Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

Kerala News Highlights: ബ്രാന്‍ഡഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala News Highlights: സ്ത്രീയുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. അത് സുപ്രീം കോടതി ശരിവച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്

Kerala News Highlights: തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാന്‍ഡഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 147 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്.

1982 തൊഴിലാളികളെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 226 തൊഴിലാളികള്‍ക്കു മിനിമം വേതനവും 131 പേര്‍ക്കു ബോണസും ലഭ്യമായിട്ടില്ലെന്നു കണ്ടെത്തി. ദേശീയ, ഉത്സവ അവധികള്‍, പ്രസവാനുകൂല്യം തുടങ്ങിയവ നിഷേധിക്കുന്നതും തൊഴിലാളികള്‍ക്ക് ഇരിപ്പിടം ലഭ്യമാക്കാത്ത സാഹചര്യവും കണ്ടെത്തി.

Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്, മിനിമം തേവനം തുടങ്ങിയ നിയമങ്ങളുടെ ലംഘനവും വേതനസുരക്ഷാ പദ്ധതിയില്‍ അംഗമാകാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായും നിയമാനുസൃതമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ സി.വി. സജന്‍ പറഞ്ഞു.

Live Blog

Kerala News Live Updates: ഇന്നത്തെ കേരള വാർത്തകൾ തത്സമയം


20:01 (IST)29 Nov 2019

നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ നാളെ തുടങ്ങും

നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികൾ നാളെ ഹാജരാകണം. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയത്. കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യം പ്രതികളുടെ വിടുതൽ ഹർജികളിന്മേൽ വാദം കേൾക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക.

18:20 (IST)29 Nov 2019

നിർമ്മൽ NR-149 ലോട്ടറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-149 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ NT 567995 എന്ന ടിക്കറ്റ് നമ്പരിനാണ്. ഇടുക്കി ജില്ലയിൽ വിറ്റ NY 635608 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.  Read More

17:41 (IST)29 Nov 2019

ബ്രാന്‍ഡഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

സംസ്ഥാനത്തെ ബ്രാന്‍ഡഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 147 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. 1982 തൊഴിലാളികളെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 226 തൊഴിലാളികള്‍ക്കു മിനിമം വേതനവും 131 പേര്‍ക്കു ബോണസും ലഭ്യമായിട്ടില്ലെന്നു കണ്ടെത്തി. ദേശീയ, ഉത്സവ അവധികള്‍, പ്രസവാനുകൂല്യം തുടങ്ങിയവ നിഷേധിക്കുന്നതും തൊഴിലാളികള്‍ക്ക് ഇരിപ്പിടം ലഭ്യമാക്കാത്ത സാഹചര്യവും കണ്ടെത്തി.

17:20 (IST)29 Nov 2019

അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കും പ്രസവ അവധി; പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം​: സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതിക്കായി തൊഴിൽ-നൈപുണ്യ വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ സംസ്ഥാനത്തെ അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരടക്കമുളള ജീവനക്കാരെയും കൊണ്ടുവരുന്നതിനായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. Read More

16:34 (IST)29 Nov 2019

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. നിർമാതാക്കളുടെ ആരോപണം ഗൗരവമുളളത്. ആരോപണം ഉന്നയിച്ചവർ പരാതി നൽകാനും തെളിവ് നൽകാനും തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

14:31 (IST)29 Nov 2019

കേരള ബാങ്ക് രുപീകരണത്തിനുള്ള ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതിയുടെ  അനുമതി

സംസ്ഥാന സഹകരണ ബാങ്കുമായി ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതി  അനുമതി നൽകി . ലയനാനുമതി നൽകാൻ
സഹകര റജിസ്ട്രാർക്ക് ഹൈക്കോടതിയുടെ അനുവാദം നൽകി . ലയനത്തെ എതിർത്ത പ്രാഥമിക സംഘങ്ങളുടെ ഒരു കുട്ടം ഹർജികൾ
ജസ്റ്റീസ് എ .മുഹമ്മദ് മുഷ്താഖ് തള്ളി .

13:46 (IST)29 Nov 2019

കോടിപതി ആരെന്ന് നാളെ അറിയാം, പൂജ ബംപർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് നാളെ (നവംബർ 30) നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചുകോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേര്‍ക്ക്. ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. Read More

13:23 (IST)29 Nov 2019

നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന സുപ്രീം കോടതി വിധി; സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ അധ്യക്ഷ

നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന സുപ്രീം കോടതി വിധിയെ കേരള വനിതാ കമ്മീഷൻ അധ്യക്ഷ സ്വാഗതം ചെയ്തു. സ്ത്രീയുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. അത് സുപ്രീം കോടതി ശരിവച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സ്ത്രീകൾ മുഴുവൻ പ്രതീക്ഷിച്ച വിധിയാണിതെന്നും എം.സി.ജോസഫൈൻ പറഞ്ഞു.

