scorecardresearch
Latest News

Kerala News Highlights: കവളപ്പാറയിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; മരണം സംഖ്യ 40 ആയി

Kerala News Live, Kerala Weather, Traffic News: ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 40 ആയി

Kerala News Highlights: കവളപ്പാറയിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; മരണം സംഖ്യ 40 ആയി

Latest Kerala News Highlights: കവളപ്പാറ: ഉരുൾപ്പൊട്ടൽ വൻ നാശം വിതച്ച കവളപ്പാറയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 40 ആയി. ഇനി 19 പേരെ കവളപ്പാറയിൽ നിന്ന് മാത്രം കണ്ടെത്തെണ്ടതുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 115 ആയി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പൻകുന്നില്‍ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് വളരെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

അതേ സമയം മേപ്പാടിയിലെ പുത്തുമലയിൽ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിലും ആരെയും കണ്ടെത്താനായില്ല. ഇനിയും ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. മണ്ണിനടിയിൽ പെട്ടവരെ കാണാൻ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തി. പുത്തുമലയിൽ റഡാർ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

Read Here: മുസ്ലീം പള്ളിയിലെ പോസ്റ്റുമോര്‍ട്ടം; ജുമുഅ നടത്തിയത് ബസ് സ്റ്റാന്‍ഡില്‍

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














19:47 (IST)17 Aug 2019





















നോർത്ത് ഈസ്റ്റിൽ നിന്ന് മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക്
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

The ‘Wing Wizard’ from Manipur now joins the KBFC Family! #SwagathamSeityasen #KeralaBlasters

A post shared by Kerala Blasters FC (@keralablasters) on

19:46 (IST)17 Aug 2019





















നോർത്ത് ഈസ്റ്റിൽ നിന്ന് മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി അരയും തലയും മുറുക്കി ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിനൊടകം നിരവധി താരങ്ങളെ ടീമിലെത്തിച്ച് കഴിഞ്ഞ ക്ലബ്ബ് കൂടുതൽ താരങ്ങളുമായി കരാർ ഒപ്പിടുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിൽ മുന്നേറ്റ താരം സത്യസെൻ സിങ്ങുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരിക്കുന്നത്. നോർത്ത് ഈസ്റ്റിൽ നിന്ന് തന്നെയാണ് സത്യസെന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

19:46 (IST)17 Aug 2019





















കവളപ്പാറയിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; മരണം സംഖ്യ 40 ആയി

ഉരുൾപ്പൊട്ടൽ വൻ നാശം വിതച്ച കവളപ്പാറയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 40 ആയി. ഇനി 19 പേരെ കവളപ്പാറയിൽ നിന്ന് മാത്രം കണ്ടെത്തെണ്ടതുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 115 ആയി.

17:29 (IST)17 Aug 2019





















മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം

16:14 (IST)17 Aug 2019





















തകര്‍ന്ന് വീണത് മാധ്യമനുണക്കഥ, മലയാളികള്‍ക്ക് വേണ്ടി ഓമനക്കുട്ടനോട് മാപ്പ് ചോദിക്കുന്നു: കടകംപള്ളി

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാര്‍ത്തയെ തുടര്‍ന്ന് സിപിഎം സസ്‌പെന്റ് ചെയ്ത ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഓമനക്കുട്ടനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. Read More

14:20 (IST)17 Aug 2019





















കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിന് മേയർ സ്ഥാനം നഷ്ടപ്പെട്ടു

എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിമതന്‍ ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആണ് എല്‍ഡിഎഫിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. രാഗേഷ് അടക്കം 28 പേരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 55 അംഗ കൗണ്‍സിലില്‍ ഒരു വോട്ട് വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.  Read More

14:17 (IST)17 Aug 2019





















പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല: ജി.സുധാകരന്‍

മനസില്ലാ മനസോടെയാണ് ഓമനക്കുട്ടനെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം മുഴുവന്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാംപിൽ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്വീകരിക്കുക മാത്രമാണ് മന്ത്രിയെന്ന നിലയിൽ താൻ ചെയ്തതെന്നും സുധാകരൻ പറഞ്ഞു. Read More

14:16 (IST)17 Aug 2019





















പാർട്ടി നടപടിയാണ് ശരി: ഓമനക്കുട്ടൻ

ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാർത്തയുടെ മേൽ പാർട്ടി തന്നെ സസ്പെൻഡ് വേദനയോ പരാതിയോ ഇല്ലെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ. പാർട്ടി ചെയ്തത് ശരിയായ നടപടിയാണമെന്നും ഓമനക്കുട്ടൻ പ്രതികരിച്ചു. 24 ന്യൂസിനോടായിരുന്നു ഓമനക്കുട്ടന്റെ പ്രതികരണം. Read More

