Kerala News Highlights: സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

Kerala News Live, Kerala Weather, Traffic News: വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു മാസത്തേക്ക് 300 ടൺ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്

onion prices,ഉള്ളി വില, സവാള വില, onion export,സവാള കയറ്റുമതി, govt bans onion export,സവാള കയറ്റുമതി നിരോധിച്ചു, rising onion prices

Latest Kerala News Highlights: പത്തനംതിട്ട: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാൻ ആവശ്യമായ നടപടിക കൈക്കൊള്ളുന്നുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശത്ത് നിന്ന് എത്തിയ സവാളയിൽ 300 ടൺ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി വിലകയറ്റം നിയന്ത്രിക്കാൻ ഹോർട്ടി കോർപ്പ് ഇടപെടുന്നുണ്ടെന്നും അരി വില കൂടിയിട്ടില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു മാസത്തേക്ക് 300 ടൺ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ 75 ടൺ വീതം വാങ്ങാനായിരുന്നു തീരുമാനം. ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യം വരുമെന്നതിനാൽ പിന്നീട് രണ്ടുമാസത്തേക്കുള്ളത് ഒന്നിച്ച് ആവശ്യപ്പെടുകയായിരുന്നു. എത്ര കിട്ടുമെന്നോ വില എത്രയെന്നോ വ്യക്തമായിട്ടില്ല. വിദേശ സവാള സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴി വില കുറച്ചു വിൽക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














20:50 (IST)05 Dec 2019





















അറസ്റ്റ് രേഖപ്പെടുത്തി

നടി മഞ്ജു വാരിയറുടെ പരാതിയില്‍ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു.

19:23 (IST)05 Dec 2019





















ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

നടി മഞ്ജു വാരിയറുടെ പരാതിയില്‍ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു.

18:00 (IST)05 Dec 2019





















ഹെെക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടിയയാൾ മരിച്ചു

ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടിയ ആൾ മരിച്ചു. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ (46)യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് എഴുതിയ ഡയറി 6 D കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാവ് കോടതിക്കുളളിലെ നടുമുറ്റത്തേക്ക് ചാടിയത്. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹ വാഗ്ദാനം നൽകി സ്വത്ത് തട്ടിയെടുത്തെന്നും സെക്സ് റാക്കറ്റ് ആണെന്ന് പിന്നീടാണ് മനസിലായതെന്നും കുറിപ്പിൽ പറയുന്നുണ്ടെന്ന് കുറിപ്പ് വായിച്ച ഒരു അഭിഭാഷകൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥറാണ് മരണത്തിന് ഉത്തരവാദികളാന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.

17:58 (IST)05 Dec 2019





















പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റിൽ

മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ സദാചാര ആക്രമണ കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ അറസ്റ്റില്‍. പ്രസ്‌ക്ലബിലെത്തിയാണു രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയതെന്നാണ് ആരോപണം. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു.

15:04 (IST)05 Dec 2019





















ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്നും യുവാവ് താഴേയ്ക്ക് ചാടി

കൊച്ചി: ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് യുവാവ് ചാടി ആത്മത്യ ചെയ്തു.  ഇടുക്കി  ഉടുമ്പൻചോല സ്വദേശി രാജേഷാണ് ആത്മഹത്യ ചെയ്തത് .   പൊലീസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ കുറിപ്പ് എഴുതിയ ഡയറി 6 D കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാവ് കോടതിയിലെ ഉള്ളിലെ നടുമുറ്റത്തേക്ക് ചാടിയത്.  ആത്മത്യാ കുറിപ്പിൽ ഫോൺ നമ്പരുണ്ട്.

14:23 (IST)05 Dec 2019





















ബിപിസിഎല്‍ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം: ഡിവെെഎഫ്ഐ മാർച്ചിൽ പങ്കെടുത്ത് സാനു മാഷും ആഷിഖ് അബുവും

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ ആഷിഖ് അബുവും പ്രൊഫ.എം.കെ.സാനു മാസ്റ്ററും. കൊച്ചിന്‍ ഷിപ്പിയാര്‍ഡിൽ നിന്ന് ആരംഭിച്ച ഡിവൈഎഫ്‌ഐ മാര്‍ച്ചിലാണ് ഇരുവരും പങ്കെടുത്തത്. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍ താനുമുണ്ടെന്നും കഴിഞ്ഞദിവസം ആഷിഖ് അബു ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. Read More

14:23 (IST)05 Dec 2019





















സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാൻ ആവശ്യമായ നടപടിക കൈക്കൊള്ളുന്നുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശത്ത് നിന്ന് എത്തിയ സവാളയിൽ 300 ടൺ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി വിലകയറ്റം നിയന്ത്രിക്കാൻ ഹോർട്ടി കോർപ്പ് ഇടപെടുന്നുണ്ടെന്നും അരി വില കൂടിയിട്ടില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

