Latest Kerala News Highlights: തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ സിപിഎം ഗവര്‍ണര്‍ ആര്.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സിപിഎം ആരോപിച്ചു. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് സംഘപരിവാര്‍ ആഭിമുഖ്യമുളളവരെ നിയമിച്ചെന്നാണ് ആരോപണം.
സെനറ്റിലേക്കുള്ള രണ്ടു സിപിഎം പ്രതിനിധികളെ ഒഴിവാക്കി പകരം ആര്‍എസ്എസ് ആഭിമുഖ്യമുള്ളവരെ ഗവര്‍ണര്‍ നിയമിച്ചു. ഷിജു ഖാനെയും അഡ്വ ജി. സുഗുണനേയുമാണ് ഒഴിവാക്കിയത്.
എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സിപിഐ കമ്മീഷനെ നിയോഗിച്ചു. ഡിഐജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. കെ.പി.രാജേന്ദ്രന്, വി.ചാമുണ്ണി, പി.പി.സുനീര്‍ എന്നിവരടങ്ങുന്നതാണ് കമ്മീഷന്. ഇന്ന് രാവിലെ നടന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം.
ലാത്തിച്ചാര്‍ജ് വിഷയം ഉണ്ടായപ്പോള്‍ തന്നെ അതില്‍ ഇടപെട്ടതായും മുഖ്യമന്ത്രിയെ കാര്യം അറിയിച്ചതായും കാനം രാജേന്ദ്രന് യോഗത്തില്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും കാനം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രസ്താവനകളെ കുറിച്ചും കമ്മീഷന് പരിശോധിക്കും.
ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു.
മലപ്പുറം വളാഞ്ചേരി ചോറ്റൂരിൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തുവെച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
യുഎപിഎ ബില്ലിനെതിരെ എളമരം കരീം എംപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ഭരണകൂടത്തെ എതിര്‍ക്കുന്ന ആരേയും നിയമം ദുരുപയോഗം ചെയ്ത് അകത്താനാകുമെന്ന് കരീം പറഞ്ഞു. ബില്‍ ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ ബില്‍ നിലവില്‍ വരുന്നതോടെ വലിയ തോതിലുള്ള അനീതിയിലേക്കും അപമാനിക്കലിലേക്കും നീങ്ങുമെന്നും കരീം പറഞ്ഞു. എന്‍ഐഎയ്ക്ക് ഏത് സംസ്ഥാനത്തും അതത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ തന്നെ കടന്നു ചെല്ലാനും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കുന്നതാണെന്നും കരീം പറഞ്ഞു. അതേസമയം, ബിജെപി നയിക്കുന്ന സര്‍ക്കാര്‍ സനാദന് സന്‍സ്ഥ പോലുള്ള തീവ്ര സംഘടനങ്ങളോട് മൃദുസമീപനം കാണിക്കുകയാണെന്നും കരീം പറഞ്ഞു.
കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള സിപിഎമ്മിന്റെ രണ്ട് പ്രതിനിധികളെ ഗവര്‍ണ്ണര്‍ ഒഴിവാക്കിയതിനെതിരെ സിപിഎം. കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് ശുപാര്‍ശ ചെയ്ത രണ്ടുപേരെ ഒഴിവാക്കി മറ്റുരണ്ടുപേരെ കൂട്ടിച്ചേര്‍ത്ത ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് സമ്മര്‍ദ്ദനത്തിന് വഴങ്ങിയെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഷിജു ഖാന്, അഡ്വ ജി സുഗുണന് എന്നിവരെയാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. കൂടാതെ സെനറ്റിലേക്ക് ഉള്‍പ്പെടുത്തിയ മറ്റുരണ്ടുപേര്‍ക്കും സംഘപരിവാര്‍ ബന്ധമുണ്ടെന്നും സിപിഎം ആരോപിക്കുന്നു.എഴുത്തുകാരുടെ വിഭാഗത്തിൽ ആയിരുന്നു ഷിജു ഖാനെ ഉൾപ്പെടുത്തിയത്. അഭിഭാഷക വിഭാഗത്തിൽ ആണ് അഡ്വ.ജി സുഗുണന്റെ പേര് നിർദേശിച്ചത്.
