Latest Kerala News Live Updates: ആലപ്പുഴ: പുന്നപ്ര ബാറിലെ സംഘര്‍ഷത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗലീലിയ കടല്‍ത്തീരത്ത് കുഴിച്ചിട്ട നിലയിലാണ് പുന്നപ്ര സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലാണ്. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പൊലീസ് പ്രതികളുമായെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് ചേര്‍ന്ന് മനുവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച കവളപ്പാറയിൽ കാണാതായ ബാക്കിയുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്നു. ഉരുൾപൊട്ടലിൽ കാണാതായ 59 പേരിൽ 48 പേരുടെ മൃതദേഹമാണ് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. ഇനിയും 11 പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപകടവിവരം പുറത്തറിഞ്ഞ ദിവസം മുതൽ കവളപ്പാറയിൽ നടത്തിവരുന്ന തിരച്ചിലിൽ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ മനുഷ്യസാധ്യമായ എല്ലാ രീതിയിലും തിരച്ചിൽ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തിരഞ്ഞു കഴിഞ്ഞു. എന്നാൽ, ചൊവ്വാഴ്ചക്ക് ശേഷം ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപെട്ട് കണാതായവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിട്ടുണ്ട്
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്കര്‍ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.
പാലക്കാട് ഡിവിഷനിലെ പാടിൽ- കുലശേഖര സ്റ്റേഷനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ എത്തിയ ലഷ്കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടിയയത്.
ആലപ്പുഴ പുന്നപ്ര ബാറിലെ സംഘര്‍ഷത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗലീലിയ കടല്‍ത്തീരത്ത് കുഴിച്ചിട്ട നിലയിലാണ് പുന്നപ്ര സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലാണ്. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പൊലീസ് പ്രതികളുമായെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് ചേര്‍ന്ന് മനുവിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
ശംഖുമുഖത്ത് തിരയിൽപ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം ജീവന് അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്സണ് സാഹസികമായി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍സന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. Read More
കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ. കോഴിക്കോട് വടകരയിലും കണ്ണൂർ ഇരിക്കൂറിലും 5 സെന്റിമീറ്റർ മഴ ലഭിച്ചു. കാസർകോട്, പത്തനതിട്ട, മലപ്പുറം, തൃശൂർ, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു. ഓഗസ്റ്റ് 28 വരെ കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ 28 വരെയുളള അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. Read More
അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്നും ഡ്രൈവർ അർജുനാണെന്നും ക്രൈംബ്രാഞ്ച്. ഫൊറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അർജുനാണെന്നും, നൽകിയ മൊഴി കളവാണെന്നുമുളള നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്. Read More
പറവൂർ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലിൽ താഴ്ത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പറവൂർ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. സംഘത്തിലുണ്ടായിരുന്ന ആന്റണിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
താൻ താമസിക്കുന്ന കാരയ്ക്കാമല മഠത്തിലെ മദർ സുപ്പീരിയർ ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു. Read More
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടിത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് വിവരം. അപടകത്തിൽ വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു എന്നാണ് റിപ്പോർട്ട്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 408 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഓഗസ്റ്റ് 17ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് മഴ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. വൈകുന്നേരം നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. Read More
കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കോട്ടയം പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. Read More