scorecardresearch
Latest News

Kerala News Highlights: തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നാല് ദിവസത്തെ ഡ്രൈ ഡേ

Kerala News Highlights, Kerala Weather, Traffic News: സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് ആറുമുതല്‍ സെപ്റ്റംബര്‍ നാല് വൈകീട്ട് ആറുവരെ തിരഞ്ഞെടുപ്പ് മേഖലകളില്‍ സമ്പൂര്‍ണ മദ്യനിരോധനം

മദ്യനിരോധനം, ബീഹാറിലെ മദ്യനിരോധനം,

Latest Kerala News Highlights: തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്നിനു നടക്കുന്ന തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് ആറുമുതല്‍ സെപ്റ്റംബര്‍ നാല് വൈകീട്ട് ആറുവരെ തിരഞ്ഞെടുപ്പ് മേഖലകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.

ജില്ലാ പഞ്ചായത്തിലെ പോത്തൻകോട്, ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കൽ പഞ്ചായത്തിലെ മരിയപുരം, കുന്നുകൽ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പോത്തൻകോട് പഞ്ചായത്തിലെ മണലകം, പാങ്ങോട് പഞ്ചായത്തിലെ അടുപ്പുപാറ എന്നീ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ നാലിനാണ് വോട്ടെണ്ണൽ.

ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയിക്കാനുള്ള സാധ്യതയുണ്ട്‌. അനുകൂലമായ അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. എൽഡിഎഫിന്‌ ജനങ്ങൾ വോട്ട്‌ ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും സാഹചര്യം മാറിയിട്ടുണ്ട്‌. സർക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മറ്റ് മുന്നണികളേക്കാൾ ഒരുപടി മുന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് എൽഡിഎഫ് പാലായിൽ. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 54 വർഷങ്ങൾക്ക് ശേഷം ആദ്യമായി പാലായിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം. എൻസിപിയുടെ മാണി.സി.കാപ്പൻ തന്നെയാണ് ഇത്തവണയും പാലായിൽ നിന്ന് എൽഡിഎഫ് ടിക്കറ്റിൽ ജനവിധി തേടുന്നത്.

 

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














21:40 (IST)29 Aug 2019





















വനിതാ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗം

പാലാ ഉപതിരഞ്ഞെടുപ്പില്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗം. കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് വനിതാ വിഭാഗം ആവശ്യപ്പെടുന്നത്. ഏറെ നാളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള നേതാവാണ് നിഷയെന്നും പാലായില്‍ നിഷ സ്ഥാനാര്‍ഥിയാകണമെന്നും വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

21:25 (IST)29 Aug 2019





















വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്തംബർ മൂന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതിനു പുറമേ പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ രണ്ടിനും മൂന്നിനും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

20:49 (IST)29 Aug 2019





















കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.  കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളില്‍ നല്‍കേണ്ട ശ്രദ്ധ, അനീമിയ തടയല്‍, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാര്‍ന്ന പോഷാകാഹാരം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നീ ഘടകങ്ങളാണ് പോഷന്‍ പദ്ധതിയിലുള്ളത്. ചര്‍ച്ചയില്‍ ആരോഗ്യ – വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

19:29 (IST)29 Aug 2019





















പ്രചാരണം തുടർന്ന് മാണി സി കാപ്പൻ

പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായ മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചു. നഗരത്തിലെ പലയിടത്തും വോട്ട് ചോദിച്ച് മാണി സി കാപ്പൻ എത്തി. വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. 

18:13 (IST)29 Aug 2019





















സ്ഥാനർഥിത്വം തള്ളാതെ ജോസ് കെ.മാണി

പാലായിലെ സ്ഥാനാർഥിത്വം തള്ളാതെ ജോസ് കെ.മാണി. യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കാത്ത സാഹചര്യത്തിലാണ് താൻ തന്നെ സ്ഥാനാർഥിയാകുന്ന കാര്യത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞത്. 

