Kerala News August 1st Highlights: കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവും യുവതിയും സദാചാരാക്രമണത്തിന് ഇരകളായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കേസിലെ പ്രധാനപ്രതി സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ലോഡ്ജ് നടത്തിപ്പുകാരനാണ് കുമാര്‍. ഇയാളെ ഇന്ന് അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇയാള്‍ സജീവാനന്ദനൊപ്പം യുവതി താമസിച്ചിരുന്ന മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു. മുഖ്യപ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി പരിഗണിക്കും.
Live Blog
Kerala News August 1st Highlights in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏർപ്പെടുത്തുക. 12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നീ ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവയ്ക്കും ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ, പെയിന്റ് എന്നിവയ്ക്കെല്ലാം ഒരു ശതമാനം വില കൂടും.
പ്രതിഷേധത്തിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭ പാസാക്കി. രണ്ട് ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. 51 നെതിരെ 101 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കിയതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കുകയും ഇതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എം.ഡി കോഴ്സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യും. പി.ജി പ്രവേശനത്തിന് എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ മാനദണ്ഡമാക്കും.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പഠിപ്പ് മുടക്കും. ഇന്ന് രാത്രിമുതല്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും രണ്ട് വിദ്യാര്‍ഥികള്‍ വീതം നിരാഹാര സമരം തുടങ്ങും. സമരത്തിന്റെ രണ്ടാംഘട്ടത്തില്‍ ഡോക്ടര്‍മാരും സമരത്തിലേക്ക് നീങ്ങിയേക്കും.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ലേലം മാറ്റി വച്ചു. കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമാണ് ലേലം മാറ്റി വച്ചത്. അതേസമയം, മത്സരം നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ ആരംഭിക്കും. ഓഗസ്റ്റ് 10 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്നായിരുന്നു കൊച്ച് ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് ലേലം നടത്താന്‍ തീരുമാനിച്ചിരുന്നത്. ലേലത്തിനുള്ള രേഖകള്‍ വാങ്ങിയ 11 ഫ്രാഞ്ചൈസികളില്‍ മിക്കവര്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ലേലം മാറ്റിവച്ചത്. പുതിയ ലേല തിയ്യതി പിന്നീട് അറിയിക്കുമെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് അറിയിച്ചു.
ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നമ്മുടെ മനസ് മാറിയോ എന്ന് ഡിജിപി ജേക്കബ് തോമസ്. പൂര്‍വ്വാധികം ശക്തിയോടെ ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു എന്നും ജേക്കബ് തോമസ് പൊതുവേദിയില്‍ പ്രസംഗിച്ചു. വിവാദങ്ങള്‍ക്കിടെയാണ് ജോക്കബ് തോമസ് ജയ് ശ്രീറാം വിളിയുമായി പൊതുവേദിയില്‍ എത്തുന്നത്. തൃശൂരില്‍ നടന്ന ‘രാമായണ ഫെസ്റ്റ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജേക്കബ് തോമസ്. വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിക്കേണ്ടി വന്നേനെ എന്നും ജേക്കബ് തോമസ് പ്രസംഗത്തിനിടെ പറഞ്ഞു.
കാര്‍ഷിക-കാര്‍ഷികേതര വായ്‌പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്‌പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്നം നിലനില്‍ക്കുന്നത്.
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തന്നെ തുടരുന്നു. ഇന്നു ഏതാനും സ്ഥലങ്ങളിൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ മഴ പെയ്തില്ല. കണ്ണൂർ ഇരിക്കൂറിൽ 2 സെന്റിമീറ്ററും പാലക്കാടിലെ കൊല്ലങ്കോട്, കോഴിക്കോടിലെ കൊയിലാണ്ടി എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.
ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നതിനിടെ, യോഗം ചേരുന്ന അതേ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം. വിവരം കിട്ടിയ ഉടൻ സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും കെട്ടിടം അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല
എആര്‍ ക്യാംപിലെ ആദിവാസി പൊലീസുദ്യോഗസ്ഥന്‍ കുമാറിന്‍റെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും കുമാറിന്‍റെ ഭാര്യ സജിനി പറഞ്ഞു.
മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസില്‍ മുംബൈ കമ്പനിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേന്ദ്രഭരണപ്രദേശമായ ദാമനിലുള്ള റിഷി ടെക്ടെക്‌സിന്റെ ഓഫീസ് മന്ദിരമാണ് കോഴിക്കോട് നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
സഭാതർക്കം പരിഹരിക്കാൻ നിയോഗിച്ച ഇ പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓർത്തഡോക്സ്-യാക്കോബായ സഭാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നില്ല.
കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള വിമാനയാത്രാ നിരക്ക് വർധനയിൽ പരിഹാര നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ്സിംഗ് പുരി കേരളത്തിലെ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു. ഉത്സവ സീസണിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കും. കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി ചർച്ച നടത്താന്‍ വ്യോമയാന സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. എയർ ഇന്ത്യയുടെ ദില്ലി സര്‍വ്വീസ് പ്രതിദിനമാക്കും
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തന്നെ തുടരുന്നു. ഇന്നു ഏതാനും സ്ഥലങ്ങളിൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ മഴ പെയ്തില്ല. കണ്ണൂർ ഇരിക്കൂറിൽ 2 സെന്റിമീറ്ററും പാലക്കാടിലെ കൊല്ലങ്കോട്, കോഴിക്കോടിലെ കൊയിലാണ്ടി എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. ഓഗസ്റ്റ് 1, 2 തീയതികളിൽ കേരളത്തിലെ ഏതാനും ഇടങ്ങളിലും 3, 4, 5 തീയതികളിൽ നിരവധി പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 4, 5 തീയതികളിൽ അതിശശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒന്നു രണ്ടു ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. Read More
കാര്‍ഷിക-കാര്‍ഷികേതര വായ്‌പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്‌പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്നം നിലനില്‍ക്കുന്നത്. Read More
ആറ്റിങ്ങൽ മുൻ എംപി ഡോ.എ.സമ്പത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച നിയമനത്തിന് അംഗീകാരം നൽകിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സർക്കാരിന്റെ നിയമനം സംബന്ധിച്ച വിശദീകരണം. സമ്പത്തിനെ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിക്കാൻ പാര്‍ട്ടി നേരത്തെ അനുമതി നല്‍കിയിരുന്നു. Read More
കൊല്ലം ചിതറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റു. കാനൂർ സ്വദേശി റുക്സാന ഫാത്തിമയുടെ കാലിന് മുകളിലൂടെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-276 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ http://www.malayalam.indianexpress.comൽ അറിയാം. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. Read More
അഫ്ഗാനിസ്ഥാനിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നു എന്ന് സംശയിക്കപ്പെടുന്ന മലപ്പുറം സ്വദേശി അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ബന്ധുക്കൾക്ക് സന്ദേശമെത്തി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടെന്നാണ് സന്ദേശം. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് മുഹ്സിനെ 2017 ഒക്ടോബർ മാസം മുതലാണ് കാണാതായതെന്ന് പൊലീസ് പറയുന്നു. Read More