Kerala News Today Highlights: തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്. ഉച്ചയോടെ ഡിസിപി ആദിത്യയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമൽ മുഹമ്മദ്, ടി.ശംഭു, അജ്മൽ, വിഘ്നേഷ്, ആർ.സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്യു പ്രസിഡന്റിനെയും പൊലീസിനെയും അക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ശബരിമലയിലെ ഭക്തജന തിരക്കിലും വർധനവ്. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടവേ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. നട തുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍. കഴിഞ്ഞ തവണ ഇതേസമയത്ത് വരുമാനം 21 കോടി മാത്രമായിരുന്നു. ഇന്ന് ഉച്ചവരെ ശബരിമലയിൽ എത്തിയ തീർഥാടകരുടെ എണ്ണം 80,000 ത്തിലേറെയാണ്.
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ നാളെ പുറത്തിറക്കും. നാളെ മുതൽ കർശന പരിശോധന നടത്തും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവ് നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹെെക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിഖുകാർക്കു മാത്രമാണ് ഇളവുള്ളത്.
സതേൺ നേവൽ കമാൻഡ് മിലിട്ടറി ഫൊട്ടോഗ്രഫി പുരസ്കാരം ഇന്ത്യൻ എക്സ്പ്രസ് ഫൊട്ടോഗ്രാഫർ അരുൾ ഹൊറിസോണിന്. മഹാരാഷ്ട്ര വെള്ളപ്പൊക്ക സമയത്ത് സൈന്യം നടത്തിയ രക്ഷാപ്രവർത്തനം വ്യക്തമാക്കുന്ന ചിത്രത്തിനാണ് പുരസ്കാരം.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനവും വടക്കൻ ആഥിപത്യം. പോയിന്റ് പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിക്കുകയാണ് കോഴിക്കോടും കണ്ണൂരും. തൊട്ടുപിന്നാലെ തന്നെ പാലക്കാടും എത്തിയതോടെ മത്സരം കൂടുതൽ ആവേശത്തിലായിട്ടുണ്ട്. മൂന്നാം ദിനവും കണികളുടെ നിറഞ്ഞ ഒഴുക്ക് വേദികളിലേക്കുണ്ടായി. വർഷങ്ങൾക്കു ശേഷം എത്തിയ സ്കൂൾ കലോത്സവത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കാസർഗോട്ടുകാർ. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 828 പോയിന്റ് വീതം നേടിയാണ് കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 825 പോയിന്രാണുള്ളത്. 819 നേടിയ തൃശൂർ മൂന്നാം സ്ഥാനത്തും 787 പോയിന്റുമായി എറണാകുളം നാലാം സ്ഥാനത്തുമാണ്.
കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായായിരിക്കും പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്. ഉച്ചയോടെ ഡിസിപി ആദിത്യയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമൽ മുഹമ്മദ്, ടി.ശംഭു, അജ്മൽ, വിഘ്നേഷ്, ആർ.സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്യു പ്രസിഡന്റിനെയും പൊലീസിനെയും അക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ഭാഗികമായിരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും ചില സ്ഥലങ്ങളിൽ മഴ ലഭിച്ചു. നെയ്യാറ്റൻകരയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, നാല് സെന്റിമീറ്റർ. നെടുമങ്ങാട്, കായങ്കുളം, എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്രെ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ കണ്ണൂർ, ആലപ്പുഴ, എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.
താന്‍ എന്തിനാണു മന്ത്രി എ.കെ.ബാലന്റെ ഓഫിസില്‍ പോയതെന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണമെന്ന് ബിന്ദു അമ്മിണി. ഭയം കൊണ്ടാണു താന്‍ ഓഫീസിലെത്തിയില്ലെന്നു മന്ത്രി പറയുന്നതെന്നും ബിന്ദു ആരോപിച്ചു. “ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകന് കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണു താന്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. അതു മറച്ചുവയ്ക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്,” ബിന്ദു പറഞ്ഞു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം RI 332952 എന്ന ടിക്കറ്റ് നമ്പരിനാണ്. പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേര്‍ക്ക്. ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. Read More
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഉച്ചവരെ 80,000 ത്തോളം പേർ മല ചവിട്ടി. ശബരിമല വരുമാനത്തിലും വൻ വർധനവ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഇന്ന് (നവംബർ 30) നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. Read More
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനാ നേതാക്കൾ വിധികർത്താക്കളാകരുതെന്നും നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗമിനുണ്ടെന്നും അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്നും നടൻ സലിം കുമാർ. Read More
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. വനിതാ ജഡ്ജി അധൃക്ഷയായ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കേസ് പരിഗണിച്ച് കൂടുതൽ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിലെ പ്രതികളിൽ ഒരാളായ സനൽ കുമാറിന്റെ ജാമ്യം ജസ്റ്റിസ് ഹണി എം. വർഗീസ് റദ്ദാക്കി. തുടർച്ചയായി മൂന്നുവട്ടം കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സനൽ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയത്. ജാമ്യക്കാർക്ക് കോടതി നോട്ടീസയച്ചു.
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് നടപടി.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി. കേസ് പരിഗണിക്കുന്നത് ജനുവരി ആറിലേക്ക് മാറ്റി
ചങ്ങനാശേരി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുനുള്ളില് മരിച്ച നിലയില്‍ കണ്ടെത്തി .ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന് നായര്‍ ഭാര്യ സരസമ്മ , ഇളയമകന് രാജീവ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്, കുടുംബ പ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണു ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.74 എന്ന നിലയിലാണ്. Read More
തിരുവനന്തപുരം കുന്നുകുഴിയില്‍ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവന് സമീപം ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നേകാൽ കിലോ സ്വർണവുമായി രണ്ടുപേരെ എയർ കസ്റ്റംസ് ഇൻറലിജൻസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കോടി പത്തുലക്ഷം രൂപയുടെ സ്വർണമാണ് അബുദാബിയിൽ നിന്ന് കൊണ്ടുവന്നത്. അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലൊളിപ്പിച്ചുമാണ് സ്വർണക്കടത്തിന് ശ്രമിച്ചത്.
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ നാളെ പുറത്തിറക്കും. നാളെ മുതൽ കർശന പരിശോധന നടത്തും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവ് നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹെെക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിഖുകാർക്കു മാത്രമാണ് ഇളവുള്ളത്.
കൊല്ലം അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ ബസുകള്‍ പിടിയില്‍. രണ്ട് ബസുകളാണ് ജില്ലാ അതിര്‍ത്തിയില്‍വച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ റാംജി കെ.കരണ്‍, രാജേഷ് ജി.ആര്, സേഫ് കേരള എംവിഐ ശരത് ഡി. എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ ലൈസൻസുകൾ പിടിച്ചെടുത്തു. ഡ്രെെവർമാരുടെ ലെെസൻസ് റദ്ദാക്കാനാണ് സാധ്യത. ബസുകളുടെ പെർമിറ്റും ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ നാളെ പുറത്തിറക്കും. നാളെ മുതൽ കർശന പരിശോധന നടത്തും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവ് നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹെെക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിഖുകാർക്കു മാത്രമാണ് ഇളവുള്ളത്.