18:00 (IST)29 Aug 2019





















ടിപ്പർ ലോറി മറിഞ്ഞ് അപകടം

കോന്നി പയ്യനാമണ്ണിൽ ടിപ്പർ ലോറി മറിഞ്ഞു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കുപറ്റിയ ആളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17:58 (IST)29 Aug 2019





















അഡീഷണൽ ചീഫ് സെക്രട്ടറി ഹെെക്കോടതിയിൽ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ പരാമർശത്തിന്റെ പേരിൽ തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഹൈക്കോടതിയിൽ നേരിട്ടുഹാജരായി മാപ്പപേക്ഷിച്ചു.  കൊച്ചി പനമ്പിള്ളി നഗറിലെ കടകളുടെ ലൈസൻസുമാരി ബന്ധപ്പെട്ട കേസിലാണ് ടി.കെ. ജോസിനെ കോടതി വിളിച്ചു വരുത്തിയത്. കട ഉടമകളുടെ പരാതിയിൽ സർക്കാർ വിളിച്ച അദാലത്തിൽ പങ്കെടുത്ത അഡീഷനൽ ചീഫ് സെക്രട്ടറി നടത്തിയ പരാമർശം സംബന്ധിച്ച മാധ്യമ വാർത്തയാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്.

17:08 (IST)29 Aug 2019





















സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

മലങ്കര സഭയിലെ തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്‌സ് വിഭാഗമാണ് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാ തര്‍ക്കം പരിഹാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്ര സേനയുടെ സഹായത്തോടെ കോടതി വിധി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

16:40 (IST)29 Aug 2019





















ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു

2018 ലെ പ്രളയബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അപ്പീലുകളിൽ അർഹരായവർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ് അപ്പീലുകൾ തീർപ്പാക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടി. പഞ്ചായത്ത് തലത്തിൽ നഷ്ടപരിഹാര പരാതികളിൽ ഇരകൾക്ക് നിയമ സഹായം നൽകാൻ കെൽസയുടെ സേവനം തേടണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ നിർദേശം വെച്ചു. ഇക്കാര്യത്തിൽ കെൽസ സെക്രട്ടറിയോട് നിർദേശം തേടാൻ കോടതി തീരുമാനിച്ചു.

16:08 (IST)29 Aug 2019





















വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കാസർകോഡ് മൂളിയാർ സ്വദേശി കെ.സി. ഹംസയുടെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളും ദമ്പതികളുമായ മൈമുന, അബ്ദുള്ള എന്നിവർക്ക് കാസർകോഡ് സെഷൻസ് കോടതി വിധിച്ച 3 വർഷം
തടവ് റദ്ദാക്കിയ കോടതി ഇവരെ വെറുതെ വിട്ടു .

14:58 (IST)29 Aug 2019





















ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി ടൂറിസം മേഖലയിലാകും ജോലി നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

13:15 (IST)29 Aug 2019





















ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയിക്കാനുള്ള സാധ്യതയുണ്ട്‌. അനുകൂലമായ അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. എൽഡിഎഫിന്‌ ജനങ്ങൾ വോട്ട്‌ ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും സാഹചര്യം മാറിയിട്ടുണ്ട്‌. സർക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

11:45 (IST)29 Aug 2019





















ശബരിമല: സർക്കാർ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കും. കോടതി വിധി മറിച്ചായാല്‍ അത് നടപ്പാക്കും. സര്‍ക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളെ വേണ്ട വിധം ചെറുക്കാനായില്ല. സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവരെ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെട്ടത്. നവോത്ഥാനം വിശ്വാസികള്‍ക്ക് എതിരല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Read More

11:44 (IST)29 Aug 2019





















ശശി തരൂരിന്റെ വിശദീകരണം തൃപ്തികരം; കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം

