Kerala News Highlights: തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ കണ്ണൂരിൽ കെഎസ്യു പ്രതിഷേധം. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂരിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വേദിക്കരികിലേക്ക് എത്തിയാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബത്തേരിയിലെ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് വിദ്യാഭ്യാസമന്ത്രിക്കു നേരെ പ്രതിഷേധം.
മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് എൻസിപി കേരള ഘടകം വ്യക്തമാക്കി.
Live Blog
Kerala News Highlights:
അതേസമയം ഷഹ്ലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിയെ കൽപറ്റയിൽ വച്ച് എംഎസ്എഫ് പ്രവർത്തകരും ബത്തേരിയിൽ വച്ച് ബിജെപി പ്രവർത്തകരും കരിങ്കൊടി കാട്ടി. സ്കൂളിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.
സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. സ്കൂളിലെ പ്രിന്‍സിപ്പൽ, ഷഹലയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകർ, ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർ എന്നിവക്കെതിരെയാണ് കേസെടുത്തത്.
രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്നും ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും കെ.മുരളീധരൻ. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. കശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും മുരളീധരൻ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ കണ്ണൂരിൽ കെഎസ്യു പ്രതിഷേധം. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂരിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. വേദിക്കരികിലേക്ക് എത്തിയാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബത്തേരിയിലെ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് വിദ്യാഭ്യാസമന്ത്രിക്കു നേരെ പ്രതിഷേധം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 423 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ KT 423084 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ KT 176672 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More
കേരളത്തിലെ എന്‍സിപി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തോമസ് ചാണ്ടി. പാര്‍ട്ടി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കമെന്നാണ് കേരളത്തിലെ എന്‍സിപിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിയും വിശദീകരണം തേടിയിരുന്നു. വിശദമായ വായനയ്ക്ക്
സ്കൂളില്‍ വച്ച് പാമ്പ് കടിച്ച് മരിച്ച ഷെഹലയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണം. സംഭവത്തിൽ സ്കൂൾ അതികൃതര്‍ക്കും ഡോക്ടർക്കും വീഴ്ച സംഭവിച്ചതായും സുരേഷ് പറഞ്ഞു. ഷഹ്ല പഠിച്ചിരുന്ന സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളില്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് സന്ദര്‍ശനം നടത്തി.
മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് എൻസിപി കേരള ഘടകം വ്യക്തമാക്കി.
കേരളത്തിലെ എൻസിപി, മഹാരാഷ്ട്രയിലെ തീരുമാനം അംഗീകരിച്ചിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. കേരളത്തിലെ എൻസിപി എന്നും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിനോടായിരുന്നും വിജയരാഘവന്റെ പ്രതികരണം.
ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഇന്ന് സന്ദർശനം നടത്തി. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഷഹ്ലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തോട് മാപ്പ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 423 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിനു 3,545 രൂപയും പവനു 28, 360 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.74 എന്ന നിലയിലാണ്. Read More
കോഴിക്കോട്: രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടതെന്നും ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്നും കെ.മുരളീധരൻ. കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. കശ്മീർ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും മുരളീധരൻ പറഞ്ഞു.
സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. സ്കൂളിലെ പ്രിന്‍സിപ്പൽ, ഷഹലയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകർ, ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർ എന്നിവക്കെതിരെയാണ് കേസെടുത്തത്.