Kerala News Today Highlights: അയ്യപ്പ ഭക്‌തരുടെ വാഹനങ്ങൾ പമ്പ വരെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ്

Kerala News Today Highlights: സുരക്ഷാ കാരണങ്ങളാൽ നിലയ്‌ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ഇപ്പോൾ അനുമതിയുള്ളൂ

sabarimala, ശബരിമല യുവതി പ്രവേശനം, sabarimala women entry, ശബരിമല, സ്ത്രീ പ്രവേശനം, sabarimala protests, ശബരിമല പ്രതിഷേധം, sabarimala right wing protest, sabarimala verdict, lrd ayyappa, Pinarayi Vijayan, Hindu Aikya Vedi, india news ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
Sabarimala: Devotees wait to offer prayers at Lord Ayyappa temple on the first day of Malayalam month of 'Vrischikom,' in Sabarimala, Saturday, Nov. 17, 2018. Pilgrims, including children, queued up in large numbers since the temple opened at 3 am. (PTI Photo) (PTI11_17_2018_000015B)

Kerala News Today Highlights: കൊച്ചി: മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വാഹനങ്ങൾ പമ്പ വരെ അനുവദിക്കണമെന്ന ഹർജിയിലാണ് ദേവസ്വം ബോർഡ് അഭിപ്രായം വ്യക്തമാക്കിയത്. ഹർജിയിൽ കോടതി സർക്കാറിന്റെ നിലപാട് തേടി. സുരക്ഷാ കാരണങ്ങളാൽ നിലയ്‌ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ഇപ്പോൾ അനുമതിയുള്ളൂ. മാസപ്പൂജയ്ക്കും വിശേഷാൽ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിട്ടുണ്ട്.

യുഎപിഎ കേസുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നസ്വരം. സിപിഎം അംഗങ്ങള്‍ കൂടിയായിരുന്ന കുറ്റാരോപിതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരുവിഭാഗം നേതാക്കള്‍ എതിര്‍ത്തു. എന്നാല്‍, അറസ്റ്റിലായവര്‍ക്കെതിരെ സ്വീകരിച്ച നടപടി ശരിയെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി പറയുന്നത്. യുഎപിഎ നിലപാടിലും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്.

Live Blog

Kerala News Today Live Updates: ഇന്നത്തെ കേരള വാർത്തകൾ തത്സമയം


21:07 (IST)15 Nov 2019

കോഴിക്കോട് വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് 744 ലിറ്റര്‍ വ്യാജ കള്ള്

വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവ് എക്‌സൈസ് പിടിയില്‍. എസ്.എന്‍.ഡി.പി യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ വി.പി അശോകനാണ് എക്‌സൈസ് പിടികൂടിയത്. കോഴിക്കോട് കാരന്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്ന് വ്യാജ കള്ള് നിര്‍മ്മാണത്തിനുള്ള പഞ്ചസാര ലായനിയും പിടികൂടി.

19:22 (IST)15 Nov 2019

2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന്

ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.  മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഇവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അർഹമാക്കിയത്.

18:51 (IST)15 Nov 2019

കൂടത്തായി: മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. വടകര റൂറല്‍ എസ്‍പി കെ ജി സൈമണിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു യോഗം. കൂടത്തായി കൊലപാതകങ്ങളെല്ലാം തന്നെ വിഷം ഉള്ളില്‍ ചെന്നാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻമാർ, ഫോറൻസിക് സർജൻമാർ, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.

18:12 (IST)15 Nov 2019

മരട്ടിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് കൊണ്ടുവന്നിട്ടുള്ള ടാങ്ക് സ്ഥലത്തിറക്കാൻ തടസ്സം നിൽക്കരുതെന്ന്  കോടതി

മരട്ടിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ലോറിയിൽ കൊണ്ടുവന്നിട്ടുള്ള ടാങ്ക് സ്ഥലത്തിറക്കാൻ തടസ്സം നിൽക്കരുതെന്ന്  കോടതി. ആരെങ്കിലും തടസ്സം ഉണ്ടാക്കിയാൽ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു . പെട്രോൾ പമ്പ്സ്ഥാപിക്കലും പ്രവർത്തനവും മരട് വെടിക്കെട്ടിനെ ബാധിക്കുമോ എന്ന് കോടതി പരിശോധിക്കും . മരട് കൊട്ടാരം ക്ഷേത്രത്തേയും പരാതിക്കാരായ പ്രദേശവാസികളേയും കേസിൽ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു .

