Kerala News Highlights: പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രിയും സിപിഎമ്മും; മുല്ലപ്പള്ളി

Kerala News Highlights: പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും മുല്ലപ്പള്ളി

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, covid-19 package, kerala, pinarayi vijayan, kpcc president, mullappally ramachandran,കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

Kerala News Highlights: തിരുവനന്തപുരം: പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം. പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തിനു മുന്‍പുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചാ നിരക്ക് വീണ്ടെടുത്ത് ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) കേരളത്തിലെത്തിയ വിദേശ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 14.81 ശതമാനം വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 639,271 സഞ്ചാരികളാണ് അധികമായെത്തിയത്.

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും 15.05 ശതമാനം വളര്‍ച്ച നേടാനായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 41,49,122 ആഭ്യന്തര സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം 47,73,739 സഞ്ചാരികളെത്തിയത്. 2019 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ആകെ 46,12,937 വിനോദസഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 43,18,406 സഞ്ചാരികളുണ്ടായിരുന്നു

Live Blog

Kerala News Highlights in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














20:59 (IST)06 Aug 2019





















സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ വേഗതയിലാണ് ശ്രീറാം വാഹനം ഓടിച്ചത്: വഫ ഫിറോസ്

മദ്യം കുടിക്കുന്നതിന്റെ മണം തനിക്കറിയില്ലെന്നും എന്നാല്‍ വാഹനാപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎ‌‌‌‌സിനെ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു എന്നും അപകട സമയത്ത് കാറിലുണ്ടായിരുന്ന വഫ ഫിറോസ്. ശ്രീറാമിനെ ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണോ എന്നറിയില്ലെന്നും റിപ്പോര്‍ട്ട് വരുമ്പോള്‍ വേണം അത് തെളിയാനെന്നും വഫ ഫിറോസ് പറഞ്ഞു. ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലിലെ ‘പോയിന്റ് ബ്ലാങ്ക്’ എന്ന പരിപാടിയിലാണ് വഫ ഫിറോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.  മൊഴിയില്‍ കള്ളം പറഞ്ഞിട്ടില്ല. രാത്രി ആയതിനാല്‍ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ വേഗതയിലാണ് ശ്രീറാം വാഹനം ഓടിച്ചത്. സ്പീഡ് ഉണ്ടായിരുന്നു. കയ്യില്‍ കണ്‍ട്രോള്‍ നില്‍ക്കുമെന്ന് ശ്രീറാമിന് തോന്നി കാണും. എന്നാല്‍, ബ്രേക്ക് കിട്ടി കാണില്ല. അല്ലാതെ ആരും മനപൂര്‍വ്വം ചെയ്യില്ലല്ലോ എന്നും വഫ ചോദിച്ചു.

20:15 (IST)06 Aug 2019





















മഴ കനക്കുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

കേരളത്തില്‍ മഴ കനക്കുന്നു. വടക്കന്‍ ജില്ലകളിലാണ് മഴയുടെ ശക്തി കൂടുതല്‍. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 08 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 06 ന് മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ഓഗസ്റ്റ് 07 ന് എറണാകുളം ,ഇടുക്കി , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ ജില്ലകളിലും, ഓഗസ്റ്റ് 08 ന് തൃശ്ശൂര്‍, പാലക്കാട് , വയനാട് , കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് 09 ന് ഇടുക്കി, തൃശ്ശൂര്‍ , മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

19:28 (IST)06 Aug 2019





















ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂക സാക്ഷിയായി: ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമന്  എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പൊലീസിന്‍റെ ഗുരുതര വീഴ്ചമൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്  കളയാന്‍  സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍  ഇടപെട്ടുവെന്ന ആരോപണം ശരിവയ്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു. തുടക്കം മുതലെ പൊലീസ് ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍  നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂക സാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

18:14 (IST)06 Aug 2019





















ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും

കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുക. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 30 സെ.മീ വീതം നാളെ ഉയര്‍ത്തും. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയരുമെന്ന് അതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

17:48 (IST)06 Aug 2019





















മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും നാളെ ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

17:39 (IST)06 Aug 2019





















ജങ്കാറിലേക്ക് കയറ്റവേ ബൈക്ക് കത്തി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ഫൊട്ടോ-വികാസ് രാംദാസ്

കൊച്ചി: ജങ്കാറിലേക്ക് കയറ്റവേ ബൈക്ക് കത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സഭവം. തൃശൂര്‍ സ്വദേശി മുഹമ്മദിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് പൂര്‍ണമായും കത്തി നശിച്ചത്. വാഹനത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ജങ്കാറിലേക്ക് കയറ്റുന്നതിനു മുന്‍പ് ടിക്കറ്റ് എടുക്കാന്‍ പോയപ്പോഴാണ് സംഭവം. ടിക്കറ്റ് എടുത്ത് വന്ന് വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതും വാഹനത്തില്‍ നിന്ന് പുക വരാന്‍ തുടങ്ങി. വാഹനം നന്നായി ചൂടായതുപോലെയും അനുഭവപ്പെട്ടു. ജങ്കാറിലേക്ക് കയറ്റാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് വന്നാണ് ഒടുവില്‍ തീ അണച്ചത്. അപ്പോഴേക്കും ബുള്ളറ്റ് പൂര്‍ണമായും കത്തി നശിച്ചു.

