Latest News

Kerala News Today Highlights:നെടുങ്കണ്ടം കസ്റ്റഡി മരണം: ഏഴ് പൊലീസുകാര്‍ പ്രതികളെന്ന് ക്രൈംബ്രാഞ്ച്

Kerala news today Highlights: കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും സിപിഐ

Kerala news today Highlights: ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഏഴ് പൊലീസുകാർ പ്രതികളാകും. സസ്പെൻഷനിൽ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരിൽ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴികളിൽ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്കുമാർ കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ആർ ക്യാംപിലെ പൊലീസുകാരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓഡിറ്റോറിയത്തിന് അനുമതി ലഭിച്ചത് സാങ്കേതിക വിഷയം മാത്രമാണെന്നും വീഴ്ച പറ്റിയവര്‍ ആരൊക്കെ എന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സാജന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ നിന്ന് ഏറെ പിന്നോട്ട് പോയി എന്നും സുരേഷ് ഗോപി പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ ജില്ല നേതൃത്വം. എസ്.പിക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കരുതെന്നും എസ്.പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലുള്ള എതിർപ്പും സിപിഐ അറിയിച്ചു. കട്ടപ്പന ഡിവൈഎസ്‍പിക്കെതിരെയും നടപടിയെടുക്കണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും സിപിഐ ഓർമ്മിപ്പിച്ചു.

ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്.പിയെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സർക്കാരിന്‍റെ നയമല്ലെന്നും ശിവരാമൻ പറഞ്ഞു.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines


21:50 (IST)07 Jul 2019

സംസ്ഥാനത്ത് നിന്നുളള ആദ്യ ഹജ് സംഘം യാത്ര തിരിച്ചു

കരിപ്പൂർ: സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ആദ്യസംഘം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടു. ഞായറാഴ്​ച ഉച്ചക്ക്​ 2.30ന്​ സൗദി എയർലൈൻസി​​ന്റെ എസ്​.വി 5749 നമ്പർ വിമാനത്തിൽ 300 തീർഥാടകരാണ്​ യാത്രയായത്​. ഇതില്‍ 133 പുരുഷന്മാരും 167 സ്ത്രീകളുമുണ്ടായിരുന്നു​. മൂന്ന് മണിക്ക്​ രണ്ടാം വിമാനവും യാത്രതിരിച്ചു. ഇതിൽ 140 പുരുഷൻമാരും 160 സ്​ത്രീകളും ഉൾപ്പെടെ 300 പേരാണ്​ ഉണ്ടായിരുന്നത്​. വിമാനത്താവളത്തിലേക്ക്​ പുറപ്പെടുന്നതിന്​ മുമ്പ്​ കരിപ്പൂർ ഹജ്ജ്​ ഹൗസിൽ യാത്രയയപ്പ്​ സംഗമം നടന്നു.

16:44 (IST)07 Jul 2019

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള ഒത്തുകളിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന മാനേജുമെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 47, 000  വർധിപ്പിച്ചതിനെ എതിർത്ത ഇടത് മുന്നണി അധികാരത്തിൽ എത്തിയപ്പോൾ ഈ വർഷം മാത്രം അരലക്ഷം വരെ വർധിപ്പിച്ചിരിക്കുകയാണ്. കോടതി നിർദേശ പ്രകാരം യഥാസമയം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച മുൻപ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വർധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

14:44 (IST)07 Jul 2019

തോപ്പുംപടിയിൽ ചെരുപ്പ് കടയ്ക്ക് തീപിടിച്ചു

കൊച്ചി തോപ്പുംപടിയിൽ തീപിടിത്തം, ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

14:14 (IST)07 Jul 2019

എച്ച് വണ്‍ എന്‍ വണ്‍: മലപ്പുറത്ത് ഒരാള്‍ മരിച്ചു

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 23-നാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

12:44 (IST)07 Jul 2019

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഓഡിറ്റോറിയത്തിന് അനുമതി ലഭിച്ചത് സാങ്കേതിക വിഷയം മാത്രമാണെന്നും വീഴ്ച പറ്റിയവര്‍ ആരൊക്കെ എന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സാജന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ നിന്ന് ഏറെ പിന്നോട്ട് പോയി എന്നും സുരേഷ് ഗോപി പറഞ്ഞു.

11:55 (IST)07 Jul 2019

കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

11:53 (IST)07 Jul 2019

‘ഇനി സിക്‌സര്‍’; ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ആറിടത്തും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് മുല്ലപ്പള്ളി അവകാശപ്പെടുന്നത്. കെപിസിസി പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചത് പുനഃസംഘടന വൈകിപ്പിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

09:50 (IST)07 Jul 2019

Pournami Lottery RN-399 Result Today: പൗര്‍ണമി RN-399 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Pournami Lottery RN-399 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-399 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

09:27 (IST)07 Jul 2019

കണ്ണൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കത്തി; യാത്രക്കാർക്ക് പൊള്ളലേറ്റു

08:51 (IST)07 Jul 2019

ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗിക പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. കൊച്ചി പെരുമ്പടപ്പാണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വൈദികൻ ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് പരാതി. ബോയ്സ് ഹോമിൽ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടികളുടെ പരാതിയിലാണ് നടപടി.

08:50 (IST)07 Jul 2019

Kerala news today: സ്വാഗതം

ചുറ്റുവട്ട വാർത്തകൾ കൃത്യതയോടെ അതിവേഗത്തിൽ വായനക്കാരിലേക്ക്

Kerala news today Highlights:

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 july 07 weather crime traffic train airport

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com