Latest Kerala News Highlights:തിരുവനന്തപുരം: ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അച്ഛൻ കെ.സി.ഉണ്ണി. ഈ ആവശ്യം ഉന്നയിച്ച് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്നും ഡ്രൈവർ അർജുനാണെന്നും ക്രൈംബ്രാഞ്ച്. ഫൊറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അർജുനാണെന്നും, നൽകിയ മൊഴി കളവാണെന്നുമുളള നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിലാണ്തോ പ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിനും തുടർന്നുള്ള ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പൊലീസ് സംരക്ഷണം തേടി പീരുമേട് പാമ്പനാർ ശ്രീനാരായണ കോളജിലെ പ്രിൻസിപ്പൽ കോടതിയെ സമീപിച്ചപ്പോഴാണ് പ്രശ്നക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കോടതി നേരിട്ടു വിളിച്ചു വരുത്തിയത് .രക്ഷാകർത്താക്കൾ തിങ്കളാഴ്ച ഹാജരാകാൻ ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു .കോളജിന്റെ സുഗമമായ പ്രവർത്തനത്തിന് സംരക്ഷണം നൽകാൻ പൊലീസിനോടും കോടതി നിർദേശിച്ചു. കോളജിൽ നിന്ന്
രണ്ടു എസ് എഫ് ഐ പ്രവർത്തകരെ പുറത്താക്കിയതിനെതിരെ സംഘടന നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം തേടിയത് . കോളജിലെ അച്ചടക്ക കൗൺസിലിന്റെ ശുപാർശ പരിഗണിച്ചാണ് പ്രിൻസിപ്പൽ രണ്ട് വിദ്യാർത്ഥികളെ പുറത്താക്കിയത് .
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണെന്ന് മന്ത്രി എംഎം മണി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ ‘റിസര്‍വ്’ എടുത്തു കൊണ്ടുപോകുന്നതെന്ന് മന്ത്രി ചോദിച്ചു.
തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമായി തുടരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 10 സെന്റിമീറ്റർ. ചേർത്തല, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, പെരിന്തൽമണ്ണ, കുഡുലു, പീരുമേട് എന്നിവിടങ്ങളിൽ ഏഴ് സെന്രിമീറ്റർ മഴയും ലഭിച്ചു.
അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഓഗസ്റ്റ് 31 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 27 മുതൽ 31 വരെയുളള അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കും. ഈ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം: ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അച്ഛൻ കെ.സി.ഉണ്ണി. ഈ ആവശ്യം ഉന്നയിച്ച് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും വിദ്യാർഥി സംഘർഷം. തിരുവനന്തപുരം ലോ കോളെജിലാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‌യു – എസ്‌എഫ്ഐ പ്രവർത്തകർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസവും കോളെജിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് ഭീഷണിയുമായി പരാതിക്കാരന്‍ നാസില്‍. ആറ് കോടി രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നാണ് നാസിലിന്റെ നിബന്ധന. എന്നാല്‍ മൂന്ന് കോടി മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് തുഷാറിന്റെ പ്രതികരണം. കോടതിക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് നാസില്‍ തന്റെ നിബന്ധന മുന്നോട്ട് വച്ചത്. തനിക്ക് നാസിലുമായി ഇത്രയും തുകയുടെ ബിസിനസുണ്ടായിരുന്നില്ലെന്നും പരമാവധി മൂന്നര കോടി വരെ നല്‍കാമെന്നും തുഷാര്‍ പറഞ്ഞു. അതേസമയം, മുപ്പത് ലക്ഷം ദിര്‍ഹം, ആറ് കോടിയോളം രൂപ, നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നാസില്‍. Read More
പാലാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥിക്കായി അന്വേഷണം തുടരുകയാണെന്ന് പി.ജെ.ജോസഫ്. സ്ഥാനാർഥിയെ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ മാണി വിഭാഗവുമായി സമവായ ചർച്ച നടക്കുന്നില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. പൊതുസമ്മതനായ സ്ഥാനാർഥിയെ നിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഒരു സ്ഥാനാർത്ഥിയിലേക്കും ചർച്ച എത്തിയിട്ടില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി. Read More
കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം പ്രതിനിധിയുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. പ്രളയ ബാധിത മേഖലകൾ സന്ദർശിക്കാനാണ് രാഹുൽ മണ്ഡലത്തിലെത്തിയിരിക്കുന്നത്. ഇന്നും നാളെയും രാഹുൽ വയനാട്ടിൽ തന്നെയുണ്ടാകും. തലപ്പുഴ ചുങ്കം സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തുക, തുടർന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെയും സന്ദർശിക്കും.
