Latest Kerala News Live Updates: തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിബിഐ, എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കും കത്ത് നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ബെഹ്റയെ അടിയന്തരമായി ഡിജിപി സ്ഥാനത്തു നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നും പൊലീസിന്റെ ആയുധങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ ക്രിമിനൽ ഗൂഡാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
സംസ്ഥാന പോലീസ് വകുപ്പില്‍ നടക്കുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡിജിപിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇത്. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-303 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ PW 592252 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ PW 217795 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More
കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും സമാന കാലാവസ്ഥയായിരിക്കും. ഫെബ്രുവരി 17 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതും തുടരും.
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ മാസം ഏഴാം തീയതി വരെ വോട്ടർ പട്ടികയിൽ ചേർത്തവരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞടുപ്പ് നടത്താനുള്ള കമ്മീഷന്റെ വിജ്ഞാപനം കോടതി റദ്ദാക്കി. Read More
സംസ്ഥാന പൊലീസ് ബെറ്റാലിയനിൽ നിന്ന് വെടിക്കോപ്പുകൾ കാണാനില്ലെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമർപ്പിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. Read More
ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകി ഓടുന്നതിനാൽ ഇന്ന് (13.02.2020) തൃശൂരിൽ അവസാനിപ്പിക്കും. തൽഫലമായി, ട്രെയിൻ നമ്പർ 16301 ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് 13.02.2020 ന് ഷെഡ്യൂൾ പ്രകാരം തൃശൂരിൽ നിന്ന് ആരംഭിക്കും.
വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കുറാഞ്ചേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറമ്പില്‍ വെച്ച് കത്തിച്ചതിൻറെ സൂചനകളില്ല. മൃതദേഹം കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നാണ് കരുതുന്നത്. പൂര്‍ണമായി കത്തിക്കരിഞ്ഞ ശരീരത്തില്‍ ആഭരണങ്ങളുണ്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ വർധിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി കൊടുത്തിരിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും വിമർശനങ്ങളുണ്ട്. വിമർശനങ്ങൾക്കൊപ്പം നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സർക്കാരിനെതിരെ വിമർശനം ഉയരുന്നതോടൊപ്പം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒരു പഴയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. Read More
പാലാരിവട്ടം പാലം അഴിമതി കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. കേസിൽ ഒരു തവണ ഹാജരായി താൻ മൊഴി നൽകിയതാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അത്തരത്തിൽ ഒരു ആശങ്കയും തനിക്കില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഉയർന്നു. ഗ്രാമിനു 20 രൂപയും പവനു 160 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.48 എന്ന നിലയിലാണ്. Read More
തിരുവനന്തപുരം-കാസർകോട് നിർദിഷ്ട അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ തിരുവനന്തപുരം-നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. മിക്ക പ്രധാന പട്ടണങ്ങളിലൂടെയുംപോകുന്ന പാത കേരളത്തിലെ ഐ.ടി. പാർക്കുകൾക്കും ഗുണമാവും.
ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്നു കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്ക്കെതിരേ ഒളിയന്പുമായി ഡിജിപി ജേക്കബ് തോമസ്. എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ എന്നാണ് ജേക്കബ് തോമസിന്റെ ചോദ്യം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-303 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കാരുണ്യ പ്ലസ് KN-302 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More
സംസ്ഥാന പൊലീസിന്റെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിബിഐ, എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കും കത്ത് നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ബെഹ്റയെ അടിയന്തരമായി ഡിജിപി സ്ഥാനത്തു നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.