13:46 (IST)05 Dec 2019





















ശബരിമല: ഹോട്ടല്‍ ഭക്ഷണ വില കൂട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ശബരിമലയിൽ ഹോട്ടൽ ഭക്ഷണത്തിന് ഈ മണ്ഡലക്കാലത്ത് വില കൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അടുത്ത സീസണിൽ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാമെന്ന് കോടതി വ്യക്തമാക്കി. സന്നിധാനത്തും പമ്പയിലും ഭക്ഷണത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയെ സമീപിച്ചത്. Read More

13:45 (IST)05 Dec 2019





















സദാചാരാക്രമണം: പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

മാധ്യമപ്രവർത്തക സദാചാരാക്രമണത്തിന് ഇരയായ സംഭവത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. സഹപ്രവർത്തകയെ അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. Read More

12:45 (IST)05 Dec 2019





















ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ചന്ദ്രിക ദിനപ്പത്രത്തെ കക്ഷി ചേർക്കാനാവില്ലെന്ന് ഹൈക്കോടതി

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചന്ദ്രിക ദിനപ്പത്രത്തെ കക്ഷി ചേർക്കാനാവില്ലെന്ന് ഹൈക്കോടതി. കക്ഷി ചേർക്കണമെന്ന ചന്ദ്രിക പത്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പത്ര പ്രചാരണത്തിന്റെ ഭാഗമായി സമാഹരിച്ച പണമാണ് 10 കോടിയെന്നും ഈ പണമാണ് പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നുമുള്ള ചന്ദ്രിക അഭിഭാഷകന്റെ വാദം കോടതി തള്ളി. Read More

12:22 (IST)05 Dec 2019





















ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ചന്ദ്രിക ദിനപ്പത്രത്തെ കക്ഷി ചേർക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചന്ദ്രിക ദിനപ്പത്രത്തെ കക്ഷി ചേർക്കാനാവില്ലെന്ന് ഹൈക്കോടതി. കക്ഷി ചേർക്കണമെന്ന ചന്ദ്രിക പത്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പത്ര പ്രചാരണത്തിന്റെ ഭാഗമായി സമാഹരിച്ച പണമാണ് 10 കോടിയെന്നും ഈ പണമാണ് പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നുമുള്ള ചന്ദ്രിക അഭിഭാഷകന്റെ വാദം കോടതി തള്ളി. Read More

12:09 (IST)05 Dec 2019





















ടോമിൻ തച്ചങ്കരിക്കെതിരായ കേസ്: കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. Read More

12:01 (IST)05 Dec 2019





















ടോമിൻ തച്ചങ്കരിക്കെതിരായ കേസ്: കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. Read Also

11:29 (IST)05 Dec 2019





















ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 20 രൂപയും പവനു 160 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.48 എന്ന നിലയിലാണ്. Read More

10:11 (IST)05 Dec 2019





















രാഹുൽ ഗാന്ധി കേരളത്തിൽ; ഷെഹ്‌ല ഷെറിന്റെ വീട് സന്ദർശിക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിൽ. സ്ഥലം എംപിയെന്ന നിലയിൽ തിരക്കിട്ട പരിപാടികളാണ് രാഹുലിന് വയനാട്ടിലുള്ളത്. ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീടും, ബത്തേരിയിലെ സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും രാഹുൽ സന്ദർശിക്കും. 

10:06 (IST)05 Dec 2019





















കാരുണ്യ പ്ലസ് KN-293 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-293 ലോട്ടറി നറുക്കെടുപ്പ് നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More

09:49 (IST)05 Dec 2019





















അദാലത്തിൽ മന്ത്രിയ്ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവ്; സർവകലാശാലകളിലെ ഇടപ്പെടലിൽ ജലീലിനെതിരെ കൂടുതൽ തെളിവുകൾ

സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലാ ചട്ടം ലംഘിച്ചെന്ന വിവാദത്തിൽ മന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രിയുടെ കൂടുതൽ ഇടപ്പെടലുകലുണ്ടായി എന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. Read More

Kerala News Live Updates: നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടി ഒളിവിൽ പോയ പ്രതി പിടിയിൽ. കേസിലെ ഒമ്പതാം പ്രതി സനിൽ കുമാറിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. പാലായിൽ സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിച്ചു വരുകയായിരുന്നു ഇയാൾ.

ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയുംജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനിൽ കുമാറിനെ വൈകിട്ട് വിചാരണ കോടതിയിൽ ഹാജരാക്കും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിൽ. സ്ഥലം എംപിയെന്ന നിലയിൽ തിരക്കിട്ട പരിപാടികളാണ് രാഹുലിന് വയനാട്ടിലുള്ളത്. ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീടും, ബത്തേരിയിലെ സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും രാഹുൽ സന്ദർശിക്കും.

ബന്ദിപൂർ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചായിരുന്നു രാഹുൽ അവസാനമായി കേരളത്തിലെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 december 05 weather crime traffic train airport

Next Story
കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പോകുന്നു; സിപിഎമ്മിന് പുതിയ സെക്രട്ടറിKodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express