scorecardresearch
Latest News

Kerala News: ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവർമയ്‌ക്ക് സമ്മാനിക്കുന്നത് കോടതി തടഞ്ഞു

Kerala News: പൂന്താനം ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് നടത്താമെന്നും അവാർഡ് വിതരണം വേണ്ടന്നും കോടതി നിർദേശിച്ചു

Kerala News: ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവർമയ്‌ക്ക് സമ്മാനിക്കുന്നത് കോടതി തടഞ്ഞു

Kerala News Live Updates: കൊച്ചി: പുന്താനം ട്രസ്റ്റിന്റെ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവർമയ്‌ക്ക് സമ്മാനിക്കുന്നത് ഹൈക്കോടതി തൽക്കാലത്തേക്ക് വിലക്കി. പ്രഭാവർമ്മയ്‌ക്കും പൂന്താനം ട്രസ്റ്റിനും പ്രത്യേക ദൂതൻ വഴി കോടതി നോട്ടീസയച്ചു. നാളെ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. ഹൈന്ദവീയം ഗ്രൂപ്പിന്റെ കോ-ഓർഡിനേറ്റർ മഹാദേവ വർമ്മയും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സി.ടി.രവികുമാറും എൻ.നഗരേഷും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. പൂന്താനം ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് നടത്താമെന്നും അവാർഡ് വിതരണം വേണ്ടന്നും കോടതി നിർദേശിച്ചു.

പേരൂർക്കട എസ്എപി ക്യാംപിൽനിന്നും വെടിയുണ്ടകൾ കാണാതായ കേസിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. പേരൂര്‍ക്കട എസ്എപി ക്യാംപിലുണ്ടായിരുന്ന ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ചോദ്യം ചെയ്യും. വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ നിർമിച്ചു സ്റ്റോറിൽ സൂക്ഷിച്ച എസ്ഐയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് ഉന്നതരിലേക്കും അന്വേഷണം നീളുന്നത്.

കൃത്രിമ വെടിയുണ്ടകൾ നിർമിച്ചതിന് അടൂർ കെഎപി ബറ്റാലിയൻ ട്രെയിനർ എസ്ഐ റെജി ബാലചന്ദ്രനാണ് (52) അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജയിലിലേക്കയച്ചു. 11 പേരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മേയിൽ 350 വെടിയുണ്ടകൾ കാണാതായിരുന്നു. 2 മാസത്തിനു ശേഷം 350 വ്യാജ വെടിയുണ്ടകൾ പകരം വച്ചെന്നാണു കേസ്.

Live Blog

Kerala News


16:36 (IST)27 Feb 2020

നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിച്ചു. ഫെബ്രുവരി 28, 29 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. മാർച്ച് 1 മുതൽ വരണ്ട കാലാവസ്ഥയായിരിക്കും. Read More

15:08 (IST)27 Feb 2020

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. അടുത്ത ശനിയാഴ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകൻ ഇബ്രാഹിം കുഞ്ഞിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള വിജിലൻസ് നടപടി.

12:56 (IST)27 Feb 2020

സിബിഎസ്ഇയുടെ മൗനം കാര്യങ്ങൾ വഷളാക്കി; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട സംഭവത്തിൽ സിബിഎസ്ഇയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണൽ ഓഫീസർ സച്ചിൻ താക്കൂറിനെ വിളിച്ചു വരുത്തിയ കോടതി ഓഫീസറെ ശകാരിച്ചു. സിബിഎസ്ഇയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അന്ത്യശാസനം നൽകി. സംവിധാനം ഉടച്ചുവാർത്തില്ലെങ്കിൽ കോടതി കർശന നടപടി ഉണ്ടാവുമെന്നും ഇനിയൊരവസരം ഇല്ലെന്നും മുന്നറിയിപ്പ് നൽകി. Read More

12:56 (IST)27 Feb 2020

വെടിയുണ്ടകൾ കാണാതായ കേസ്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽനിന്നും വെടിയുണ്ടകൾ കാണാതായ കേസിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. പേരൂര്‍ക്കട എസ്എപി ക്യാംപിലുണ്ടായിരുന്ന ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും ചോദ്യം ചെയ്യും. വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ നിർമിച്ചു സ്റ്റോറിൽ സൂക്ഷിച്ച എസ്ഐയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് ഉന്നതരിലേക്കും അന്വേഷണം നീളുന്നത്.