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ നിഷ ജോസ് കെ.മാണി. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് ‘കാത്തിരിക്കൂ’ എന്ന മറുപടിയാണ് നിഷ നല്‍കിയത്. അതേസമയം, പാലായിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ നിഷ നിഷേധിച്ചിട്ടുമില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പട്ട കാര്യങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കാത്തിരിക്കൂ എന്ന് മാത്രമാണ് പറയാനുള്ളത്. മൂന്നോ നാലോ ദിവസത്തിനു ശേഷം കൃത്യമായ ചിത്രം തെളിയും. അതിനുശേഷം താന്‍ പ്രതികരിക്കാമെന്ന് നിഷ ജോസ് കെ.മാണി പറഞ്ഞു.
തിങ്കളാഴ്ച വിചാരണ തുടങ്ങിയ സിസ്റ്റര്‍ അഭയ കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. നലാം സാക്ഷി സഞ്ജു പി.മാത്യുവാണ് മൊഴിമാറ്റിയത്. സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോണ്‍വെന്റിന് സമീപത്തെ താമസക്കാരനാണ് സഞ്ജു. ഫാദര്‍ തോമസ് എം കോട്ടൂരിന്റെ സ്‌കൂട്ടര്‍ കണ്ടിരുന്നുവെന്നായിരുന്നു മൊഴി. എന്നാല്‍ താന്‍ സ്‌കൂട്ടര്‍ കണ്ടില്ലെന്ന് വിചാരണയ്ക്കിടെ സഞ്ജു മൊഴി മാറ്റിപ്പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. Read More
കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് പറഞ്ഞാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ 40,000 രൂപ പിഴയായി നല്‍കണമെന്നും കോടതി വിധിച്ചു. ഒരു ലക്ഷം രൂപ മുഖ്യസാക്ഷിയായ അനീഷിന് നഷ്ടപരിഹാരമായി നല്‍കണം. ബാക്കി തുക നീനുവിനും കെവിന്റെ അച്ഛനും നല്‍കണം. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസാണ് കെവിന്റേത്. Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു സംസാരിച്ച ശശി തരൂർ എംപിയിൽ നിന്നും കെപിസിസി വിശദീകരണം തേടും. തരൂർ പ്രസ്താവന പിൻവലിക്കാത്തതിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണം ലഭിച്ചതിനു ശേഷം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-172 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More
പീഡനാരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പി.കെ.ശശി എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യം. പി.കെ.ശശി എംഎല്‍എ ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പി.കെ.ശശിക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം ശശി പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്ന കാര്യത്തെ കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിരിക്കെയാണ് ജില്ലാ കമ്മിറ്റിയുട ശുപാര്‍ശ. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന നേതൃത്വം പരിഗണിക്കും. സംസ്ഥാന നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. Read More
കേരളാ കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ ഇടപെട്ട് യുഡിഎഫ് മുന്നണിയും കോണ്‍ഗ്രസും. പരസ്പരം തര്‍ക്കിച്ചുനിന്ന് പാലായിലെ മേല്‍ക്കൈ നഷ്ടപ്പെടുത്തരുത് എന്ന് കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് ഉപദേശം നല്‍കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കരുത് എന്നാണ് യുഡിഎഫ് നിലപാട്. ജോസ് കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ഇടപെടല്‍ നടത്തും. ഇരു നേതാക്കളും തമ്മില്‍ ധാരണയുണ്ടാക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. Read More
കാലവര്‍ഷക്കെടുതിയില്‍ കഷ്ടതയനുഭവിക്കുന്ന സ്വന്തം മണ്ഡലത്തിന് ആശ്വാസമേകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസം ചെലവഴിക്കും. കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗ്രാമങ്ങളിലേക്ക് രാഹുല്‍ ഗാന്ധി എത്തും. Read More
യുഎഇയില്‍ ചെക്ക് കേസില്‍ പ്രതിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലേക്ക് മടങ്ങുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അതിനാല്‍ തന്നെ കേസ് നടക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ തുഷാറിന് സാധിച്ചിരുന്നില്ല. യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ കേരളത്തിലേക്ക് മടങ്ങാനാണ് തുഷാര്‍ ശ്രമിക്കുന്നത്. യുഎഇ പൗരന്റെ ആള്‍ജാമ്യമുണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് തുഷാറിന് നിയമോപദേശം ലഭിച്ചു. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. Read More