Kerala News Today Highlights: തൃശൂർ: കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 1) തൃശൂർ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അവധി. എംജി സർവകലാശാല നാളെ (നവംബർ 1) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണമെന്നും ആത്മഹത്യയെന്നും പറയുന്നത്. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി
മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രതാ നിർദേശമാണ് സംസ്ഥാനത്തുള്ളത്. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം. കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കണം.
Live Blog
Kerala News Today Live Updates: ഇന്നത്തെ പ്രധാന കേരള വാർത്തകൾ
അതേസമയം, മണിവാസകത്തിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മദ്രാസ് ഹൈക്കോടതി മധുരി ഡിവിഷന്‍ ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. മൃതദേഹം കാണുന്നതുവരെ മറ്റ് നടപടികളുണ്ടാകരുതെന്ന് കേരള പൊലീസിനെ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ്.
കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് കടലില്‍പ്പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് ഫൈബര്‍ വള്ളങ്ങളിലായി മൂന്നുപേര്‍ വീതമാണ് കടലില്‍ പോയത്. കാണാതായ ആറുപേരില്‍ മൂന്നുപേര്‍ മലയാളികളും മൂന്നുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. വയനാട്, കണ്ണൂര്‍, തിരുവനന്തപുരം സ്വദേശികളാണ് കാണാതായ മൂന്ന് മലയാളികള്‍.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തിനായി മൂന്നംഗ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ കമ്മീഷനെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തിനായി നിയമിച്ചത്. ആറുമാസത്തിനകം കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ നിയമവിധേയമാക്കാനായി നിയമനിര്‍മ്മാണം നടത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. കേരളത്തില്‍ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സംസ്ഥാന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂണ്‍ എട്ടിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എല്‍.ഡി.ക്ലര്‍ക്ക്-സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയുടെ സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഈ ലിസ്റ്റിലുണ്ടാകും. ജാതി/ക്രിമിലയര്‍/സാമ്പത്തിക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ ജി.എസ് ഷൈലാമണി, പി.സി രവീന്ദ്രനാഥന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിനുവേണ്ടി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശ സര്‍വെ നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അനുമതി നല്‍കി. ഇതോടെ ആകാശ സര്‍വെ നടത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഡിജിസിഎ അനുമതിക്കു മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍) ലഭിച്ചിരുന്നു.
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് മണിക്കൂറില്‍ 13 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
നിലവില്‍ 12.3°N അക്ഷാംശത്തിലും 72.8°E രേഖാംശത്തിലും ലക്ഷദ്വീപിലെ അമിനിദിവിയില്‍ നിന്ന് 130 കിമീ ദൂരത്തിലും ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിമീ ദൂരത്തും കോഴിക്കോട് നിന്ന് വടക്ക്-പടിഞ്ഞാറ് 340 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ശക്തമായ ചുഴലിക്കാറ്റ് എന്നത് കാറ്റിന്റെ പരമാവധി വേഗത 90 കിമീ മുതല്‍ 117 കിമീ വരെയുള്ള ഘട്ടമാണ്. ഇന്ന് രാത്രിയോടെ മഹ ചുഴലിക്കാറ്റ് മധ്യ-കിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാത പദ്ധതിയായ സില്‍വര്‍ ലൈനിനുവേണ്ടി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശ സർവേ നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അനുമതി നല്‍കി. ഇതോടെ ആകാശ സർവേ നടത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഡിജിസിഎ അനുമതിക്കു മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍) ലഭിച്ചിരുന്നു.
കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 1) തൃശൂർ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെടുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അവധി. എംജി സർവകലാശാല നാളെ (നവംബർ 1) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സോളാർ കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവ്. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്നു വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. Read More
തുലാവർഷം കേരളത്തിൽ ശക്തം. കേരളത്തിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ 9 സെന്റിമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കൊല്ലം, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നു മഴ പെയ്തു. ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-288 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ PE 395399 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ PG 171903 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More
ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയ തൊഴിലാളികളെ പിന്നീട് കോസ്റ്റ് ഗാർഡിന് കൈമാറി
വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രി എങ്ങനെയാണ് അസ്വാഭാവിക മരണമെന്നും ആത്മഹത്യയെന്നും പറയുന്നത്. കുറ്റക്കാരെ രക്ഷപെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മുന്‍ കമ്മിഷ്ണര്‍ എന്‍. വാസു തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കും. എ. പദ്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് വാസുവിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. നവംബർ 14നാണ് പദ്മകുമാർ സ്ഥാനമൊഴിയുന്നത്. Read More
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ചവരെ സംസ്കരിക്കരുതെന്ന് കോടതി. ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നവംബർ രണ്ടിന് ഹർജി കോടതി വീണ്ടും പരിഗണിക്കും. Read More
കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ചടങ്ങില്‍ എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് മേയറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നോര്‍മന്‍ ജോസഫിന്റെ അപ്രതീക്ഷ രംഗപ്രവേശം. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. താനടക്കമുള്ള നേതാക്കളോട് പോലും മേയര്‍ മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മല്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമായി. നോർമൽ ജോസഫിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധി എംപി, ഹൈബി ഈഡൻ എംപി എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. ഇരുവരുടെയും തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുകൊണ്ട് സരിത നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടേയും എറണാകുളത്ത് ഹൈബി ഈഡന്റെയും തിരരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നായർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. Read More
സംസ്ഥാനത്ത് ഏറ്റവുമധികം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ. 2012ൽ പോക്സോ നിയമം നിലവിൽവന്ന ശേഷം 37 കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 കേസുകളിലായി 17 ഇരകളാണുള്ളതെന്നും ഓരോ കുട്ടിയും പല ആളുകളാൽ പലവട്ടം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും വാളയാർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുമായ ജി.ബി.ശ്യാംകുമാർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. Read More
ചൂണ്ടയിടുന്നതിനിടയിൽ കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. ചവറ പയ്യലക്കാവ് സ്വദേശി മാർട്ടിനെ(27)യാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് നീണ്ടകര ഹാർബറിനു സമീപം ചൂണ്ടയിടുന്നതിനിടെ യുവാവ് കടലിൽ വീണത്.
തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നാടോടി പെൺകുട്ടി മരിച്ചു. പിതൃസഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകി. അഞ്ച് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കൊപ്പം താമസിക്കവെ പിതാവിന്റെ അനുജന്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പിതൃസഹോദരനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
വഴിയരികില്‍ ഉയര്‍ത്തിയിരുന്ന ബോര്‍ഡ് വീണ് ചെന്നൈയില്‍ ടെക്കിയായ പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ ഇടുക്കിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനു മേല്‍ പരസ്യബോര്‍ഡ് വീണ് ഗുരുതര പരുക്ക്. ചെറുതോണിക്കു സമീപം കരിമ്പന്‍-മുരിക്കാശേരി റോഡില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉപ്പുതോട് വേഴമ്പശേരില്‍ ഷെബിന്‍ സെബാസ്റ്റ്യന്‍(29) നാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കരിമ്പന്‍-മുരിക്കാശേരി റോഡരികില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് ഷിബിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു മേല്‍ പതിക്കുകയായിരുന്നു.
മഹ ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റ് കോഴിക്കോടു നിന്ന് 300 കി.മീ മാത്രം അകലെ. കടൽ കൂടുതൽ പ്രക്ഷുബ്ധമാകുന്നു. അതീവ ജാഗ്രതാ നിർദേശം.
വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ ആവശ്യമായതെല്ലാം ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസന്വേഷണത്തിലും കേസ് നടത്തിപ്പിലും ഗുരുതര വീഴ്‌ചയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. വാളയാർ വിഷയത്തിൽ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹെെക്കോടതിയിൽ ഹർജി എത്തിയത്. പെൺകുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അന്വേഷണ
സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷൻ തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വാളയാർ പീഡനക്കേസിലെ ഇരകളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നു. തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്‌ച നടക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും വലിയ മാറ്റമില്ല. കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 15 രൂപയും പവനു 120 രൂപയുമാണു കൂടിയത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.77 എന്ന നിലയിലാണ്. Read More
മാർക്കുദാന വിഷയത്തിൽ അടിയന്തര പ്രമേയത്തിനു അനുമതി ലഭിക്കാത്തതിനെ തുടർന്നു പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. സ്പീക്കർ ഇത് അംഗീകരിച്ചില്ല.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-288 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. Read More
കൊച്ചിയിൽ കനത്ത മഴ. മൂന്നൂറോളം വീടുകളിൽ വെള്ളം കയറി. എറണാകുളത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് കോളേജ് മാറ്റം ലഭിച്ച പെണ്‍കുട്ടി വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തി. അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് സര്‍ക്കാര്‍ കോളേജ് മാറ്റം അനുവദിച്ചത്. എന്നാല്‍, കോളേജ് മാറ്റത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയം വിവാദമായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. മന്ത്രി അനധികൃത നിയമനമല്ല നടത്തിയതല്ലെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
വാളയാർ പീഡനക്കേസിൽ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിനാണു വീഴ്‌ച സംഭവിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാവുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നെന്ന് ലത ജയരാജ് പറഞ്ഞു. പുനരന്വേഷണം എങ്ങനെ സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. സാക്ഷിമൊഴി രേഖപ്പെടുത്തിയില്ലെന്ന് പറയുന്നവരൊന്നും യഥാര്‍ഥ സാക്ഷികളല്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. ആക്ഷേപം ഉന്നയിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കൈനാട്ടിന് തന്നോട്ട് വിരോധമുണ്ട്. കൂടുതല്‍ തെളിവുകളും സാക്ഷികളും ഇല്ലെങ്കില്‍ പുനരന്വേഷണം കൊണ്ടും കാര്യമില്ലെന്നും ലത ജയരാജ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ലത ജയരാജിന്റെ പ്രതികരണം. ലതയ്‌ക്കെതിരെ നേരത്തെ നിരവധി വിമർശനമുയർന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്കാണ് വീഴ്‌ച സംഭവിച്ചതെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി, പറവൂർ എന്നീ താലൂക്കുകളിലും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലുമാണ് ഇന്ന് അവധി. പ്രൊഫഷണൽ കോളെജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ടുള്ള സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലൊന്നും ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളിൽ അവധിയുണ്ടെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ചെല്ലാനം വില്ലേജ് ഓഫീസിന് പിൻഭാഗത്ത്. വീടുകളിലേക്ക് വെള്ളം കയറുന്നു.
കൊച്ചി തീരപ്രദേശത്ത് കടൽക്ഷോഭം ശക്തമാകുന്നു. കടലോര നിവാസികളെ മാറ്റി പാർപ്പിക്കും.
ഫോർട്ട് കൊച്ചി കമാലക്കടവിൽ തിരമാലയിൽ പത്തോളം വള്ളങ്ങൾ തകർന്നു. മൽസ്യബന്ധന തൊഴിലാളികളുടെ വള്ളങ്ങളാണ് തകർന്നത്.
എറണാകുളം കണയന്നൂർ മുളവുകാട് വില്ലേജിൽ താന്തോന്നി തുരുത്തിൽ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാംപിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു.