Latest News

Kerala News Live Highlights: മഴ കനക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala News Live, Kerala Weather, Traffic News: മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

rain, ie malayalam

Latest Kerala News Live Updates: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് കനക്കുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണെന്നും അവധി ആഘോഷിക്കാൻ പുഴയിലേക്കും കുളത്തിലേക്കും ഒന്നും പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാളെ മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


22:21 (IST)07 Aug 2019

ട്രാക്കിലേക്ക് മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തുറവൂരിനും വയലാറിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദിയടക്കം രണ്ട് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. തീരദേശ റെയില്‍പാതയിലൂടെയുള്ള ജനശതാബ്ദി എക്‌സ്പ്രസ്, കൊച്ചുവേളി ബെംഗളൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. വയലാര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തും പട്ടണക്കാട്, കോതകുളങ്ങര എന്നിവിടങ്ങളിലുമാണ് മരം വീണത്.

21:46 (IST)07 Aug 2019

എസ്എഫ്ഐ നേതാക്കളുടെ എസ്‍സി പരീക്ഷ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് അനുസരിച്ച് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് സന്ദേശങ്ങൾ അയച്ച നമ്പറിന്റെ ഉടമകളും കേസില്‍ പ്രതികളാവും. 

21:03 (IST)07 Aug 2019

മഴ കനക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് കനക്കുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണെന്നും അവധി ആഘോഷിക്കാൻ പുഴയിലേക്കും കുളത്തിലേക്കും ഒന്നും പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാളെ മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.

20:50 (IST)07 Aug 2019

സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം തൃശൂരിന്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

എറണാകുളത്ത് വച്ച് നടന്ന 56-ാം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം തൃശൂരിന്. കലാശപോരാട്ടത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു തൃശൂരിന്റെ ജയം. റോഷൻ, ആന്റണി എന്നിവർ തൃശൂരിന് വേണ്ടി ഗോളുകൾ നേടി.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്.

20:27 (IST)07 Aug 2019

കനത്ത മഴ: ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

20:09 (IST)07 Aug 2019

വോട്ടർ പട്ടികയിൽ തിരുത്തലിന് അവസരം; ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെ

‘സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ 2020’ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കൽ നടപടികൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം ഉണ്ടാകും. ഇതോടൊപ്പം ഫോട്ടോ മേൽവിലാസം എന്നിവയും ഈ കാലയളവിൽ മാറ്റം വരുത്താനും അവസരമുണ്ട്.

19:30 (IST)07 Aug 2019

രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണനല്ല, ദളിതരാണ്: പിണറായി വിജയന്‍

സംസ്‌കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയല്ലെന്നും രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ 130-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

18:30 (IST)07 Aug 2019

പിഎസ്‌സിയുടെ വിശ്വാസ്യതയാണ് പ്രധാനം, അത് തകർക്കരുത്: മുഖ്യമന്ത്രി

പിഎസ്‌സിയുടെ വിശ്വാസ്യത പ്രധാനപ്പെട്ടതാണെന്നും അത് തകർക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളെജിലെ കുത്തുകേസ് പ്രതികള്‍ പിഎസ്‌സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക്‌ലിസ്റ്റില്‍ എത്തിയതുമായി ബന്ധപ്പെട്ട് പിഎസ്‌സിയെ സംശയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

18:19 (IST)07 Aug 2019

കനത്ത മഴ; ട്രെയിനുകൾ റദ്ദ് ചെയ്തു

മധ്യപ്രദേശിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും കേരളത്തിലേക്കുമുള്ള ചില ട്രെയിനുകൾ റദ്ദ് ചെയ്തിരിക്കുന്നു.

Train No.22149 Ernakulam – Pune express

എറണാകുളത്ത് നിന്ന് പൂനെ വരെ പോകുന്ന എറണാകുളം – പൂനെ എക്സ്പ്രസ് റദ്ദ് ചെയ്തു

17:54 (IST)07 Aug 2019

മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഭൗതിക ശരീരത്തിൽ കേരള സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ആദരാഞ്ജലി അർപ്പിക്കുന്നു. 

17:40 (IST)07 Aug 2019

വോട്ടർ പട്ടിക പുതുക്കൽ; നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും

‘സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ  2020’ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കൽ നടപടികൾ നടക്കുന്നത്. ആദ്യഘട്ടമായി വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം നൽകും. ഇതോടൊപ്പം ഫോട്ടോകളിലും അഡ്രസിലുമെല്ലാം ഈ കാലയളവിൽ മാറ്റം വരുത്താനും അവസരമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് തിരുത്തലുകൾ വരുത്തേണ്ടത്. ഈ മാസം 16 മുതൽ സെപ്റ്റംബർ  30 വരെയാണ് ഇതിനുള്ള അവസരം. 

16:51 (IST)07 Aug 2019

ഗോഎയര്‍ കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു

കൊച്ചി – ഹൈദരാബാദ് റൂട്ടില്‍ ഗോഎയറിന്റെ പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമാണുണ്ടായിരുന്നത്.ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.  ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നു പുറപ്പെടും. 10:30നു ഹൈദരാബാദില്‍ എത്തിച്ചേരും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തുന്ന ഗോഎയര്‍ ഏ8 507 വിമാന സര്‍വീസില്‍ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ പ്രയോജനപ്പെടും.

