Latest Kerala News Live Updates: തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. പരിശോധനയില്‍ അയവുവരുത്തിയെന്ന് മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തല്ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൽക്കാലം നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാൻ സർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി ചില സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്ര, രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകൾ ഇതുവരെയും ഭേദഗതി നിയമം നടപ്പിലാക്കിയിട്ടില്ല.
ഉയർന്ന പിഴ ഈടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നും കോടിയേരി പറഞ്ഞു. വൻ അഴിമതിക്കാണ് കളമൊരുങ്ങന്നത്. ”പിഴത്തുക കൂടുമ്പോൾ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകൾ ഊരിപ്പോരാൻ നോക്കും. അപ്പോൾ ആ പണം ആർക്ക് പോയി?” കോടിയേരി ചോദിച്ചു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
Live Blog
നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തല്ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
Read More: വൻ അഴിമതിക്ക് അവസരമൊരുക്കുന്നു; മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം
മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎം രംഗത്ത്. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസെടുത്തു. ഭാര്യാ സഹോദരന്റെ വാട്സ്ആപ്പ് ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ വാട്സ്ആപ്പ് സന്ദേശം അയച്ചതായാണ് പരാതി. മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഡ്ലുവിലെ ബളിനീര്‍ ബി.എം അഷ്റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തത്.
താരം എന്നും നടന് എന്നും ഒരേ സമയം വിശേഷിപ്പിക്കാവുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാള്‍ – ജയസൂര്യ. പതിനേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ എത്തിയ ഈ നടന് തന്റെ ശരി- തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടും, വഴിയിടറുമ്പോള് ആത്മപരിശോധന നടത്തിയും, സൂക്ഷിച്ചും കണ്ടും, ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു. അതിനു പിന്നിലെ പ്രയത്നങ്ങളെക്കുറിച്ചും, സിനിമയിലും ജീവിതത്തിലും തന്നെ നയിക്കുന്ന ‘വാല്യൂസി’നെക്കുറിച്ചുമൊക്കെ ജയസൂര്യ മനസ്സ് തുറക്കുന്നു… Read More
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി രാജമലയിലാണ് സംഭവം. ഇന്നലെ അര്‍ധ രാത്രിയായിരുന്നു സംഭവം. വണ്ടിയില്‍ നിന്നും നിലത്ത് വീണ ഒന്നര വയസുകാരി തൊട്ടടുത്ത ചെക്ക് പോസ്റ്റിന് സമീപത്തേക്ക് ഇഴഞ്ഞു വരുന്നത് കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
കമ്പളിക്കണ്ടം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇന്നലെ രാത്രി പളനിയില്‍ നിന്നും മടങ്ങി വരികയായിരുന്നു ഇവര്‍. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് കുഞ്ഞ് ജീപ്പിന്റെ പിന്‍ഭാഗത്തില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. വന്യ ജീവികളുടെ ശല്യമുള്ള മേഖലയാണിത്.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. പാലായിൽ സമാന്തര തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മുന്നോട്ട് പോകാനൊരുങ്ങുന്ന ജോസഫിനെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം.