Kerala News Today Highlights:തൃശ്ശൂര്‍: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മരണം വെടിയേറ്റാണെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. മണിവാസകത്തിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകളുണ്ടായിരുന്നു. ഒന്ന് തലയിലും രണ്ടെണ്ണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പേര്‍ക്കും വെടിയേറ്റത് അകലെ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ ക്രൈംബ്രാഞ്ചിന് നല്കി ഡി.ജി.പി ഉത്തരവിറക്കി.
അതേസമയം, മണിവാസകത്തിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മദ്രാസ് ഹൈക്കോടതി മധുരി ഡിവിഷന് ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. മൃതദേഹം കാണുന്നതുവരെ മറ്റ് നടപടികളുണ്ടാകരുതെന്ന് കേരള പൊലീസിനെ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ്.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ നാളെ പാലക്കാട് കോടതിയെ സമീപിക്കും.
അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മരണം വെടിയേറ്റാണെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. മണിവാസകത്തിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകളുണ്ടായിരുന്നു. ഒന്ന് തലയിലും രണ്ടെണ്ണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പേര്‍ക്കും വെടിയേറ്റത് അകലെ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മണിവാസകത്തിന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മദ്രാസ് ഹൈക്കോടതി മധുരി ഡിവിഷന് ബെഞ്ചിലാണ് ഹര്‍ജി നല്‍കിയത്. മൃതദേഹം കാണുന്നതുവരെ മറ്റ് നടപടികളുണ്ടാകരുതെന്ന് കേരള പൊലീസിനെ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ്.
കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകർന്നുവീണത്. തമിഴ്നാട് സ്വദേശി തങ്കസ്വാമി ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തിരഞ്ഞെടുത്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ. ചലച്ചിത്ര വികസ കോര്പ്പറേഷന് തുടർനടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും ചലച്ചിത്ര വികസന കോര്പ്പറേഷന് വഴി സിനിമ നിർമ്മിക്കുന്നതിന് 2 സംവിധായികമാർക്ക് ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കുന്നതായിരുന്നു പദ്ധതി.
പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്ര്ക്കാര് നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കാനം പറഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നവരെ ക്ലോസ് റെയ്ഞ്ചില്‍ വെടിവയ്ക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു.
കേരളത്തിൽ ഇന്നു നിരവധി ഇടങ്ങളിൽ മഴ ലഭിച്ചു. കൊല്ലത്തെ ആര്യങ്കാവിലും ആലപ്പുഴയിലെ മാവേലിക്കരയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 4 സെന്റിമീറ്റർ വീതം. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്നു മഴ പെയ്തു. നവംബർ ഒന്നുവരെ കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മൂന്നു ദിവസവും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. Read More
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-417 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ AC 142224 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ AA 947723 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. Read More
തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗി വേർപെട്ടു. പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ഇന്നു രാവിലെയായിരുന്നു സംഭവം. ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. Read More
സോഷ്യല്‍ മീഡിയയിലെ വിഡിയോ ആപ്ലിക്കേഷനായ 'ടെലഗ്രാമില്‍ അഗ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താനാവുമെന്ന് ഹൈക്കോടതി. ചിത്രങ്ങളും ദൃശ്യങ്ങളും ആദ്യം പേസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുണ്ടന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ടന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു .പോസ്റ്റുകളുടെ പ്രഭവ കേന്ദ്രം തിരിച്ചറിയാന്‍ കഴിയുന്നില്ലന്ന് കേന്ദ്രം അറിയിച്ചപ്പോഴാണ് വാട്സാപ്പിന്റെ കാര്യത്തില്‍ സാധ്യമാണന്ന് ഐഐടി വിദഗ്ധന്‍ ചെന്നൈ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതായി ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ ചുണ്ടിക്കാട്ടിയത്.
അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ്. തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച് മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും എസ്.പി.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ നയിക്കുക ഗോള്‍ കീപ്പര്‍ വി.മിഥുന്. ടീമിലെ മുതിര്‍ന്ന താരമായ മിഥുന് കഴിഞ്ഞ നാല് സീസണായി കേരള ടീമിലുണ്ട്. ബിനോ ജോര്‍ജാണ് കേരളത്തിന്റെ പരിശീലകന്. 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. യോഗ്യതാ റൗണ്ടില്‍ ആന്ധ്രയ്ക്കും തമിഴ്നാടിനുമൊപ്പം ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം. നവംബര്‍ അഞ്ചിന് ആന്ധ്രയ്ക്കെതിരെയാണ് ആദ്യ മത്സരം. ഒൻപതാം തീയതി തമിഴ്നാടിനേയും കേരളം നേരിടും.