16:48 (IST)07 Aug 2019

ശ്രീറാമിന്റെ കാര്യത്തിലെ പൊലീസ് വീഴ്ച പരിശോധിക്കും: മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനപകടകേസില്‍ പൊലീസ് വിഴ്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം മദ്യപിച്ച് അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇത് ബോധ്യമായതോടെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read More

15:01 (IST)07 Aug 2019

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; വയനാട്ടില്‍ മണ്ണിടിച്ചില്‍, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. മലബാര്‍ മേഖലയിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയില്‍ പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. വയനാട്ടില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ന് അവധിയാണ്. കെടുതികൾക്ക് സാധ്യതയുള്ളതിനാൽ   അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. Read More

15:00 (IST)07 Aug 2019

തെളിവുകള്‍ ശ്രീറാം കൊണ്ട് വരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്‌റ്റേയില്ല. സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും. വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം ഇതിനായി തേടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. Read More

14:26 (IST)07 Aug 2019

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സന്ദേശങ്ങള്‍ അയച്ചത് പൊലീസുകാരൻ

പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികളെ സഹായിച്ചവരില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍. വിഷയത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടാം റാങ്കുകാരന്‍ പ്രണവിന് ഫോണ്‍ സന്ദേശം അയച്ചത് പൊലീസുകാരനായ ഗോകുല്‍ വി.എം.ആണെന്ന് കണ്ടെത്തി. പ്രണവിന്റെ അയല്‍ക്കാരന്‍ കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍. Read More

13:54 (IST)07 Aug 2019

കാര്‍ഷിക വായ്പ മൊറട്ടോറിയം തുടരും; റവന്യു റിക്കവറി നടപടികൾ മരവിപ്പിച്ചു

സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. അത് വരെ റവന്യു റിക്കവറി നടപടികൾ മരവിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വായ്പകൾ പുനക്രമീകരിക്കാത്തതിന്‍റെ പേരിൽ റിക്കവറി നടപടികൾ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. പുനക്രമീകരിക്കാത്ത വായ്പകൾക്ക് മൊറട്ടോറിയം ലഭ്യമാക്കാൻ വായ്പകൾ പുതുക്കി നൽകാനാണ് തീരുമാനം. Read More

12:44 (IST)07 Aug 2019

സഭാതർക്കം: സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ

മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സർക്കാരിന് ഓർത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് സർക്കാരിന് ഓർത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്. മലങ്കര അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്. 2017 ജൂലൈയിലാണ് വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. Read More

12:07 (IST)07 Aug 2019

ശബരിമലയില്‍ അക്രമം നടത്തിയവര്‍ ‘പൊതുശല്യക്കാര്‍’; 14 പേര്‍ക്ക് സമന്‍സ്

ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമുള്ളതായി റിപ്പോര്‍ട്ടുകള്‍. സമരങ്ങളിലും അക്രമ സംഭവങ്ങളിലും പ്രതികളാക്കപ്പെട്ടവരെ പൊതുശല്യക്കാര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ 14 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് സമന്‍സ് ലഭിക്കാനാണ് സാധ്യത. Read More

11:53 (IST)07 Aug 2019

പുറത്തു പോകേണ്ടി വന്നാൽ വെറുതെ ഇറങ്ങില്ല; സിസ്റ്റർ ലൂസി അന്ന് പറഞ്ഞത്

സന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ ഒടുവിൽ സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു. നേരത്തേ മുതൽ പുറത്താക്കൽ ഭീഷണി നിലനിന്നിരുന്നു. എന്നാൽ, സഭയിൽ നിന്നും പുറത്തു പോകേണ്ടി വന്നാൽ താനങ്ങനെ വെറുതേ പോകില്ലെന്ന് സിസ്റ്റർ ലൂസി നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യൻ എക്‌സ‌്‌പ‌്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിസ്റ്റർ ലൂസി ഇക്കാര്യം പറഞ്ഞത്. Read More

11:10 (IST)07 Aug 2019

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾക്ക്‌ മാറ്റം ഉണ്ടായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. Read More

11:09 (IST)07 Aug 2019

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭ ഒഴിഞ്ഞുപോകണമെന്ന് ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂപ്പീരിയര്‍ ജനറലാണ് സിസ്റ്റല്‍ ലൂസിയെ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു.  Read More

11:08 (IST)07 Aug 2019

അക്ഷയ AK-407 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-40 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ നറുക്കെടുപ്പ് ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. Read More

10:46 (IST)07 Aug 2019

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. ഇന്ന് തന്നെ ജില്ലാ കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നാണ് സൂചന. മദ്യപിച്ചത് കണ്ടെത്താനായിട്ടില്ലെങ്കിലും നരഹത്യാ കുറ്റം നിലനിൽക്കുമെന്നാണ് സർക്കാർ വാദം. ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. Read More

Kerala News Highlight: പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം. പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലർച്ചെയായിരുന്നു സംഭവം

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾ ഒന്നാം പ്രതിയും ഭരണകക്ഷിയായ സിപിഎംന്റെ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരന്റെ അടുത്ത അനുയായികൾ ആണന്നും ഇവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടന്നും ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്.

ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ടന്നും പ്രതികൾ വീടാക്രമണക്കേസിൽ വരെ ഉൾപ്പെട്ടവരാണന്നും പ്രതികകളുടെ ജീവനു ഭീഷണി ഉണ്ടന്നും കോടതി വ്യക്തമാക്കി. ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രജ്ഞിത് ,പതിനൊന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. ഗൂഡാലോചനക്ക് തെളിവായി പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ ഉണ്ടെന്നും, മുരളിക്ക് കേസിലെ പതിനാലാം പ്രതിയുമായി ബന്ധമുണ്ടന്നതിന് സാക്ഷിമൊഴി ഉണ്ടന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 august 07 weather crime traffic train airport

Next Story
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കുംSreeram Venkittaraman, ശ്രീറാം വെങ്കിട്ടരാമൻ, Devikulam Sub collector, ദേവികുളം സബ് കളക്ടർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express