എസ്ഡിപിഐ അക്രമങ്ങളെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ല. എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എആർ ക്യാംപിലെ പൊലീസുകാരന്റെ ആത്മഹത്യയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിൽ തൃപ്തിയില്ലെന്ന് കുമാറിന്റെ കുടുംബം. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കുമാറിന്റെ ഭാര്യ പറഞ്ഞു.
കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസുകാരന് കുമാറിന്റെ ആത്മഹത്യയില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എസ്പി ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു. ആരോപണ വിധേയരായ ഏഴ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സീനിയര്‍ സിപിഒ എം.മുഹമ്മദ് ആസാദ്, എഎസ്ഐമാരായ എന്‍.റഫീഖ്, പി.ഹരിഗോവിന്ദ്, സിപിഒമാരായ ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സ്വർണപ്പണയത്തിന്മേൽ കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകി. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്.
എറണാകുളം ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച. റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ എന്നിവരാണ് ചർച്ച നടത്തുന്നത്.
എറണാകുളം ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സിപിഐ കമ്മീഷനെ നിയോഗിച്ചു. ഡിഐജി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. കെ.പി.രാജേന്ദ്രന്, വി.ചാമുണ്ണി, പി.പി.സുനീര്‍ എന്നിവരടങ്ങുന്നതാണ് കമ്മീഷന്. ഇന്ന് രാവിലെ നടന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം.
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ പെയ്തതുമില്ല. പാലക്കാട്, ചിറ്റൂർ, പിറവം എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു. Read More
മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്ന് കോടിയേരി പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്ലീം സമുദായത്തിലെ അനാചാരത്തോട് അശേഷം യോജിപ്പില്ലെന്ന് കോടിയേരി പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അനാചാരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു. Read More
മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ കന്യാകുമാരി സ്വദേശി ഡി.ഫ്രാൻസിസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. കേസിനാവശ്യമായ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചത് ഫ്രാൻസിസിന്റെ അഭിഭാഷകനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഇതിന് അനുവദിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ വാദം കേൾക്കലിൽ നിർദേശിച്ചിരുന്നു. Read More
ലോക്സഭയില്‍ പോക്സോ നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ മലയാളത്തില്‍ പ്രസംഗിച്ച് എംപി രമ്യ ഹരിദാസ്. ഉന്നാവ് വിഷയം പരാമര്‍ശിച്ചായിരുന്നു രമ്യ ഹരിദാസ് ബിജെപിക്കെതിരെ പ്രസംഗിച്ചത്. പോക്സോ നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എംഎല്‍എ പീഡനക്കേസില്‍ കുറ്റക്കാരനായി നില്ക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ബില്‍ ലോക്സഭയില്‍ എത്തിയത് വിരോധാഭാസമാണെന്ന് രമ്യ ചൂണ്ടിക്കാട്ടി. Read More
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ സാധ്യത. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനയാണ് പാല് വില കൂട്ടാന്‍ കാരണമെന്നാണ് മില്‍മ പറയുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളം എന്നിവയുടെ വില ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ സര്‍ക്കാര്‍ പാല്‍വില ഇന്‍സെന്റീവ് നല്കി കര്‍ഷകരെ സഹായിക്കണം. അല്ലാത്ത പക്ഷം മില്‍മ അധികം വൈകാതെ തന്നെ പാല്‍വില വര്‍ധനയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. Read More
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈ അപ്പീൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് അംഗീകരിച്ചുകൊണ്ട് സിംഗിൾ ബഞ്ചിന്റെ വിധി റദ്ദാക്കി. അതിനിടെ, നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ കുടുംബം അറിയിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്. Read More
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-132 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ അറിയാം. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More