scorecardresearch

Latest News

Kerala News Highlights: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതല്‍

മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും

Pinarayi Vijayan, പിണറായി വിജയൻ, EId
Kerala CM Pinarayi Vijayan

Kerala News Highlights: തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതല്‍ ആരംഭിക്കും. 12 ദിവസം നീളുന്ന പര്യടനത്തില്‍ ജപ്പാന്‍, കൊറിയ രാജ്യങ്ങളാണു സന്ദര്‍ശിക്കുന്നത്.

മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര.

എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോമോഷന്‍ ഏജന്‍സിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Live Blog

Kerala News Today Live Updates: ഇന്നത്തെ കേരള വാർത്തകൾ തത്സമയം


18:47 (IST)22 Nov 2019

തൊഴില്‍ രഹിതരുടെ സര്‍വെ നടത്തും

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ യഥാര്‍ഥ എണ്ണം തിട്ടപ്പെടുത്താന്‍ സര്‍വെ നടത്തും. പൈലറ്റ് പ്രൊജക്ടായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ജില്ലയിലാണു സര്‍വെ നടത്തുക. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മന്റി(കിലെ)ല്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.

18:38 (IST)22 Nov 2019

ഷെയ്ൻ നിഗത്തെ കുറിച്ച് ഷെെൻ ടോം ചാക്കോ

‘വെയില്‍’ സിനിമയുടെ ചിത്രീകരണത്തില്‍ നിസഹകരിച്ചെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഷെയ്‌നിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിർമാതാവിനും സംവിധായകനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഷെയ്‌നും രംഗത്തെത്തിയിട്ടുണ്ട്. ഷെയ്‌നും ജോബി ജോർജും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാവുന്ന വിഷയങ്ങളായിരുന്നെന്ന് ‘വെയിൽ’ സിനിമയിലെ മറ്റൊരു നടനായ ഷെെൻ ടോം ചാക്കോ പറഞ്ഞു. വിശദമായ വായനയ്ക്ക് 

16:52 (IST)22 Nov 2019

ഷഹ്‌ലയ്ക്ക് പാമ്പ് കടിയേറ്റത് ക്ലാസ് മാറിയിരുന്ന സമയത്ത്

സെക്കൻഡ് ലാംഗ്വേജിനായി ക്ലാസ് മാറിയിരുന്ന സമയത്താണ് ഷഹ്‌ല‌യ്ക്ക് പാമ്പ് കടിയേറ്റത്. ഏറ്റവും പിന്നിലെ ബഞ്ചിലാണ് ഷഹ്‌ല ഇരുന്നിരുന്നത്. വിശദമായ വായനയ്ക്ക് 

15:12 (IST)22 Nov 2019

പ്രിൻസിപ്പാലെ സസ്‌പെൻഡ് ചെയ്തു

ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് നടപടി.

15:05 (IST)22 Nov 2019

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതൽ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതൽ ആരംഭിക്കും. 12 ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ജപ്പാൻ, കൊറിയ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവൻമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്‍റ് പ്രോമോഷന്‍ ഏജന്‍സിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

14:39 (IST)22 Nov 2019

മരട് ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

മരട് ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം വാക്കാൽ അംഗീകരിച്ചത്. ഉചിതമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് 27.99 കോടി രൂപ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകിയെന്നും 33.51 കോടി രൂപ കൂടി അധികം വൈകാതെ നൽകുമെന്നും സക്കാർ കോടതിയെ ബോധ്യപ്പെടുത്തി.

13:15 (IST)22 Nov 2019

22 November 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില താഴേക്ക്; സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു കുറവ് രേഖപ്പെടുത്തി. ഗ്രാമിനു 3,545 രൂപയും പവനു 28, 360 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 3,565 രൂപയായിരുന്നു വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.73 എന്ന നിലയിലാണ്.

13:13 (IST)22 Nov 2019

Kerala Nirmal Lottery NR-148 Result: നിർമ്മൽ NR-148 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-148 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

13:12 (IST)22 Nov 2019

പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധം ശക്തം, ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. കഴുത്തിൽ പ്രതീകാത്മകമായി പാമ്പിനെ ചുറ്റിയാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റിട്ടും കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കാന്‍ വൈകിയതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

13:11 (IST)22 Nov 2019

ചരിത്രമെഴുതി കേരള സർക്കാർ; കർഷകർക്ക് പെൻഷനും ക്ഷേമനിധിയും

സംസ്ഥാനത്ത് കർഷകർക്കും ഇനി മുതൽ പെൻഷനും മറ്റു ആനുകൂല്യങ്ങളുമാകും. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കിയതോടെയാണ് പെൻഷൻ ആനുകൂല്യങ്ങൾ കർഷകരിലേക്കുമെത്തുന്നത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് കർഷകർക്ക് പെൻഷൻ ലഭ്യമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പദ്ധതി നടപ്പാകുന്നതോടെ ആയിരകണക്കിന് കർഷകർക്ക് പ്രതിമാസ പെൻഷൻ ലഭിക്കും.

13:11 (IST)22 Nov 2019

പാമ്പു കടിയേറ്റു വിദ്യാർഥിനി മരിച്ച സംഭവം: അത്യന്തം ദുഖകരമെന്ന് മുഖ്യമന്ത്രി, ഡോക്ടർക്ക് സസ്‌പെൻഷൻ

സുൽത്താൻ ബത്തേരിയിൽ ക്ലാസിൽ വച്ച് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം ദുഖകരമെന്നും വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala News Today Live Updates:

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today live updates november 22 traffic accidents weather