Latest Kerala News Live Updates: കോഴിക്കോട്: സിപിഎമ്മിൽ എത്ര മാവോയിസ്റ്റുകൾ ഉണ്ടെന്ന് അവരുടെ പാർട്ടി പറയട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അലനും താഹയും നിരപരാധികൾ ആണോ അല്ലയോ എന്ന് പറയേണ്ടത് പൊലീസ് ആണെന്നും യുഎപിഎ ചുമത്തുന്നതിനെയാണ് സിപിഐ എതിർക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
യുഎപിഎ കരിനിയമം തന്നെയാണെന്നും അത് കുറ്റവാളിയായാലും നിരപരാധി ആയാലും അവര്‍ക്കെതിരെ പ്രയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോളേജ് യൂണിയന് ചെയര്മാന്മാരുടെ വിദേശയാത്രയില്‍ തെറ്റില്ലെന്നും കാനം ഇന്ന് കോഴിക്കോട് പറഞ്ഞു. യാത്രയ്ക്കാവശ്യമായ ഒരു കോടി രൂപ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നാണെന്ന കോര്‍ഡിനേറ്ററുടെ വാദം തളളിയ കാനം ഈ തുക കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ചെലവിടുന്നതെന്നും പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നാളെയും മറ്റന്നാളുമായി പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. ഈ പ്രായത്തിന് താഴെയുള്ളവര്‍ മദ്യം വാങ്ങാന്‍ ബിവറേജസില്‍ എത്തുന്നുണ്ടോ എന്ന് അറിയാനാണ് പ്രായവിവരം ശേഖരിക്കുന്നത്. ഒരു പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്ന് ബെവ്കോ എംഡി സ്പെര്‍ജന്‍ കുമാര്‍ പറഞ്ഞു.
കോതമംഗലം പള്ളിക്കേസിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എറണാകുളം കലക്ടർ എസ്.സുഹാസ് നേരിട്ട് ഹാജരാകണം . എന്തുകൊണ്ട് കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് കലക്ടർ നേരിട്ട് വിശദീകരിക്കണം . പള്ളി എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്ന ഉത്തരവ്നടപ്പാക്കിയില്ലെന്ന ഓർത്തഡോക്സ് പക്ഷ വികാരി തോമസ് പോൾ റമ്പാന്റെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ്ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ നിർദേശം .
പൗരത്വ നിയമത്തിനെതിരെ ദക്ഷിണേന്ത്യയിലും പ്രതിഷേധം കനക്കുന്നു. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സാമൂഹ്യനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.
സീറോ മലബാർ സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വിചാരണക്കോടതിയിൽ ഹാജരാവുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ഭൂമി ഇടപാടിൽ വിശ്വാസ വഞ്ചന നടത്തിയെന്നും സഭയ്ക്ക് വൻ നഷ്ടമുണ്ടാക്കിയെന്നും ചുണ്ടിക്കാട്ടി സഭാംഗവും ചൊവ്വര സ്വദേശിയുമായ പാപ്പച്ചൻ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ എറണാകുളം സിജെഎം കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ആലഞ്ചേരിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോടതി സമൻസ് അയച്ചത് .
സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇരുചക്ര യാത്രികരും കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ട് ജീവൻ പൊലിയാൻ കാരണം ബന്ധപ്പെട്ട അധികൃതരുടെ അലംഭാവമാണന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പാലാരിവട്ടത്ത് ബെെക്ക് യാത്രികൻ കുഴിയിൽവീണ് മരിച്ച സംഭവത്തിൽ നിരാശ രേഖപ്പെടുത്തിയ കോടതി അധികൃതർ ആലസ്യത്തിലാണോയെന്ന് ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ തീർത്തും മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഉത്തരവിറക്കുന്നതല്ലാതെ നടപടിയൊന്നുമില്ല. സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് എജി കോടതിയെ അറിയിച്ചു.
