scorecardresearch
Latest News

Kerala News Highlights: ബഷീറിന്റെ മരണത്തിനിടയായ വാഹനാപകടം; പ്രത്യേക അന്വേഷണ സംഘം

Kerala News Highlights, Kerala Weather, Traffic News: പൊലീസിനെതിര ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും.

മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു, Journalist dead, വാഹനാപകടം, Car Accident, Accident, മാധ്യമപ്രവർത്തകൻ മരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ, Sriram Venkitaraman, ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, Sriram Venkitaraman IAS, ഐഇ മലയാളം, iemalayalam

Latest Kerala News Highlights: തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്ര്‌ത്യേക പൊലീസ് സംഘം. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പൊലീസിനെതിര ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും.

വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദൻ പിടിയിലായി. ഏറെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കർണാടകയിൽ ഒളിവൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലായത്. ജൂലൈ 21-ാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം














22:17 (IST)05 Aug 2019





















കെഎം ബഷീറിന്റെ മരണത്തിനിടയായ വാഹനപകടം; പ്രത്യേക അന്വേഷണ സംഘം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്ര്‌ത്യേക പൊലീസ് സംഘം. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പൊലീസിനെതിര ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും.

22:09 (IST)05 Aug 2019





















പി.എസ്.സി പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തി

പൊലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി പി.എസ്.സി. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായാണ് പി.എസ്.സി കണ്ടെത്തിയത്. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ പി.എസ്.സി ശുപാര്‍ശ ചെയ്തു. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

19:41 (IST)05 Aug 2019





















അമ്പലവയലിലെ സദാചാര ആക്രമണം: മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ

അമ്പലവയലിലെ സദാചാര ആക്രമണം: മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ

കൽപറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദൻ പിടിയിലായി. ഏറെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കർണാടകയിൽ ഒളിവൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലായത്. കഴിഞ്ഞ 21-ാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

19:17 (IST)05 Aug 2019





















ബഷീറിന്‍റെ മരണം: മ്യൂസിയം എസ്ഐക്ക് സസ്പെന്‍ഷന്‍; അന്വേഷിക്കാൻ പ്രത്യേക സംഘം

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ സസ്പെന്‍റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. 

19:10 (IST)05 Aug 2019





















ശ്രീറാം മദ്യപിച്ചിരുന്നു, കാറുമായി കവടിയാർ വരാൻ പറഞ്ഞു; വഫയുടെ രഹസ്യ മൊഴി പുറത്ത്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രികയുടെ മൊഴി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയിൽ വഫ ഫിറോസ് വ്യക്തമാക്കുന്നു. ബഹ്‌റൈനിൽ നിന്നും ഒരുമാസത്തെ അവധിക്ക് എത്തിയതാണ് താനെന്നും ശ്രീറാം തന്റെ സുഹൃത്താണെന്നും വഫ മൊഴി നൽകി.

18:19 (IST)05 Aug 2019





















Kerala Weather: മഴ തുടരും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷ്വദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 6,7,8,9 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8 ന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

17:06 (IST)05 Aug 2019





















ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: വി.എസ് അച്യുതാനന്ദൻ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നുവെന്ന് വി എസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.  “ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു,” വിഎസ് കുറിച്ചു. Read More

16:12 (IST)05 Aug 2019





















ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചത്. സർവേ ഡയറക്ടർ സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറിക്ക് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. Read More

15:08 (IST)05 Aug 2019





















കശ്മീര്‍ ഒരു തുടക്കം മാത്രം, അവസാന ഇടതുപക്ഷക്കാരനും മരിച്ചുവീഴും വരെ പൊരുതും: ഡിവൈ‌എഫ്‌ഐ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐ. കശ്മീര്‍ ഒരു തുടക്കം മാത്രമാണെന്നും മതേതരത്വം ഇല്ലാതാക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈ‌എഫ്‌ഐയുടെ നേതൃത്വത്തില്‍ മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More

14:20 (IST)05 Aug 2019





















ശ്രീറാമിന്റെ കാര്യത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നു: മുല്ലപ്പള്ളി

മാധ്യമപ്രവർത്തകൻ കെബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളതെന്നും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സർക്കാർ മനസ്സിലാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.  പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

14:04 (IST)05 Aug 2019





















ഈ പൊലീസിനെ തിരുത്തുക തന്നെ വേണം: സിപിഐ

കേരള പൊലീസിനെതിരെ വിമര്‍ശനം തുടര്‍ന്ന് ഭരണകക്ഷി പാര്‍ട്ടിയായ സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് സിപിഐ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയായ കേസിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമാണ് ജനയുഗത്തിലെ ഇന്നത്തെ എഡിറ്റോറിയല്‍. ഈ പൊലീസിനെ തിരുത്തുക തന്നെ വേണം എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. എറണാകുളത്ത് ലാത്തിച്ചാര്‍ജിനിടെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരുക്ക് പറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ചും പൊലീസിനെ വിമര്‍ശിച്ചും നേരത്തെ ജനയുഗത്തില്‍ മറ്റൊരു എഡിറ്റോറിയല്‍ നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് കേരള പൊലീസിനെ വിമര്‍ശിച്ചുള്ള പുതിയ എഡിറ്റോറിയല്‍. Read More

12:27 (IST)05 Aug 2019





















സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

സ്വർണ്ണവില  സർവ്വകാല റെക്കോർഡിൽ. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.  കേരളത്തിൽ അടുത്ത  രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

12:20 (IST)05 Aug 2019





















പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്

വടശ്ശേരിക്കരയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ആങ്ങമൂഴി അടൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

11:56 (IST)05 Aug 2019





















ശ്രീറാമിന്റെ കാര്യത്തില്‍ അടിമുടി വീഴ്ച: സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ മ്യൂസിയം പൊലീസിന് അടിമുടി വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മ്യൂസിയം എസ്‌ഐ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകിയതായും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ച ഉണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല എന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ട് നല്‍കി. Read More

11:56 (IST)05 Aug 2019





















വിൻ വിൻ W-524 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-524 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More

09:54 (IST)05 Aug 2019





















ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും അതുവഴി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. സര്‍വീസില്‍ നിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. കേസില്‍ പെട്ട് ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് നിയമം. ഇന്ന് തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങാനാണ് സാധ്യത. ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് ചീഫ് സെക്രട്ടറിക്ക് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും. Read More

09:53 (IST)05 Aug 2019





















എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ സംസ്‌കരിക്കും. പരേതയായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അനിത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. അതിനു ശേഷം വിദഗ്ധ ചികിത്സകള്‍ക്ക് വിധേയയായി. Read More

Kerala News Live Updates: തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ മു​ൻ എം​പി എ. ​സ​മ്പ​ത്തി​നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി ഡ​ൽ​ഹി​യി​ൽ നി​യ​മി​ച്ച​തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി സമ്പ​ത്ത് പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ൾ യു​ഡി​എ​ഫ് എം​പി​മാ​ർ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാനത്തെ അപകട നിരക്കും അപകടമരണ നിരക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹനപരിശോധനയക്ക് തുടക്കം. ഓരോ തീയതിയും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നതടക്കം എല്ലാ നിയമലംഘനങ്ങള്‍ക്കും പിടി വീഴും.

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായാണ് പരിശോധന. ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക്, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പരിശോധിക്കുക.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി ഇപി ജയരാജൻ. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ല. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്നും ഇപി ജയരാജൻ പറഞ്ഞു. ധാര്‍മ്മികതയുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോകാനാണ് ശ്രീറാം തയ്യാറാകേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീർ മരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 august 05 weather crime traffic train airport