Latest Kerala News Highlights:മലപ്പുറം: വളാഞ്ചേരിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണൻ പിടിയിലായത്.
പാല ഉപതിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 25 വരെ പാലയില്‍ അപേക്ഷ നല്‍കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആകെ 177864 വോട്ടര്‍മാരാണുള്ളത്. 176 പോളിങ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകളായിരിക്കും നിയന്ത്രിക്കുക. രണ്ട് പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ശബരിമല വിഷയം ഉപയോഗിക്കരുതെന്നും മതവികാരം വഷളാക്കി, ദൈവത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തിയതിന് കേരളത്തിന് പുരസ്കാരമുണ്ട്.
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ നാളെ (31.08.2019) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
വളാഞ്ചേരിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണൻ പിടിയിലായത്.
പി ജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കില്ലെന്ന് ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് വി എസ് ഫ്രാൻസിസ് പറഞ്ഞു. ഇരുവിഭാഗങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയുള്ളു. ഓരോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും പാലായിൽ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞുവരുകയാണ്. ഇത്തവണ കെ എം മാണി ഇല്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ വിജയിക്കുകയുള്ളുവെന്നും ബിഷപ്പ് വി എസ് ഫ്രാൻസിസ് വ്യക്തമാക്കി.
പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്ന് ജോസ് കെ മാണി. സമിതിയില്‍ ഏഴ് അംഗങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തിൽ ധാരണയായെന്നും ജോസ് കെ മാണി അറിയിച്ചു
യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എ.ആര് ക്യാമ്പ് എസ്.ഐ ജി.എസ് അനിലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്പെന്ഷന്. പയ്യോളി സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് ഇനി മുതൽ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് പകരം മാണ്ഡ്യ രൂപത ബിഷപ്പ് ആന്റണി കരിയിലാണ് ഇനി മുതൽ അതിരൂപതയുടെ ബിഷപ്പാവുക. സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നൽകിയിട്ടുണ്ട്.
കൊച്ചി: കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സാറ കോഹന് അന്തരിച്ചു. 96 വയസായിരുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതന ജൂത വിഭാഗമായ കൊച്ചിയിലെ മലബാര്‍ ജൂത വിഭാഗത്തിന്റെ ഭാഗമായിരുന്നു സാറ. 1948 ല്‍ ഇസ്രായേല്‍ രാജ്യം രൂപീകരിച്ചപ്പോള്‍ 2500 ജൂതര്‍ കൊച്ചിവിട്ടു. എന്നാല്‍ സാറ പോയില്ല.
ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴക്ക് സാധ്യത.
പൊതു സമുഹത്തിൽ പി എസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണ്ടതുണ്ട് . പൊലിസിൽമാത്രമല്ല സർക്കാർ സർവീസിൽ അടുത്ത കാലത്ത് നടന്ന നിയമനങ്ങൾ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി . കോൺസ്റ്റബിൾ പരീക്ഷയിൽ കുത്ത് കേസിലെ പ്രതികൾക്ക് മൊബൈലിൽ ഉത്തരങ്ങൾ എസ്എംഎസ് അയച്ച കേസിലെ നാലാം പ്രതി ഡി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റീസ് ബി സുധീന്ദ്ര കുമാർ തള്ളി . സഫീർ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ കോടതി നിർദേശിച്ചു .
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ സസ്പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാശ ചെയ്തിരിക്കുന്നത്. വിധിയിൽ അപ്പീർ പോകേണ്ടന്ന് സർക്കാരും തീരുമാനിച്ചിരുന്നു. ജേക്കബ് തോമസിനെ തിരികെയെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്.
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ്.കെ.മാണിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും വനിത ഫ്രണ്ടും. കെ എം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്നണ് പൊതുവികാരം. നിലവിൽ രാജ്യസാഭാംഗമായ ജോസ്.കെ.മാണി ആ സ്ഥാനം രാജിവച്ചാൽ സീറ്റ് എൽഡിഎഫിന് പോകുമെന്ന സാഹചര്യമുള്ളതിനാൽ രാജിവച്ച് മത്സരിക്കാൻ യുഡിഎഫ് നേതൃത്വം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്ഥാനാർഥിത്വം നിഷയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: കൊച്ചി മെട്രോ സർവീസ് എറണാകുളം മഹാരാജാസ് കോളെജിൽ നിന്ന് തൈക്കൂടം വരെ നീട്ടുന്നതിന്റെ ഭാഗമായുള്ള അന്തിമ സുരക്ഷ പരിശോധന ഇന്ന് തുടങ്ങും. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക. രാവിലെ 9.30ന് ആരംഭിക്കുന്ന സുരക്ഷ പരിശോധന നാളെയും തുടരും.