പൂർണമായും കത്തി നശിച്ച ബെെക്ക്, ഫൊട്ടോ-വികാസ് രാംദാസ്

17:11 (IST)06 Aug 2019





















പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും: മുല്ലപ്പള്ളി

പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം.  പിഎസ്‍സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

16:45 (IST)06 Aug 2019





















ഓഗസ്റ്റ് 12 ന് അവധി പ്രഖ്യാപിച്ചു

പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകളടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 12 ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു

16:20 (IST)06 Aug 2019





















ശ്രീറാമിന് ജാമ്യം

മാധ്യമ പ്രവർത്തകനായ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനപകട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. കസ്റ്റഡിയില് വിട്ടു കിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി 

13:40 (IST)06 Aug 2019





















പിഎസ്‌സി പരീക്ഷ ക്രമക്കേട്: ആദ്യ റാങ്കുകാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തും

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തിയെന്ന് പിഎസ്‌സി. യൂണിവേഴ്സി‌റ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പിഎസ്‌എസി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് നിയമന നടപടികൾ നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

11:49 (IST)06 Aug 2019





















ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ മദ്യപിച്ചിരുന്നില്ലെന്നും തനിക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ, മാധ്യമ സമ്മർദ്ദമാണെന്നുമാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെടും. അതേസമയം മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവിൽ തുടരുകയാണ്. Read More

11:05 (IST)06 Aug 2019





















കനത്ത മഴ: വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ

വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിൽ ഇന്നലെ രാത്രി ചെറിയ ഉരുൾപൊട്ടലും വലിയ മണ്ണിടിച്ചിലും ഉണ്ടായി. സംഭവത്തെ തുടർന്ന് മേൽമുറി ഭാഗത്ത് നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പത് മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേൽമുറിയിൽ ഇന്നലെ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് തന്നെ  വീണ്ടും ഉരുൾപൊട്ടിയത്.

11:04 (IST)06 Aug 2019





















ഉത്തരക്കടലാസ് ചോർച്ച: അന്വേഷണം അധ്യാപകരിലേക്കും

ഉത്തരക്കടലാസ് ചോർച്ചയിൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ നസീമിനെയും പ്രണവിനെയും പ്രതി ചേർക്കും. അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയതായി ശിവരഞ്ജിത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണ് കടത്തിയതെന്നും ശിവരഞ്ജിത് പറഞ്ഞിരുന്നു.

10:17 (IST)06 Aug 2019





















സ്ത്രീ ശക്തി SS-169 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-169 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. Read More

09:51 (IST)06 Aug 2019





















മന്ത്രിയുടെ വാഹനപരിശോധനയിൽ കുടുങ്ങി എംഎൽഎ; തൽക്കാലത്തേക്ക് വിടുന്നെന്ന് മന്ത്രി

ഹെൽമിറ്റില്ലാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിയമം തെറ്റിക്കുന്നവരെയെല്ലാം തടഞ്ഞ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് എത്തുന്നത്. സീറ്റ് ബെൽറ്റ് ഇടാതെയായിരുന്നു എംഎൽഎയുടെ യാത്ര. കൈയ്യോടെ പൊക്കിയ മന്ത്രിയുടെ വക ഉപദേശം. ഇന്നത്തെ ദിവസം ആയതിനാൽ ബോധവത്കരണം എന്ന് പറഞ്ഞ് മന്ത്രി എംഎൽഎയെ പോകാൻ അനുവദിച്ചു. Read More

09:34 (IST)06 Aug 2019





















എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ സംസ്കാരം ഇന്ന്

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയിലാണ് സംസ്‌കര ചടങ്ങുകൾ നടക്കുക. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പരേതയായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അനിത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. അതിനു ശേഷം വിദഗ്ധ ചികിത്സകള്‍ക്ക് വിധേയയായി. Read More

Kerala News Highlights: തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്ര്‌ത്യേക പൊലീസ് സംഘം. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പൊലീസിനെതിര ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും.

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. പരീക്ഷയിൽ തട്ടിപ്പ് നടന്നെന്ന് തെളിഞ്ഞെന്നും അതിനാൽ സിബിഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎസ്‌സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകർന്നുവെന്നും പരീക്ഷയിൽ ക്രമക്കേട് നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരിലേക്കും പിഎസ്‌സി ചെയർമാനിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്ഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്‌സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന് പിന്നിൽ തട്ടിപ്പുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയിൽ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. ശിവരജ്ഞിത്തിൻറെയും പ്രണവിൻറെയും മൊബൈലേലിക്ക് പരീക്ഷാ സമയത്ത് തുടർച്ചയായി ഉത്തരങ്ങൾ എസ്എംഎസായി എത്തിയെന്നാണ് കണ്ടെത്തൽ. ഇത് ചോദ്യപേപ്പർ ചോർന്ന് പുറത്തുപോയതിന്റെ തെളിവാണെന്നാണ് കണ്ടെത്തൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 august 06 weather crime traffic train airport

Next Story
എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ സംസ്കാരം നടന്നുTomin J Thachankary, ടോമിൻ ജെ തച്ചങ്കരി, Tomi J Thachankarys Wife Passes Away, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി, Anitha Thachankary, funeral, അനിത തച്ചങ്കരി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com