13:18 (IST)29 Nov 2019

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. 2017 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

13:00 (IST)29 Nov 2019

ഷെയ്‌നിനെ പിന്തുണച്ച് സംവിധായകൻ രാജീവ് രവി

അച്ചടക്ക നടപടിയുടെ ഭാഗമായി നടൻ ഷെയ്ൻ നിഗമിനെ സിനിമാ നിർമാതാക്കളുടെ സംഘടന സിനിമയിൽ നിന്നു വിലക്കിയാൽ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അവനെ വച്ച് സിനിമ ചെയ്യുമെന്നും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ൻ അച്ചടക്കലംഘനം നടത്തിയെങ്കിൽ അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയെന്നത് തീർത്തും തെറ്റായ നടപടിയാണെന്നും രാജീവ് രവി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

11:15 (IST)29 Nov 2019

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.68 എന്ന നിലയിലാണ്. Read More

11:14 (IST)29 Nov 2019

മജിസ്ട്രേറ്റുമാരുടെ സംഘടനക്കെതിരെ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞ സംഭവത്തിൽ മജിസ്ട്രേറ്റുമാരുടെ സംഘടനക്കെതിരെ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ. തിരുവനന്തപുരം ബാർ അസോസിയേഷൻ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷന്റെ നടപടിക്കെതിരെ ലോയേഴ്സ് യൂണിയൻ പ്രസ്താവനയിറക്കി . നിയമ നീതിന്യായ സംവിധാനങ്ങളുടെ അന്തസ് തകർക്കുന്ന തരത്തിൽ വഞ്ചിയൂർ കോടതി സംഭവത്തിൽ ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഏകപക്ഷീയ  നിലപാടെടുത്തെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സി പി പ്രമോദ് കുറ്റപ്പെടുത്തി .  ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷന്റെ
നിലപാടിനെ യൂണിയൻ ശക്തമായി അപലപിച്ചു .

10:55 (IST)29 Nov 2019

ദിലീപിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

09:49 (IST)29 Nov 2019

കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്. വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്. കെഎസ്‌യു പ്രവർത്തകൻ നിതിൻ രാജിനെയാണ് മഹേഷ് ഭീഷണിപ്പെടുത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

09:08 (IST)29 Nov 2019

ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് ‘കിസ്‌മത്ത്’ സിനിമയുടെ സംവിധായകൻ ഷാനവാസ്

നിര്‍മാതാക്കളുടെ സംഘടന വിലക്കിയ നടന്‍ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് ‘കിസ്‌മത്ത്’ സിനിമയുടെ സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി. തന്റെ സിനിമ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ കാരവാൻ ഇല്ലാതെ, ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്‌ൻ നിഗം നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് കെ.ബാവക്കുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഷെയ്‌ൻ നിഗത്തെ താൻ സ്വപ്‌നം കണ്ടതായും ഷാനവാസ് കെ.ബാവക്കുട്ടി കൂട്ടിച്ചേർത്തു.

09:06 (IST)29 Nov 2019

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് കുറ്റാരോപിതനായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. കേസിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള വിധിയാണ് ഇന്നത്തേത്.

09:04 (IST)29 Nov 2019

എസ്ഐക്കെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്ഐക്കെതിരെ പോക്‌സോ കേസ്. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരെയാണ് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ആരോപണവിധേയനായ എസ്‌ഐ ഇപ്പോൾ ഒളിവിലാണ്. LIVE BLOG

Kerala News Live Updates: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ ജിസ മെറിൻ ജോയി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ചികിത്സയിൽ വീഴ്‌ച ആരോപിച്ചാണ് ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ചികിത്സയിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചികിത്സ നൽകിയെന്നും ഹർജിയിൽ പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ല. ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് തന്നാൽ കഴിയുന്ന ചികിത്സ നൽകി. പാമ്പ് തന്നെയാണോ കടിച്ചതെന്ന കാര്യത്തിൽ വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഉറപ്പുണ്ടായിരുന്നില്ല. ടീച്ചർമാർ കുട്ടിയെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത് എന്നെല്ലാം മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates november 29th traffic accident weather

Next Story
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്actor dileep in supreme court
The moderation of comments is automated and not cleared manually by malayalam.indianexpress.com