Latest Kerala News Highlights: ദുബായ്: സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്കി സ്വന്തം പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി. ഇതിനായി തുഷാര്‍ കഴിഞ്ഞദിവസം കോടതിയില്‍ നല്കിയ അപേക്ഷ അജ്മാന് കോടതി ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന് പ്രോസിക്യൂട്ടറുടെ നടപടി .
മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂര്‍. മോദി സ്തുതി പാഠകനായി തന്നെ ചിത്രീകരിക്കുകയാണെന്നും ശശി തരൂര്‍ എംപി. കെപിസിസിയ്ക്ക് നല്കിയ വിശദീകരണ നോട്ടീസിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മോദി ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമാണ് നല്ലതെന്ന് പറഞ്ഞത്. താന്‍ മോദിയെ വിമര്‍ശിച്ചതിന്റെ 10 ശതമാനം പോലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. അതേസമയം, കെപിസിസി അധ്യക്ഷന്‍ അയച്ച ഇമെയില്‍ ചോര്‍ന്നതില്‍ തരൂര്‍ അതൃപ്തി അറിയിച്ചു. ചോര്‍ത്തിയവര്‍ തന്റെ മറുപടിയും മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക തകർച്ച മൂടിവയ്ക്കാൻ കേന്ദ്ര സർക്കാർ വർഗ്ഗീയത ഉപയോഗിക്കുകയാണെന്ന് മുസ്ലീംലീഗ്.വിവിധ സംസ്ഥാനങ്ങളിലെ മതേതര മുന്നണികളുടെ ഭാഗമായി ലീഗ് പ്രവര്‍ത്തിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. “ഭയരഹിത ഇന്ത്യ, ഇന്ത്യ എല്ലാവർക്കും ” എന്ന പേരിലുള്ള പ്രചാരണം ലീഗിന്റെ നേതൃത്വത്തില്‍ നടത്തും. രാജ്യം കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രചാരണമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം പലായിലും ആവർത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലായിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓഫീസ് തുറന്നു. വയനാട് കൽപ്പറ്റയിലെ ഗൗതം കെട്ടിടത്തിലാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുക. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം തെളിയിച്ചു. മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് എത്തിയത്.
മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ കത്ത്. ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആവശ്യം
ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്നും സന്ദേശം. ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്നാണ് സന്ദേശത്തിലെ ആവശ്യം. കളക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ വെസ്റ്റ് പൊലീസ് ഐ ടി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയെ വിജയ് ഹസാരെ ട്രോഫി, സെയ്യ്ദ് മുഷ്താഖ് അലി ട്രോഫികള്‍ക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേരു മാറ്റുന്നു. വിജെടി ഹാൾ അയ്യങ്കാളി ഹാൾ എന്ന് പേരുമാറ്റാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്ന് വിജെടി ഹാളിന്റെ പേരുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി അറിയിച്ചത്.
പാലായിലെ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സര്‍വ്വസജ്ജമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി രാപ്പകൽ സമരം മൂന്നിന് പാലായിൽ നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. നാളെ പാലാ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചേരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. .
മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം.
പാലാ പോരിൽ യുഡിഎഫ് കോട്ട പിടിച്ചെടുക്കാൻ എൻസിപിയിലെ മാണി സി.കാപ്പൻ തന്നെ മതിയെന്ന് എൽഡിഎഫ്. തലസ്ഥാനത്ത് ചേർന്ന മുന്നണി യോഗം എൻസിപി നിർദേശത്തിന് ഏകകണ്ഠമായി അംഗീകാരം നൽകി.
വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി എംപിയെ ചുംബിക്കുന്ന നാട്ടുകാരന്
മലപ്പുറം വാഴക്കാട് ഒരു കിലോ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേർ പൊലീസ് പിടിയിൽ. തിരൂർ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കൽ റസാഖ്, എടപ്പാൾ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടിൽ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്ന് ബൈക്കിൽ കടത്തുകയായിരുന്നു പ്രതികൾ.
23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടർന്നാണ് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. സെബി, മെജോ, സുജിത് എന്നിവരെയാണ് കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരും തൃശ്ശൂര്‍ സ്വദേശികളാണ്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബിലാസ്പൂരിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് ബിലാസ്പൂരിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്. Ernakulam – Bilaspur special train (Train No.02816) എറണാകുളത്ത് നിന്ന് 28.08.2019 ബുധനാഴ്ച വൈകിട്ട് 05.10ന് പുറപ്പെടും.
പതിവു പോലെ ഇന്നും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് ഗ്രൗണ്ടില്‍ പോയി തന്റെ ശിഷ്യന്മാരെ കണ്ട്, പ്രാണനായ കാല്‍പ്പന്തിനെ കാലുകൊണ്ട് തലോടിയാണ് റൂഫസ് അങ്കിള്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചത്. ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കായിക പദ്ധതിയുടെ മുന്നോടിയായി, ലോക കായിക ദിനമായ ഓഗസ്റ്റ് 29ന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയി പങ്കെടുക്കാനാണ് റൂഫസ് അങ്കിളിന്റെ യാത്ര.
പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഈ മാസം 30ന് എൻഡിഎ യോഗം ചേരുമെന്നും ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പാലാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോൾ, സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇടതു മുന്നണി. മാണി സി.കാപ്പനാണ് സ്ഥാനാർഥി. മാണി സി.കാപ്പനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുത്ത എൻസിപി യോഗത്തിൽ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകീട്ട് നടക്കുന്ന എൽഡിഎഫ് യോഗത്തിനുശേഷമായിരിക്കും. Read More
പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഉയർത്തിക്കാണിക്കുന്നതിൽ എൻസിപിയിൽ ഭിന്നത്. എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് സാബു മാത്യുവാണ് നേതൃത്വത്തോട് ഇക്കാര്യം ഉന്നയിച്ചത്. മത്സരിച്ച് തോറ്റവർക്ക് വീണ്ടും വീണ്ടും അവസരം നൽകരുതെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും സാബു മാത്യു പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പേരും ഏകപക്ഷീയമായി തീരുമാനിക്കരുതെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി എംപി. അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ ആയിരിക്കും പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ചർച്ചകൾ നടത്തിവരികയാണ്, ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-410 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. Read More
പാലാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനകത്ത് സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോൾ, ഇടത് മുന്നണി ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. തർക്കങ്ങളില്ലാതെ ഇത്തവണയും എൻസിപി നേതാവ് തന്നെയായിരിക്കും ഇടത് മുന്നണിക്ക് വേണ്ടി ജനവിധി തേടുക. പാലാ നിയമസഭാ സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. Read More
പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പിൽ നടി അമല പോളിനെതിരായ കേസ് നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച്. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ കേസ്, കേരളത്തിൽ നിലനിൽക്കില്ലെന്നും, പുതുച്ചേരി ഗതാഗത വകുപ്പാണ് അലക്കെതിരെ കേസ് എടുക്കേണ്ടതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. Read More