14:14 (IST)17 Aug 2019





















സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയ വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി. ലാത്തിചാര്‍ജില്‍ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. Read More

12:19 (IST)17 Aug 2019





















‘ഓമനക്കുട്ടനോട് മാപ്പ് പറയണം’; ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ സഖാക്കള്‍

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്നതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനോട് മന്ത്രി ജി.സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യം. ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഓമനക്കുട്ടനെ മന്ത്രി തള്ളി പറഞ്ഞിരുന്നു. എന്നാല്‍, താന്‍ അടക്കമുള്ള ക്യാംപിലെ അംഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു വേണ്ടിയാണ് ഓമനക്കുട്ടന്‍ അത് ചെയ്തതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രി ഓമനക്കുട്ടനോട് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും സിപിഎം അനുഭാവികളാണ്. മാധ്യമ സൃഷ്ടിയായ വാര്‍ത്തയില്‍ വിശ്വസിച്ച് ഓമനക്കുട്ടനെതിരെ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ശക്തമായ വിയോജിപ്പ് ഉണ്ട്. Read More

11:26 (IST)17 Aug 2019





















ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല; പരസ്യമായി മാപ്പ് ചോദിച്ച് സർക്കാർ

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയുടെ പേരില്‍ നടപടി നേരിട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനോട് പരസ്യമായി മാപ്പ് ചോദിച്ച് സർക്കാർ. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്. Read More

10:47 (IST)17 Aug 2019





















സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് സന്യാസി സഭ

കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയ സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് കര്‍ശന നിലപാടെടുത്ത് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. Read More

09:51 (IST)17 Aug 2019





















Karunya Lottery KR 409 Result: കാരുണ്യ KR 409 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 409 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. വൈകുന്നേരം മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More

09:50 (IST)17 Aug 2019





















മുസ്ലീം പള്ളിയിലെ പോസ്റ്റുമോര്‍ട്ടം; ജുമുഅ നടത്തിയത് ബസ് സ്റ്റാന്‍ഡില്‍

കവളപ്പാറ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മുസ്ലീം പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടന്നത് തെരുവിൽ. മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മറ്റൊരു മാതൃക കൂടി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി. ഈ വെള്ളിയാഴ്ചയാണ് (ഇന്നലെ) മഹല്ല് കമ്മിറ്റി ജുമുഅ നമസ്കാരം തെരുവിലേക്കുമാറ്റിയത്. പള്ളി പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകിയാണ് പ്രാർത്ഥനകളും നമസ്കാരവും ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. Read More

09:24 (IST)17 Aug 2019





















ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി സുധീര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

എം.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ കുട്ടികളാണ് നറുക്കെടുത്തത്. Read More

09:23 (IST)17 Aug 2019





















പണം പിരിച്ചത് ഓട്ടോക്കൂലിയ്ക്ക് വേണ്ടി; ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാംപിലുള്ളവരും

ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പണപ്പിരിവ് നടത്തി എന്ന പേരില്‍ നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ പിന്തുണച്ച് ക്യാംപിലുള്ളവര്‍. ഓമനക്കുട്ടന്‍ പിരിവ് നടത്തിയതില്‍ തങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്നും ക്യാംപിലേക്ക് സാധനങ്ങള്‍ വാങ്ങാനായിരുന്നു പിരിവ് എന്നും ക്യാംപിലുള്ളവര്‍ തന്നെ പറയുന്നു. മനോരമ ന്യൂസിനോടാണ് ക്യാംപിലുള്ളവരുടെ പ്രതികരണം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഓമനക്കുട്ടന് പിന്തുണയേറി. Read More

Kerala News Highlights: കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഇന്നലെ നടത്തിയ തിരച്ചിലിൽ കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ കവളപ്പാറയിലെ പ്രളയഭൂമിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. ഇനി 23 പേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും.

കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 39 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. പതിനാലോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ തിരച്ചില്‍ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.

ഇനിയും കണ്ടെത്താനുള്ള 20 പേര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പൻകുന്നില്‍ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് വളരെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

അതേസമയം മേപ്പാടിയിലെ പുത്തുമലയിൽ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിലും ആരെയും കണ്ടെത്താനായില്ല. ഇനിയും ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. മണ്ണിനടിയിൽ പെട്ടവരെ കാണാൻ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തി. പുത്തുമലയിൽ റഡാർ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 august 17 weather crime traffic train airport