Kerala News: കൊച്ചി: മുത്തൂറ്റ് ഫിനാൻസ് സമരം ഒത്തുതീർക്കുന്നതിന് വീണ്ടും ചർച്ച നടത്താൻ ഹൈക്കോടതിയുടെ അനുമതി. സിഐടിയു നേതൃത്വത്തിലുള്ള യുണിയൻ വനിതാ ജീവനക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് കോടതി തന്നെ നിർത്തിവെച്ച ചർച്ചയാണ് പുനരാരംഭിക്കുന്നത്. മാർച്ച് മൂന്നിന് ചർച്ച നടക്കും.

പിരിച്ചുവിട്ട ജീവനക്കാരെ മറ്റ് സംസ്ഥാനങ്ങളിൽ നിയമിക്കാമെന്നും കേരളത്തിൽ പറ്റില്ലന്നും മാനേജ്മെന്റ് നിർദേശം വെച്ചു. ഇതല്ലങ്കിൽ പിരിച്ചുവിട്ടവർക്ക് കോടതി നിർദേശിക്കുന്ന നഷ്ട പരിഹാരം നൽകാമെന്നും മാനേജ്മെന്റ് അറിയിച്ചു.

മാനുഷിക പരിഗണന നൽകി പ്രശ്നം പരിഹാരത്തിന് ശ്രമിക്കാൻ മാനേജ്മെന്റിനോട് കോടതി അഭ്യർത്ഥിച്ചതിനെ തുടർനാന്ന് മാനേജ്മെൻറ് നിർദേശം വെച്ചത്. ഇതടക്കമുള്ള വിഷയങ്ങൾ അടുത്ത ചർച്ചയിൽ പരിഗണനാ വിഷയമാകും. ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചർച്ച

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.