കെപിസിസി അധ്യക്ഷനുമായി കൊച്ചി മേയര്‍ സൗമിനി ജെയിന് ചര്‍ച്ച നടത്തും. സൗമിനി ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ചര്‍ച്ച ഉടന്‍ ആരംഭിക്കും.
അട്ടപ്പാടി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്നു. കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ അഞ്ചു തിരകള്‍ കണ്ടെത്തി. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറുവുകള്‍ ഉണ്ട്. രമയുടെയും കാര്‍ത്തിയുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഭീൽ ജോൺസൺ മരിച്ചത് മല്‍സര നടത്തിപ്പിലെ പിഴവുമൂലമെന്ന് അന്വേഷണ റിപ്പോർട്ട്. അഭീലിന്റെ മരണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ഹാമർ മത്സരത്തിന്റെ പൂർണ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ചീഫ് ജഡ്ജ് അന്വേഷണ കമ്മീഷനോട് പറഞ്ഞത്. മത്സരങ്ങൾ തീർക്കാൻ സംഘാടകർ തിരക്കിട്ട് സമയക്രമീകരണം നടത്തിയതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം നടപ്പാകില്ല. പുനസംഘടനയില്‍ ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തണമെന്ന് െഎ ഗ്രൂപ്പ് കര്‍ശന നിലപാടെടുത്തതോടെയാണ് നീക്കം ഉപേക്ഷിക്കുന്നത്. ഭാരവാഹികളുടെ അന്തിമപട്ടിക ഇന്നോ നാളോയെ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. ഈയാഴ്ച അവസാനത്തോടെ നേതാക്കള്‍ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും വലിയ മാറ്റമില്ല. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണു കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.97 എന്ന നിലയിലാണ്. Read More
കുട്ടികളുടെ വിരലിൽ നിന്ന് രക്തം ചിന്തിച്ച് ‘സത്യം' എന്നെഴുതിച്ചതായുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി സുരേഷ് സ്വമേധയാ കേസെടുത്തു. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സൺഡേ സ്കൂൾ പ്രാർഥന കൂട്ടായ്മയിലാണ് സംഭവം. പള്ളിത്തർക്കത്തിന്റെ പേരിൽ വിളിച്ചു കൂട്ടിയ പ്രതിഷേധ കൂട്ടായ്മയിൽ ചില കുട്ടികൾ സൂചിമുന കുത്തി വിരലിൽ മുറിവുണ്ടാക്കി പൊടിഞ്ഞ ചോര കൊണ്ട് സത്യം എന്ന് പേപ്പറി എഴുതുകയായിരുന്നു എന്നാണ് വാർത്ത.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-417 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം. Read More
വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐയെ പരിഹസിച്ച് കോണ്‍ഗ്രസ്. തൃശൂര്‍ സ്വരാജ് റൗണ്ടിലും നഗര പരിസരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐക്കെതിരെ നോട്ടീസ് പതിച്ചു. വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നോട്ടീസുകള്‍. ഡിവൈഎഫ്ഐക്കെതിരെ ലുക്കൗട്ട് നോട്ടീസുകളാണ് പതിച്ചത്. ഉഗാണ്ട,പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. വാളയാർ വിഷയത്തിൽ പ്രതികരിക്കാതെ ഡിവെെഎഫ്ഐ നാടുവിട്ടിരിക്കുകയാണെന്ന് നോട്ടീസിൽ പരിഹസിച്ചിരിക്കുന്നു. ഡിവൈഎഫ്ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടൻ എകെജി സെന്ററിൽ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
തെക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. രാവിലെ മുതല്‍ പലയിടത്തും മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിരാവിലെ മുതല്‍ ഭേദപ്പെട്ട മഴ ലഭിച്ചു. മഴ ഇനിയും തുടരാനാണ് സാധ്യത. തെക്കന്‍ ജില്ലകള്‍ക്കു പുറമേ മധ്യകേരളത്തിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട നടപടിയില്‍ പ്രതിഷേധം കനക്കുമ്പോള്‍ വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തിനു നീതി ലഭ്യമാക്കും. വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊച്ചി മേയര്‍ സൗമിനി ജെയിന് ഇന്ന് രാജി പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് വിളിച്ചിട്ടുണ്ട്. പാര്‍ട്ടി നേരിട്ടു ഇടപെട്ട് സൗമിനിയെ മാറ്റിയേക്കുമെന്നാണ് സൂചന. രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടാല്‍ സൗമിനിക്ക് മേയര്‍ സ്ഥാനം ഒഴിയേണ്ടിവരും. കെപിസിസി അധ്യക്ഷന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ സൗമിനി ജെയിന് തിരുവനന്തപുരത്ത് എത്തും.