scorecardresearch
Latest News

Kerala News Highlights: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി

Kerala News Highlights: കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു.

Kerala News Highlights: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി

Kerala News Highlights: തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ, ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായത്. പെൺകുട്ടിയെ രക്ഷിക്കാനായി ജോൺസൺ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോൺസണെ കാണാതാവുകയായിരുന്നു.

ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കളക്ടർമാർ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവർത്തിക്കുന്ന പാറമടകൾ മണ്ണിന്‍റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് ഇനിയും 11 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. കവളപ്പാറകോളനിയിലെ ഉടുക്ക് പാലന്‍ (48), മങ്ങാട്ടുപറമ്പില്‍ അനീഷ്(37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


20:00 (IST)21 Aug 2019

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിത ഡ്രൈവര്‍മാർ

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നതെന്ന് സർക്കാർ പറയുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

19:26 (IST)21 Aug 2019

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം എഫ്.സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍

കരുത്തരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

18:41 (IST)21 Aug 2019

അനിൽ അക്കര ഉപവാസ സമരം അവസാനിപ്പിച്ചു

തൃശ്ശൂരിലെ പുഴയ്ക്കലില്‍ പാലം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാത്തതിനെതിരെ അനിൽ അക്കര എംഎൽഎ നടത്തിയ രാപ്പകൽ ഉപവാസ സമരം അവസാനിപ്പിച്ചു. പാലം സെപ്തംബർ 2 ന് യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

18:21 (IST)21 Aug 2019

കെഎ‌സ്‌ഇ‌ബി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയില്‍ 1.2 കോടി കുറവ് വന്നത് എങ്ങനെ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎ‌സ്‌ഇ‌ബി നല്‍കിയ തുകയില്‍ കുറവ് വന്നതായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുണ്ട് എന്ന് കെഎ‌സ്‌ഇ‌ബി പത്രക്കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് തുക കൈമാറിയത്. എന്നാല്‍, കൈമാറിയ തുക 131.26 കോടിയാണ്. തുകയില്‍ എങ്ങനെയാണ് വ്യത്യാസം വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കണക്കുകൾ സഹിതം വിശദീകരണം നല്‍കുകയാണ് കെഎ‌സ്‌ഇ‌ബി. Read More

18:01 (IST)21 Aug 2019

കേരള ബാങ്ക് രൂപീകരണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലന്ന് ഹൈക്കോടതി

കേരള ബാങ്ക് രൂപീകരണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലന്ന് ഹൈക്കോടതി. ഒരു വർഷത്തോളമായി ലയന നടപടി സംബന്ധിച്ച ഹർജികൾ കോടതിക്ക് മുന്നിലുണ്ട് . എന്തൊക്കയോ നടക്കുന്നുണ്ടങ്കിലും അതെന്നാണന്ന് കോടതിക്കറിയില്ലന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി .രണ്ടാഴ്ചക്കകം വ്യക്തമായ സത്യവാങ്ങ് മുലം സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി .

17:16 (IST)21 Aug 2019

 മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ തന്നെ;  ഇനി ദിവ്യ നയിക്കും

എം.ജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാംകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐക്ക് മികച്ച വിജയം. മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് എസ്.എഫ്.ഐയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

16:39 (IST)21 Aug 2019

വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം

വയനാടന്‍ ജനതയുടെ ഏറക്കാലത്തെ സ്വപ്നമാണ് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്നത്. 2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ച
മെഡിക്കല്‍ കോളേജിന്‍റെ നിര്‍മ്മാണം പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ വയനാടിന്‍റെ സ്വപ്നം
യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനായി ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.വയനാട് സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് സ്ഥാപിക്കുന്നതിനായി ദേശീയ പാതയോരത്ത് കിന്‍ഫ്ര പാര്‍ക്കിനോട് ചേര്‍ന്ന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് (21.08.19) ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

16:21 (IST)21 Aug 2019

പ്രളയസെസ് പിന്‍വലിക്കണം; ഇങ്ങനെയൊരു മുഖ്യമന്ത്രി ബാധ്യതയാണെന്നും കൊടിക്കുന്നില്‍ സുരേഷ്

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രളയസെസ് പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് ബാധ്യതയായി മാറി. എം പിമാരെ ബൈപാസ് ചെയ്ത് ഡല്‍ഹിയില്‍ ഒരാളെ നിയമിച്ചത് ധൂർത്തിന് വേണ്ടി മാത്രമാണെന്നും കോടിക്കുന്നില്‍ ആരോപിച്ചു. 

13:19 (IST)21 Aug 2019

ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്നാണ് വിശദീകരണം. അതേസമയം പ്രാദേശികമായി കളക്ടർമാർ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവർത്തിക്കുന്ന പാറമടകൾ മണ്ണിന്‍റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

10:18 (IST)21 Aug 2019

Kerala Akshaya Lottery AK-409 Result: അക്ഷയ AK-409 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും

Kerala Akshaya Lottery AK-409 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-409 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

09:59 (IST)21 Aug 2019

കായംകുളത്ത് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കായംകുളത്താണ് സംഭവം. കരീലക്കുളങ്ങര സ്വദേശി ഷമീർ ഖാനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിനകത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

09:59 (IST)21 Aug 2019

കവളപ്പാറയിൽ ഇന്നും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് 11 പേരെ

കവളപ്പാറ: ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് ഇനിയും 11 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. കവളപ്പാറകോളനിയിലെ ഉടുക്ക് പാലന്‍ (48), മങ്ങാട്ടുപറമ്പില്‍ അനീഷ്(37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.

Kerala News Live Updates: വയനാട് പുത്തുമലയിലും തിരച്ചിൽ തുടരും. പുത്തുമലയിൽ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്, ഈ സാഹചര്യത്തിലാണ് തിരച്ചിൽ സൂചിപ്പാറയിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 august 21 weather crime traffic train airport