നഗരത്തിലെ റോഡുകളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മൂന്നംഗ അഭിഭാഷക സമിതിയെ നിയോഗിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതിയെ സഹായിക്കാൻ അഭിഭാഷകരുടെ സംഘത്തെ കോടതി നിയോഗിച്ചത്. സമിതി 20 ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. ദേശീയ പാതയിൽ പാലാരിവട്ടത്ത് വാട്ടർ അതോറിറ്റിയുടെ കുഴിയിൽവീണ ബൈക്ക് യാത്രികൻ യാദുലാൽ പിന്നാലെ വന്ന ലോറി കയറി മരിച്ച സംഭവത്തിൽ നടപടി ആവര്യപ്പെട്ട് സിനിമാ സംവിധായകൻ പോളി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന തുടങ്ങിയതായി റിപ്പോർട്ടുകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സിനിമാലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഉപയോഗമുണ്ടെന്ന് സിനിമാനിര്‍മാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു. ലൊക്കേഷനുകളില്‍ സൂക്ഷ്മപരിശോധന വേണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിൽ എത്ര മാവോയിസ്റ്റുകൾ ഉണ്ടെന്ന് അവരുടെ പാർട്ടി പറയട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അലനും താഹയും നിരപരാധികൾ ആണോ അല്ലയോ എന്ന് പറയേണ്ടത് പൊലീസ് ആണെന്നും യുഎപിഎ ചുമത്തുന്നതിനെയാണ് സിപിഐ എതിർക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സുപ്രീംകോടതി. ഇപ്പോള്‍ ഒരിടപെടലും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ വിഷയം വിശാല ബഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജികളിലാണു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. Read More
കോതമംഗലം പള്ളിക്കേസിലെ കോടതിയലക്ഷ്യക്കേസിൽ എറണാകുളം കലക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പള്ളി ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടിട്ടും കലക്ടർ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഉത്തരവുകൾ പലപ്പോഴും നടപ്പാക്കുന്നില്ലെന്നും കോടതിയെ പേടിയുള്ളവർ മാത്രമാണ് ഉത്തരവ് നടപ്പാക്കുന്നതെന്നും കോടതി വാക്കാൽ പരാമർശിച്ചു. കോടതിയെ ഭയമില്ലാത്തവർക്കൊപ്പം സർക്കാർ അഭിഭാഷകരും ചേർന്ന് ഉത്തരവ് നടപ്പാക്കാത്ത സാഹചര്യമാണന്നും സ്റ്റേറ്റ് അറ്റോർണി കേൾക്കാനാണ് ഇക്കാര്യം പറയുന്നതെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം 215 പ്രകാരം കോടതിയലക്ഷ്യക്കേസുകളിൽ ഉത്തരവുകൾ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകാൻ അമിക്കസ്ക്യൂറിയോട് കോടതി നിർദേശിച്ചു.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരൻ. പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തുപോകുന്നതല്ലേ നല്ലതെന്ന് വി.മുരളീധരൻ ഫെയ്സ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. നേരത്തേ പിണറായിയെ വിമർശിച്ച് കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. Read More
ഏറെ വിവാദങ്ങൾക്കൊടുവിൽ ‘മാമാങ്കം’ ഇന്നലെ തിയേറ്ററുകളിലെത്തി. അവലംബിത തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി കൊണ്ട് ചിത്രം പ്രദർശിപ്പിക്കാം എന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നിയമം തെറ്റിച്ചുവെന്നും കോടതി അലക്ഷ്യമായി പെരുമാറിയെന്നും ചൂണ്ടികാട്ടി സജീവ് പിള്ള വീണ്ടും കോടതിയെ സമീപിക്കുകയാണ്. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.62 എന്ന നിലയിലാണ്. Read More
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്വാലാലംപൂരിൽനിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുന്പാശേരിയിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ആദ്യ രണ്ടാളിൽ നിന്നും 900 ഗ്രാം വീതം സ്വർണവും മറ്റൊരാളിൽ നിന്ന് 700 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി 11.45ന് നെടുമ്പാശേരിയിലെത്തിയ എകെ 41 ഇടിഎ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂവരും.
പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോകുകയായിരുന്നു കുട്ടി. അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. “മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ” എന്നാണ് സുരേന്ദ്രന്റെ വെല്ലുവിളി. ഫെയ്സ്ബുക്കിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-151 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More
പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാൻ തീരുമാനിച്ചത്.