾ ഘടനമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിതംബരേഷ് ഉൾപ്പെടുന്ന മൂന്നംഗ ബ‌ഞ്ചിന്റേതാണ് വിധി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എൽ.പി ക്ളാസുകൾ ഒന്നു മുതൽ അഞ്ച് വരെയും, യു.പി ക്ളാസുകൾ ആറ് മുതൽ എട്ട് വരെയുമാണ്. എന്നാൽ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഇതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

11:43 (IST)10 Jul 2019





















നെടുങ്കണ്ടം കസ്റ്റഡിമരണം: പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടർമാർ

പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി പുറത്ത്. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാർ അറിയിച്ചത്. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍.

11:42 (IST)10 Jul 2019





















Kerala Akshaya Lottery AK-403 Result Today: അക്ഷയ AK-403 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-403 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. Read More

10:30 (IST)10 Jul 2019





















Kerala news today live updates: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കുന്നു

ആന്തൂര്‍ നഗരസഭയിൽ കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തന അനുമതി നൽകുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കുന്നു. ആന്തൂര്‍ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.

10:28 (IST)10 Jul 2019





















Kerala news today live updates:സ്വാഗതം

കേരളത്തിൽ ഇന്ന് നടക്കുന്ന സംഭവവികാസങ്ങൾ തത്സമയം വായനക്കാരിലേക്ക് 

Kerala News July 10 Highlights: പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 16 ന് തിരുവനന്തപുരത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം. നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയ്ക്ക് അപമാനമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ബൈക്കിൽ പിന്നിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കാൻ ഗതാഗത വകുപ്പ്. കാറിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റും നിർബന്ധമാക്കും. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി സംസ്ഥാനത്ത് കർശനമാക്കാൻ ഗഗാഗത വകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചു. സുപ്രീംകോടതി വിധി നിലവിലുണ്ടെങ്കിലും നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഗതാഗത ചട്ട പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും ഗതാഗത സെക്രട്ടറി കത്തിൽ വ്യക്തമാക്കുന്നു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും വാഹനത്തിന്‍റെ ഡ്രൈവര്‍ മാത്രം ധരിച്ചാല്‍ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 10 weather crime traffic train airport