11:44 (IST)27 Feb 2020

27 February 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കൂടി; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിനു 15രൂപയും പവനു 120 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.63 എന്ന നിലയിലാണ്. Read More

11:43 (IST)27 Feb 2020

സിബിഎസ്ഇ റീജിയണൽ ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി

കൊച്ചി: തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ വിദ്യാർഥികൾക്കു പത്താംക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയ സംഭവത്തിൽ സിബിഎസ്ഇ റീജിയണൽ ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി. സിബിഎസ്ഇ കുറെച്ചെങ്കിലും ഉത്തരവാദിത്തം കാണിച്ചിരുന്നുവെങ്കിൽ കൂട്ടികൾക്ക് ഈ ഗതി വരുമായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഎസ്ഇയുടെ മൗനം കാര്യങ്ങൾ വഷളാക്കി. സിബിഎസ്ഇ ചെയർമാൻ ആരെന്ന് ചോദിച്ച കോടതി അദ്ദേഹം നേരിട്ട് ഹാജരാവുന്നതാവും ഉചിതമെന്ന് വ്യക്തമാക്കി.

11:30 (IST)27 Feb 2020

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. അടുത്ത ശനിയാഴ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകൻ ഇബ്രാഹിം കുഞ്ഞിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള വിജിലൻസ് നടപടി.

09:22 (IST)27 Feb 2020

Kerala Karunya Plus KN-305 Lottery Result: കാരുണ്യ പ്ലസ് KN-305 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-304 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

കാരുണ്യ പ്ലസ് KN-302 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

09:03 (IST)27 Feb 2020

നടി അക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ വിസ്താരം ഇന്ന്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി ഇന്ന് വിസ്തരിക്കും. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.

08:48 (IST)27 Feb 2020

കൊറോണ വൈറസ്: ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഉംറ തീർത്ഥടകർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ താൽക്കാലിക വിലക്കുമായി സൗദി അറേബ്യ. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സൗദിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർത്ഥാടകരെ മടക്കി അയച്ചിട്ടുണ്ട്.

08:47 (IST)27 Feb 2020

കലാലയങ്ങളിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി

കലാലയങ്ങളിൽ വിദ്യാർഥിസംഘടനാ പ്രവർത്തനം ഹൈക്കോടതി വീണ്ടും നിരോധിച്ചു. പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി. കാമ്പസിനകത്ത് സമരം, ധർണ, മാർച്ച്, ഘരാവോ, പഠിപ്പുമുടക്ക് എന്നിവ കോടതി നിരോധിച്ചു.

08:46 (IST)27 Feb 2020

വിധി ജനാധിപത്യത്തെ ബാധിക്കുന്നത്; കലാലയങ്ങളിൽ സമരം നിരോധിച്ച കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും

കേരളത്തിലെ കലാലയങ്ങളിൽ സമരം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഒരു സമരങ്ങളും പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജലീൽ വ്യക്തമാക്കി. വിവിധ വിദ്യാർഥി സംഘടനകൾ ഈ ആവശ്യമുന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

08:46 (IST)27 Feb 2020

സ്വാഗതം

വർത്തകളാൽ സമ്പന്നമായ മറ്റൊര ദിനത്തിലേക്ക് ഇന്ത്യൻ എക്സ്പ്രസ് മലയാളം വായനക്കാർക്ക് സ്വാഗതം. കേരള വാർത്തകൾ തത്സമയം അറിയുന്നതിന് ലൈവ് ബ്ലോഗിൽ തുടരുക. സ്വാഗതം…

Kerala News Live Updates: സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന അക്രമവും പഠിപ്പുമുടക്കും തടയണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് റാന്നി സിറ്റാഡൽ അടക്കം മുപ്പതോളം മാനേജ്മെൻറുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പുറമെ നിന്നുള്ളവർ എത്തി അധ്യയനം തടയുകയും അക്രമം നടത്തുകയുമാണെന്നായിരന്നു മാനേജ്മെൻറുകളുടെ പരാതി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 february 27 weather crime traffic train airport