17:32 (IST)15 Nov 2019

കൊച്ചിയിലെ റോഡിലെ മരണക്കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡിലെ മരണക്കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് ഹൈക്കോടതി. അപകടങ്ങൾ ദിനംപ്രതി പെരുകുകയാണ് . യാത്രക്കാർ കുഴികളിൽ വീണ് മറ്റു വാഹനങ്ങൾ കയറി മരിക്കുകയാണ് .ആർക്കും ഒരു ഉത്തരവാദിത്തവുമില്ലന്നും കോടതി ചൂണ്ടിക്കാട്ടി . റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കോർപറേഷന് ഒരു പദ്ധതിയുമില്ലന്നും നിർമാണം എന്നു തുടങ്ങി എന്ന് തീരുമെന്ന് ആർക്കും ഒരു തിട്ടവുമില്ലന്നും കോടതി ചുണ്ടിക്കാട്ടി . റോഡ് നിർമാണത്തിന് മറ്റ് വകുപ്പുകളുടെ സഹകരണം കിട്ടുന്നില്ലന്ന് കോർപറേഷൻ അറിയിച്ചു.  അനുമതിക്ക് കാത്ത് നിർമാണം അടിയന്തരമായി പുർത്തിയാക്കാൻ  കോടതി കോർപറേഷനും ജിസിസിഎക്കും നിർദേശം നൽകി . നഗര പരിധിയിൽ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടന്ന് കോർപ്പറേഷൻ അറിയിച്ചു . സ്വീകരിക്കുന്ന നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു. ‘ പിഡബ്ളിയുഡി റോഡുകളുടെയും ദേശീയ പാതയിലേയും നിർമാണ പുരോഗതി വ്യക്തമാക്കി സർക്കാർ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു’

17:08 (IST)15 Nov 2019

മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

16:34 (IST)15 Nov 2019

ചെങ്ങന്നൂര്‍ കൊലപാതകം: സ്വര്‍ണവും പണവും കണ്ടെത്തി

ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ മോഷണത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ നിന്നും 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണവും പണവുമായി കൊൽക്കത്ത വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. 

15:14 (IST)15 Nov 2019

അയ്യപ്പ ഭക്‌തരുടെ വാഹനങ്ങൾ പമ്പ വരെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ്

മണ്ഡല കാലത്ത് അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വാഹനങ്ങൾ പമ്പ വരെ അനുവദിക്കണമെന്ന ഹർജിയിലാണ് ദേവസ്വം ബോർഡ് അഭിപ്രായം വ്യക്തമാക്കിയത്. ഹർജിയിൽ കോടതി സർക്കാറിന്റെ നിലപാട് തേടി. സുരക്ഷാ കാരണങ്ങളാൽ നിലയ്‌ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ഇപ്പോൾ അനുമതിയുള്ളൂ. മാസപ്പൂജയ്ക്കും വിശേഷാൽ അവസരങ്ങളിലും അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിട്ടുണ്ട്.

15:08 (IST)15 Nov 2019

നെടുമ്പാശേരി വിമാനത്താവളം അടച്ചിടും

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അറ്റകുറ്റ പണികള്‍ക്കായി നാല് മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച് 28 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകില്ല. സര്‍വീസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള 2,250 സര്‍വീസുകളില്‍ നാല് ആഭ്യന്തര സര്‍വീസുകളും ഒരു രാജ്യാന്തര സര്‍വീസുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

13:07 (IST)15 Nov 2019

സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സൗകര്യകുറവുള്ള ചില പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീപ്രവേശനത്തിനു തടസമുള്ളതെന്നും സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും ഏഴംഗ വിശാല ബഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കമാല്‍ ഫറൂഖി പറഞ്ഞു.

12:38 (IST)15 Nov 2019

സ്കൂള്‍ കായികോത്സവത്തിന് നാളെ കണ്ണൂരില്‍ കൊടിയേറും

63-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ കണ്ണൂരില്‍ കൊടിയേറും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ട് പറമ്പ് കാമ്പസിലെ സിന്തറ്റിക് ട്രാക്കിലാണ് മേള. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 98 ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

11:56 (IST)15 Nov 2019

ദേവസ്വം മന്ത്രിയുടെ പ്രതികരണം

സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകെെ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

11:45 (IST)15 Nov 2019

സർക്കാരിന് നിയമോപദേശം

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ അന്തിമ വിധി വരുംവരെ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത സര്‍ക്കാരിന് നിയമോപദേശം നല്‍കി. കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നതായും റിപ്പോർട്ടുകൾ. 