മോദി സ്തുതിയിൽ ശശി തരൂരിനെതിരെ തൽക്കാലം നടപടിയില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി അറിയിച്ചു. വിവാദ്ം അവസാനിപ്പിക്കാനാണ് കെപിസിസിയുടെ ശ്രമം. ഇതിന്റെ ഭാഗമായി നേതാക്കളോട് കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചു. തരൂരിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തുകയും തരൂർ നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തതോടെ പാർട്ടിക്കുള്ളിൽ തന്നെ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു. Read More

11:44 (IST)29 Aug 2019





















ശശി തരൂരിന്റെ വിശദീകരണം തൃപ്തികരം; കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം

മോദി സ്തുതിയിൽ ശശി തരൂരിനെതിരെ തൽക്കാലം നടപടിയില്ല. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി അറിയിച്ചു. വിവാദ്ം അവസാനിപ്പിക്കാനാണ് കെപിസിസിയുടെ ശ്രമം. ഇതിന്റെ ഭാഗമായി നേതാക്കളോട് കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചു. തരൂരിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തുകയും തരൂർ നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തതോടെ പാർട്ടിക്കുള്ളിൽ തന്നെ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു. Read More

10:50 (IST)29 Aug 2019





















കാര്യവട്ടം ഏകദിനം: വില്ലനായി മഴ, ഓവർ വെട്ടിച്ചുരുക്കി

ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വില്ലനായി മഴ. രാവിലെ മുതൽ തിരുവനന്തപുരത്ത് മഴ പെയ്യുന്നതിനിൽ ടോസ് വൈകിയിരുന്നു. ഇതിന് പിന്നാലെയാണ് 47 ഓവറായി മത്സരം പുനഃക്രമീകരിച്ചത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തിൽ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ് ഇന്ത്യ എ.

10:49 (IST)29 Aug 2019





















പാലായിൽ പോര്; എൽഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും

പാലാ: നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മറ്റ് മുന്നണികളേക്കാൾ ഒരുപടി മുന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് എൽഡിഎഫ് പാലായിൽ. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 54 വർഷങ്ങൾക്ക് ശേഷം ആദ്യമായി പാലായിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം. എൻസിപിയുടെ മാണി.സി.കാപ്പൻ തന്നെയാണ് ഇത്തവണയും പാലായിൽ നിന്ന് എൽഡിഎഫ് ടിക്കറ്റിൽ ജനവിധി തേടുന്നത്.

10:49 (IST)29 Aug 2019





















Kerala Karunya Plus KN-278 Lottery Result: കാരുണ്യ പ്ലസ് KN-278 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്

Kerala Karunya Plus KN-278 Lottery Result @keralalotteryresult.net: തിരുവനന്തപുരം: കേരള കാര്യുണ പ്ലസ് KN 278 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

10:49 (IST)29 Aug 2019





















തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ ഇടപെടില്ല: എം.എ.യൂസഫലി

അജ്മാൻ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിക്കെതിരായ ചെക്ക് കേസിൽ യാതൊരുവിധത്തിലും ഇടപ്പെടില്ലെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. യുഎഇയിലെ കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഏതെങ്കിലും തരത്തിൽ ഇടപ്പെടുകയോ, ഇടപ്പെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

10:48 (IST)29 Aug 2019





















രാജി സ്വീകരിച്ചില്ല; കണ്ണൻ ഗോപിനാഥനോട് ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ രാജി അംഗീകരിക്കാതെ കേന്ദ്രസർക്കാർ. കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രാജി അംഗീകരിക്കുന്നത് വരെ ജോലിയിൽ തുടരണമെന്നാണ് നിർദേശം. ഇത് വ്യക്തമാക്കികൊണ്ട് കണ്ണൻ ഗോപിനാഥൻ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചു.

Kerala News Live Updates: സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി. ഇതിനായി തുഷാര്‍ കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ അപേക്ഷ അജ്മാന്‍ കോടതി ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍ പ്രോസിക്യൂട്ടറുടെ നടപടി .

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 august 29 weather crime traffic train airport

Best of Express