Kerala News Highlights: ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ മഞ്ജുവും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. നാളെ രാവിലെ മടങ്ങാമെന്ന് ഭരണകൂടത്തെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിലവില്‍ ഛത്രു സിനിമ ലൊക്കേഷനിലുള്ള സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് എല്‍.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂലൈ 25-നാണ് കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആരോപണ വിധേയരായ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉരുൾപൊട്ടൽ വൻ നാശം വിതച്ച കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞട്ടില്ല. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചിൽ തുടരുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അറിയിച്ചു.
Read Here: മഞ്ജു വാര്യരെ രക്ഷപ്പെടുത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു: ഹൈബി ഈഡൻ
ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ മഞ്ജുവും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. നാളെ രാവിലെ മടങ്ങാമെന്ന് ഭരണകൂടത്തെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിലവില്‍ ഛത്രു സിനിമ ലൊക്കേഷനിലുള്ള സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊച്ചി: കൊച്ചി ആകാശവാണിയുടെ 102.3MHz നിന്നുളള പരിപാടികളുടെയുടെ 107.5 MHz ലൂടെയുളള റെയിന്‍ബോ പരിപാടികളുടെയും ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ഇന്റർനെറ്റ് വഴി ലഭ്യമാണ്. വെബ് വിലാസം www.prasarbharati.gov. in . ആന്‍ഡ്രോയിഡ് മൊബൈലില്‍ സേവനം ലഭ്യമാക്കാന്‍, പ്ലേ സ്റ്റോറില്‍ നിന്നും പ്രസാര്‍ ഭാരതിയുടെ ഒഫീഷ്യല്‍ ആപ് ആയ ന്യൂസ് ഓണ്‍ എയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച വിഷയത്തില്‍ മാനന്തവാടി രൂപതാ പിആര്‍ഒയും വൈദികനുമായ നോബിള്‍ പാറയ്ക്കലിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാദര്‍ നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര ആരോപിച്ചു.
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) കുറച്ചു. 7 വർഷമായാണ് കുറച്ചത്. വിലക്ക് അടുത്ത വർഷം ഓഗസ്റ്റിൽ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ.ജെയിൻ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. സുപ്രീം കോടതി നിർദേശമനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം. Read More
വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനൊപ്പം ഉണ്ടായിരുന്നു വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് വഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കാരണം കാട്ടിക്കല്‍ നോട്ടീസിന് വഫ മറുപടി നല്‍കിയില്ലെന്ന് ആര്‍ടിഒ കുറ്റപ്പെടുത്തി.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് പിരിച്ചെടുത്ത 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക കൈമാറാത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തുക ഉടന്‍ കൈമാറാന്‍ തീരുമാനിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-171 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SD 451663 (തിരുവനന്തപുരം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SB 552523 (ഇടുക്കി) ടിക്കറ്റിനാണ്. Read More
കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് എല്‍.സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ സ്വദേശിയുമായ അഡ്വക്കറ്റ് റസൽ ജോയിയാണ്
കനത്ത പിഴ ചുമത്തേണ്ടി വരുമെന്ന ചീഫ് ജസ്റ്റീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജി പിൻവലിച്ചത് . പ്രളയം മനുഷ്യസൃഷ്ടിയാണന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ ഉന്നയിച്ചതാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത് . അമിക്കസ് ക്യൂറിയുടെ റിപ്പോർട് കോടതി അംഗീകരിച്ചിട്ടുണ്ടോ എന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഹർജിയെന്നും
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രശസ്തിയാണ് ഹർജിക്കാരന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ഠര് മോഹനർക്കെതിരെയുള്ള ക്രിമിനൽ കേസ് തീർപ്പാവാതെ മോഹനരുടെ അപേക്ഷ പരിഗണിക്കരുതെന്ന് ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുണ്ടന്ന് ദേവസ്വം ബോർഡ് ചുണ്ടിക്കാട്ടി . ഹർജി തൽക്കാലം പരിഗണിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി നിലവിലുള്ള ഉത്തരവിൽ നിന്നു വ്യത്യസ്ഥമായ സാഹചര്യം ഇപ്പോഴില്ലന്ന് വാദത്തിനിടെ അഭിപ്രായപ്പെട്ടു . ശബരിമലയിൽ തന്ത്രിക്ക് ഗുരുവിന്റെ
സ്ഥാനമാണുള്ളതെന്നും കോടിക്കണക്കിന് ഭക്തരുടെ വികാരം കോടതിക്ക് കാണാനാവില്ലന്നും ചൂണ്ടിക്കാട്ടിയാണ് കണ്ഠര് മോഹനരുടെ ആദ്യ ഹർജി ജസ്റ്റീസ് തോട്ടത്തിൽ രാധാ കൃഷ്ണൻ അധ്യക്ഷനായിരുന്ന ബഞ്ച് നേരത്തെ തള്ളിയത് .
നിരവധി പേരുടെ മരണത്തിന് കാരണമായ പുത്തുമല ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
ഉരുൾപൊട്ടൽ വൻ നാശം വിതച്ച കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞട്ടില്ല. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചിൽ തുടരുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക പട്ടികയിൽ കയറി പറ്റിയത് കോപ്പിയടിച്ചാണെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. റാങ്ക് പട്ടികയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു. ജയിലിൽ അഞ്ച് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് 13 പേരെയും പുത്തുമലയിൽ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്നാണ് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.
കൊച്ചി: കാലിത്തീറ്റയുടെ വിലവർധനവിലും മഴക്കെടുതിയിലും വലയുന്ന ക്ഷിരകർഷകർക്ക് ആശ്വാസമായി മിൽമ എറണാകുളം മേഖല യൂണിയൻ. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 30 വരെ സംഭരിക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ അധികം നൽകാൻ തീരുമാനമായി. വെള്ളപ്പൊക്കവും കാലിത്തീറ്റ വില വർധനവും മൂലം പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം 25,000 ലിറ്ററിന്റെ കുറവ് വരുന്നെന്ന് മിൽമ എറണാകുളം യൂണിയൻ. കർഷകർ ക്ഷീരകൃഷിയിൽനിന്ന് പിന്തിരിയുന്നതാണ് കാരണം. കർഷകരെ തിരികയെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധിക വില നൽകാൻ തീരുമാനമായത്. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ള ക്ഷീരകർഷകർക്ക് ആയിരിക്കും അധിക വില കിട്ടുക.