11:33 (IST)15 Nov 2019

ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അനധികൃത പണമിടപാട് ആരോപണം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി. ആരോപണം കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ എൻഫോഴ്‌സ്‌മെന്റിനെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞിന് ചുമതലയുള പാർട്ടി മാധ്യമ സ്ഥാപനത്തിലേക്ക് നോട്ട് നിരോധന കാലയളവിൽ പത്ത് കോടി നിക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം.

11:08 (IST)15 Nov 2019

ഇന്നത്തെ  സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 10 രൂപയും പവനു 80 രൂപയുമാണു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 72.15 എന്ന നിലയിലാണ്. Read More

11:06 (IST)15 Nov 2019

സർക്കാർ ഉണർന്നുപ്രവർത്തിക്കണമെന്ന് കെ.സുരേന്ദ്രൻ

ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ കൃത്യതയോടെ ചെയ്തു തീർക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ 

11:05 (IST)15 Nov 2019

പ്രതിയുടെ വീട്ടിൽ നിന്ന് മാർക്ക് ഷീറ്റ്

സ്വർണകടത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ മാർക്ക് ഷീറ്റുകൾ കണ്ടെത്തി. ഡിആർഐ പരിശോധനയിലാണ് മാർക്ക് ഷീറ്റ് ലഭിച്ചത്. ആറ് ഷീറ്റുകളാണ് ലഭിച്ചത്. ഇത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കെെമാറും

10:29 (IST)15 Nov 2019

എം.എം.മണിയെ പുലിവാലു പിടിപ്പിച്ച നാക്കുപിഴ

ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിലാണ് മന്ത്രി എം.എം.മണിക്ക് നാക്കുപിഴ പറ്റിയത് വിശദമായ വായന‌യ്‌ക്ക് 

09:51 (IST)15 Nov 2019

എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും. ശബരിമല വിധിയിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി അറിയിക്കും. 

09:50 (IST)15 Nov 2019

നാക്കുപിഴയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം.മണി

09:46 (IST)15 Nov 2019

ശബരിമല നട നാളെ തുറക്കും

മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ അന്തരീക്ഷം ഇല്ലാത്തതിനാല്‍ സാധാരണ നിലയിലായിരിക്കും സുരക്ഷ. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ അത് ഒഴിവാക്കും. സാധാരണ നിലയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയുണ്ടാകുക.

09:46 (IST)15 Nov 2019

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്. ശബരിമല വിഷയം ചർച്ചയാകും. യുഎപിഎ അറസ്റ്റിലെ നിലപാടും ചർച്ചയാകാൻ സാധ്യത. 

09:45 (IST)15 Nov 2019

വിധിയിൽ വ്യക്തത തേടി സർക്കാർ

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളാത്ത സാഹചര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനു ആശയക്കുഴപ്പമുണ്ട്. അതിനാല്‍ തന്നെ വിധിയില്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. വിധിയെപ്പറ്റി സുപ്രീം കോടതി അഭിഭാഷകനോടു തന്നെ സര്‍ക്കാര്‍ നിയമോപദേശം തേടും. വിധിയോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആരായും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ചര്‍ച്ചയാകും.

09:45 (IST)15 Nov 2019

യുവതികളെ തടയാനുറച്ച് കർമസമിതി

ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ തടയുമെന്നാണ് ശബരിമല കർമസമിതിയുടെ നിലപാട്. പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും കർമസമിതിയും ആചാര സംരക്ഷണ സമിതിയും രഹസ്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ആചാരലംഘനം നടത്താൻ ശ്രമിച്ചാൽ ശക്‌തമായി അതിനെ എതിർക്കാനാണ് കർമസമിതിയുടെയും ആചാരസംരക്ഷണ സമിതിയുടെയും നീക്കം.

Kerala News Today Live Updates: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിലെ സുപ്രീം കോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതിനാൽ തന്നെ വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിയമ വിദഗ്ധരുമായി ആലോചിക്കും. നിലവിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates traffic weather death kerala live news

Next Story
യുവതികളെ തടയാന്‍ കര്‍മസമിതിയെത്തും; ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com